text
stringlengths 1
219k
|
|---|
കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർ പേഴ്സണായ ജില്ലാ കളക്ടർ ഉത്തരവിറക്കി.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തും വിധം അപകടരമാം വിധത്തിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ/ ശിഖരങ്ങൾ എന്നിവ നീക്കം ചെയ്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ദേശീയപാത / പൊതുമരാമത്ത് / ഇറിഗേഷൻ/ തദ്ദേശ സ്വയംഭരണ സ്ഥപന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. സ്വകാര്യ ഭൂമിയിലുള്ള അപകടരമായ മരങ്ങൾ ചില്ലകൾ മുറിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി വ്യക്തികൾക്ക് /സ്വകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽക്കണം.
ജില്ലയിലെ പാതയോരങ്ങളിൾ അപകടമാം വിധത്തിൽ ട്രാൻസ്ഫോർമറുകളോ ഇലക്ട്രിക് പോസ്റ്റുകളോ ഇലക്ട്രിക് ലൈനുകളോ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അപകട ഭീഷണി ഒഴിവാക്കാൻ ആവശ്യ അറ്റകുറ്റപണികൾ ചെയ്യുന്നതിന് ബന്ധപ്പെട്ട വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണം.
കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളതായ കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പ് ' വരുത്തണം. അപകടാവസ്ഥയിൽ ഫിറ്റ്നസ് ഇല്ലാത്തതുമായ കെട്ടിടങ്ങൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ / ടൌൺ പ്ലനിങ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.
ജില്ലയിൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിടങ്ങളുടെ പട്ടിക പ്രത്യേകമായി തയ്യറാക്കണം. ഇതിനുള്ള നടപടികൾ ജില്ലാ ഫയർ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, ടൌൺ പ്ലാനിങ് ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിക്കണം.
റോഡുകളിൽ അപകടകരമായുണ്ടെങ്കിൽ പൂർവ്വ സ്ഥിതിയിലാക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.
തോടുകൾ, വെള്ളച്ചാലുകൾ എന്നിവയിലെ തടസ്സങ്ങളും അനധികൃത നിർമ്മാണങ്ങളുണ്ടെങ്കിൽ നീക്കം ചെയ്ത് ജല ഒഴുക്ക് സുഗമമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇറിഗേഷൻ വകുപ്പ്, കെഎൽഡി.സി. ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ ഡാമുകൾ റെഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ പ്രവർത്തന ക്ഷമമാണോയെന്ന പരിശോധിച്ച് ഉറപ്പ് വരുത്തണം.
മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നവരെ സുരക്ഷിതമായി സ്ഥലങ്ങളിൽ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരണം.
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ബോട്ട്, വഞ്ചി മുതലായ അനുബന്ധ ഉപകരണങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടുന്ന പക്ഷം സജ്ജീകരിച്ച് നടത്തുന്നതിനുള്ള നടപടികൾ ഫിഷറീസ് ഡെപ്പുട്ടി ഡയറക്ടർ സ്വീകരിക്കണം. മേൽ പറഞ്ഞ പ്രവൃത്തികൾ മെയ് 20നകം പൂർത്തികരിക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കൽ,മാസ്ക്, ബ്രേക്ക് ദി ചെയിൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.
പ്രകൃതിക്ഷോഭ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഏഴ് താലൂക്കുകളിൽ ചാർജ്ജ് ഓഫീസർമാരെ നിയോഗിച്ചു. താലൂക്ക്, ഓഫീസർ, ഫോൺ യഥാക്രമത്തിൽ.
തൃശൂർ-ആർഡിഒ-9447736010,തലപ്പിള്ളി-എൽആർ ഡെപ്യുട്ടി കളക്ടർ-85476100086, മുകുന്ദപുരം-ആർഡിഒ-9497715877, ചാവക്കാട്-എൽഎഎൻഎച്ച് ഡെപ്യുട്ടി കളക്ടർ -854761088, കൊടുങ്ങല്ലൂർ-ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ -8547610084, ചാലക്കുടി-ആർ ആർ ഡെപ്യുട്ടി കളക്ടർ -8547610083, കുന്ദംകുളം-എൽഎ ഡെപ്യുട്ടി കളക്ടർ -8547610082.
|
സുൽത്താൻ ബത്തേരിഃ താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഒ. പി പരിശോധനക്കായി രോഗികൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടുന്ന അവസ്ഥ. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാർ ഇല്ലാത്തതാണ് പ്രശ്നം. രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ടുവരെയാണ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ ഒ. പി സമയം. ആശുപത്രിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിലെ കണക്കനുസരിച്ച് എട്ടു ഡോക്ടർമാരുണ്ട്. ആഴ്ചയിൽ ഓരോ ദിവസം മാത്രം വരുന്ന രണ്ട് ഡോക്ടർമാർ വേറെയുമുണ്ട്. എന്നാൽ മിക്ക ദിവസവും ഒന്നോ രണ്ടോ ഡോക്ടർമാരേ ഒ. പിയിൽ ഉണ്ടാവാറുള്ളൂ. സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെയുള്ളവർക്കാണ് ഇതുമൂലം ഏറെനേരം കാത്തിരിക്കേണ്ടിവരുന്നത്. സ്ഥിരമായുള്ള എട്ട് ഡോക്ടർമാരിൽ എല്ലാവർക്കും ആഴ്ചയിൽ ഒരുദിവസം ഓഫുണ്ട്. നാല് ഡോക്ടർമാർക്ക് ഞായറാഴ്ചയാണ് അവധി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അവധിയുള്ളവരുമുണ്ട്. അങ്ങനെയെങ്കിൽ പകുതിയിൽ കൂടുതൽ ഡോക്ടർമാർ ഓരോ ദിവസവും ഉണ്ടാകേണ്ടതാണ്. മൂന്ന് ഡോക്ടർമാർ ഒരേസമയം ഒ. പിയിൽ പരിശോധന നടത്തിയാൽ രോഗികൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. ബാക്കിയുള്ളവർക്ക് ഐ. പി നോക്കുകയും ചെയ്യാമെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.
|
ഇഞ്ചി കാല് ടീസ്പൂണ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് 3 എണ്ണം (ചെറുതായി അരിഞ്ഞത്)
തേങ്ങ ചിരകിയത്, ഇഞ്ചി, പച്ചമുളക്, പഞ്ചസാര, എണ്ണ, ഉപ്പ്, മല്ലിയില എന്നിവ റവയില് യോജിപ്പിക്കുക. പാകത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിലാക്കുക. വെള്ളം കൂടിപ്പോകാതെയും കുറയാതെങ്കിലും ശ്രദ്ധിക്കുക. കുഴച്ച ശേഷം 20 മിനിറ്റ് മാറ്റിവയ്ക്കുക.
ശേഷം ഇവ ചെറിയ ഉരുളകളാക്കി വട്ടത്തില് പരത്തുക. ഒരു തവ ചൂടാക്കി എണ്ണ പുരട്ടുയ ശേഷം തവയിലേക്ക് റവ റൊട്ടി ഇതിലിട്ട് ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക. റവ റൊട്ടി തയ്യാർ.
|
അവസാനം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുക്രെയിൻ സന്ദർശിക്കാൻ എത്തി. എന്നാൽ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയിന് ഫൈറ്റർ ജെറ്റുകൾ നൽകുന്നത് വിലക്കിയ മെലോണിക്ക് തണുപ്പൻ സ്വീകരണമായിരുന്നു യുക്രെയിനിൽ ലഭിച്ചത്. പ്രത്യേകിച്ച് ഭാവങ്ങളൊന്നും മുഖത്ത് ഇല്ലാതെ, തികച്ചും യാന്ത്രികമായെന്നോണം ഒരുമിച്ച് നിൽക്കുന്ന സെലെൻസ്കിയുടെയും മെലോണിയുടെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
അധികാരമേറ്റതിനു ശേഷം ആദ്യമായ നടത്തുന്ന ഒരു പ്രധാന വിദേശയാത്രയിൽ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുക്രെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മെലോണി പക്ഷെ ഇറ്റലിയുടെ എ എം എക്സ് ബോംബർ ജറ്റുകൾ യുക്രെയിന് നൽകുകയില്ല എന്ന നിലപാട് ആവർത്തിച്ചു. കീവിൽ, യുക്രെയിൻ പ്രസിഡണ്ടിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞത് യുദ്ധ വിമാനങ്ങളുടെ കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ല എന്നായിരുന്നു.
എന്നാൽ, ഇരുവരും കനപ്പിച്ച മുഖത്തോടെ ഇരുന്നത് അവർക്കിടയിലെ സംഘർഷത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതായിരുന്നു. കഷ്ടിച്ച് ഒരാഴ്ച്ച മുൻപായിരുന്നു മെലോണിയുടെ സഖ്യകക്ഷി നേതാവ് സിൽവിയോ ബെർലുസ്കോണി, യുദ്ധത്തിന് കാരണം യുക്രെയിൻ ആണെന്ന് പഴിചാരിയത്. ഡോൺബാസ്സിലെ രണ്ട് സ്വയം ഭരണാധികാര റിപ്പബ്ലിക്കുകളെ ആക്രമിക്കുന്ന കാര്യം സെലെൻസ്കി ചിന്തിച്ചിരുന്നില്ലെങ്കിൽ ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു പുടിന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ഫ്രോസ ഇറ്റാലിയ പാർട്ടി നേതാവ് പറഞ്ഞത്.
എന്നാൽ, 86 കാരനായ മാധ്യമ പ്രമുഖന് ഇതുവരെ ദിവസേന ബോംബ് വർഷങ്ങൾക്കിടയിൽ ജീവിക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു ഇതിന് സെലെൻസ്കിയുടെ പ്രതികരണം. ഇറ്റാലിയൻ ജനത യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രധാനം എന്നായിരുന്നു പത്രസമ്മേളനത്തിൽ സെലെൻസ്കി പറഞ്ഞത്. ബെർലുസ്കോണിയുടെ വീടിന് മുകളിൽ മിസൈൽ വന്നുവീണ അനുഭവം അദ്ദേഹത്തിനില്ല എന്നു പറഞ്ഞ സെലെൻസ്കി, റഷ്യയിലെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ടാങ്ക് സ്വന്തം വീട്ടുമുറ്റത്ത് എത്തുമെന്ന ഭയവും ആവശ്യമില്ലെന്നും പറഞ്ഞു.
റഷ്യ വരുത്തിവെച്ച നാശനഷ്ടങ്ങൾ കാണുവാൻ ബെർലുസ്കോണി യുക്രെയിനിലേക്ക് വരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. സഖ്യകക്ഷി നേതാവിന്റെ പ്രതികൂല പ്രതികരണമുണ്ടായിട്ടും യുക്രെയിന് തുടർന്നും സഹായങ്ങൾ നൽകും എന്നു തന്നെയായിരുന്നു മെലോണി പറഞ്ഞത്. യുക്രെയിന്റെ പരാജയം മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള അധിനിവേശത്തിന് വഴിയൊരുക്കിയേക്കാം എന്നും അവർ പറഞ്ഞു.
യുദ്ധവിമാനങ്ങൾ അയയ്ക്കുന്നതിനുള്ള നിർദ്ദേശം നിരാകരിക്കുമ്പോഴും യുക്രെയിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് അവർ വ്യക്തമാക്കി. ഫ്രാൻസുമായി സഹകരിച്ചായിരിക്കും ഇവ നൽകുക. മെലോണി യുക്രെയിന് സഹായങ്ങൾ വാഗ്ദാനം നൽകുമ്പോഴും ഇറ്റാലിയൻ ജനത മറ്റൊരു വഴിക്കാണ് ചിന്തിക്കുന്നതെന്ന് വിവിധ അഭിപ്രായ സർവേകൾ തെളിയിക്കുന്നു.
മഹാഭൂരിപക്ഷം ഇറ്റലിക്കാരും യുക്രെയിന് ആയുധ സഹായം നൽകുന്നതിന് എതിരാണ്. അവർ ആഗ്രഹിക്കുന്നത് റഷ്യയുടെ ചില ആവശ്യങ്ങൾ അംഗീകരിച്ച് സമാധാനം കൊണ്ടു വരണം എന്നാണ്. എന്നാൽ, അതിന് മെലോണിക്ക് യോജിപ്പില്ല.
കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകംഃ മൂന്നാം പ്രതിയും അറസ്റ്റിൽ; പിടിയിലായ റാഫിക്കെതിരെ ഉള്ളത് വധശ്രമം അടക്കമുള്ള കേസുകൾ; ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. .
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. .
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം. . നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും. . പണ്ടേ പറഞ്ഞിട്ടുണ്ട്. . 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. .
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
|
മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് രണ്ട് വർഷം. മണിയുടെ ശബ്ദവും ഓർമകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവർക്ക് വേദന മാത്രമാണ് ആ വേർപാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. തന്റെ വഴികൾ തിരിച്ചറിയുകയും കടന്നു വന്ന വഴികൾ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. സ്വന്തം ശൈലിയിലും വേറിട്ട അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായി മാറാൻ മണിക്ക് പെട്ടെന്നു കഴിഞ്ഞു. മരണം മണിയെ മറച്ചു കളഞ്ഞെങ്കിലും ദുരൂഹതകൾ ഇന്നും ബാക്കിയാകുകയാണ്. എങ്കിലും ആരാധകരുടെ മനസ്സിൽ ആ മണികിലുക്കം ഒരിക്കലും നിലയ്ക്കുന്നില്ല. ആരവങ്ങളും പാട്ടുകളും ചേക്കേറിയ മണിക്കൂട്ടിന്റെ മുറ്റമായ പാഡി എന്നേ ഉറങ്ങി. സ്വപ്നങ്ങൾ ചേർത്തുവച്ച് മണി ഒരുക്കിയ മണിക്കൂടാരത്തിൽ പ്രിയതമ നിമ്മിയും അമ്മുക്കുട്ടി എന്നു വിളിക്കുന്ന മണിയുടെ മകൾ ലക്ഷ്മിയും മാത്രം.
അമ്മൂ..എന്ന് നീട്ടിയുള്ള വിളി. ലോകത്തുള്ള മലയാളികൾക്കെല്ലാം സുപരിചിത മായ ആ ചിരി, ഇടവേളയില്ലാതെയുള്ള പാട്ട്, കിളി കൂടൊരുക്കുന്നതുപോ ലെയുള്ള കരുതൽ, സ്നേഹം, വീടിനുള്ളിലെപ്പോഴും നിറം കൊണ്ടും സ്വരം കൊണ്ടും വിരുന്നൊരുക്കുന്ന അച്ഛൻ.
പുറംലോകം അറിയാത്ത ഒരു മനുഷ്യനുണ്ടായിരുന്നു കലാഭവൻ മണിയെന്ന കലാകാര നിൽ. ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇ തുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടു ണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്േനഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ.
അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പ രീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു;
അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.
നാട്ടിലെത്തിയാൽ അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഞാനായിരുന്നു. ചിലരു പറയുന്നതു കേട്ടിട്ടുണ്ട് മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന്. എനിക്ക് ഒരി ക്കലും തോന്നിയിട്ടില്ല അങ്ങനെ. കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും.
വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒ ന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും. വീട്ടിൽ അ ച്ഛൻ കൂടുതലും കേട്ടിരുന്നത് ഗസലുകളായിരുന്നു. ഉംബായിയുെട ഗസലുകൾ വലിയ ഇഷ്ടമായിരുന്നു. ഹിന്ദി പാട്ടുകളോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു. ഹിന്ദിയോ ടും താൽപര്യമില്ലായിരുന്നു. സ്കൂളിൽ ഹിന്ദിയാണ് പലപ്പോഴും തന്നെ തോൽപ്പിച്ചതെന്നും അച്ഛൻ പറയുമായിരുന്നു. അ ച്ഛൻ ഹിന്ദി പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടേയില്ല.
ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അ തുപോലെ തന്നെ ചാലക്കുടിക്കാരും. അച്ഛൻ വരുന്ന ദിവസങ്ങളിലൊക്കെ കൂട്ടുകാർക്ക് ഉത്സവമായിരിക്കും. ഇപ്പോൾ ആളനക്കം പോലുമില്ല. കണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞതേയുള്ളു. അച്ഛൻ ഇല്ലാത്ത രണ്ടാമത്തെ ഉത്സവം. അച്ഛനുണ്ടായിരുന്നപ്പോൾ ചേനത്തുനാട്ടിൽ നിന്ന് താലം പോകുമായിരുന്നു. മണിത്താലം എന്നാണു ആൾക്കാരൊക്കെ പറഞ്ഞിരുന്നത്. അത്രയ്ക്കും ആഘോഷമായിട്ടായിരുന്നു ആ താലം പോകുന്നത്. രണ്ടു കൊല്ലമായി ചേനത്തുനാട്ടിൽ നി ന്ന് താലം പോയിട്ട്. ഒന്നിനും ഒരു ഉത്സാഹമില്ലെന്നാണ് അ ച്ഛന്റെ കൂട്ടുകാരൊക്കെ പറയുന്നത്.
അച്ഛൻ വീട്ടിലും പാട്ടുകാരനായിരുന്നതുകൊണ്ടാകും കു ഞ്ഞായിരുന്നപ്പോഴേ ഞാനും പാടുമായിരുന്നു. അച്ഛൻ ത ന്നെയാണ് എന്റെ സംഗീത ഗുരു. അച്ഛന് ഏെറ ഇഷ്ടമു ള്ള രണ്ടു പാട്ടുകളായിരുന്നു 'മിന്നാ... മിനുങ്ങേ.... മിന്നും മി നുങ്ങേ....എന്നതും 'തീരം ഉറങ്ങി... തിരകൾ ഉറങ്ങി...' എന്ന പാട്ടും. ഈ രണ്ടുപാട്ടുകളും അച്ഛനാണ് എന്നെ പാടി പഠിപ്പിച്ചത്. ഒരുപാടു വേദികളിൽ ഞാൻ ഈ രണ്ടുപാട്ടും പാടിയിട്ടുണ്ട്. മത്സരങ്ങളിൽ എനിക്ക് ഒരുപാടു സമ്മാനവും കിട്ടിയിട്ടുണ്ട്. അച്ഛന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ തന്നെയാണ് എന്റെയും ഇഷ്ടപ്പെട്ട പാട്ടുകൾ.
അച്ഛൻ അറിയാതെയാണ് ഞാൻ മിമിക്രി അവതരിപ്പി ച്ചു തുടങ്ങിയത്. ആദ്യമൊക്കെ വീട്ടിൽ മാത്രമായിരുന്നു മി മിക്രി. അച്ഛന്റെ പഴയ കസറ്റുകൾ കണ്ട് അനുകരിക്കുക യായിരുന്നു ചെയ്തിരുന്നത്. ഒരിക്കൽ അച്ഛൻ അത് കണ്ടു പിടിച്ചു. എന്നോട് മിമിക്രി അവതരിപ്പിക്കാൻ പറഞ്ഞു. ഞാ ൻ അവതരിപ്പിച്ചപ്പോൾ അച്ഛൻ ഭയങ്കര ചിരി. െതറ്റുകൾ തിരുത്തി പറഞ്ഞുതന്നു. വി.എസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയുമൊക്കെ ഞാൻ അനുകരിക്കും. അച്ഛന് ഏറ്റവും ഇഷ്ടം ഞാൻ ഇന്നസെന്റിനെ അനുകരിക്കുന്നതായിരുന്നു. നല്ല ഒറിജിനാലിറ്റിയുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരു വേദിയിൽ ചെന്നാൽ ഞാൻ കലാഭവൻ മണിയുെട മകളാെണന്ന് അറിഞ്ഞാൽ എന്നോട് പാടാനും മിമിക്രി അവതരിപ്പിക്കാനുമൊക്കെ പറയും. ഒരുനിമിഷം ഞാൻ മനസ്സിൽ അച്ഛനെ നമസ്കരിച്ച് പാടും.
ഇതിനിടയിൽ ഞാൻ രണ്ടു സി.ഡി. കളിൽ പാടിയിരുന്നു. ര ണ്ടു ഭക്തിഗാനങ്ങളും ഒരു നാടൻപാട്ടും. അയ്യപ്പനെക്കുറിച്ചും മുത്തപ്പനെക്കുറിച്ചുമുള്ള ഭക്തിഗാനങ്ങളാണു പാടിയത്. പി ന്നെ, പുഞ്ചവരമ്പത്തേ.... എന്നു തുടങ്ങുന്ന നാടൻ പാട്ടും. അ ച്ഛന്റെ ഓർമയ്ക്കായി പാട്ടും മിമിക്രിയുമൊക്കെ തുടർന്നു കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം.
അച്ഛൻ മരിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു പത്താംക്ലാസ് പരീക്ഷ. അച്ഛന് എന്താണു സംഭവിച്ചത് എന്ന് എനിക്ക് ഉൾക്കൊള്ളാനായില്ല. കുറേ ആൾക്കാർ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീടാണ് യാഥാർഥ്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങിയത്. എങ്കിലും അച്ഛൻ ലൊക്കേഷനിലേക്കു പോയി എന്നു തന്നെ ഞാൻ വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ചാണ് ഞാൻ പരീക്ഷ എഴുതി യത്. നല്ല മാർക്കു കിട്ടി. ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂ ളിൽ പ്ലസ്ടു വിദ്യാർഥിനിയാണു ഞാൻ. അച്ഛനു കൊടുത്ത വാക്കു പാലിക്കണം. അതുകൊണ്ടു പഠനത്തിലാണ് എന്റെ ശ്രദ്ധ മുഴുവൻ.
അച്ഛൻ മരിച്ചതിനുശേഷം അമ്മ വീടിനു പുറത്തിറങ്ങാറില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോടൊപ്പമല്ലാതെ അമ്മ വീടിനു പുറത്ത് പോകാറുണ്ടായിരുന്നില്ല. അമ്മയുെട സപ്പോർട്ടാണ് എന്റെ ബലം. ഇടയ്ക്കിടയ്ക്ക് ഞങ്ങളെയും കൊണ്ട് അച്ഛൻ യാത്ര പോകാറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരും കാണും ആ യാത്രയിൽ. അച്ഛന് അതാണ് ഇഷ്ടം. അങ്ങനെയൊരിക്കൽ ഞങ്ങൾ വയനാടു പോയി. മുത്തങ്ങയിലാണു രാത്രി താമസിച്ചത്. കുന്നിനു മുകളിലുള്ള ബംഗ്ലാവായിരുന്നു അത്. രാത്രി പുലി ഇറങ്ങാറുണ്ടെന്ന് അ വിടെയുള്ളവർ പറഞ്ഞു. ചൂടുകാലമായിരുന്നു അത്. രാത്രി ഞങ്ങൾ കിടന്ന മുറിയിൽ വലിയ ജനാലയുണ്ട്. പക്ഷേ അഴിക ളില്ല. ചൂടു കാരണം അച്ഛൻ ജനാല തുറന്നിട്ടു. അതുവഴി പു ലി വരും എന്നു ഞങ്ങൾ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു; ഏയ് പുലിയൊന്നും വരില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ കേൾക്കുന്നത് പുലി അമറുന്ന ശബ്ദമാണ്. 'നിങ്ങൾക്ക് പേടി യുണ്ടല്ലേ... എനിക്ക് പേടിയില്ല എന്നു പറഞ്ഞ് അച്ഛൻ ജ നാല അടച്ചു. ഇതായിരുന്നു അച്ഛന്റെ സ്വഭാവം. എന്തിലും ഏതിലും അച്ഛൻ തമാശ കണ്ടെത്തും. അത് എത്ര ദുഃഖമുള്ള കാര്യമായാലും.
കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ൈദവത്തെ കരുതും പോലെയാണ് അച്ഛൻ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല. ഇങ്ങനെ ഒരു പാട്ടു പാട്ടും;
ആ പാട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആർക്കും ആ ഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛൻ ന ല്ലൊരു പാചകക്കാരനായിരുന്നു. അച്ഛൻ വെറുതെ ചോറെ ടുത്ത് ഉരുളയാക്കി തന്നാൽ പോലും അതിന് പ്രത്യേകമായൊ രു രുചിയുണ്ടാകും. അച്ഛൻ വീട്ടിലുള്ള ദിവസം ഒരു പാത്ര ത്തിൽ നിന്നായിരുന്നു ഞങ്ങൾ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തിൽ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്ര ത്യേക പാചകമുണ്ടാകും. നല്ല ൈകപുണ്യമായിരുന്നു അ ച്ഛന്. ആ കൈപുണ്യം അറിഞ്ഞവർ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല.
എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാൻ അച്ഛൻ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്പെഷൽ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേർന്ന ഒരു കറിയാണ്. അത് മാത്രം മതി ഊണു കഴിക്കാൻ. അത്രയ്ക്കും രുചിയായിരുന്നു.
അച്ഛൻ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടിൽ നോ ൺ വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോൺവെജ് കഴിക്കാറുമില്ല. വീടിനോടു ചേർന്ന് ഇപ്പോഴൊരു സർപ്പക്കാവുണ്ട്. പാമ്പുമേക്കാവിലെ തിരുമേനിമാർ വന്നാണ് പൂജ. അ തിനടുത്താണ് അച്ഛന്റെ കുടീരം. സർപ്പക്കാവ് നേരത്തെ അവിെട ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാലാകാലങ്ങ ളായി അത് മണ്ണിനടിയിൽ മറഞ്ഞുകിടക്കുകയായിരുന്നു. ഇ പ്പോഴാണ് അത് വെളിച്ചത്തു കൊണ്ടു വന്നത്. അച്ഛൻ നല്ല ദൈവവിശ്വാസിയായിരുന്നു.
അച്ഛൻ നന്നായി പടം വരയ്ക്കുമായിരുന്നു. അത് അധികമാർക്കും അറിഞ്ഞുകൂടാ ഞങ്ങൾ വീട്ടിലുള്ളവർക്കല്ലാതെ. അച്ഛന്റെ പടത്തിന് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒ രാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ. ഒഴിവുവേളകളിലായിരുന്നു അച്ഛന്റെ ഈ കലാപ്രവർത്തനം.
സിനിമയിൽ എല്ലാവർക്കും തിരക്കാണല്ലോ? അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്. അച്ഛന്റെ കുടീരം കാണാൻ ദിവസവും ആൾക്കാരു വരുന്നുണ്ട്. മി ക്കപേരും സകുടുംബമാണു വരുന്നത്. വരുന്നവരെയെല്ലാം കാ ണാനോ സംസാരിക്കാനോ ഞങ്ങൾക്ക് കഴിയാറില്ല.
അച്ഛൻ കൂടെക്കൂടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു; അഹങ്കാരമാണ് നമ്മുടെ ഒന്നാം ന മ്പർ ശത്രു. അഹങ്കാരമില്ലാതെ വളരണം. അതൊക്കെ വലിയ പാഠങ്ങളാണ്. അച്ഛൻ പഠിപ്പിച്ചത്. പലതും പാട്ടിലൂടെ പറഞ്ഞു തന്ന അച്ഛൻ ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് പാടുമായിരുന്നു.
അതുപോലെ അച്ഛന് ഇഷ്ടമായിരുന്നു ആ പാട്ട്. ഇപ്പോഴും എവിടെയെങ്കിലും അത് കേൾക്കുമ്പോൾ അറിയാ തെ കണ്ണുനിറയും. ഞാൻ വെറുതെ ആകാശത്തു നോക്കും. മരിച്ചുപോയവർ നക്ഷത്രങ്ങളായി ജനിക്കും എന്നല്ലേ വി ശ്വാസം. ഏതു നക്ഷത്രമായിരിക്കും എന്റെ അച്ഛൻ. ഞാൻ അമ്മയോടു ചോദിക്കും. ബന്ധുക്കളോടും ചോദിക്കും. അ പ്പോൾ അമ്മ കരയും. വർഷം ഒന്നു കഴിഞ്ഞെങ്കിലും ആരെ ങ്കിലും മണിയെന്നു പറഞ്ഞാൽ തന്നെ അമ്മയുെട കണ്ണുക ൾ നിറയും. എന്തിനായിരുന്നു എന്റെ പൊന്നച്ഛാ ഇത്ര തിടു ക്കം. എങ്ങോട്ടാണ് അച്ഛൻ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛൻ അറിയുന്നുണ്ടാവുമോ എന്തോ?
കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയി ട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ. അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വ രും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെ ർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വ രുമ്പോൾ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയ ത്തെ കാറ്റിന്.
കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എ ങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാ റ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്.
അച്ഛനെ സ്വപ്നം കാണാറുണ്ട് പലപ്പോഴും. ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചുവരുന്നതായാണ് പല സ്വ പ്നങ്ങളും അവസാനിക്കുന്നത്.ഞാൻ കിടക്കുന്ന മുറി നി റയെ അച്ഛന്റെ പടങ്ങളാണ്. അച്ഛന്റെ ചിരി നിറഞ്ഞ മു ഖം കണി കണ്ടാണ് ഞാൻ ഉണരാറുള്ളത്. കുളി കഴിഞ്ഞാ ൽ അച്ഛന്റെ കുടീരത്തിൽ വിളക്കു കത്തിച്ച് തൊഴുതിട്ടേ സ്കൂളിൽ പോകാറുള്ളു. ൈവകുന്നേരം തിരിച്ചുവന്ന് ചന്ദന ത്തിരി കത്തിച്ചിട്ടേ ഞാൻ പഠിക്കാനിരിക്കൂ. അതൊരു നിഷ്ഠ യാണ് കഴിഞ്ഞ ഒരു വർഷമായി. അച്ഛന് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞങ്ങൾക്ക് എങ്ങനെ അച്ഛ നെ നഷ്ടമായി എന്നും അറിഞ്ഞുകൂടാ.
'കലാഭവൻ മണിയില്ലാത്ത ചാലക്കുടി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്'എന്നൊരു തമാശ ആരോ പറഞ്ഞു. ആ തമാശ കേട്ടാൽ ഏറ്റവും കൂടുതൽ ചിരിക്കുക അച്ഛനായിരിക്കുമെന്നു ഞങ്ങൾക്കറിയാം. ' അച്ഛൻ പോയിട്ട് ഒരു വർഷമായി എന്നൊന്നും തോന്നുന്നില്ല. ലൊക്കേഷനിലേക്കു പോയതുപോ ലെയാണ് തോന്നുന്നത്. അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന് കരുതാൻ ഞങ്ങൾക്കാവില്ല. അത്രയ്ക്കും സാധുവായ മനുഷ്യനായിരുന്നു. എന്റെ അച്ഛൻ.
|
അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില് 1.5 കോടി ദിര്ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന് രൂപ) ഗ്രാന്ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ..2015 മുതല് ഒരു കൂട്ടം സുഹൃത്തുക്കള്ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് പങ്കെടുക്കാറുണ്ട്... ഇനിയും നറുക്കെടുപ്പില് പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി... ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും..
കുവൈത്തില് 17, 000 വിദേശികൾക്ക് എട്ടിന്റെ പണി. താമസരേഖ റദ്ദാക്കിയ കുവൈറ്റിന്റെ നടപടി തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നത്. താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് അറിയിച്ചത് .
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തിൽ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 8,000 പേർ കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ഈ കാലയളവിൽ രാജ്യത്തിന് പുറത്തുള്ള 17,000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിക്കുകയുണ്ടായി.
എന്നാൽ 2021 ജനുവരി ആദ്യം മുതൽ മാർച്ച് 20 വരെ 199 സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറിയാതായും കുടുംബ വിസയിലുള്ള 1048 ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറിയതയും കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട് .
കൂടാതെ രാജ്യത്ത് തുടരുന്ന 181,000 വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കിയാതായും 459 വർക്ക് വിസകളും, 735 വർക്ക് പെർമിറ്റുകളും അതോറിറ്റി നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതോടൊപ്പം പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കുവൈത്തിൽ തുടരുന്ന 18,858 വിദേശികളുടെ യൂണിവേഴ്സിറ്റി ബിരുദ സർട്ഫിക്കറ്റുകൾ അതോറിറ്റി അംഗീകരിച്ചതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്.
അതേ സമയം കുവൈത്തിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി.
ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല.
കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും.
ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
|
പൂജപ്പുര സെന്ട്രല് ജയിലില് കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു. പാല്, മുട്ട ഉള്പ്പെടെ പ്രോട്ടീന് ധാരാളം അടങ്ങിയ ഭക്ഷണം ഭക്ഷണക്രമത്തില് ഉള്പ്പെടുത്തി. വിറ്റാമിന് സി കൂടുതലായി അടങ്ങിയിട്ടുളള നാരങ്ങയും നല്കാന് തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിക്ക് നാരങ്ങ ഉത്തമമാണ് എന്നതിനാലാണ് ഇത് നല്കാനും തീരുമാനിച്ചത്. ഡോക്ടര്മാരുടെ നിര്ദേശപ്രകാരമാണ് പ്രോട്ടീന് അടങ്ങിയ ഭക്ഷണം കൂടുതലായി നല്കാന് തീരുമാനിച്ചതെന്ന് ജയില് സൂപ്രണ്ട് നിര്മ്മലാന്ദന് നായര് പറഞ്ഞു.
പൂജപ്പുര സെന്ട്രല് ജയിലില് കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതുവരെ 470 തടവുപുളളികള്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില് തന്നെ ക്വാറന്റൈന് സംവിധാനം ഒരുക്കിയിരിക്കുകയാണ്. സാധാരണ ഭക്ഷണത്തിന് പുറമേയാണ് പ്രോട്ടീന് കൂടുതലായി അടങ്ങിയ ഭക്ഷണവും നല്കുന്നത്. നിലവില് കോവിഡ് ബാധിതര്ക്ക് പ്രതിദിനം 200 മില്ലിലിറ്റര് പാലും, ഒരു മുട്ടയും ചുക്കു കാപ്പിയും നല്കുന്നുണ്ട്. വെളളിയാഴ്ച മുതല് ഇതൊടൊപ്പം പഴവും നാരങ്ങയും ബ്രെഡും നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും നിര്മ്മലാനന്ദന് നായര് പറഞ്ഞു.
ഡോക്ടര്മാരുടെ നിര്ദേശപ്രകാരം പ്രഭാത ഭക്ഷണത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. നിലവില് ചപ്പാത്തിയും ഉപ്പുമാവുമാണ് ഒന്നിടവിട്ട ദിവസങ്ങളില് നല്കുന്നത്. ഇനിമുതല് കോവിഡ് ബാധിതര്ക്ക് 250 ഗ്രാം ഗോതമ്പുപൊടി ഉപയോഗിച്ചുളള ചപ്പാത്തികള് നല്കും.
ഉപ്പുമാവും അധികമായി നല്കാനാണ് തീരുമാനം. രോഗബാധയില് നിന്ന് വേഗത്തില് സുഖംപ്രാപിക്കാനാണ് കൂടുതല് പ്രോട്ടീന് അടങ്ങിയ ഭക്ഷണം നല്കാന് തീരുമാനിച്ചതെന്ന് നിര്മ്മലാനന്ദന് നായര് പറഞ്ഞു.
മൂന്ന് കഷ്്ണം ബ്രെഡും ഒരു നാരങ്ങയും ഒരു പഴവും നിത്യേന നല്കാനാണ് തീരുമാനം. രോഗബാധ പിടിപെടാന് സാധ്യത കൂടുതല് ഉളളതിനാല് കോവിഡ് ബാധിക്കാത്ത മറ്റ് തടവുപുളളികളും പുതുക്കിയ ഭക്ഷണക്രമം നല്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
|
മുൻ ഓസ്ട്രേലിയൻ താരവും നിലവിൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകനുമായ ആൻഡ്രൂ മക്ഡോണാൾഡാണ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ. കഴിഞ്ഞ വർഷമായിരുന്നു മക്ഡോണാൾഡുമായി മൂന്ന് വർഷ കരാർ രാജസ്ഥാൻ ഒപ്പു വെച്ചത്. എന്നാൽ ഐപിഎല്ലിന് തൊട്ടു മുൻപ് ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുന്നതിനാൽ ഐപിഎല്ലിന്റെ തുടക്കം മക്ഡൊണാൾഡിന്റെ സേവനം രാജസ്ഥാന് ലഭിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഓസ്ട്രേലിയക്കൊപ്പമുള്ള ചുമതല തൽക്കാലം ഒഴിവാക്കി രാജസ്ഥാൻ റോയൽസിൽ ചേരാൻ മക്ഡൊണാൾഡ് തീരുമാനിച്ചതോടെ അത്തരം ആശങ്കകൾക്ക് അവസാനമായി.
ആൻഡ്രൂ മക്ഡൊണാൾഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടാവില്ലെന്നും ഈ സമയം അദ്ദേഹം ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതിനായി യു എ ഇ യിലേക്ക് പറക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ ബെൻ ഒളിവർ വ്യക്തമാക്കിയിട്ടുമുണ്ട്. രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി പ്രവർത്തിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് മക്ഡൊണാൾഡിനെ ഓസ്ട്രേലിയയുടെ സഹ പരിശീലനാക്കിയതെന്നും, അത് കൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം രാജസ്ഥാൻ റോയൽസിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്. ഈ വർഷത്തെ ഐപിഎല്ലിനായി ആദ്യം യു എ ഇ യിലേക്ക് എത്തുന്ന ടീമുകളിലൊന്ന് രാജസ്ഥാൻ റോയൽസ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഓഗസ്റ്റ് 20 ന് അവർ ഇന്ത്യ വിടുമെന്നാണ് സൂചനകൾ. മക്ഡൊണാൾഡും ഇതിനടുത്ത തീയതി യു എ ഇ യിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
|
കോഴിക്കോട്ഃ പാലത്തായി പീഡനക്കേസില് പ്രതിയെ രക്ഷിക്കുന്നതിനായി സര്ക്കാര് കൂട്ടുനില്ക്കുന്നതായി ആരോപിച്ച് യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്. ക്രൈംബ്രാഞ്ച് കോടതിയില് നല്കിയ റിപ്പോര്ട്ട് പരാമര്ശിച്ചുകൊണ്ടാണ് ഫിറോസിന്റെ ആരോപണം.
പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്ക്കാറിന്റെ ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില് റിപ്പോര്ട്ട് നല്കിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്കുട്ടി കള്ളം പറയുന്ന ആളാണെന്നും മതിഭ്രമം ഉള്ള വ്യക്തിയാണെന്നും റിപ്പോര്ട്ടില് പറയുന്നുണ്ടെന്നും ഇത് വിചാരണയില് പ്രതിയെ സഹായിക്കുമെന്നും ഫിറോസ് പറയുന്നു.
പാലത്തായിയിലെ പീഢനക്കേസില് പ്രതിയെ സഹായിക്കാന് സര്ക്കാര് കൂട്ടു നില്ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്ക്കാറിന്റെ ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില് റിപ്പോര്ട്ട് നല്കിയത്. കൂടാതെ ഇരയായ പെണ്കുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷന്(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോര്ട്ടില് പറയുന്നു.
ഈ റിപ്പോര്ട്ടില് ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയില് പ്രതിയെ സഹായിക്കാന് കാരണമാകാവുന്നതാണ്. അതേ സമയം പെണ്കുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കല് റിപ്പോര്ട്ടോ പെണ്കുട്ടിക്കനുകൂലമായി സഹപാഠികള് നല്കിയ മൊഴിയോ കോടതിയില് സമര്പ്പിച്ചിട്ടുമില്ല. കുട്ടികള്ക്കെതിരായ അതിക്രമത്തില് സ്ഥലമോ സമയമോ പറയുന്നതില് കൃത്യതയില്ലെങ്കില് പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാര്ജ് പോലും ചുമത്താതെ പ്രതിയെ ഈ സര്ക്കാര് സഹായിക്കുന്നത്.
ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെണ്കുട്ടിയുടെ ഗതിയിതാണെങ്കില് മറ്റുള്ളവരുടെ ഗതിയെന്താവും?
|
സമിതിയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമിതി ഏകകണ്ഠമായി അംഗീകരിച്ചു.
ലോകം ലാഭചിന്തയില് അഭിരമിക്കുമ്പോള് മനുഷ്യജീവനുപോലും രണ്ടാം സ്ഥാനമേയുളളൂ ! ആഗോളവത്ക്കരണം, ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം എന്നിവയാണ് വേദവാക്യങ്ങള്. ലാഭമാണ് ദൈവം ! കോവിഡ് കാലത്തുപോലും ഇതിനു മാറ്റമില്ല. . . (ലേഖനം)
ജില്ലയില് പത്തു മണ്ഡലം പ്രസിഡന്റുമാരെ തെരെഞ്ഞടുത്തതില് ശ്രീലക്ഷമിയാണ് ഏക വനിത.
കാടുകയറിയ ക്ഷേത്ര പരിസരങ്ങളും ഉപയോഗിക്കാനാകാതെ പായലും കാടും താമരയും നിറഞ്ഞു കിടക്കുന്ന ക്ഷേത്രക്കുളവും ഒക്കെ അലോസരപ്പെടുത്തുന്ന കാഴ്ചകളായി മാറി. ഓച്ചിറയിൽ കണ്ട കാഴ്ചകൾ !
|
ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ രുചികരമായ ചട്ണി ആണ് തക്കാളി ചട്നി. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :
© Copyright Malayali Life 2018. All rights reserved.
|
സര്ക്കാരിനെതിരായ പ്രചാരവേലകള് അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നയത്തിന് അനുസൃതം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല. "ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരും", എന്ന് കോടിയേരി. ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നാളെ ചർച്ച ചെയ്യാനിരിക്കുകയാണ്. പാർട്ടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കുന്നു. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം - കോടിയേരി പറയുന്നു.
തല്ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്ഷകര് രാജ്യത്തിന്റെ നട്ടെല്ലായതിനാല് അവര്ക്കായി മുന്പോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.
വിമർശന ട്വീറ്റുകളല്ല വ്യാജ വാർത്തകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സർക്കാര് വൃത്തങ്ങൾ പറയുന്നത്.
സർക്കാരിന്റെ ഭാഗമായ ചില ആളുകൾ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തീയേറ്ററുകള് ഒക്ടോബര് ഒന്നിന് തുറക്കും എന്ന പ്രചാരണം സജീവമാണ്. ഇത് വിശ്വസിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന് ശ്രമിക്കേണ്ടതുണ്ടോ സിനിമ പ്രേമികള്.
പാകിസ്ഥാന് അവരുടെ പ്രശ്നങ്ങളില് നിന്ന് വ്യതിചലിക്കാന് ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്.
|
ചിത്രം തീയേറ്ററുകളിലെത്തുന്നത് കാണാനായി രാജ്യമൊട്ടാകെ ഉള്ള വിജയ് ആരാധകർ ആഘോഷങ്ങളുമായി കാത്തിരിക്കുകയായിരുന്നു. ബീസ്റ്റ് പ്രദർശനത്തിനൊരുങ്ങുന്ന ഒരുവിധം തീയേറ്ററുകളിലെല്ലാം ബുക്കിങ് ദിവസങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു.
Also Read: കാവ്യയുടെ പിടിവാശിയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഒടുവിൽ വഴങ്ങി, നിയമോപദേശം തേടിയില്ല, ദിലീപിൻ്റെ വീട്ടിൽ വെച്ച് തന്നെ നാളെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്! തീരുമാനത്തിൽ മാറ്റമില്ലെന്നും അന്വേഷണ സംഘം!
ദളപതി ചിത്രം ബീസ്റ്റിൽ വൻ പ്രതീക്ഷയോടെയായിരുന്നു ആരാധകർ വരവേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ബീസ്റ്റ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്. ബീസ്റ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വരുന്ന റിവ്യൂകൾ. വെളുപ്പിന് നടന്ന ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരാണ് സിനിമ അത്ര പോരെന്ന അഭിപ്രായം പങ്കുവെക്കുന്നത്.
വിജയ് ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബീസ്റ്റ് ഒരു വിഷുക്കൈനീട്ടമെന്നോണം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല് വലിയ ആവേശത്തില് തീയേറ്ററുകളിലേക്കെത്തിയ ബീസ്റ്റ് ഫാന്സിനെപ്പോലും നിരാശപ്പെടുത്തുകയായിരുന്നു.
Also Read: ഭാര്യ ഗർഭിണിയായിരുന്നപ്പോൾ പോലും ഉപേക്ഷിക്കാൻ തീരുമാനിച്ചു, പക്ഷേ ശിൽപയുടെ ആ വീഡിയോ പ്രചോദനമായി! ആ ദമ്പതികൾ വീണ്ടും ഒന്നിച്ചു; മനസ് നിറച്ച അനുഭവത്തെ കുറിച്ച് ശിൽപ ബാല!
ഈ നിലയിലാണ് പോക്ക് എങ്കിൽ ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ എത്ര കളക്ഷൻ നേടുമെന്നതും ചർച്ചയായി കഴിഞ്ഞു. 350 ഓളം ഫാൻസ് ഷോകളാണ് കേരളത്തിലും ഒരുക്കിയിരുന്നത്. മികച്ച ദൃശ്യവിരുന്നാകും ബീസ്റ്റ് പ്രേക്ഷകർക്ക് നൽകുക എന്ന പ്രതീക്ഷയിലായിരുന്നു വിജയ് ആരാധകരെങ്കിലും പ്രതീക്ഷ കാക്കാൻ വിജയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു.
ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വയലൻസും കാരണം ബീസ്റ്റിന് രണ്ട് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈറ്റും ഖത്തറുമാണ് ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിലും വയലൻസ് നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തന്നെ ചില മുസ്ലീം സംഘടനകളും ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ചിത്രം തീയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അണിയറപ്രവർത്തകർ രണ്ട് പുതിയ ടീസറുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത ഒരു ടീസറും ഇതോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വെടിയുണ്ടകൾ പായുന്നതിന്റെയും കത്തി വീശുന്നതിന്റെയുമൊക്കെ ശബ്ദങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരുന്നത്. വൻ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
|
Don't Miss!
- News ആഗ്രഹിച്ചതെന്തും നടക്കും, സമ്പാദ്യം രണ്ടിരട്ടിയായി കൂടും, ശുക്രനല്ലേ ഉദിച്ചത്..; ഈ രാശിക്കാരാണോ?
- Technology 120Hz അമോലെഡ് ഡിസ്പ്ലേ സഹിതം എത്തിയ വിവോ T2 5G ഇന്നുമുതൽ വാങ്ങാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ!
കന്നഡ ഇന്ഡസ്ട്രിയിലെ ഹാസ്യ താരം ബുളളറ്റ് പ്രകാശ് അന്തരിച്ചു. കരള് സംബന്ധമായ അസുഖത്തെ തുടര്ന്നായിരുന്നു അന്ത്യം. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില് ചികില്സയില് കഴിയുകയായിരുന്നു താരം. സാന്ഡല്വുഡില് 300ല് അധികം സിനിമകളില് അഭിനയിച്ച താരമാണ് ബുളളറ്റ് പ്രകാശ്. അടുത്തിടെ 35 കിലോയോളം ശരീര ഭാരം നടന് കുറച്ചിരുന്നു. ഇത് പല വിധത്തിലുളള ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാവാന് കാരണമായി.
കഴിഞ്ഞ ദിവസമാണ് കരളിലെ അണുബാധയെ തുടര്ന്ന് ബുളളറ്റ് പ്രകാശിനെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് മുഴുവന് സമയവും വെന്റിലേറ്ററില് കഴിയുകയായിരുന്നു താരം. രക്ഷപ്പെടാന് വളരെ കുറച്ച് സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള് അറിയിച്ചു. കന്നഡത്തില് ധ്രുവ എന്ന ചിത്രത്തിലൂടെയാണ് ബുളളറ്റ് പ്രകാശ് അരങ്ങേറ്റം കുറിച്ചത്.
ലോക് ഡൌണ് നാളുകളെക്കുറിച്ച് നിഷാ സാരംഗ്! ഇത് ആര്ഭാടത്തിന്റെ സമയമല്ലെന്ന് മക്കളോട് പറയാറുണ്ട്!
325 സിനിമകളില് അഭിനയിച്ച നടന് കന്നഡത്തിന് പുറമെ തമിഴിലും മറ്റ് ഭാഷകളിലും അഭിനയിച്ചിരുന്നു. റോയല് എന്ഫീല്ഡ് ബൈക്ക് ഓടിക്കാറുളളത് കൊണ്ടാണ് നടന് ബുളളറ്റ് എന്ന പേര് വന്നത്. 2015ല് രാഷ്ട്രീയത്തിലും സജീവമായിരുന്നു താരം. ഭാരതീയ ജനതാ പാര്ട്ടിയിലാണ് ബുളളറ്റ് പ്രകാശ് അംഗമായത്. കന്നഡത്തില് ജാക്കി, ബോംബൈ മിഠായി, ഭീഷ്മ, മസ്ത് മജാ മാടി തുടങ്ങിയവ ബുളളറ്റ് പ്രകാശ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. കന്നഡ സൂപ്പര് താരങ്ങളായ പുനീത് രാജ്കുമാര്, ദര്ശന്, ശിവരാജ് കുമാര്, ഉപേന്ദ്ര, സുദീപ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു. സൂമ്പീ എന്ന തുളു ചിത്രത്തിലും ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു.
|
തിരുവനന്തപുരംഃ ദ്രൌപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന പ്രചാരണത്തിനെതിരെ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഃ
'നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ'.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് BJP വലിയ മേധാവിത്യം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൌപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ,ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി ശ്രീ യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.
|
കൊച്ചിഃനടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്പ്പിച്ച ഹരജിയില് ഹൈക്കോടതി സര്ക്കാരിന്റെ വിശദീകരണം തേടി.കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപ് ഹരജയില് ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഡിസംബര് 28 ന് ലഭിച്ച പരാതിയില് പിറ്റേ ദിവസം തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതിതില് ദൂരൂഹതയുണ്ടെന്നും ഹരജിയില് പറയുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില് നല്കിയ റിപ്പോര്ട്ട് റദ്ദാക്കണമെന്നും ദിലീപ് ഹരജിയില് ആവശ്യപ്പെട്ടു. വിചാരണ അട്ടിമറിക്കുകയെന്ന ഗുഡലക്ഷ്യത്തോടെയാണ് പ്രോസിക്യുഷന് തുടേേരന്വഷണം ആവശ്യപ്പെടുന്നതെന്നും ഹരജിയില് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ദിവസം തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകാതെ പൂര്ത്തിയാക്കാന് വിചാരണക്കോടതിക്ക് നിര്ദ്ദേശം നല്കണമെന്നും ദിലീപ് ഹൈക്കോടതിയില് സമര്പ്പിച്ച ഹരജിയില് ആവശ്യപ്പെട്ടു.
തുടരന്വേഷണം പരമാവധി വലിച്ചു നീട്ടുന്നതിന് അന്വേഷണസംഘം ശ്രമിക്കുകയാണെന്നും ഹരജിയില് പറയുന്നു.ബാലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്ന് ദിലീപ് ആവര്ത്തിച്ചു. ഓഡിയോ റെക്കോര്ഡ് ചെയ്ത ഉപകരണങ്ങള് അന്വേഷണ സംഘത്തിന്റെ കൈവശമില്ല. ഗൂഢാലോചന കേസില് കുടുംബത്തിലെ മുഴുവന് അംഗങ്ങളെയും പ്രതി ചേര്ത്തത് വ്യക്തി വൈരാഗ്യം മൂലമാണെന്നും ഹരജിയില് ദിലീപ് പറഞ്ഞു.തന്നെ അപകീര്ത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണമെന്നും ദിലീപ് ഹരജിയില് വ്യക്തമാക്കി.
|
ന്യൂഡൽഹി∙ ഹൌസ്ഖാസ് സെന്റ് പോൾസ് സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് 26ന് ഉദ്ഘാടനം ചെയ്യും. സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ഒരു വർഷത്തെ ആഘോഷപരിപാടികൾക്കു തുടക്കം കുറിക്കും. ഡോ. മാത്യൂസ് മാർ സേവേറിയോസ് ആധ്യക്ഷ്യം വഹിക്കും. ചെയർമാൻ ഫാ. ഷാജി ജോർജ്, പ്രിൻസിപ്പൽ പി.ജെ.ചെറിയാൻ, സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ്, കൺവീനർ ജോയ് കൊന്നയിൽ എന്നിവർ പ്രസംഗിക്കും.
ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ കീഴിൽ 1968 ഏപ്രിൽ 28ന് വളരെ ചെറിയ രീതിയിൽ ആരംഭിച്ച സെന്റ് പോൾസ് സ്കൂൾ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നഴ്സറി മുതൽ 12-ാം ക്ലാസ് വരെ 2200 കുട്ടികളും 120 അധ്യാപകരുമായി തലസ്ഥാന നഗരിയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു. ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ.
1960ൽ റജിസ്റ്റർ ചെയ്ത ഡൽഹി ഓർത്തഡോക്സ് ചർച്ച് സൊസൈറ്റി ആരാധന, ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഹൌസ്ഖാസിലെ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 1968ൽ ആണ് രൂപം കൊണ്ടത്. ഡൽഹിയിൽ ആയാനഗറിൽ സെസൈറ്റിയുടെ കീഴിൽ സെക്കൻഡറി സ്കൂളും മെഡിക്കൽ സെന്ററും പ്രവർത്തിക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് 14 വർഷമായി പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം പഠിപ്പിക്കുന്ന ഏക പബ്ലിക് സ്കൂൾ എന്ന ബഹുമതിയും സെന്റ് പോൾസ് സ്കൂളിന് അവകാശപ്പെട്ടതാണ്.
കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിച്ച് അവരെ ഉത്തമ പൌരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സാന്മാർഗിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ അവലംബിക്കുന്നത്. സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി പിന്നാക്ക വിഭാഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യും.വിവിധ നൈപുണ്യവികസന േകന്ദ്രങ്ങളും തുടങ്ങും.
|
അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ വെച്ച് അദ്ദേഹം വികാരഭരിതനായി. തന്നെക്കുറിച്ച് ഉയർന്ന വിവാദമായ സംഭവങ്ങളിൽ വികാരഭരിതനായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
'ചോർന്നൊലിക്കുന്ന ചെറ്റകുടിലിൽ ജീവിച്ച് , കപ്പലണ്ടി വറുത്ത് വിറ്റ് കാശുണ്ടാക്കിയാണ് ഐടിഐ പഠിക്കാൻ പോയത്, ഇല്ലായ്മക്കാരുടെ വേദന എന്തെന്ന് എനിക്ക് നല്ലതുപോലെ അറിയാം, എന്റെ രാഷ്ട്രീയം അവരിൽ തന്നെ നിൽക്കുന്നതാണ്. ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞ് വന്നവരാണ് ഞാനൊക്കെ. സ്വർണക്കരണ്ടിയുമായി ജനിച്ചവരല്ല. ഒരു തുള്ളി മഴ വീണാൽ രണ്ട് തുള്ളി അകത്ത് വീഴുന്ന രീതിയിലായിരുന്നു എന്റെ വീട്. വെക്കേഷൻ സമയത്തൊക്കെ കപ്പലണ്ടി വിറ്റാണ് ജീവിച്ചത്. ജീവിതത്തിലെ പ്രയാസവും ദുഖവും പട്ടിണിയും ഒക്കെ അനുഭവിച്ചാണ് ഞാൻ കടന്നു വന്നത്', അദ്ദേഹം പറയുന്നു.
അതേസമയം, ഹോട്ടലില് ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്നാരോപിച്ച് ചിത്തരഞ്ജന് കഴിഞ്ഞ കൊല്ലം പരാതിയുമായി രംഗത്തെത്തിയിരുന്നു. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നല്കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില് അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇത് ഏറെ ട്രോളുകൾക്ക് കാരണമായി.
|
മുംബൈഃ ലൈവായി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെടുത്തി ഫെയ്സ്ബുക്കിന്റെ അയര്ലന്ഡ് ഓഫീസ്. മുംബൈ സ്വദേശിയായ 23കാരനാണ് ഞായറാഴ്ച രാത്രി ജീവനൊടുക്കാന് ശ്രമിച്ചത്. ഫെയ്സ്ബുക്കില് ലൈവിട്ടായിരുന്നു യുവാവിന്റെ സാഹസം. മുംബൈയിലെ ധുലെയിലാണ് സംഭവം.
ബ്ലെയ്ഡുപയോഗിച്ച് കഴുത്ത് മുറിച്ച് മരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇക്കാര്യം ശ്രദ്ധയിപ്പെട്ട ഉടനെ അയര്ലന്ഡിലെ ഫെയ്സ്ബുക്ക് ഓഫീസില് നിന്നുള്ള സന്ദേശം മുംബൈ പൊലീസിന് ലഭിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 8. 10ഓടെ മുംബൈ പൊലീസിലെ സൈബര് ഡിസിപി രശ്മി കരണ്ദികറിനാണ് അയര്ലന്ഡിലെ ഫെയ്സ്ബുക്ക് ഓഫീസില് നിന്ന് വിളിയെത്തിയത്. മുംബൈയില് യുവാവ് ഫെയ്സ്ബുക്ക് ലൈവിട്ട് ആത്ഹത്യയ്ക്ക് ശ്രമിക്കുന്നതായാണ് അവര് വിവരം നല്കിയത്. ഇതിന്റെ സ്ക്രീന് ഷോട്ടുകളും ഫെയ്സ്ബുക്ക് അധികൃതര് കൈമാറി.
പിന്നാലെ സൈബര് പൊലീസ് സംഘം യുവാവിന്റെ സ്ഥലം ട്രാക്ക് ചെയ്യുകയും 20 മിനിറ്റിനുള്ളില് സ്ഥലത്ത് കുതിച്ചെത്തുകയുമായിരുന്നു. അപ്പോഴേക്കും യുവാവ് കഴുത്ത് മുറിച്ചിരുന്നു. ഉടന് തന്നെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
|
പുറംകാഴ്ച മാത്രമല്ല, അകത്തുമുണ്ട് കാര്യം!
സൌകര്യങ്ങൾക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന സ്ഥലത്താണ് ബിസിനസുകാരനായ പി കെ സഹീറിന്റെ വീട്. 40 സെന്റിൽ 4200 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലാണ് ഡിസൈൻ.
പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തുന്നതിനായി ഫ്ലാറ്റ് റൂഫ് ശൈലിയിലാണ് എലിവേഷൻ. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. ഇവിടെ വെള്ളം കിനിഞ്ഞിറങ്ങും വിധം നാച്വറൽ സ്റ്റോണും പുല്ലും ഇടകലർത്തി ഒരുക്കി. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിലുള്ള പോർച്ചും L ഷേപ്പിലുളള സിറ്റ്ഔട്ടും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്.
സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലത നൽകുന്നു. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ലെതർ സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് ഇൻഡയറക്ട് ലൈറ്റിങ് നൽകിയത് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.
ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലുളള പാർടീഷനായി സ്റ്റെയർ പ്രവർത്തിക്കുന്നു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിന് ഊണുമേശ. ഇതിന്റെ പിന്നിലായി വിശാലമായ ജനാലയാണ്. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തും.
വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി ചെല്ലുമ്പോൾ ഒരു സ്റ്റഡി ഏരിയ ക്രമീകരിച്ചു.
നാലുകിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൌകര്യം ഒരുക്കി.
ഐലൻഡ് ശൈലിയിലാണ് മോഡുലാർ കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. നടുക്കായി ഒരു ബ്രേക്ഫാസ്റ്റ് കൌണ്ടറും നൽകി. കൊറിയൻ മാർബിളാണ് കൌണ്ടറിൽ വിരിച്ചത്.
ചുരുക്കത്തിൽ സൌകര്യങ്ങൾക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.
|
അനിയത്തി പ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി ശരണ്യ മോഹന് പെണ്കുഞ്ഞ് ജനിച്ചു. ഭര്ത്താവ് അരവിന്ദ് കൃഷ്ണനാണ് വിവരം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. കൂടാതെ ഇരുവരും 'കുഞ്ഞിക്കൈ' ഷെയര് ചെയ്ത് ഇരുവരും ഫെയ്സ് ബുക്കില് ഫോട്ടോ പോസ്റ്റ് ചെയ്തും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്യതു. അന്നപൂര്ണ്ണ എന്നാണ് ഇരുവരും കുഞ്ഞിനായി തെരഞ്ഞെടുത്ത പേര്.
2015 സെപ്തംബര് അഞ്ചിനാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം വെങ്ങാനൂര് സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ ഭര്ത്താവ്. ഇരുവര്ക്കും 2016ല് ഒരു ആണ്കുഞ്ഞ് ജനിച്ചിരുന്നു.
|
ജിദ്ദഃ രാജ്യത്ത് ഹിന്ദുത്വഭരണം പൂര്ണമാക്കാനുള്ള തത്രപ്പാടില് സംഘപരിവാര് സകലകുതന്ത്രങ്ങളും പുറത്തെടുക്കുന്നതിന്റെ ഉദാഹരണമാണ് എറണാകുളത്ത് ബംഗാള് സ്വദേശികളായ യുവാക്കളെ എന്ഐഎ പിടികൂടിയ സംഭവമെന്ന് ഇന്ത്യന് സോഷ്യല് ഫോറം ജിദ്ദ സെന്ട്രല് കമ്മിറ്റി ആരോപിച്ചു. യുഎഇ കോണ്സുലേറ്റ് വഴി നടത്തിയ സ്വര്ണക്കടത്തിന്റെ അന്വേഷണം ഒരു കേന്ദ്രമന്ത്രിയിലേക്കും സംഘപരിവാര് നേതാക്കളിലേക്കും എത്തുന്നതിനെ തടയിടാനും മറ്റു ചിലരെ ബലിയാടാക്കി രംഗം കലുഷിതമാക്കാനുമുള്ള ഉന്നതതല ഗൂഢാലോചയുടെ ഭാഗമാണ് പെരുമ്പാവൂരിലെ അല്ഖായിദ നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.
അന്തര്സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്നിന്നുള്ള ചെറുപ്പക്കാരെ പിടികൂടി കൊഴുപ്പേകുന്ന വാര്ത്തകള് നിരത്തി നാട്ടില് അരാജകത്വഭീതി വിതയ്ക്കുന്നത് ആര്എസ്എസ്സിന്റെ ഒളിയജണ്ടകള് നടപ്പാക്കാനുള്ള തന്ത്രമാണെന്നും യോഗം വിലയിരുത്തി. ഏതാനും ദിവസങ്ങള്ക്കു മുമ്പ് നാഗ്പൂരില്നിന്നും കേരളത്തിലേക്ക് ലോറിയില് കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമോ മാധ്യമവിചാരണയോ ഇല്ലാതെ പോവുന്നത് ആരുടെ താല്പര്യത്തോടെയാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. ബിജെപി നേരിട്ട് ഭരണത്തിലില്ലാത്ത കേരളത്തിലും ബംഗാളിലും മേല്ക്കൈ നേടാനുള്ള കുടിലതന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നില്കണ്ട് നടത്തുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെന്നും യോഗം വിലയിരുത്തി.
അതേ സമയം, മിലിട്ടറി ഉദ്യോഗസ്ഥരടക്കമുള്ള ഹിന്ദുത്വര് ചാരപ്രവൃത്തികളിലും ദേശദ്രോഹപ്രവര്ത്തനങ്ങളിലും ഏര്പ്പെടുന്നതും പിടിക്കപ്പെടുന്നതും ദേശീയമാധ്യമങ്ങള് പോലും വര്ത്തയാക്കാന് മടിക്കുന്നത് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനോ അതോ ഭീഷണികള്ക്കു വഴങ്ങിയാണോ എന്ന് അറിയാന് കൌതുകമുണ്ട്. നയതന്ത്ര ബാഗേജ് വഴി നിരന്തരം കള്ളക്കടത്ത് നടത്തിയ സംഘപരിവാര ബന്ധമുള്ള വമ്പന് സ്രാവുകളെ രക്ഷിച്ചെടുക്കാനായി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചിലരെ കുരുതികൊടുത്ത് പൊതുജനത്തെ വിഡ്ഡികളാക്കുകയും രാഷ്ട്രീയമുതലെടുപ്പ് നടത്തുകയുമാണ് ഹിന്ദുത്വര്.
എന്നാല്, ആര്എസ്എസ്സിന്റെ ഒളിയജണ്ടകള് തിരിച്ചറിയാതെ എച്ചില്ക്കഷണത്തിനുവേണ്ടി കടിപിടികൂടുകയാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും. കപടദേശീയത ഉയര്ത്തിക്കാട്ടി ഹിന്ദുത്വര് നടത്തുന്ന കോലാഹലങ്ങള് തിരിച്ചറിയാതെ പോയാല് രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാവുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന് സോഷ്യല് ഫോറം സെന്ട്രല് കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുല് ഗനി മലപ്പുറം, മുജാഹിദ് പാഷ, സയ്യിദ് കലന്തര്, അല് അമാന് നാഗര്കോവില്, നാസര് ഖാന്, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി, ഫൈസല് മമ്പാട്, ഷാഹുല് ഹമീദ് തുടങ്ങിയവര് സംബന്ധിച്ചു.
|
പത്തനംതിട്ട മുക്കാട്ടുതറയില് നിന്ന് കാണാതായ ബിരുദ വിദ്യാര്ഥിനി ജെസ്നയെ കണ്ടെത്തിയെന്ന വാര്ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്കുട്ടിയും യുവസുഹൃത്തായ തൃശൂര് സ്വദേശിയും ബംഗളൂരുവിലെ ധര്മാര കോളജിനടുത്തുള്ള ആശ്വാസഭവനില് ഇപ്പോള് വിശ്രമത്തിലാണ്.
ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള് തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി. മാര്ച്ച് 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില് നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി.
തൃശൂര് സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില് നിന്ന് പിന്വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു.
ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്ത്തി. എന്നാല് കൈയില് 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല് ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര് സഹായിച്ചു.
പനംക്കരിക്ക് കുടിച്ചശേഷം യാത്ര തുടര്ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള് ഇവര് സഞ്ചരിച്ച വാഹനത്തില് ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര് ഇവരുടെ പക്കല്നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില് പരിക്കേറ്റതോടെ ഇരുവരും നിംഹാന്സ് ആശുപത്രിയില് ചികിത്സ തേടി.
ആശുപത്രിയില് നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില് അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല് ജോര്ജ് എന്നയാള് ഇവരെ കാണുന്നത്. ബംഗളൂരുവില് താമസിക്കുന്ന മകനെ കാണാന് പോകുന്നവഴി ജോര്ജ് ആശ്വസഭവന് സന്ദര്ശിക്കുന്നത് പതിവാണ്.
സംശയം തോന്നിയ ജോര്ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. താന് കണ്ട പെണ്കുട്ടി ജെസ്ന തന്നെയാണെന്ന് ജോര്ജ് തറപ്പിച്ചു പറയുന്നു.
പാലക്കാട്ഃ അഴുക്കുച്ചാലിൽ വീണ് 76കാരന് പരിക്ക്. അരവിന്ദാക്ഷ മേനോന്റെ വലതുകാൽ ഒടിഞ്ഞു. കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലിൽ കിടന്നു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു അപകടമുണ്ടായത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തെ തുടർന്ന് റോഡിലെ ചെളി കാരണം സ്ലാബിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. വെളിച്ചമില്ലാത്തതിനാൽ സ്ലാബിലെ കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അരവിന്ദാക്ഷ മേനോന് പറഞ്ഞു. ശബ്ദം കേട്ട് വന്ന പ്രദേശവാസികളാണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്.
|
ബീജിങ്ഃ രാജ്യത്ത് ജനന നിരക്ക് വർധിപ്പിക്കാൻ പുതിയ നയങ്ങൾ നടപ്പിലാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിലാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയിൽ ഈ വർഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്കിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തത്. 1980 മുതൽ ചൈനയിൽ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സർക്കാർ 2016ൽ പിൻവലിക്കുകയും മൂന്നുകുട്ടികൾ വരെയാകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ബീജിങിൽ പുരോഗമിക്കുകയാണ്. 2296 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഷി ജിൻപിങ് തന്നെയായിരിക്കും മൂന്നാമതും ജനറൽ സെക്രട്ടറിയാവുക. അദ്ദേഹം പാർട്ടി ചെയർമാനാവുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി കോൺഗ്രസിൽ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളേയും തെരഞ്ഞെടുക്കും. ഒക്ടോബർ 22ന് പാർട്ടി കോൺഗ്രസ് അവസാനിക്കും.
|
മുട്ടില് മരംമുറിക്കല് കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തില്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമര്പ്പിക്കാന് വൈകുന്നത് പ്രതികള്ക്ക് ജാമ്യം ലഭിക്കാന് ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.
അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന് സഹോദരന്മാരുടെ റിമാന്ഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വര്ഷത്തില് താഴെ ശിക്ഷ ലഭിക്കാവുന്ന കേസില് 60 ദിവസത്തിനകം കുറ്റപുത്രം സമര്പ്പിച്ചില്ലെങ്കില് ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാല് സെക്ഷന് 167 പ്രകാരം പ്രതികള് ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും.
മുഖ്യപ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നിവരുടെ ജാമ്യഹര്ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല് വീണ്ടും കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല് പ്രതികള്ക്കെതിരായ ആരോപണങ്ങള് അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ജാമ്യഹര്ജി തള്ളിയത്.
|
വാഷിംഗ്ടന്ഃ യുനൈറ്റഡ് നാഷന്, യുഎസ് അംബാസഡറായി ലിന്ഡ തോമസ് ഗ്രീന്ഫീല്ഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിന്ഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകള്ക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോര്ക്കിലുള്ള യുഎന് ആസ്ഥാനത്തെത്തി യുന് സെക്രട്ടറി ജനറല് ആന്റോണിയോ ഗുട്ടറസിന് ഔദ്യോഗീക രേഖകള് സമര്പ്പിക്കും. യു എസ് ഗവണ്മെന്റില് കാബിനറ്റ് പദവിയാണ് യു എന് യുഎസ് അംബാസഡര്ക്ക് നല്കിയിട്ടുള്ളത്.
ആഗോളതലത്തില് അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാന് ബൈഡന് നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിന്ഡ തോമസിന്റെ നിയമനമെന്ന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പറഞ്ഞു. അമേരിക്കന് മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലിന്ഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
1952 നവംബര് 22 ന് ലൂസിയാനയിലെ ബേക്കറിലാണ് ലിന്ഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില് നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സനില് നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷന് മാസ്റ്റര് ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷന് 2004- 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കന് അഫയേഴ്സ് 2006- 2008) പാക്കിസ്ഥാന്, കെനിയ തുടങ്ങിയ രാജ്യങ്ങളില് യുഎസ് പ്രതിനിധിയായി പ്രവര്ത്തിച്ച പരിചയവും ലിന്ഡയ്ക്കുണ്ട്.
|
സംസ്ഥാനത്ത് ബസ് ചാര്ജ് വര്ധനപ്രാബല്യത്തില് വന്നു. . മിനിമം ചാര്ജ് എട്ട് രൂപയാക്കി വര്ധിച്ചതുള്പ്പടെയാണ് മാറ്റം. ഇതു വരെ എഴു രൂപയായിരുന്നു.
ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്ജ് പത്തില് നിന്നു 11 രൂപയായി. വിദ്യാര്ത്ഥികളുടെ മിനിമം നിരക്കില് മാറ്റമില്ല. സ്ളാബ് അടിസ്ഥാനത്തില് നേരിയ വര്ധനയുണ്ടാകും. അടിയ്ക്കടിയുള്ള ഇന്ധനവില വര്ധനവിനെ തുടര്ന്ന് കെഎസ്ആര്ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്ജ് വര്ധിപ്പിച്ചത്.
ചാര്ജ്ജ് വര്ധന അപര്യാപ്തമെന്ന് പറഞ്ഞ് സ്വകാര്യ ബസുടമകള് സമരം നടത്തുകയും പിന്നീട് പിന്വലിക്കുകയും ചെയ്തിരുന്നു.
അതേസമയം അയല് സംസ്ഥാനങ്ങളേക്കാള് കൂടിയ നിരക്കായിട്ടും ബസ് ചാര്ജ്ജ് വര്ധനയ്ക്കെതിരെ ജനകീയ പ്രതിഷേധമില്ല. തമിഴ്നാട്ടില് സര്ക്കാര് ബസ് ചാര്ജ്ജ് വര്ധിപ്പിച്ചിരുന്നുവെങ്കിലും പ്രതിഷേധം മൂലം പിന്വലിച്ചിരുന്നു.
|
കോഴിക്കോട്ഃ പേരാമ്പ്രയില് മാവോയിസ്റ്റുകള് എത്തിയതായി സൂചന. കോഴിക്കോട് പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ലോക്കില് ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാര് പറയുന്നത്. സംഭവത്തില് വലിയ ഭീതിയിലാണ് പ്രദേശവാസികള്.
നാട്ടുകാരുടെ മൊഴിപ്രകാരം സംഘത്തില് ഒരു സ്ത്രീയുണ്ടായിരുന്നതായും അവര് ആയുധധാരികളായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. വീടുകളിലെത്തിയ ഇവര് ഭക്ഷണം ആവശ്യപ്പെട്ടതായും മൊബൈല് ഫോണ് ഉള്പ്പെടെ വീടുകളില് ചാര്ജ് ചെയ്തതായും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടതായും നാട്ടുകാര് പറഞ്ഞു.
സംഭവത്തില് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തണ്ടര് ബോള്ട്ട് അടക്കമുള്ള സേനാ വിഭാഗങ്ങള് പ്രദേശത്ത് എത്തുമെന്നും അറിയിച്ചു.
|
എങ്ങനെ ഒരു സ്നേഹം കൊല്ലാൻ? എങ്ങനെ സ്നേഹത്താൽ വീഴും, ജീവിക്കാൻ?
ഏതെങ്കിലും റൊമാന്റിക് കഥ അവസാനിക്കുമ്പോൾ. മാത്രം പ്രശ്നം കക്ഷികളുടെ ഒരു തയ്യാറാകാത്തതിനാൽ മിക്ക കേസുകളിലും, ബന്ധം എന്നും അത്. സാഹചര്യങ്ങൾ തടയാൻ അനഭികാമ്യവുമാണെന്ന മനുഷ്യൻ ഒരു തുടർച്ച അസാധ്യമാണ് പ്രധാമന്ത്രിയെയോ എങ്കിൽ എങ്ങനെ, ഒരു സ്നേഹം കൊല്ലാൻ?
സാഹചര്യത്തിന്റെ ഒരു യുക്തിബോധം വിലയിരുത്തൽ ഒരിക്കലും ആരെയും നിർത്തി ഒരിക്കലും. നിങ്ങൾ വീണ്ടും തിരിഞ്ഞു ഇല്ല ഉറപ്പുണ്ടോ? സാഹചര്യങ്ങൾ വ്യത്യസ്തമാണ്ഃ മറ്റൊരു സ്ത്രീ അവളെ വിട്ടു അല്ലെങ്കിൽ അപ്രത്യക്ഷമാകും കഴിഞ്ഞില്ല. ചിലപ്പോൾ വിടവ് മാർഗത്തിൽ പങ്കാളിയ്ക്ക് സ്ഥാനം മാറുന്നു. എന്നാൽ ഏതൊരു സംഭവിക്കുന്നു, ഋതു ഏതാനും ആഴ്ചകൾ കഴിഞ്ഞ് സാധുവായ പരിഗണിക്കാം. വഴക്കിൽ ഇന്നലെ നടന്നതെങ്കിൽ, എവിടെ പ്രിയ ശേഷം വന്നില്ല അന്നു ഉറപ്പിന് പാപമോചനം ചോദിക്കാൻ? അനുരഞ്ജനം അല്ലെങ്കിൽ നിങ്ങൾ സമ്മതിക്കുന്നു എന്നതാണ്, തീർച്ചയായും, ഒരു പ്രത്യേക ചോദ്യം. നാം സ്ത്രീ താത്പര്യപ്രകാരം ബന്ധം, പക്ഷേ അസ്വസ്ഥജനകമായ വികാരങ്ങൾ അവസാനിപ്പിക്കാൻ എപ്പോൾ പതിവ് കേസുകൾ മറക്കാൻ പാടില്ല. നാം മാനസികവും ശാരീരിക അക്രമം പതിവായി അല്ലെങ്കിൽ ഇണ അതിന്റെ രണ്ടാം പകുതിയിൽ മാത്രം ആദരവുള്ള അല്ല സംഭവിക്കുന്നത് കുടുംബങ്ങളിലാണ് സംസാരിക്കുന്നത്. കാരണങ്ങൾ വളരെ വ്യത്യസ്തമായ, പക്ഷേ നിങ്ങളുടെ പങ്കാളി അടിസ്ഥാനപരമായി ആഗ്രഹിക്കുന്നില്ല എങ്കിൽ, അത് എങ്ങനെ അവനെ സ്നേഹിക്കുന്നു നിർത്തി നിലനിൽക്കുന്ന അഛന് ചിന്തിക്കാൻ സമയമായി.
ബ്രേക്ക് പരസ്പരം പ്രകാരം സംഭവിച്ചു പോലും, അത് എപ്പോഴും സമ്മർദ്ദം, വേദന ഒരു ആണ്. ആദ്യ മണിക്കൂർ അല്ലെങ്കിൽ ഏതാനും ദിവസം സംഭവിച്ചതു പൂർണ്ണമായി അറിഞ്ഞിരിക്കുക കഴിയില്ല. എന്നാൽ ഉടൻ വരുന്നു പോലെ, മൂഡ് മര്കെദ്ല്യ് തൃപ്തനാണ്. സ്നേഹം ബന്ധങ്ങൾ എല്ലാവർക്കും ഒരു ചുക്കും - ഇത് അതിശയിക്കാനില്ല. ഇപ്പോൾ അവരുടെ ടെർമിനേഷൻ കൂടെ, തികച്ചും പുതിയതും അജ്ഞാത ജീവിതം ആരംഭിക്കുന്നത്.
റൂൾ ഒരു - സ്വയം എല്ലാം നിലനിർത്താൻ ആവശ്യമില്ല. ഈ സാഹചര്യത്തിൽ സ്വാദ് തികച്ചും സാധാരണമാണ്. അത് ഏതാനും ദിവസം എല്ലാ കേസുകളും നീട്ടിവെക്കുന്നത് അഭികാമ്യം, നിങ്ങൾ ഒരു അവധിക്കാലം എടുക്കാം. മികച്ച സുഹൃത്ത് സന്ദർശിക്കുക അല്ലെങ്കിൽ മാത്രം തുടരാൻ ക്ഷണിച്ചു. ഒരേ - ഒരു ബ്ലോഗ്, വെർച്വൽ അല്ലെങ്കിൽ പേപ്പർ ആരംഭിക്കാൻ കഴിയും. വികാരങ്ങൾ ഒക്കൂ നൽകുക - ആ വ്യക്തിയുമായി പങ്കുചേർക്കുന്നതിൽ ചിന്തിക്കുന്നത്. എല്ലാ സംയുക്ത ചിത്രങ്ങൾ പരിഷ്കരിക്കുക ഇമെയിലുകൾ സന്ദേശങ്ങളും വായിച്ചു. സ്ത്രീകളുടെ ഫോറം നിങ്ങളുടെ കഥ എഴുതുകയും സ്നേഹം കൊല്ലാൻ എങ്ങനെ ആവശ്യപ്പെടാം. വേദന ഒരിക്കൽ നടന്ന ഈ സമയത്ത് ഓർക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുറുക്കി കഷ്ടപ്പാടും ശുപാർശ ചെയ്തിട്ടില്ല. ചില മനശാസ്ത്രജ്ഞർ പോലും "കരയുന്ന സമയത്ത്. " തങ്ങൾക്കു നിർണ്ണയിക്കാൻ തേടാം 3-5 ദിവസം തന്റെ ദുഃഖം ആസ്വദിക്കും പിന്നീട് അഭിമാനത്തോടെ ജീവിതത്തിലേക്ക് തിരികെ മുൻകൂട്ടി തീരുമാനിക്കുക.
നിങ്ങൾ അറിയുന്നില്ല മുൻ എങ്ങനെ മറക്കാൻ സ്നേഹം? ഇത് അത്ഭുതമില്ല പൊല്ക്വര്തിര്യ് വസ്തുക്കളിൽ സംഭാവന വാങ്ങാനോ ഈ മനുഷ്യൻ എടുക്കുമ്പോൾ പിന്നെ മറക്കരുത്. പ്രോപ്പർട്ടി മുക്തി നേടാനുള്ള എല്ലാ വൈകാരികമായ ആവശ്യം നിന്നും. ചില കാര്യങ്ങൾ സാമ്പത്തിക മൂല്യം, അല്ലെങ്കിൽ ഉപകാരപ്രദമായ ഉണ്ടെങ്കിൽ, കൃത്യസമയത്ത് അവരെ നീക്കം. എന്നാൽ ഫോട്ടോകൾ, കുറിപ്പുകളും കാർഡുകൾ സുരക്ഷിതമായി പുറംതള്ളാം. അതുപോലെ മാത്രമല്ല ആവശ്യമായ സമ്മാനങ്ങൾ, പക്ഷേ ഒരു മുൻ കാമുകൻ ഓർമ്മിപ്പിക്കുന്നതോ. ഇത് താൻ കഴിക്കാൻ പ്രിയപ്പെട്ട നിന്ന് വിഭവങ്ങൾ, അല്ലെങ്കിൽ ഒരു ടവൽ ആകാം. കഴിയുമെങ്കിൽ, ഒപ്പം റിപ്പയർ ചെയ്യാൻ കഴിയും. ഈ ഓർമ്മകൾ ആശ്വാസം ലഭിക്കും മാത്രമല്ല ഒരു നല്ല വഴി, മാത്രമല്ല രക്ഷപ്പെടാൻ അവസരം ആണ്.
ആത്മീയ അനുഭവങ്ങൾ ഏതെങ്കിലും അപ്ഡേറ്റുകൾ സഹായിക്കും അവഗണിക്കുക. അപ്പോൾ എന്തുകൊണ്ട് അവരുടെ രൂപം ശ്രദ്ധിക്കുന്നുണ്ടെന്ന് എന്നു? നിങ്ങൾ മുടി നിറം അല്ലെങ്കിൽ ധാര്മ്മിക,, ഒടുവിൽ, ഒരു പച്ച അല്ലെങ്കിൽ പരിമിതമായ സമയം മാറ്റാൻ ഉറപ്പാക്കാൻ. എങ്കിൽ നാടകീയ മാറ്റങ്ങൾ പുതിയ വസ്ത്രം, ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നില്ല, ചിത്രം ഒരു മാറ്റം ചിന്തിക്കുക.
വിഷയത്തെ മനശാസ്ത്രജ്ഞർ നിന്ന് ജനപ്രിയ ഉപദേശം മനുഷ്യനെ എങ്ങനെ നിർത്താൻ - അവൻ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടെന്ന് ഓർക്കുക. അവൻ തീക്ഷണത കാണിച്ചു സ്കർട്ടുകളും ധരിക്കരുതു? അങ്ങനെ മിനി ഒരു ജോഡി വാങ്ങാൻ - ഇപ്പോൾ എല്ലാം സാധ്യമാണ്. അവൻ പഴയത് മഞ്ഞ വസ്ത്രം ഇഷ്ടപ്പെട്ടില്ല? നിങ്ങളുടെ ഭാഗത്തു ആ നിറം ബ്ലൌസുകളുടെ ഒരു ദമ്പതികൾ ചേർക്കാൻ സമയമെടുക്കും. വേർപാടിന്റെ കാലയളവ് - അത് ശരീരഭാരം അല്ലെങ്കിൽ ദൃഢമായ വളരാൻ സമയമായി. അതെ, ഇപ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ രൂപം അദ്ദേഹം ഇത് സംബന്ധിച്ച് എന്തു വിധം കണ്ടെത്താം.
എല്ലാം പരാജയപ്പെടുമ്പോൾ, നിങ്ങൾ ഇപ്പോഴും സ്നേഹം കൊല്ലാൻ എങ്ങനെ ചിന്തിക്കുന്നതെന്ന്? എന്താണ് മുൻ പങ്കാളി സ്വപ്നങ്ങളിൽ നിങ്ങൾക്ക് മനസ്സിലേക്കു വരുന്നത്? ഒരുപക്ഷേ ഈ ചില റൊമാന്റിക് നിമിഷങ്ങളും ഒരുപോലെ ചെലവഴിച്ച മനോഹരമായ സമയം. അകലെ ഓർമ്മകൾ ഓടിക്കും എല്ലാ നെഗറ്റീവ് ഓർമ്മക്കായി കളിക്കാൻ അലസമായ എന്നു പറഞ്ഞു. താഴേക്ക് കടലാസിൽ അവൻ കൃത്യനിഷ്ഠയും ആയിരുന്നു നിങ്ങളുടെ പൂച്ച ഇഷ്ടപ്പെട്ടില്ല, അവന്റെ രാജ്യദ്രോഹം മറ്റ് ശവക്കുഴി പാപങ്ങളിൽ അവസാനിക്കുന്ന വസ്തുത കൂടി തുടങ്ങുന്ന എല്ലാ തന്റെ നെഗറ്റീവ് ഗുണങ്ങളും എഴുതുക. ഒരിക്കൽ കുഴിമടിയന് പൂരങ്ങളുടെ, പകരം ആഗ്രഹിക്കും ഒരു ചംദ്ലെലിത് അത്താഴം, വെറുതെ ചിന്നിച്ചിതറിയ സോക്സും നിത്യ ചര്പിന്ഗ് ഓർക്കുക. നന്നായി, അത് ഇത്തരം ഒരു അനുയോജ്യമായ അല്ല?
എങ്ങനെ ഒരു വിവാഹം മനുഷ്യൻ, അല്ലെങ്കിൽ ഭവിച്ച സ്നേഹിക്കുന്ന നിർത്താൻ എന്ന ചോദ്യത്തിന് സാർവ്വത്രിക ഉപദേശം ഉണ്ട്. ഈ തരം - യഥാർത്ഥ വില്ലൻ, വെറും രണ്ട് സ്ത്രീകളെയും വ്യാജം തുനിഞ്ഞില്ല ഭാവനയിൽ? എന്നാൽ അവൻ ഒരുവിധം നന്നായി എല്ലാ ദിവസവും ഉണ്ട്. ആ വളരെ, നിങ്ങൾ തമ്മിലുള്ള സംഭവിച്ചതും എല്ലാം, തൻറെ കള്ളം എന്നാണ്. തന്റെ സ്നേഹം കാരണം?
എങ്ങനെ സ്നേഹം നിന്നു വീണു മെച്ചപ്പെട്ട ആയിത്തീരാനും?
അവസാനം ശേഷം സൌജന്യമായി ബന്ധം സമയം വളരെ മാറുന്നു. നല്ല ഉപയോഗം അത് ചെലവഴിക്കാൻ എങ്ങനെ കണ്ടെത്തുക. സ്പോർട്സ് പ്ലേ അല്ലെങ്കിൽ ഏതെങ്കിലും കോഴ്സുകൾ പങ്കെടുക്കുന്നതിൽ ആരംഭിക്കാൻ കഴിയും. ഇതെല്ലാം നിങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ചില സ്വയം വിദ്യാഭ്യാസം ചെയ്യാൻ. കൂടുതൽ വായിക്കുക പ്രവർത്തനങ്ങളും പലതരം സന്ദർശിക്കുക. ഏതെങ്കിലും സ്വതന്ത്ര നിമിഷം വിടാൻ ശ്രമിക്കുക. അത്തരം ഒരു ജീവിത പതറിക്കാനും കൂടാതെ നിങ്ങള്ക്ക് ഐശ്വര്യം സഹായിക്കും.
നിങ്ങൾ സന്തോഷത്തോടെ ബിസിനസ് സംയോജിപ്പിച്ച് കഴിയും - ജോലികൾ പ്രൊഫഷണൽ യോഗ്യത മെച്ചപ്പെടുത്താൻ അല്ലെങ്കിൽ മാറ്റം, ഒരു പുതിയ രൂപീകരണം ഇല്ലാതെ. തുനിയുന്നുവോ - മാത്രം പുതുമായാണല്ലോ. അത്തരം ഒരു പ്രോഗ്രാം മെച്ചപ്പെടുത്തൽ പ്രശ്നമുണ്ടോ, ഒരു കാലയളവിനു ശേഷം നിങ്ങൾ ആത്മാർഥമായി അവൻ ഉപേക്ഷിച്ചു മികച്ച വേണ്ടി വരുത്തിയ മാറ്റം വാസ്തവത്തിൽ സന്തോഷിക്കുന്നു.
ഒരു പുതിയ ജീവിതം കൈമാറും!
കമ്മ്യൂണിക്കേഷൻ ആർക്കും അത്യാവശ്യമാണ്. നഷ്ടപ്പെട്ട സ്നേഹം, അത് പഴയ സുഹൃത്തുക്കൾ വീണ്ടും പുതിയവ കണ്ടെത്താൻ സമയമായി. സഹപ്രവർത്തകരുമായി ആശയവിനിമയം, പുതിയ പരിചയങ്ങൾ മടിക്കരുത്. സമയം ഇന്റർനെറ്റ് സഹായിക്കാൻ, പോരാ എങ്കിൽ. ഇന്ന് നിങ്ങൾ സോഷ്യൽ നെറ്റ്വർക്കുകളും പ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടുമുട്ടുന്ന കഴിയും. മുൻ വിടവ് വേദന ശമിക്കുന്നില്ല; അതേസമയം, എതിർവിഭാഗത്തിൽപ്പെട്ടവരുമായി ഒത്തുചേരുന്നു ചെയ്യരുത്. എന്നാൽ ഏതാനും തീയതികളിൽ, നിങ്ങൾ പോകാം. മനുഷ്യരുടെ കമ്പനി ചെലവഴിച്ച സമയം, ആകർഷകമായ രസകരമായ തോന്നുന്നു, ആത്മാഭിമാനം ഉയർത്താൻ സഹായിക്കും. നിങ്ങൾക്ക് ഇപ്പോൾ അവരുടെ കഥ രെതെല്ല് വരെ പെയിന്റ് കണ്ടുമുട്ടുന്ന എല്ലാവർക്കും ചെയ്യാൻ സ്കൊലര്ഷിപ് എന്ന സ്നേഹത്തിന്റെയും കൊല്ലാൻ എങ്ങനെ എല്ലാവരേയും ചോദിക്കുന്നു. അത്തരം പെരുമാറിയിരുന്നു ഗണ്യമായി തന്റെ പ്രശസ്തി ദോഷകരമായി ഒരു പ്രത്യേകിച്ച് വെപ്രാളപ്പെട്ട സ്നേഹത്തോടും പൊതു സ്വയം കാട്ടിക്കൊടുക്കുവാൻ "കഷ്ടം. "
ഞാൻ ഒരു ഉയർന്ന ശക്തി സഹായം ചോദിക്കണം?
ശമനം ആവശ്യമുള്ള പിന്നെ വന്നു ഇല്ല എങ്കിൽ, നിങ്ങൾ ഒരു ഉയർന്ന അധികാരത്തിൽ അപ്പീൽ ശ്രമിക്കാം. ഈ രീതി അവലംബിക്കാൻ അത്തരം ഒരു ആവശ്യം മാത്രമേ വില. ഓർക്കുക കാര്യം ആരും ഒരു ജാലവിദ്യക്കാരൻ ആയിരുന്നു എത്ര നല്ല അവൻ നിനക്കു വേണ്ടി എന്തും തീരുമാനിക്കാൻ കഴിയില്ല. സ്വയം പ്രവർത്തിക്കുക നിങ്ങളുടെ ജീവൻ പോലും ഏറ്റവും ശക്തമായ അനുഷ്ഠാന ശേഷം ഉണ്ടാകും. ഒരു ഭാവി അല്ലെങ്കിൽ മാനസികവുമായ സന്ദർശിക്കുക, അല്ലെങ്കിൽ അവരുടെ സ്വന്തം ഉരുളിച്ച നടത്താൻ ശ്രമിക്കുക.
എളുപ്പമുള്ള ഗൂഢാലോചന (സ്നേഹം നിന്നു വീഴുന്നതു) വീട്ടിൽ ചെയ്യാൻ കഴിയും. ഇത് ചെയ്യുന്നതിന്, ഒരു മെഴുകുതിരി വെളിച്ചം മിന്നലും നോക്കി, ഒരു മുൻ മനുഷ്യൻ ചിന്തിക്കുന്നത്. നിങ്ങൾ അവനെ നേർത്ത ത്രെഡുകൾ നീട്ടി ഞങ്ങൾക്കുണ്ട് സങ്കൽപ്പിക്കുക. ഇപ്പോൾ അവനെ എല്ലാവരും മികച്ച ഒരു മെഴുകുതിരി ജ്വാല അവരെ എല്ലാ മുറിക്കുക നേരുന്നു. നിങ്ങൾ ഈ സംഭവിച്ചില്ലെങ്കിൽ, റിലീസ് തോന്നി അതു അനുഷ്ഠാന ദിവസം ഒരു ദമ്പതികൾ ആവർത്തിക്കാൻ അത്യാവശ്യമാണ്.
മാജിക് വിശ്വസിക്കുന്നില്ല ചെയ്തവരാരോ, നിങ്ങൾ പള്ളിയിൽ ബന്ധപ്പെടാൻ ശ്രമിക്കാം. മാനസിക ലോഡ് നിന്നുള്ള മോചനത്തിനുള്ള പ്രാർത്ഥിക്കാം ഭാവിയിൽ സ്ത്രീകളുടെ സന്തോഷം കണ്ടെത്തുന്നതിൽ ചോദിക്കുന്നു. പുരോഹിതൻ കൊണ്ട് സഹായിക്കാനും കുറ്റസമ്മതം രഹസ്യ സംഭാഷണം കഴിയും. ഒരുപക്ഷേ ഒരു സംഭാഷണത്തിനിടയിൽ നിങ്ങൾ ദൂരം സ്നേഹം മരണം എന്തുകൊണ്ട് നിങ്ങളുടെ ബന്ധം സമയം ടെസ്റ്റ് നിൽക്കയില്ല സംഗതി എന്തു എന്നു കാണും. അത് നിങ്ങളെ സഹായിക്കാൻ ഇല്ല പോലും, നിങ്ങൾ നഷ്ടപ്പെടാൻ ഒന്നും കാരണം സഭ പേരുകളിലാണ് സന്ദർശിച്ച് സംശയമുണ്ടായിരുന്ന.
|
എന്നാൽ ഈ ഒരു സ്ഥിരതയില്ലായ്മയ്ക്കുള്ള പരിഹാരമാണ് സഞ്ജുവിന്റെ കഴിഞ്ഞ രണ്ട് കളികളിൽ നിന്നും കണ്ടത്. ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഐ പി എല്ലിൽ രാജസ്ഥാൻ കളിച്ച മൂന്നിൽ രണ്ട് കളികളും തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം വേറിട്ട് നിന്നു. പഞ്ചാബിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാല് റണ്ണെടുത്ത് പുറത്തായെങ്കിലും ഡൽഹിക്കെതിരെ 53 പന്തിൽ 70ഉം ഹൈദരബാദിനെതിരെ 57 പന്തിൽ 82ഉം റണ്ണെടുത്ത് സഞ്ജു മികച്ചു നിന്നു. രണ്ട് കളികളിലും സഞ്ജു ഉൾപ്പെടെ രണ്ട് താരങ്ങൾ മാത്രമേ രണ്ടക്കം കടന്നിരുന്നുള്ളു എന്നത് തന്നെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനുള്ള തെളിവാണ്. ഒരു വശത്ത് രാജസ്ഥാന്രെ വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും മറുവശത്ത് സഞ്ജു നിന്ന് പൊരുതുകയായിരുന്നു. ഇന്നലത്തെ മത്സരത്തോടെ ഏറ്റവും കൂടുതൽ റൺ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സഞ്ജുവിന് ലഭിച്ചു.
മുമ്പ് ഇല്ലാതിരുന്ന എന്ത് മാറ്റമാണ് സഞ്ജുവിന്റെ കളിയിൽ വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് സഞ്ജു കൂടുതൽ പക്വത കാണിച്ചു തുടങ്ങി എന്നതാണ് ഉത്തരം. ക്രീസിൽ വന്ന ഉടനെ എല്ലാ പന്തും ബൌണ്ടറി അടിക്കാൻ നോക്കുന്നതിനു പകരം കഴിഞ്ഞ രണ്ട് കളിയിലും ക്രീസിൽ ഉറച്ചു നിൽക്കാനാണ് സഞ്ജു ശ്രമിച്ചത്. ഏതൊരു പന്തും അനായാസം ബൌണ്ടറി കടത്താനുള്ള ടെക്നിക്കും കഴിവും സഞ്ജുവിന് ഉണ്ട്. എന്നാൽ അതിനുള്ള ക്ഷമ ആയിരുന്നു ഇത്രയും നാൾ ഇല്ലാതിരുന്നത്. സഞ്ജുവിന്റെ കഴിഞ്ഞ രണ്ട് കളിയിലും കണ്ടത് ആ ക്ഷമ ആയിരുന്നു.
മത്സരശേഷം മുൻ ഇന്ത്യൻ താരം അജയ് ജഡേജ പറഞ്ഞതും ഇതു തന്നെയാണ്. "സഞ്ജു സാംസണിൽ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്, കളിയോടുള്ള ഒരു പൊസിറ്റീവ് സമീപനം, ഇന്നിംഗ്സ് തുടങ്ങുന്നതിന് സഞ്ജു ഇപ്പോൾ കുറച്ച് സമയം കൂടുതൽ എടുക്കുന്നുണ്ട്. അത് ഒരു വലിയ മാറ്റമാണ്. കളിക്കളത്തിൽ സ്ഥിരത പുലർത്തുന്ന എല്ലാ താരങ്ങളിലും ഈ ഗുണം നമുക്ക് കാണാൻ സാധിക്കും," ജഡേജ മത്സരശേഷം ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജഡേജ പറഞ്ഞ ഈ ക്ഷമ തന്നെയാണ് സഞ്ജുവിൽ ഇത്രയും നാൾ ഇല്ലാതിരുന്നത്. അത് കൈവരിച്ചാൽ ഒരു പക്ഷേ സഞ്ജുവിന് മുന്നിൽ കീറാമുട്ടിയായി കിടക്കുന്ന ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിദ്ധ്യം എന്ന സ്വപ്നം കൂടി പൂർത്തിയാകും.
|
തിരുവനന്തപുരംഃ പാര്ട്ടി അനുമതി വാങ്ങാതെ ക്ഷേത്രദര്ശനത്തിന് പോയ സിപിഎം വെള്ളറട ലോക്കല് കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്ഷന്. ലോക്കല് സെക്രട്ടറി പി. കെ. ബേബിയെയാണ് ഏരിയാ കമ്മിറ്റി സസ്പെന്ഡ് ചെയ്തിരിക്കുന്നത്. പാര്ട്ടി അംഗത്വത്തില് നിന്ന് ആറ് മാസത്തേക്കാണ് സസ്പെന്ഷന്.
സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലെ കൊല്ലൂര് മൂകാംബിക ദേവി ക്ഷേത്രത്തിലേക്ക് ബേബി അടുത്തിടെ തീര്ത്ഥയാത്ര നടത്തിയിരുന്നു. ആറ് ദിവസമായിരുന്ന യാത്ര. ഇത്രയും ദിവസം കാണാതെ വിവരം തിരക്കിയ നേതാക്കളോട് അത്യാവശ്യ കാര്യത്തിനായി മാറി നില്ക്കുകയാണെന്നായിരുന്നു ബേബി പറഞ്ഞത്.
അതേസമയം സുഹൃത്തുക്കള് തീര്ത്ഥയാത്രയുടെ ചിത്രങ്ങള് ഫേസ്ബുക്കില് പങ്കുവച്ചിരുന്നു. ഇത് ലോക്കല് കമ്മിറ്റി സെക്രട്ടറിമാരുടെ ഏരിയാ കമ്മിറ്റി യോഗത്തില് ചര്ച്ചയാവുകയും ചെയ്തിരുന്നു. യോഗത്തില് വിഷയം സംബന്ധിച്ച് ദേഷ്യപ്പെട്ട് സംസാരിച്ച ബേബി മറ്റ് അംഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന് രതീന്ദ്രനടക്കം പങ്കെടുത്ത യോഗത്തില് ബേബിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. തുടര്ന്ന് ചേര്ന്ന ഏരിയാ കമ്മിറ്റിയില് ബേബിയെ സസ്പെന്ഡ് ചെയ്യാന് തീരുമാനമെടുക്കുകയായിരുന്നു.
|
അടൂര്ഃ ആരോഗ്യപ്രവര്ത്തകയെ അപമാനിക്കാന് ശ്രമിച്ച കേസില് ആംബുലന്സ് ഡ്രൈവര് അറസ്റ്റില്. പന്നിവിഴ കോട്ടപ്പുറം കാറ്റാടിയില് വീട്ടില് എം. വിജേഷിനെയാണ് (40) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂര് ജനറല് ആശുപത്രിയിലെ ആംബുലന്സിന്റെ താല്ക്കാലിക ഡ്രൈവറാണിയാൾ.
ജൂണ് 19ന് രാത്രി അടൂര് ജനറല് ആശുപത്രിയിലെ താല്ക്കാലിക നഴ്സിന്റെ വീട്ടില് എത്തിയ ഇയാള് കതക് തുറക്കാന് ആവശ്യപ്പെട്ടു. തുറക്കാതായപ്പോള് ഭീഷണിപ്പെടുത്തി. നഴ്സ് കതക് തുറന്നപ്പോള് ഇയാള് കടന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആരോഗ്യപ്രവര്ത്തകയുടെ പരാതിയെത്തുടര്ന്ന് വിജേഷിനെ ഏനാത്ത് പൊലീസ് സ്റ്റേഷനില് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
|
ന്യൂഡല്ഹി● എയര് ഇന്ത്യയുടെ ന്യൂഡല്ഹി-പാരിസ് വിമാനം 200 യാത്രക്കാരുമായി മാനസികാസ്വാസ്ഥ്യമുള്ള മുതിര്ന്ന പൈലറ്റ് അപകടകരാമായ രീതിയില് പറത്തി. ഏപ്രില് 28 ന് നടന്ന സംഭവത്തില് പൈലറ്റിനെ സസ്പെന്ഡ് ചെയ്ത ഡി. ജി. സി. എ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
വ്യോമയാത്രയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുര്ത്തുന്നതാണ് പൈലറ്റിന്റെ നടപടി. ബോയിംഗ് 787 ഡ്രീംലൈനര് വിമാനം ഇയാള് അനുവദനീയമായതിലും ഉയരത്തില് പറത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞവര്ഷം മാര്ച്ചില് ആത്മഹത്യ പ്രവണതയുള്ള പൈലറ്റ് ജര്മ്മന് വിംഗ്സ് എയര്ലൈന്സ് വിമാനം ഫ്രഞ്ച്-സ്വിസ്സ് ആല്പ്സ് പര്വ്വതനിരകളില് ഇടിച്ചിറക്കിയ സംഭവത്തില് 140 പേര് കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില് മാനസികാസ്വാസ്ഥ്യമുള്ളയാള് എയര് ഇന്ത്യ വിമാനം പറത്തിയത് അതീവഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സഹ-പൈലറ്റ് റിപ്പോര്ട്ട് ചെയ്തതിനെത്തുടര്ന്നാണ് പൈലറ്റിനെ എയര് ഇന്ത്യ സസ്പെന്ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. സംഭവം ഡി. ജി. സി. എയും അന്വേഷിക്കുന്നുണ്ട്.
പൈലറ്റ് മനോരോഗചികിത്സയ്ക്ക് വിധേയനാകണമെന്നും അതിന് ശേഷം ആറുമാസത്തേക്ക് സഹ-പൈലറ്റായി മാത്രമേ പറക്കാവൂവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് എയര് ഇന്ത്യ നിയോഗിച്ച പാനല് നിര്ദ്ദേശിച്ചിരുന്നു. എന്നാല് പൈലറ്റിന് അനുകൂലമായ നിലപാടാണ് എയര് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് മറ്റൊരു കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ് വിമാനക്കമ്പനി. പൈലറ്റിനു ക്ലീന് ചിറ്റ് നല്കുന്നതിനാണ് ഇതെന്നാണ് ആരോപണം.
പൈലറ്റ് വിമാനം നിയന്ത്രിക്കുന്നതിനുള്ള ഓണ്ബോഡ് ഫ്ലൈറ്റ് സോഫ്റ്റ്വെയറില് നിരവധി തവണ മാറ്റം വരുത്തിയതായും വിമാനത്തിന്റെ ശേഷിയ്ക്കും ഉയര്ത്തിലേക്ക് വിമാനം പറത്താന് ശ്രമിച്ചതായും ഔദ്യോഗിക വൃത്തങ്ങള് പറഞ്ഞു. ഇത്തരത്തില് ചെയ്യുന്നത് അപകട സാധ്യത വര്ധിപ്പിക്കും.
വിമാനത്തിന്റെ ശേഷിയ്ക്കും ഉയരത്തില് പറക്കുന്ന അവസ്ഥയെ 'കോഫിന് (ശവപ്പെട്ടി)-കോര്ണര്' എന്നാണ് സാധാരണ വിശേഷിപ്പിക്കപ്പെടുന്നത്. ഈ അവസ്ഥയില് വിമാനം അസ്ഥിരമാകുകയും ഫ്ലൈറ്റ് കണ്ട്രോളുകള് നിസഹായമാകുകയും ചെയ്യും. ഈ ഉയരത്തില് വിമാനത്തിന്റെ വേഗതയില് എന്തെങ്കിലും കുറവുണ്ടായാല് വിമാനം താഴേക്ക് പതിക്കും. ഇതൊഴിവാക്കാന് വേഗത വര്ധിപ്പിക്കാന് ശ്രമിച്ചാല് വിമാനത്തിന് കേടുപാടുകള് സംഭവിക്കാനും സാധ്യതയുണ്ട്.
സംഭവത്തിന് മുന്പും ഈ പൈലറ്റ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ! പറക്കലില് അസ്വാഭികത തോന്നിയ സഹ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായ ഉയരത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു.
കഴിഞ്ഞ രണ്ട്-മൂന്ന് വര്ഷത്തിനിടെ പൈലറ്റുമാര് മദ്യപിച്ചിട്ട് വിമാനം പറത്തി പിടിക്കപ്പെടുന്ന സംഭവങ്ങള് ഉള്പ്പടെയുള്ള ഗുരുതരമായ സുരക്ഷാവീഴ്ചകള് വര്ദ്ധിച്ചിരിക്കുകയാണ്.
|
Don't Miss!
പുതുമുഖങ്ങളെ നായികാനായകന്മാരാക്കി ഹരിഹരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മയൂഖം എന്ന് പേരിട്ടു.
പ്രേംപൂജാരി എന്ന ചിത്രത്തിന് ശേഷം ഒരു ഇടവേള പിന്നിട്ട് ഹരിഹരന് ഒരുക്കുന്ന ചിത്രമാണിത്. പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ ഹിറ്റ് ചിത്രമായ നഖക്ഷതങ്ങളിലേതു പോലെ പുതുമുഖങ്ങളും പ്രണയകഥയുമായി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഹരിഹരന്.
പുതുമുഖങ്ങള്ക്ക് പുറമെ ശ്രീനിവാസന്, ജഗതി ശ്രീകുമാര്, സായികുമാര്, ഒടുവില് ഉണ്ണിക്കൃഷ്ണന് എന്നീ താരങ്ങളും ചിത്രത്തില് വേഷമിടുന്നുണ്ട്.
ടി. ദാമോദരനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് പ്രണയകഥ ഇതിവൃത്തമായ ഒരു ചിത്രത്തിന് ടി. ദാമോദരന് തിരക്കഥയെഴുതുന്നത്.
നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകന് രവി ബോംബെ മയൂഖത്തിലൂടെ മലയാളത്തില് തിരിച്ചെത്തുന്നു. ഹരിഹരന്റെ നഖക്ഷതങ്ങള്, പഞ്ചാി, ഒരു വടക്കന് വീരഗാഥ, സര്ഗം തുടങ്ങിയ ചിത്രങ്ങള്ക്ക് സംഗീതം നല്കിയിരുന്നത് രവി ബോംബെയാണ്. ഈ ചിത്രത്തിലെ ഗാനങ്ങള് സൂപ്പര്ഹിറ്റുകളായിരുന്നു. ുങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങള് രചിച്ചിരിക്കുന്നത്.
കെ. ആര്. ജി. മൂവീസ് ഇന്റര്നാഷണലിന്റെ ബാനറില് പ്രമുഖ നിര്മാതാവ് കെ. ആര്. ജി ചിത്രം നിര്മിച്ച് വിതരണത്തിനെത്തിക്കും.
|
റഷ്യയിലെ , മഗദൻ ഒബ്ലാസ്റ്റ്, ചുക്കോത്ത്ക്ക അന്റോണമസ്, സക്കാ റിപ്പബ്ലിക്ക് ,എന്നീ സ്ഥലങ്ങളെ ആവരണം ചെയ്ത് കടന്നുപോകുന്ന ഒരു വടക്കു കിഴക്കൻ സൈബീരിയൻ നദിയാണ് കൊളിമ നദി (Russian: Колыма́; IPA: [kəlɨˈma]).കുലു നദിയുടേയും, അയൻ യുര്യാക്ക് നദിയുടേയും, സംഗമസ്ഥലത്ത് വച്ച് ഉത്ഭവിക്കുന്ന കൊളിമ,ആർട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗമായ, കൊളിമഗൾഫിന്റെ കിഴക്ക് സൈബീരിയൻ കടലിൽ വച്ച് ഇല്ലാതാകുന്നു (കൊളിംസ്ക്കി സലീവ്)69°30′N 161°30′E.കൊളിമയ്ക്ക് 2,129 കിലോമീറ്റർ (1,323 മീ) നീളമുണ്ട്.ഇതിന്റെ തുറമുഖത്തിന് 644,000 സ്ക്വെയർ കിലോമീറ്ററുമാണ് വലിപ്പം(249,000 സ്വെയർ.മീ)
ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ വർഷത്തിൽ, 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.
കൊളിമ നദിയുടെ തീരത്തേക്കുള്ള കുടിയേറ്റങ്ങളിൽ സിനെഗോറി ഡെബിൻ, ഉസ്റ്റ്-സ്രെദ്നെകം, സെയ്മച്ചാൻ, സിറിയങ്ക, സ്രെഡ്നോകോളിംസ് എന്നീ വിഭാഗത്തിൽപെടുന്ന ജനങ്ങളും ഉൾപ്പെടുന്നു.
അവസാനത്തെ 75 കിലോമീറ്ററിൽ, ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
മിക്കൽക്കിനോ 69.416°N 161.255°E ആണ് ഏറ്റവും വലിയ ദ്വീപ്,കൊളിമയുടെ കിഴക്കൻ ശാഖയുടെ പടിഞ്ഞാറ് ഭാഗമായ, പുരാതനമായ കമ്മെന്നായ കോളിമയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ദ്വീപ് വടക്കുഭാഗത്തെത്തുമ്പോഴേക്കും, ചെറിയ ചെറിയ കഷ്ണങ്ങളായി മാറുന്നു.ഇത് 24 കിലോമീറ്റർ (15 മീ) നീളവും, 6 കിലോമീറ്റർ(4 മീ) വീതിയുമുണ്ട്.മിക്കൽക്കിനോ "ഗ്ലാവ്സെവ്മോർപ്പുട്ട് ഐലാന്റ്" എന്നും അറിയപ്പെടുന്നു.
മിക്കൽക്കിനോയുടെ വടക്ക്കിഴക്കുള്ള തീരപ്രദേശങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലേയാണ് സുക്കാർണി, അല്ലെങ്കിൽ സുക്കോർണി.ഇതിന് 11 കിലോമീറ്റർ (7 മീ) നീളവും, 5 കിലോമീറ്റർ (3 മീ) വീതിയുമുണ്ട്.വടക്ക്കിഴക്കുള്ള സുക്കോർണി, മോർസ്ക്കി സോട്ട്ക്കി എന്നറിയപ്പെടുന്ന ഒരു കൂട്ടം കുഞ്ഞു ദ്വീപുകളാണ്.
പ്യാറ്റ്' പാൽ'ട്ട്സെവ്, സുക്കോർണിയുടെ തെക്കുഭാഗത്തുള്ള അന്ത്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.ഇത് 5 കിലോമീറ്റർ തന്നെ നീളവും, പരമാവധി 1.8 കിലോമീറ്റർ വീതിയുമുണ്ട്.
ഉദ്ധരിച്ചതിൽ പിഴവ്ഃ <ref> റ്റാഗ് <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും നാമ ഘടകം നൽകിയിട്ടില്ല.
Once-cursed Gulag river now Siberian lifeline: [2] Archived 2007-08-18 at the Wayback Machine.
Kolyma River Archived 2011-12-25 at the Wayback Machine. in the Great Soviet Encyclopedia, 1969-1978 (Russian)
|
കൽപറ്റഃ മാനന്തവാടി കമ്മനയിലെ പുല്ലുമേഞ്ഞ ചെറുവയൽ തറവാടിന് ഇനി പത്മശ്രീ തിളക്കം. കേരളത്തിന്റെ നെല്ലച്ഛനായ ചെറുവയൽ രാമന് 71ാം വയസ്സിൽ പത്മശ്രീ ലഭിക്കുമ്പോൾ അത് പതിറ്റാണ്ടുകളായി പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനുള്ള അർഹിച്ച അംഗീകാരമായി. കമ്മനയിലെ ആദിവാസി കർഷകനാണ് കുറിച്യ സമുദായത്തിൽപെട്ട തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ.
പാരമ്പര്യ നെല്ലിനങ്ങളുടെ ജീൻബാങ്കറായി അറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം 51 ഇനങ്ങളിൽപെട്ട പൈതൃക നെൽവിത്തുകൾ സംരക്ഷിക്കുന്നുണ്ട്. വെളിയൻ, ചേറ്റുവെളിയൻ, മുണ്ടകൻ, ചെന്താരി, ചെമ്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കൻ, വെളുമ്പാല, പാൽവെളിയൻ, കൊടുവെളിയൻ.
ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ, പാൽത്തൊണ്ടി, ഓണമൊട്ടൻ, കല്ലടിയാരൻ, ഓക്കൻ പുഞ്ച, കുറുമ്പാളി, വെള്ളിമുത്ത്, പുന്നാരൻതൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, നവര, കുങ്കുമശാലി എന്നീ വിത്തുകളുടെ സംരക്ഷകനായ ഈ ആദിവാസി കർഷകൻ നെൽകൃഷിയുടെ എൻസൈക്ലോപീഡിയയാണ്.
പൂർണമായും ജൈവകൃഷിയാണ് രാമൻ പിന്തുടരുന്നത്. 1952 ജൂൺ ആറിനാണ് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊപ്പമാണ് വളർന്നത്. കമ്മന നവോദയ എൽ. പി സ്കൂളിൽ അഞ്ചാം ക്ലാസുവരെ മാത്രം പഠനം.
പത്താം വയസ്സുമുതൽ കാർഷികജീവിതം ആരംഭിച്ചു. 1969ൽ കണ്ണൂർ ഡി. എം. ഒ ഓഫിസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമല്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവെച്ചു.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും വ്യാപനവും നിയോഗമായി ഏറ്റെടുത്ത ചെറുവയൽ രാമൻ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.
പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. 2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധാനം ചെയ്തത് ഇദ്ദേഹമാണ്.
സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016ലെ ജനിതക സംരക്ഷണ പുരസ്കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബ്ൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം, 2022ൽ പി. കെ. കാളൻ സ്മാരക പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും തേടിയെത്തി.
പത്മശ്രീ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിനുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്നും ചെറുവയൽ രാമൻ പറഞ്ഞു. ഗീതയാണ് ഭാര്യ. രമണി, രമേശൻ, രാജേഷ്, രജിത എന്നിവർ മക്കളാണ്.
|
2017ല് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്വെയര് സ്വന്തമാക്കി എന്നാണ് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്ക്ക് ടൈംസ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്ട്ടില് പറയുന്നത്. എന്തിനാണ് സോഫ്റ്റ്വെയര് വാങ്ങിയത്? ആരാണ് ഇത് വാങ്ങാനുള്ള അനുമതി കൊടുത്തത്? ആരെ ചോര്ത്താന് ആയിരുന്നു പ്ലാന്? എന്തൊക്കെ ചോര്ത്തി? അങ്ങനെ ഓരോന്ന് ഓരോന്നായി ചോദിക്കുമ്പോള് മിണ്ടാതെ ഉരിയാടാതെ മൌനവ്രതത്തിലാണ് കേന്ദ്രസര്ക്കാര്.
സര്ക്കാര് ഉദ്യോഗസ്ഥരുടെ, സൈനിക ഉദ്യോഗസ്ഥരുടെ, പ്രതിപക്ഷ നേതാക്കളുടെ, ജഡ്ജിമാരുടെ അങ്ങനെ ഏകദേശം മുന്നൂറോളം പേരുടെ ഫോണ് ചോര്ത്തി എന്ന പരാതികള് വന്നപ്പോഴും, വിവിധ ഹരജിക്കാര് സര്ക്കാരിനെതിരെ കോടതിയില് പോയപ്പോഴും, അവര് ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും തള്ളുകയായിരുന്നു കേന്ദ്രസര്ക്കാര്.
എന്തായാലും ഒരു വര്ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം 'ദി ന്യുയോര്ക്ക് ടൈംസ്' പത്രം കണ്ടെത്തിയിരിക്കുന്നത്. മൊബൈല് ഫോണില് നുഴഞ്ഞുകയറി സംഭാഷണം അടക്കമുള്ള വിവരങ്ങള് ചോര്ത്തുന്ന പെഗാസസ്, ഏതെല്ലാം രാജ്യം വാങ്ങിയെന്നും എങ്ങനെയെല്ലാം ദുരുപയോഗിച്ചെന്നും റിപ്പോര്ട്ട് വെളിപ്പെടുത്തുന്നുണ്ട്.
യു. എസ് ചാരസംഘടനയായ എഫ്. ബി. ഐയും പെഗാസസ് വാങ്ങിച്ചിട്ടുണ്ട് എന്നും റിപ്പോര്ട്ടില് പറയുന്നു. ഒപ്പം സൌദി, മെക്സിക്കോ, യു. എ. ഇ തുടങ്ങിയ രാജ്യങ്ങള് പെഗാസസ് ദുരുപയോഗിച്ച രീതിയും റിപ്പോര്ട്ടില് പറയുന്നുണ്ട്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന് പ്രശാന്ത് കിഷോര്, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്, സുപ്രീം കോടതി ജഡ്ജിയായിരുന്ന അരുണ് മിശ്ര, മുന് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം അശോക് ലവാസ, മുന് സി. ബി. ഐ ഡയറക്ടര് അലോക് വര്മ്മ, നാല്പതോളം മാധ്യമപ്രവര്ത്തകര് തുടങ്ങിയവര് പെഗാസസ് ചോര്ത്തലില് പെട്ടവരുടെ പട്ടികയിലുണ്ട്.
പല രാജ്യങ്ങള്ക്കും അവരുടെ ദേശീയതാല്പര്യങ്ങള് സംരക്ഷിക്കാന് പല തരം രഹസ്യാന്വേഷണ സംവിധാനങ്ങളുണ്ട്. അത് ചില ഘട്ടങ്ങളില് രാജ്യത്തിന്റെ സംരക്ഷണത്തിനും മറ്റും അനിവാര്യവും ആണ്. ഒരു വിദേശകമ്പനിയുടെ നിയന്ത്രണത്തിലുള്ള സോഫ്റ്റ്വെയറുപയോഗിച്ച് മന്ത്രിസഭയിലെ സഹപ്രവര്ത്തകര്, പ്രതിപക്ഷ നേതാക്കള്, ഉദ്യോഗസ്ഥര്, പത്രപ്രവര്ത്തകര്, മനുഷ്യാവകാശ പ്രവര്ത്തകര് എന്നിവരുടെ മേല് ചാരപ്പണി നടത്തുക എന്നത് അങ്ങേയറ്റം നിയമവിരുദ്ധമാണ്.
ഇസ്രഈല് കമ്പനിയായ എന്. എസ്. ഒ ചാരപ്രവര്ത്തനങ്ങള്ക്കുള്ള സാങ്കേതികവിദ്യയായ പെഗാസസ് സോഫ്റ്റ്വെയര് നിര്മിച്ചപ്പോള്, അതിന്റെ ഉപയോഗത്തെ കുറിച്ച് ഇസ്രഈല് ഗവണ്മെന്റ് രണ്ട് നിബന്ധനകളാണ് പ്രധാനമായും പറഞ്ഞത്. ഒന്ന്, ഇസ്രഈലി ഗവണ്മെന്റിന്റെ സമ്മതത്തോടെ മാത്രമേ ഈ സാങ്കേതികവിദ്യ കച്ചവടം ചെയ്യാന് പാടുള്ളൂ. രണ്ട്, ഗവണ്മെന്റ് ഏജന്സികള്ക്കു മാത്രമേ ഇത് കച്ചവടം നടത്താന് പാടുള്ളൂ. ഇതുകൊണ്ട് വ്യക്തികളെ ഇല്ലാതാക്കാനും, പ്രസ്ഥാനങ്ങളെ നശിപ്പിക്കാനും, രാഷ്ട്രങ്ങളെ തന്നെ വലിയ പ്രശ്നങ്ങളില് കൊണ്ട് ചെന്ന് ചാടിക്കാനും കഴിയും.
ഇന്ത്യ, യു. എ. ഇ, ഹംഗറി, പോളണ്ട്, മെക്സിക്കോ, പനാമ തുടങ്ങിയ രാജ്യങ്ങള് ഈ സോഫ്റ്റ്വെയര് വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പുറത്തു വന്നിട്ടുള്ള റിപ്പോര്ട്ടുകള് പ്രകാരം ഇസ്താംബൂളിലെ സൌദി അറേബ്യന് നയതന്ത്ര കാര്യാലയത്തില് വെച്ച് പ്രശസ്ത സൌദി അറേബ്യന് മാധ്യമപ്രവര്ത്തകനായ ഖഷോഗ്ജി വധിക്കപ്പെട്ടത് പെഗാസസ് സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തിയിട്ടാണ്. മെക്സിക്കോ പെഗാസസ് ഗുണ്ടാസംഘങ്ങള്ക്കെതിരെ മാത്രമല്ല, മാധ്യമപ്രവര്ത്തകര്ക്കും രാഷ്ട്രീയ വിമതര്ക്കുമെതിരെയും പ്രയോഗിക്കുന്നുണ്ട്. സര്ക്കാര് ജയിലിലടച്ച പൌരാവകാശ പ്രവര്ത്തകരുടെ ഫോണ് ഹാക്ക് ചെയ്യാന് യു. എ. ഇയും ഈ സോഫ്റ്റ്വെയര് ഉപയോഗിച്ചു. ഇന്ത്യയും ഒട്ടും പുറകിലല്ല. ഭീമ കൊറേഗാവ് കേസില് ആക്ടിവിസ്റ്റ് റോണ വില്സണടക്കമുള്ളവരെ പെഗാസസ് വെച്ചു കുടുക്കിയതാണെന്ന ഫോറന്സിക് റിപ്പോര്ട്ടുകള് വരെ പുറത്തുവന്നിട്ടുണ്ട്.
മെക്സിക്കോയും പനാമയും പോലുള്ള രാജ്യങ്ങള് പെഗാസസ് വാങ്ങിയതിന് ശേഷം ഐക്യരാഷ്ട്രസഭയില് ഇസ്രഈലിന് അനുകൂലമായി തങ്ങളുടെ നിലപാടുകള് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ഫലസ്തീന് വിഷയങ്ങളില് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടാന് ഇസ്രഈല് പെഗാസസിനെ ആയുധമാക്കുന്നുണ്ട്.
ഇന്ത്യ 2019ല് യു. എന്നിന്റെ സാമ്പത്തിക-സാമൂഹ്യ കൌണ്സിലില് ഫലസ്തീനിന് എന്. ജി. ഒകളുടെ നിരീക്ഷകസ്ഥാനം നല്കുന്നതിനെതിരെ വോട്ട് ചെയ്തുകൊണ്ട് ആദ്യത്തെ ഫലസ്തീന്വിരുദ്ധ നിലപാട് സ്വീകരിച്ചു. പതിറ്റാണ്ടുകളായി ഫലസ്തീന് വിഷയത്തില് ഇന്ത്യ സ്വീകരിച്ചിരുന്ന ഫലസ്തീന് അനുകൂല നിലപാട് 2017ലെ മോദിയുടെ ഇസ്രഈല് സന്ദര്ശനത്തോടെ കുട്ടിച്ചോറായി. മൊത്തത്തില് പറഞ്ഞാല് വ്യക്തിസ്വാതന്ത്യത്തിന് യാതൊരു വിലയും കൊടുക്കാത്ത ഫാസിസ്റ്റ് ഭീകരത ലോകത്താകെ വ്യാപിക്കുന്നുണ്ട്.
പൌരന്മാര്ക്കുള്ള മൌലിക അവകാശങ്ങളൊക്കെ സോഷ്യല് സയന്സിന്റെ ടെക്സ്റ്റ് ബുക്കുകളില് മാത്രമായി മാറുന്ന സമയമാണ്. കള്ളങ്ങള് പറഞ്ഞ് ജനങ്ങളെ കബിളിപ്പിച്ച്, അവരുടെ ഫോണ് ചോര്ത്തി അവരെ ഇല്ലാതാക്കാന് നടക്കുന്ന ഭരണാധികാരികള്ക്കെതിരെ കോടതികള് വേണ്ടത്ര ശക്തമായ നടപടികളെടുക്കാതെ പോകുന്നതും നാടിന്റെ കഷ്ടകാലമാണ്.
|
'ഷാജഹാനും പരീക്കുട്ടിയും' എന്ന ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്ഫി ബാബു സംവിധാനം ചെയ്യുന്ന 'എന്താടാ സജി' എന്ന ചിത്രത്തിൽ ഇരുവർക്കുമൊപ്പം നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നിവേദ തോമസാണ്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവേദ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
ജയറാം, ഗോപിക എന്നിവർ അഭിനയിച്ച 2008ൽ പുറത്തിറങ്ങിയ വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവേദ, ഫഹദ് ഫാസിലിനൊപ്പം മണിരത്നം എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. എന്നാൽ നിവേദ തെലുങ്കിൽ വളരെ സജീവമാണ്.
നേരത്തേ കുഞ്ചാക്കോ ബോബനൊപ്പം 2013ൽ പുറത്തിറങ്ങിയ റോമൻസ് എന്ന കോമഡി ചിത്രത്തിലും നിവേദ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ബിജു മേനോനും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. ഏന്താടാ സജിയിൽ ഒരു സാധാരണ ചെറുപ്പക്കാരിയുടെ വേഷത്തിലാണ് നിവേത എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ഏപ്രിൽ ഒന്നിന് ഇടുക്കിയിലെ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച എന്താടാ സജി നിർമ്മിക്കുന്നത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ്. ഒരു ഗ്രാമത്തിലെ ആളുകളുടെ ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങളും സന്തോഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
|
ആശുപത്രിയില് ഡ്യൂട്ടിയില് ഇരിക്കെ അക്രമി സന്ദീപിന്റെ കുത്തേറ്റു മരിച്ച ഡോക്ടര് വന്ദന ദാസിനു അന്ത്യാഞ്ജലി. വന്ദന പഠിച്ച കൊല്ലം അസീസിയ കോളേജിലാണ് അന്ത്യാഞ്ജലി അര്പ്പിക്കാനായി മൃതദേഹം എത്തിച്ചത്. പൊതുപ്രവര്ത്തകരും ഡോക്ടര്മാരും ആരോഗ്യപ്രവര്ത്തകരും ഉള്പ്പെടെ നിരവധിയാളുകളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലിയര്പ്പിച്ചത്. അതേസമയം കൊല്ലം അസീസിയ കോളേജില് വ്യാപകമായ പ്രതിഷേധമാണ് ഡോക്ടര്മാരും ഹൌസ് സര്ജന്മാരും നടത്തിയത്. മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്ന ഞങ്ങള്ക്ക് ആര് സംരക്ഷണം നല്കും എന്നാണ് ഡോക്ടര്മാര് ഉയര്ത്തിയ മുദ്രാവാക്യം.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഇന്നു പുലര്ച്ചെ ജോലിക്കിടെ വനിതാ ഡോക്ടറെ അക്രമി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഹൌസ് സര്ജന് ഡോ. വന്ദനാ ദാസാണ് (22)കൊല്ലപ്പെട്ടത്. പൊലീസ് പരിശോധനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാര് ഉള്പ്പെടെ നാലുപേര്ക്കും ആക്രമണത്തില് പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലര്ച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് എത്തിയത്. ചെറുകരക്കോണം സ്വദേശിയായ സാംദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. പ്രതി നടത്തിയ ആക്രമണത്തില് ഡോക്ടറുടെ ജീവന് പൊലിയുകയും ചെയ്തു.
മന്ത്രിമാരായ കെ.എന്.ബാലഗോപാല്, വി.എന്.വാസവനുമാണ് അസീസിയ മെഡിക്കല് കോളേജില് എത്തിയത്. വൈകാരികമായ രംഗങ്ങളാണ് അസീസിയ മെഡിക്കല് കോളേജില് അരങ്ങേറിയത്. ഒപ്പമുള്ള ഒരാളെ ദാരുണമായി നഷ്ടപ്പെട്ട ആഘാതത്തിലായിരുന്നു മെഡിക്കല് വിദ്യാര്ഥികളും ഡോക്ടര്മാരും ആരോഗ്യപ്രവര്ത്തകരും.
അസീസിയ മെഡിക്കല് കോളേജിലെ പൊതുദര്ശനത്തിനു ശേഷം മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വീട്ടില് സംസ്കാര ചടങ്ങുകള് നടത്തുന്നത് എന്നാണ് പുറത്ത് വന്ന വിവരം. നേരത്തെ തിരുവനന്തപുരത്ത് വളരെ വേഗത്തിലാണ് പൊതുദര്ശനം പൂര്ത്തിയാക്കിയത്. ആയിരങ്ങളാണ് വന്ദനയെ ഒരു നോക്കു കാണാന് തിരുവനന്തപുരം മെഡിക്കല് കോളേജിന്റെ മോര്ച്ചറിക്കു മുന്നില് തടിച്ചുകൂടിയത്.
|
മലയാള സിനിമ മേഖലയിലെ പ്രമുഖ കോസ്റ്റ്യൂമര് വേലായുധന് കീഴില്ലം(67) വിടവാങ്ങി. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം നേടി. പെരുമ്ബാവൂരിനടുത്ത് ഉള്ള കീഴില്ലമാണ് കോസ്റ്റ്യൂമറുടെ സ്വദേശം. മലയാള സംവിധായകർക്കൊപ്പം അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഹലോ, വെറുതേ ഒരു ഭാര്യ, നിദ്ര, ബിഗ് ബ്രദര് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം വസ്ത്രാലങ്കാരം നിര്വഹിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു അതിഥി വേഷത്തിൽ 80ല് ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത കലിക എന്ന ചിത്രത്തില് എത്തുകയും ചെയ്തു.
സിനിമ താരങ്ങൾ ഉൾപ്പെടെ ചലച്ചിത്ര രംഗത്തുള്ള പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മെഗാസ്റ്റാര് മമ്മൂട്ടിയും അദ്ദേഹത്തിന് ആദാരഞ്ജലികള് ഫേസ്ബുക്ക് പേജിലൂടെ അർപ്പിക്കുകയും ചെയ്തു. അതോടോപ്പം ഫെഫ്ക ഡയറക്ടോഴ്സ് യൂണിയനും അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിരുന്നു.
|
ഫിഫ മുന് അധ്യക്ഷന് സെപ് ബ്ലാറ്ററിനെതിരെ പുതിയ ആരോപണവുമായി മുന് യുഎസ് വനിതാ ടീം ഗോളി ഹോപ് സോളോ രംഗത്ത്. 2013ല് പോര്ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് ബാലണ്ദ്യോര് പുരസ്കാരം പ്രഖ്യാപിക്കുന്ന ചടങ്ങില് വെച്ച് സെപ് ബ്ലാറ്റര് തന്നെ കയറിപ്പിടിച്ചുവെന്നാണ് സോളോയുടെ വാദം. എന്നാല് ആരോപണങ്ങളെല്ലാം സെപ് ബ്ലാറ്റര് നിരസിച്ചു.
2013 ജനുവരിയില് 2012ലെ മികച്ച വനിതാ ഫുട്ബോളറെ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ബ്ലാറ്ററും സോളോയും ഒരുമിച്ചാണ് കയറി വന്നത്. ഇരുവരും ചേര്ന്നായിരുന്നു പുരസ്കാര പ്രഖ്യാപനം നടത്തിയതും. അമേരിക്കന് ടീമിലെ ഹോപ് സോളോയുടെ സഹതാരമായ ആബെ വാംബാച്ചായിരുന്നു അക്കൊല്ലത്തെ മികച്ച താരം. പുരസ്കാര ദാന ചടങ്ങിന് ശേഷം ബ്ലാറ്ററെ കാണാന് പോലും കഴിഞ്ഞില്ലെന്നും ഇല്ലെങ്കില് തന്നോടുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് അപ്പോള് തന്നെ പ്രതികരിക്കുമായിരുന്നുവെന്നും ഹോപ് സോളോ പറഞ്ഞു.
സാമ്പത്തിക അഴിമതി ആരോപണത്തെ തുടര്ന്ന് മുന് പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററെ ഫിഫ തന്നെ 2015ല് നിരോധനം ഏര്പ്പെടുത്തിയിരുന്നു. 20 ലക്ഷം സ്വിസ് ഫ്രാങ്കിന്റെ അഴിമതി ആരോപണമാണ് ബ്ലാറ്റര്ക്കെതിരെ ഉയര്ന്നിരുന്നത്. 1998 മുതല് 2015വരെ ഫിഫ പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തിയാണ് സെപ് ബ്ലാറ്റര്. 2004ല് സ്ത്രീവിരുദ്ധ പരാമര്ശം നടത്തിയതിന്റെ പേരിലും സെപ് ബ്ലാറ്റര് വാര്ത്തകളില് നിറഞ്ഞു നിന്നിരുന്നു. വനിതാ ഫുട്ബോള് താരങ്ങള് കുറച്ചുകൂടി ഇറുകിയ വസ്ത്രങ്ങള് ധരിച്ചാല് കളിക്ക് കൂടുതല് ശ്രദ്ധ കിട്ടുമെന്നതായിരുന്നു ബ്ലാറ്ററുടെ വിവാദ പരാമര്ശം.
|
'നമ്പിനാരായണൻ എന്ന ദേശസ്നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു'
തിരുവനന്തപുരംഃ ഐഎസ്ആര്ഒ ചാരക്കേസില് ശാസ്ത്രജ്ഞന് നമ്പി നാരായണന് കഴിഞ്ഞ ദിവമായിരുന്നു സര്ക്കാര് നഷ്ടപരിഹാരം കൈമാറിയത്. പൊലീസിന്റെ ഹെഡ് ഓഫ് അക്കൌണ്ടില് നിന്ന് ഒരു കോട് 30 ലക്ഷം രൂപയാണ് സര്ക്കാര് കൈമാറിയിരിക്കുന്നത്. നേരത്തെ 60 ലക്ഷം കൈമാറിയിരുന്നു. എന്നാല് ഇതിന് പിന്നാലെ നമ്പി നാരായണനെ കേസില് കുടുക്കിയത് ആരൊക്കെയാണെന്ന് എന്നുള്ള ചര്ച്ചകള് സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള് ഇപ്പോഴും നിലനില്ക്കുകയാണ്. ഇതിനിടെ നമ്പി നാരായണനെ കുറിച്ച് ഫേസ്ബുക്കില് പോസ്റ്റിട്ടിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ആയിരുന്നു നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചതെന്ന് സന്ദീപ് വാര്യര് ഫേസ്ബുക്കില് കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ. .
കഴിഞ്ഞ രണ്ടു ദിവസമായി നമ്പി നാരായണനെ ചാരക്കേസില് കുടുക്കിയത് ആരാണെന്നും ഏതൊക്കെ മാധ്യമങ്ങള് അക്കാലത്ത് കള്ളക്കഥ എഴുതിയെന്നും ആരോപണ പ്രത്യാരോപണങ്ങള് നടക്കുകയാണല്ലോ.
നമ്പി നാരായണന് എന്ന ദേശസ്നേഹിയായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി മനുഷ്യത്വ രഹിതമായി അക്രമിച്ചവരില് ഇടതും വലതുമുണ്ട്. ദേശാഭിമാനിയും മനോരമയും ഉണ്ട്.
എന്നാല് നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നു. 2014 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശംഖുമുഖത്തെത്തിയ നരേന്ദ്രമോദി നമ്പി നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നമ്പി നാരായണനെ ഉത്തമനായ ദേശസ്നേഹി എന്ന് തൃശൂര് തേക്കിന്കാട് മൈതാനത്തിലെ യുവമോര്ച്ച സംസ്ഥാന സമ്മേളനത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തുമ്പോള് വേദിയില് സാക്ഷിയായി ഈയുള്ളവനും ഉണ്ടായിരുന്നു.
2019 ല് നരേന്ദ്രമോദി സര്ക്കാര് നമ്പിനാരായണന് പത്മഭൂഷന് നല്കി ആദരിച്ചു. കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്നേഹിയെ തിരിച്ചറിയാന് , അംഗീകരിക്കാന് , ആശ്വസിപ്പിക്കാന് സര്ദാര് പട്ടേലിന്റെ നാട്ടില്നിന്നും 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകന് വരേണ്ടി വന്നു. മറക്കരുത്.
അതേസമയം, തിരുവനന്തപുരം സബ് കോടതിയില് നമ്പി നാരായണന് നല്കിയ കേസിലെ ഒത്തുതീര്പ്പുവ്യവസ്ഥ പ്രകാരമായിരുന്നു തുക കൈമാറിയത്. കുറ്റവിമുക്തനായ ശേഷം, തന്നെ കള്ളക്കേസില് കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്ക്കാരാണ് ഇതിന് കൂട്ട് നിന്നതെന്നും കാണിച്ച് സര്ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്ക്കുമെതിരെ നമ്പിനാരായണന് തിരുവനന്തപുരം സബ് കോടതിയില് ഹര്ജി നല്കുകയായിരുന്നു.
പിന്നീട് കേസ് പിന്വലിക്കാന് സമ്മതം കാണിച്ച് അദ്ദേഹം സര്ക്കാരിന് അപേക്ഷ നല്കിയിരുന്നു. തുടര്ന്ന് നമ്പി നാരായണനുമായി ചര്ച്ച ചെയ്ത് നഷ്ടപരിഹാരത്തുക നിശ്ചയിക്കാന് മുന് ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സര്ക്കാര് നിയോഗിച്ചു.
കോൺഗ്രസിന് തലവേദന; പഞ്ചാബിലും തമ്മിലടി, മുഖ്യമന്ത്രിയാണ്. . പാട്യാല രാജാവല്ലെന്ന് ബജ്വ, പോര് രൂക്ഷം! !
|
ബെലഗാവി താലൂകിലെ ദാമനെ ഗ്രാമത്തിലെ സിദ്ദു സായ്ബന്നവറും രേഷ്മയും തമ്മിലുള്ള വിവാഹത്തിനിടെയാണ് അക്രമം നടന്നത്. വരനെ രാത്രി കന്നഡ ഗാനങ്ങൾ ആലപിച്ച് ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനിടെ ചന്നമ്മ നഗറിൽ എംഇഎസ് പ്രവർത്തകർ ഘോഷയാത്രയെ വഴിതിരിച്ചുവിടുകയും വരനെ അധിക്ഷേപിക്കുകയും അഞ്ച് യുവാക്കളെ മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം ആക്രമത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു. 'പൊലീസ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. ആരെങ്കിലും നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ല. കന്നഡക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ സർകാർ ഉചിതമായ നടപടി സ്വീകരിക്കും', അദ്ദേഹം പറഞ്ഞു.
Keywords: News, National, Top-Headlines, Karnataka, Maharashtra, Wedding, Injured, Chief Minister, Wedding party attacked in Maharashtra-Karnataka border for playing Kannada songs.
|
നിലവിലുള്ള ചാമ്പ്യന്മാരായ ഗുജറാത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിൽ സ്ഥാനം പിടിച്ചു. പോയിൻറ് നിലയിൽ തുല്യരാണെങ്കിലും നെറ്റ് റൺറേറ്റിൻെറ ബലത്തിലാണ് ചെന്നൈ ലക്നൌ സൂപ്പർ ജയൻറ്സിനെ മറികടന്ന് രണ്ടാമതെത്തിയത്. 17 പോയിന്റുമായി ലക്നൌവാണ് മൂന്നാം സ്ഥാനത്തുള്ളത്.
രാജസ്ഥാന് പ്ലേ ഓഫിൽ എത്തണമെങ്കിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസ് പരാജയപ്പെടണം. ആർ സി ബി നിലവിൽ രാജസ്ഥാനെക്കാൾ മുന്നിലാണ്. അതുകൊണ്ടുതന്നെ ആ നെറ്റ് മറികടക്കാൻ പറ്റുന്ന രീതിയിൽ ആർസിബി തോറ്റാൽ മാത്രമേ രാജസ്ഥാന് സാധ്യതയുള്ളൂ.
കൂട്ടത്തിൽ പ്ലേ ഓഫിൽ എത്താൻ ഏറ്റവും കൂടുതൽ സാധ്യത ആർസിബിക്ക് തന്നെയാണ്. ഗുജറാത്തിനെതിരെ ഒരു വിജയം നേടിയാൽ അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. മുംബൈ ജയിച്ചാൽ പോലും നെറ്റ് റൺ റേറ്റിൽ ആർസിബിയെ മറികടക്കുക എളുപ്പമാവില്ല. രാജസ്ഥാനേക്കാൾ റൺറേറ്റിൽ മുന്നിലായതിനാൽ ആ വെല്ലുവിളിയുമില്ല. എന്നാൽ കരുത്തരായ ഗുജറാത്തിനെ പരാജയപ്പെടുത്താൻ ഫാഫ് ഡുപ്ലെസിസും സംഘവും കാര്യമായി തന്നെ പൊരുതേണ്ടിവരും.
പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെ പരാജയപ്പെടുത്തിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളൂ. കൂറ്റൻ വിജയം നേടിയാൽ പോലും അപ്പുറത്ത് ആർസിബി വിജയിച്ചാൽ എളുപ്പമാവില്ല. എന്നാൽ ഗുജറാത്തിനെതിരെ ആർസിബി പരാജയപ്പെടുകയാണെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ഒരു വിജയം തന്നെ മതിയാവും.
ഇതിൽ മുംബൈയും ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് ആദ്യം നടക്കുന്നത്. അതിനാൽ പ്ലേ ഓഫിൽ എത്താൻ ഏതു മാർജിനിൽ വിജയം നേടണമെന്ന് ബാംഗ്ലൂരിന് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. നിലവിൽ മൂന്ന് ടീമുകൾക്കും 14 പോയൻറാണുള്ളത്. ആർസിബിക്ക് +0.180, രാജസ്ഥാൻ റോയൽസിന് +0.148, മുംബൈ ഇന്ത്യൻസിന് -0.128 എന്നിങ്ങനെയാണ് നെറ്റ് റൺറേറ്റ് ഉള്ളത്.
|
ന്യൂയോര്ക്ക്ഃ ഇന്ത്യയിലെ മതപരിവര്ത്തന നിരോധന നിയമങ്ങള് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനെതിരാണെന്ന് അമേരിക്ക. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന അമേരിക്കന് കമ്മീഷനാണ് (US Commission for International Religious Freedom-USCIRF) ഇതുസംബന്ധിച്ച റിപ്പോര്ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇന്ത്യയില് പന്ത്രണ്ട് സംസ്ഥാനങ്ങള് മതപരിവര്ത്തനത്തിനെതിരായ നിയമങ്ങള് പാസാക്കിയിട്ടുണ്ടെന്നും ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനും (Universal Declaration of Human Rights) സിവില് രാഷ്ട്രീയ അവകാശങ്ങള് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിക്കും (International Covenant on Civil and Political Rights) എതിരാണെന്നാണ് റിപ്പോര്ട്ട്. പ്രസ്തുത നിയമങ്ങള് രാജ്യത്ത് ന്യൂനപക്ഷങ്ങള്ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ കൂടുതല് ശക്തമാക്കുമെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
മനുഷ്യാവകാശങ്ങള് സംരക്ഷിക്കുന്നതിനും മതപരമായ അവകാശങ്ങള് കൂടുതല് പ്രതിസന്ധിയിലാകാതിരിക്കുന്നതിനുമായി മതപരിവര്ത്തന നിരോധന നിയമങ്ങള് പിന്വലിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
|
വാണിയമ്പാറയിൽ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
തൃശൂര്ഃ തൃശൂര് കാഞ്ഞാണിയിൽ വീട്ടമ്മ ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവറെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുമാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്. ടോറസ് ലോറി തലയിലൂടെ കയറിയാണ് കഴിഞ്ഞ ദിവസം കാഞ്ഞാണി ആനക്കാട് സ്വദേശി ശശിയുടെ ഭാര്യ ഷീജ (55) മരിച്ചത്.
വാണിയമ്പാറയിൽ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അതേസമയം, കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില് വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്നുള്ള ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്.
കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര് അപകടത്തില് നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു. പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവർ കാറിൽ നിന്നും തീ പടരുന്നത് കണ്ട് കണ്ട് പാഞ്ഞെത്തി. എന്നാൽ കാറിന്റെ ഡോർ ലോക്കായി കൈകൾ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോർ ശ്രമപ്പെട്ട് തുറന്ന് നൽകിയത്. ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീർന്നിരുന്നു.
|
പനാജിഃ ഭാരതത്തിന് നാലായിരത്തോളം വര്ഷത്തെ സാംസ്കാരികമായ ചരിത്രമുണ്ടന്നും ജാതി, മത, ദേശഭേദങ്ങള്ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്ശിച്ച് അതാതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികമായി സംവദിക്കുകയും ആയിരത്തിലേറെ കാന്സര് രോഗികള്ക്കും ഡയാലിസിസ് ചെയ്യുന്ന ഡയബറ്റിക് രോഗികള്ക്കും 91 സന്നദ്ധ സംഘടനകള്ക്കും ധനസഹായം നല്കുകയും ചെയ്ത ഗോവ ഗവര്ണര് പി. എസ് ശ്രീധരന് പിള്ളയുടെ പ്രവര്ത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാന് അഭിനന്ദിച്ചു. മാനവസേവ മാധവസേവ എന്ന ഭാരതീയ ദര്ശനത്തില് വിശ്വസിക്കുന്നയാളാണ് ശ്രീധരന് പിള്ളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലുള്ള പ്രശ്നങ്ങളെ താന് അവഗണിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കേരള സര്ക്കാറും ഗവര്ണറും തമ്മില് സര്വ്വകലാശാലകളിലെ നിയമനത്തെ തുടര്ന്നുണ്ടായ തര്ക്കങ്ങളെക്കുറിച്ച് പരോക്ഷമായി പരാമര്ശിക്കുകയായിരുന്നു ഗവര്ണര്.
ആരിഫ് മുഹമ്മദ് ഖാന് ജനിച്ചത് കേരളത്തില്ല. എന്നാല് അവിടെയുള്ള പലരേക്കാള് നന്നായി മുണ്ട് ഉടുക്കുമെന്നതാണ് യഥാര്ഥ പ്രശ്നം. താന് കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാനത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാംസ്കാരികവും ആത്മീയവുമായ ചിന്തകള്ക്ക് അടിത്തറയിട്ടത് ശ്രീശങ്കരാചാര്യരാണ്. അതിനാല് ഇന്ത്യയുടെ ആത്മാവാണ് കേരളം. കേരളത്തിലെ ഗവര്ണറായി തിരഞ്ഞെടുത്തതില് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
|
പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം തുടങ്ങി | parassini kadavu temple kannur| puthari thiruvappana ulsavam\nപറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11-ന് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിച്ചു. മടപ്പുര കുടുംബാംഗങ്ങളും നൂറുകണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.\nകൊടിയേറ്റത്തിനുശേഷം ഉച്ചക്ക് ഒന്നിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ ചടങ്ങ് നടന്നു. പൂർവികാചാരപ്രകാരം തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിൽ പ്രവേശിച്ചു. തുടർന്ന് 'തെക്കരുടെ വരവ്' എന്നറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ വർണപകിട്ടാർന്ന കാഴ്ചവരവുകളും മടപ്പുരയിൽ പ്രവേശിച്ചു. സന്ധ്യക്ക് നടന്ന മുത്തപ്പൻ വെള്ളാട്ടം ദർശിക്കാൻ നൂറുകണക്കിന് വിശ്വാസികൾ എത്തിച്ചേർന്നു. രാത്രി മുത്തപ്പന്റെ അന്തിവേലയും തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് കലശം എഴുന്നള്ളിപ്പും നടന്നു.\nവെള്ളിയാഴ്ച രാവിലെ ഉത്സവനാളിലെ ആദ്യ തിരുവപ്പന പുലർച്ചെ അഞ്ചിന് തുടങ്ങും. തിരുവപ്പന-വെള്ളാട്ടം കോലങ്ങൾ ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ചവരവ് സംഘങ്ങളെ തിരിച്ചയക്കുന്ന ചടങ്ങുകൾ പിന്നീട് നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് വെളളാട്ടവും നാലിന് രാവിലെ തിരുവപ്പന വെള്ളാട്ടവും നടക്കും. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവചടങ്ങുകൾക്ക് കൊടിയിറങ്ങും. ഡിസംബർ അഞ്ച് ഞായറാഴ്ചയായതിനാൽ ഭക്തർക്ക് ദർശനസൌകര്യം മാത്രമാണ് ഉണ്ടായിരിക്കുക. ആ ദിവസം തിരുവപ്പന, വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കില്ല. ഉത്സവത്തിന്റെ ഭാഗമായി അഞ്ച്, ആറ് തീയ്യതികളിൽ രാത്രി കഥകളിയുണ്ടാകും. മുത്തപ്പൻ കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ പ്രമുഖ കഥകളി കലാകാരന്മാരെ അണിനിരത്തിയുള്ള കഥകളികൾ അരങ്ങിലെത്തും.
|
ന്യൂഡൽഹിഃ രാജ്യതലസ്ഥാനത്തെ പഞ്ചനക്ഷത്ര സലൂണിൽ എത്തിയ മോഡലിന്റെ മുടി തെറ്റായ രീതിയിൽ വെട്ടിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ഇത് കൂടാതെ മുടിയുടെ ചികിത്സയിലും അപാകതയുണ്ടെന്ന് മോഡൽ ആരോപിച്ചിരുന്നു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി) ആണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
വിഎൽസിസി, പാന്റീൻ എന്നീ കേശ സംരക്ഷണ ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിച്ച മോഡലാണ് പരാതിക്കാരി. നീളമുള്ള മുടിയുള്ളതു കൊണ്ടാണ് ഇതുവരെ പരസ്യങ്ങളിൽ അഭിനയിച്ചതെന്നും എന്നാൽ ഇപ്പോൾ അവസരങ്ങൾ നഷ്ടമായെന്നും അവർ പരാതിയിൽ ചൂണ്ടികാട്ടി.
മുടി നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതി മാനസിക പ്രശ്നങ്ങൾ നേരിട്ടു. ഇവരുടെ അവസരങ്ങളും നഷ്ടപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്.
2018ലാണ് മോഡൽ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി പരാതിയുടെ സത്യാവസ്ഥ പരിശോധിക്കുകയും വിധി പറയുകയുമായിരുന്നു.
|
ബൊറുസിയ ഡോർട്ട്മുണ്ട് വിട്ട് ജാപ്പനീസ് സൂപ്പർ സ്റ്റാർ ഷിൻജി കഗവ. സ്പാനിഷ് ടീമായ റയൽ സറഗോസയാണ് കഗവയെ സ്വന്തമാക്കിയത്. രണ്ട് വർഷത്തെ കരാറിലാണ് താരം സ്പെയിനിലേക്ക് പറക്കുന്നത്. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ റയൽ സറഗോസ ലാ ലീഗയിലേക്ക് 6 വർഷത്തിന് ശേഷം ഒരു തിരിച്ച് വരവാണ് ലക്ഷ്യം വെക്കുന്നത്.
ജപ്പാനിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ടിൽ എത്തിയ കഗവ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചു. രണ്ട് വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തിരികെ ഡോർട്ട്മുണ്ടിലെത്തി കഗവ. കഴിഞ്ഞ സീസണിൽ രണ്ട് തവണമാത്രം കളിക്കളത്തിൽ ഇറങ്ങിയ കഗവ ലോണിൽ ബെസിക്താസിന് വേണ്ടിയും കളിച്ചു. 30 കാരനായ കഗവ മറ്റൊരു സ്പാനിഷ് ക്ലബ്ബായ സെൽറ്റ വിഗോയിലേക്ക് ട്രാൻസ്ഫറിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
|
വീടുകൾ അപകടാവസ്ഥയിൽ | 01Dec2021\nസംരക്ഷണഭിത്തി നിർമിക്കാൻ തീരുമാനം\nമലയിൻകീഴ് : കുന്നിടിച്ചിൽമൂലം മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായ സംഭവത്തിൽ സംരക്ഷണഭിത്തി നിർമിക്കാൻ തീരുമാനം. മലയിൻകീഴ് ഇരട്ടക്കലുങ്കിനു സമീപമാണ് ഞായറാഴ്ച രാത്രി മണ്ണിടിഞ്ഞുവീണ് കുന്നിൻമുകളിലെ വീടുകൾ അപകടാവസ്ഥയിലായത്.\nചൊവ്വാഴ്ച ഇതുസംബന്ധിച്ച വാർത്ത വന്നതിനു പിന്നാലെ റവന്യു അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടിയെടുക്കാൻ തീരുമാനിച്ചു. മലയിൻകീഴ് പഞ്ചായത്ത് വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ അപകടാവസ്ഥയിലായ വീടുകളുടെ ഉടമകളും വീടു നിർമിച്ചുനൽകിയവരും കുന്നിനു താഴെയുള്ള ഭൂമിയുടെ ഉടമസ്ഥരും പങ്കെടുത്തു.\nതുടർന്ന് ഇവരുടെ സഹകരണത്തിൽ ഉറപ്പുള്ള സംരക്ഷണഭിത്തി നിർമിച്ച് വീടുകളുടെ അപകടാവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചു.\nമലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, വൈസ് പ്രസിഡന്റ് സുരേഷ്ബാബു, പഞ്ചായത്ത് അംഗം ഒ.ജി.ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ബിന്ദുരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാട്ടാക്കട തഹസീൽദാർ സജി എസ്.കുമാർ അപകടസ്ഥലത്തെത്തി.
|
ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്ക് എല്ലാ തരത്തിലും നിൽക്കക്കള്ളിയില്ലാതാവുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ യുഡിഎഫിലെയും ബിജെപിയിലെയും പ്രമുഖരുടെ പങ്കാണ് പകൽ പോലെ തെളിഞ്ഞു വരുന്നത്. പ്രതികളെന്ന് കരുതുന്നവരുടെ രാഷ്ട്രീയ ബന്ധം ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപംഃ
സ്വർണക്കടത്ത് കേസിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പോർവിളിയുമായി പാഞ്ഞടുത്ത പലരും തളർന്നു വീഴുന്നതും ഓടിയൊളിക്കാൻ വെപ്രാളപ്പെടുന്നതുമാണ് ഏറ്റവും പുതിയ കാഴ്ച. ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്ക് എല്ലാ തരത്തിലും നിൽക്കക്കള്ളിയില്ലാതാവുകയാണ്. ഒന്നാമത്, കള്ളക്കഥകളെല്ലാം പൊളിഞ്ഞു പാളീസാകുന്നു. രണ്ടാമത്, ഉയർത്തിയ ആരോപണങ്ങൾ ബൂമറാങ്ങായി തിരിച്ചുവരുന്നു. യുഡിഎഫിലെയും ബിജെപിയിലെയും പ്രമുഖരുടെ പങ്കാണ് പകൽ പോലെ തെളിഞ്ഞു വരുന്നത്. പ്രതികളെന്ന് കരുതുന്നവരുടെ രാഷ്ട്രീയ ബന്ധം ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങി.
പ്രതികളെ സിപിഎമ്മുമായി ബന്ധപ്പെടുത്താൻ ചില മാധ്യമങ്ങൾ നടത്തിയ ഗൂഢനീക്കം അവർക്കു തന്നെ അതിദയനീയ നാണക്കേടുണ്ടാക്കി. മുൻ സർക്കാരിന്റെ നാണംകെട്ട കഥകളുമായി പുതിയ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമവും പാളി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കാര്യങ്ങൾ വ്യക്തമാണ്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്ന ഇടം വരെ വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം എന്നാണ് കത്തിൽ പറഞ്ഞത്.
കേന്ദ്ര ഏജൻസികളാണ് ഈ കേസ് പൂർണമായും അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സഹമന്ത്രി ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. അന്വേഷണവുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നുണ്ട്. ഏത് അന്വേഷണം നടത്തുന്നതിനോടും പൂർണ യോജിപ്പുമാണ്. സ്വർണം ആര് അയച്ചു, ആർക്ക് അയച്ചു എന്നീ കാര്യങ്ങൾ തെളിയിക്കപ്പെടുമ്പോൾ എല്ലാം വ്യക്തമാകും. സത്യം പുറത്തു കൊണ്ടുവരാൻ സംസ്ഥാന ഗവൺമെന്റ് എല്ലാ പിന്തുണയും നൽകും. ഇത് ജനങ്ങളുടെ ഗവൺമെന്റാണ്. കഴിഞ്ഞ നാലുവർഷത്തെ ഭരണം തന്നെയാണ് അതിനുള്ള തെളിവ്.
ഏതു പ്രതിസന്ധിയിലും കേരളീയരെ ഒന്നാകെ നെഞ്ചോട് ചേർത്താണ് ഈ ഗവൺമെന്റ് മുന്നോട്ടു പോയത്. അതിലൂടെ സൃഷ്ടിക്കപ്പെട്ട ജനകീയതയും വിശ്വാസ്യതയും തകർക്കാൻ കച്ചക്കെട്ടിയിറങ്ങിയവർ ലക്ഷ്യമിടുന്നത് ജനനന്മയല്ലെന്ന് വ്യക്തം. കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാട്. കേരളം ഇക്കാര്യത്തിൽ ഒരുപാട് മുന്നിലുമാണ്. ഈ മികവ് ഇല്ലാതാക്കാനും രോഗപ്രതിരോധം അവതാളത്തിലാക്കാനും ഇടവരുത്തുന്നതാണ് അനാവശ്യ വിവാദങ്ങൾ. എതിരാളികളുടെ ലക്ഷ്യങ്ങളിൽ ആ കുളംകലക്കലും ഉൾപ്പെടും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അതിന്റെ പല വികൃത രൂപങ്ങളും നാം കണ്ടതാണ്. സത്യം തിരിച്ചറിയാൻ മലയാളികൾക്ക് നല്ല കഴിവുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുതലെടുപ്പിനുള്ള പല വേലത്തരങ്ങളും ഇനിയും കാണാനാകും. ജനങ്ങൾ കരുതിയിരിക്കണം. ഈ ഗവൺമെന്റിന് ഒന്നും ഒളിക്കാനില്ല. കേരള ജനതയ്ക്ക് അക്കാര്യം വ്യക്തമായി അറിയാം. ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുത്താക്കി എൽഡിഎഫ് ഗവൺമെന്റ് മുന്നോട്ടു പോകും.
- വിവാദങ്ങൾക്ക് വിടഃ ഇ പി ജയരാജൻ റീലോഡഡ്!
- ചെന്താരകം പുറത്തെടുക്കുന്നത് ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ ആയുധം; ലക്ഷ്യം പിണറായിയോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. .
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. .
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം. . നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും. . പണ്ടേ പറഞ്ഞിട്ടുണ്ട്. . 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. .
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
|
നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന് ഇണി മണിക്കൂറുകള് മാത്രം. രാവിലെ എട്ടുമണിമുതല് വോട്ടെണ്ണല് ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.
957 സ്ഥാനാര്ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള് എണ്ണിത്തുടങ്ങും. ഒരു റൌണ്ടില് 21 ബൂത്തുകളാണ് എണ്ണുക.
കേരളത്തിനൊപ്പം, തമിഴ്നാട്, പശ്ചിമ ബംഗാള്, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്.
|
വാക്സിന് പിന്നാലെ കൊവിഡ്-19 രോഗചികിത്സയ്ക്കായുള്ള ഗുളിക പുറത്തിറക്കാനൊരുങ്ങി ഫൈസർ; മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു\nന്യൂയോർക്ക്ഃ കൊവിഡ്-19 മഹാമാരിയുടെ ഭീതിയിൽ കഴിയുന്നതിനിടെ ലോകത്തിന് ആശ്വാസമായാണ് ഫൈസർ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് ഫൈസർ/ബയോൺടെക് വാക്സിൻ. യു.കെയാണ് ഫൈസർ വാക്സിന് ആദ്യമായി അനുമതി നൽകിയത്.\nഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇപ്പോൾ ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്സിനാണ് ജനങ്ങൾക്ക് നൽകുന്നത്. 95 ശതമാനത്തോളമാണ് അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസർ നിർമ്മിച്ച വാക്സിന്റെ വിജയസാധ്യത.\nഎന്നാൽ വാക്സിൻ അവതരിപ്പിച്ചെങ്കിലും വെറുതെ ഇരിക്കുകയായിരുന്നില്ല ഫൈസർ. കൊവിഡ്-19 രോഗം ബാധിച്ചവരെ ചികിത്സിക്കാനായുള്ള മരുന്ന് കണ്ടെത്തുകയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. അതിവേഗമുള്ള ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ ഇപ്പോൾ കൊവിഡ് രോഗം ചികിത്സിക്കാനുള്ള ഗുളിക ഉടനെത്തുമെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.\nഫൈസർ വികസിപ്പിച്ചെടുത്ത കൊവിഡ്-19 ഗുളിക മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയെന്ന് ഫൈസർ അറിയിച്ചു. കൊവിഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ ഗുളികയ്ക്ക് കഴിയുമെന്നാണ് ഫൈസർ അവകാശപ്പെടുന്നത്.\nരോഗം ബാധിച്ച ഉടൻ മരുന്ന് കഴിക്കുകയാണെങ്കിൽ രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് രോഗിയുടെ ശരീരത്തിലെ വൈറസ് വ്യാപനം തടയാൻ ഗുളികയ്ക്ക് കഴിയും. പ്രൊട്ടീസ് എന്ന പ്രോട്ടീനാണ് വൈറസ് വ്യാപനത്തെ തടയുന്നത്. ഹെപ്പറ്റൈറ്റിസ്-സി, എയ്ഡ്സ് എന്നിവ ഉൾപ്പെടെയുള്ള വൈറസ്ജന്യ രോഗങ്ങളെ വിജയകരമായി ചികിത്സിക്കാൻ പ്രൊട്ടീസ് മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്.\nഫൈസറിന്റെ ഗുളികയുടെ ആദ്യ മനുഷ്യ പരീക്ഷണം അമേരിക്കയിലാണ് നടക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.\nആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് രക്തത്തിലൂടെ നൽകാനുള്ള മരുന്നിനായുള്ള ഗവേഷണങ്ങളും ഫൈസർ ഇതിനൊപ്പം നടക്കുന്നുണ്ട്. മെർക്ക് ആൻഡ് കോ. എന്ന മരുന്നു കമ്പനിയും കൊവിഡ് രോഗത്തിനുള്ള ഗുളിക പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഫൈസറിന്റെ ഗുളികയിൽ നിന്ന് വ്യത്യസ്തമാണ് ഈ ഗുളിക എന്നാണ് ലഭിക്കുന്ന വിവരം.
|
അരിക്കൊമ്പന് കാട്ടില് എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ഇന്നലെ പുലര്ച്ചെ മുതല് അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില് നിന്നുള്ള സിഗ്നലുകള് ലഭിക്കുന്നില്ല. ആന ചോലവനത്തിലായിരിക്കാം എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്.
ഇടതൂര്ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല് സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്നാണ് വിദഗ്ധര് പറയുന്നത്. അരിക്കൊമ്പനെ പെരിയാര് ടൈഗര് റിസര്വ് വനമേഖലയില് വിട്ട ശേഷം ഓരോ മണിക്കൂര് ഇടവിട്ട് സാറ്റലൈറ്റ് കോളറില് നിന്നു സിഗ്നല് ലഭിച്ചിരുന്നു.
ഇന്നലെ പുലര്ച്ചെ നാലിന് ശേഷമാണ് സിഗ്നല് നഷ്ടപ്പെട്ടത്. വനം വകുപ്പ് വാച്ചര്മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന് എവിടെയെന്ന് അവര്ക്കും കണ്ടെത്താന് കഴിഞ്ഞിട്ടില്ല. അരിക്കൊമ്പന്റെ നീക്കങ്ങള് നിരീക്ഷിക്കാന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കും നിര്ദേശം ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച നാലരയോടെയാണ് അരിക്കൊമ്പനെ പെരിയാര് കടുവ സങ്കേതത്തിലെ ഉള്വനത്തിലേക്ക് തുറന്നു വിട്ടത്. ഇടുക്കിയിലെ ചിന്നക്കനാല്, ശാന്തന്പാറ പഞ്ചായത്തുകളിലെ പേടി സ്വപ്നമായിരുന്നു അരിക്കൊമ്പന്.
|
പാട്ടുപാടി വിഭവങ്ങള് ചോദിക്കുന്ന സദ്യ; വല്ലാത്ത രസമാണിത് കാണാന്, വിദേശികളും പറന്നെത്തും! !
കൊച്ചിഃ 48 വിഭവങ്ങളുമായി ആരംഭിക്കുന്ന സദ്യ. ഈ വിഭവങ്ങളില് ഒതുങ്ങില്ല. ഇനിയുമുണ്ട്. അത് ചോദിക്കാനാണ് പാട്ട്. പാട്ടുപാടി ചോദിച്ചുവാങ്ങുന്നതാണ് രസകരം. പദ്യരൂപത്തില് ആവശ്യപ്പെടുന്ന വിഭവങ്ങള്, വിളമ്പുന്നവര് എത്തിക്കുന്നതാണ് ചടങ്ങ്.
പറഞ്ഞുവരുന്നത് ആറന്മുള വള്ള സദ്യയെ കുറിച്ചാണ്. ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തില് കര്ക്കടകം 15 മുതല് കന്നി 15 വരെ അഭീഷ്ട സിദ്ധിക്ക് വേണ്ടി നടത്തുന്ന വഴിപാടാണിത്. ഒരിലയില് 63 തരം വിഭവങ്ങള്. ഇതില് 48 എണ്ണം ആദ്യം തന്നെ ഒരുക്കി കൊടുക്കും. ബാക്കിയാണ് പദ്യരൂപത്തില് ചോദിക്കുക.
ഇത്രയും തരം വിഭവങ്ങള് അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സദ്യയാണ് ആറന്മുള വള്ള സദ്യ. വിദേശികള് വരെ ഈ ചടങ്ങ് കാണാനെത്തും. വഴിപാടുള്ളവര് 44 പള്ളിയോടങ്ങളില് നിന്ന് ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങ് തുടങ്ങും.
ചടങ്ങ് നടക്കുന്ന ദിവസം വഴിപാടുകാരന് ക്ഷേത്ര ദര്ശനം നടത്തി കൊടിമരത്തിന് മുന്നില് നിറപറയും നിലവിളക്കും ഒരുക്കിവെക്കും. പൂജിച്ച മാല പള്ളിയോടത്തിന് ചാര്ത്തും. പിന്നീടാണ് സദ്യ തുടങ്ങുക. 48 എണ്ണം ആദ്യം ഒരുക്കും. ബാക്കി പാട്ടിലൂടെ ചോദിക്കും.
ഊണിന് ശേഷവുമുണ്ട് ചില ചടങ്ങുകള്. കരക്കാര് കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ തളിക്കും. പള്ളിയോട കരക്കാര് ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കും. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ വഴിപാടുകാര് ക്ഷേത്ര കടവ് വരെ അനുഗമിക്കും. കരക്കാര് സ്വന്തം കരകളിലേക്ക് വള്ളപ്പാട്ട് പാടി പോകുന്നതോടെ വള്ളസദ്യ ചടങ്ങുകള് സമാപിക്കും.
|
140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ 'ചന്ദ്രയാൻ 3' ദൌത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത... വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റു..
കേരള ഹൌസിലെ ബീഫ് പരിശോധനയില് പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി കത്തയച്ചു. പോലീസിന്റെ പരിശോധന നടപടിയില് കടുത്ത പ്രതിഷേധം കത്തില് രേഖപ്പെടുത്തി. കേരള ഹൌസില് അനുമതിയില്ലാതെ പരിശോധന നടത്തിയത് ശരിയായില്ലെന്നും ഇത്തരത്തിലുള്ള നടപടി പ്രതിഷേധാര്ഹമാണെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. കേരളാ ഹൌസ് അധികൃതരോട് വിശദീകരണം ചോദിച്ച ശേഷമാണ് കത്തയച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും കത്തയച്ചിട്ടുണ്ട്.
എന്നാല് പോലീസിന്റെ നടപടിയെ കേന്ദ്രസര്ക്കാര് ന്യായീകരിച്ചു. കേരള ഹൌസില് ഫെഡറല് സംവിധാനത്തിന്റെ ലംഘനം ഉണ്ടായിട്ടില്ല. പോലീസെത്തിയത് ബീഫിന്റെ പേരിലുള്ള സംഘര്ഷത്തെക്കുറിച്ച് അന്വേഷിക്കാനെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ന്യായീകരിച്ചു. കേരള ഹൌസില് അനുമതിയില്ലാതെ പരിശോധന നടത്തിയത് അപലപനീയമെന്നു ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയും പ്രതികരിച്ചു.
|
മസ്കത്ത്ഃ സൌദി രാജകുമാരനും കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡൻറും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഉൌദ് തിങ്കളാഴ്ച ഒമാൻ സന്ദർശിക്കുമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഒമാനും സഹോദരരാജ്യമായ സൌദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്നേഹബന്ധവും ബന്ധുത്വവും ശക്തിപ്പെടുത്താനും സന്ദർശനം സഹായിക്കും. സന്ദർശനത്തിനിടെ ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.
കഴിഞ്ഞ ജൂലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ സൌദി സന്ദർശനത്തിെൻറ ഭാഗമായി സൌദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഉൌദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയുടെ ഭാഗമാണ് സൌദി രാജകുമാരെൻറ സന്ദർശനം.
|
ദില്ലിഃ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപിയെ വിജയത്തിലേയ്ക്ക് നയിച്ച നേതാക്കള്ക്ക് വീണ്ടും പാര്ട്ടി തിരഞ്ഞെടുപ്പിന്റെ ചുമതല നല്കിയിരിയ്ക്കുകയാണ്.
രാജസ്ഥാനില് പ്രമോദ് മഹാജനും മദ്ധ്യപ്രദേശില് അരുണ് ജറ്റ്ലിയുമായിരുന്നു തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. മികച്ച മാനേജ്മെന്റ് കമ്പനികളുടെ സഹായത്തോടെ സംസ്ഥാനത്തേയും അവിടെത്തെ ജനങ്ങളുടെ തൊഴില്, ചിന്താ രീതി എന്നിവയെക്കുറിച്ച് പഠിച്ചാണ് ഈ സാരഥികള് തിരഞ്ഞെടുപ്പ് തന്ത്രങ്ങള് ആവിഷ്കരിച്ചത്. ശാസ്ത്രീയമായ രീതികളാണ് അവര് സ്വീകരിച്ചത്.
അതുകൊണ്ട് ഇവരെതന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്പ്പിയ്ക്കാനാണ് പാര്ട്ടി തീരുമാനിച്ചിരിയ്ക്കുന്നത്. ഇക്കാരണത്താല് ഇക്കുറി പല ബിജെപി യുവ നേതാക്കളും തിരഞ്ഞെടുപ്പ് മത്സരത്തിനുണ്ടാവില്ല.
തിരഞ്ഞെടുപ്പിനുള്ള തന്ത്രം മെനയുക, പ്രചാരണ പരിപാടി സംഘടിപ്പിയ്ക്കുക, പ്രതിയോഗിയുടെ തന്ത്രത്തെ തോല്പ്പിയ്ക്കാനായി തിരഞ്ഞെടുപ്പ് പ്രചരണ വേളയില് നേരത്തേ രൂപം നല്കിയ തന്ത്രങ്ങള്ക്ക് പുതിയ മിനുക്ക് പണികള് നല്കുക എന്നിവയായിരിയ്ക്കും ഇവരുടെ ചുമതല. തിരഞ്ഞെടുപ്പില് തന്ത്രങ്ങള് മെനയാനുള്ള ചുമതല പ്രമോദ് മഹാജനാണ് നല്കിയിരിയ്ക്കുന്നത്. പാര്ട്ടിയ്ക്ക് വിഷമം ഉണ്ടായേയ്ക്കാവുന്ന ഉത്തര്പ്രദേശിന്റെ ചുമതലയും പ്രമോദ് മഹാജനാണ്.
അരുണ് ജെറ്റ്ലിയ്ക്ക് ബിജെപിയുടെ വീക്ഷണ രേഖ തയ്യാറാക്കുകയാണ് പ്രധാന ചുമതല. ഇതിനോടൊപ്പം ബിഹാറിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്കരിയ്ക്കണം.
ദില്ലി ബിജെപി ഓഫീസിന്റെ ചുമതല ബിജെപി ജനറല് സെക്രട്ടറിയായ മുക്തര് അബാസ് നഖ്വിയ്ക്കാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് പോയി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട മുതിര്ന്ന നേതാക്കളേയും മത്സര രംഗത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതില് ബിജെപി അദ്ധ്യക്ഷന് വെങ്കയ്യാ നായിഡു, സുഷമ സ്വരാജ് എന്നിവരുള്പ്പെടും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി ഉണ്ടാവും.
തിരഞ്ഞെടുപ്പിനോട് അടുക്കുകയാണെങ്കിലും ഇതുവരെ ബി. ജെ. പിയ്ക്ക് ആര്. എസ്. എസിന്റേയും മറ്റും പൂര്ണ പിന്തുണ ഇതുവരെ ആര്ജ്ജിയ്ക്കാന് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ആഗോളീകരണം, സാമ്പത്തിക - തൊഴില് നയങ്ങള് എന്നിവയെ സംഘപരിവാര് സംഘടനകള് എതിര്ക്കുകയാണ്. ഈ സംഘടനകളെ തങ്ങളുടെ വഴിയ്ക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള് ഭാരതീയ ജനതാ പാര്ട്ടി തുടങ്ങി കഴിഞ്ഞു. ഇവരുടെ സഹകരണം ഉണ്ടായില്ലെങ്കില് പലസ്ഥലങ്ങളിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കുറവുണ്ടാവും. അത് ബിജെപി നേതൃത്ത്വത്തിന് നന്നായി അറിയാം.
പ്രചരണ ചുമതലയും മറ്റും ഏറ്റെടുത്ത് മത്സര രംഗത്ത് നിന്ന് മാറിനില്ക്കുന്നത് പ്രധാനമായും രണ്ടാം നിര നേതാക്കളാണ്. ഇതില് മിയ്ക്കവരും രാജ്യസഭാ അംഗങ്ങളാണ്.
|
മുല്ലപ്പെരിയാര് കേസില് സുപ്രീം കോടതിയില് പ്രാഥമിക വാദം ആരംഭിക്കുന്നത് 1998ലാണ്. മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലസംഭരണശേഷി ആദ്യ ഘട്ടത്തില് 142 അടിയായും പിന്നീട് 152 അടിയായും ഉയര്ത്തണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. ഡാം സുരക്ഷിതമാക്കാനുള്ള കേന്ദ്ര ജലകമ്മീഷന് നിര്ദ്ദേശിച്ചിരുന്ന എല്ലാ നടപടിയും എടുത്തതായും തമിഴ്നാട് വാദിച്ചു.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സുര്ക്കി ഡാമിന് 136 അടി വെള്ളം പോലും താങ്ങാന് ശേഷിയില്ല എന്നായിരുന്നു കേരളത്തിന്റെ വാദം. മാത്രമല്ല, ഇതൊരു അന്തര് സംസ്ഥാന നദീജല പ്രശ്നമായതിനാല് സുപ്രീം കോടതി ഈ കേസ് കേള്ക്കാന് പാടില്ലെന്നും ഒരു ട്രൈബ്യൂണലിന് പ്രശ്നം വിടണമെന്നും കേരളം വാദിച്ചു. കേസ് തങ്ങള് ഇതുവരെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് അപ്പോള് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ടിന്റെ സംഭരണശേഷി 142 അടിയായി പരിശോധിക്കണമോ എന്ന കാര്യം പരിശോധിക്കേണ്ടത് സാങ്കേതിക വിദഗ്ധരാണ്. ഇതിനായി ഒരു സാങ്കേതിക കമ്മിറ്റി രൂപീകരിക്കാന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി നിര്ദ്ദേശിച്ചു.
കേന്ദ്ര ഗവണ്മെന്റ് രൂപീകരിക്കുന്ന സാങ്കേതിക കമ്മിറ്റിയില് നിന്നും നീതി ലഭിക്കുകയില്ലെന്ന വിശ്വാസത്തിലായിരുന്നു കേരളം. കേന്ദ്ര ഗവണ്മെന്റില് തമിഴ്നാടിന് ശക്തമായ സ്വാധീനമാണുള്ളത്. കമ്മിറ്റിയില് മെമ്പര്മാരായി വരാന് പോകുന്നവര് തമിഴ്നാടിനോട് കൂറുള്ളവരായിരിക്കും. അത്തരം ഒരു കമ്മിറ്റിയില് കേരളത്തിന്റെ ഒരു പ്രതിനിധി ചെന്നിരുന്നിട്ട് ഒരു കാര്യവുമില്ല. ഫലത്തില് കേരളം കമ്മിറ്റിയെ ബഹിഷ്കരിച്ചു.
കേരളത്തിന്റെ പങ്കാളിത്തമില്ലാതെ കമ്മിറ്റിക്ക് പ്രവര്ത്തിക്കാന് സാധ്യമാകാത്ത നില വന്നു. അപ്പോള് പ്രശ്നം വീണ്ടും സുപ്രീം കോടതിയുടെ മുന്നിലെത്തി. ഇക്കുറി കേന്ദ്ര ഗവണ്മെന്റാണ് പ്രശ്നവുമായി എത്തിയത്. ഡാമിന്റെ സംഭരണശേഷി കൂട്ടുന്നതിനുള്ള തങ്ങളുടെ പ്രയാസങ്ങള് കേരളം പ്രകടിപ്പിച്ചപ്പോള് ഇക്കാര്യങ്ങള് സാങ്കേതിക കമ്മിറ്റിയുടെ മുന്നില് പറയാന് സുപ്രീം കോടതി നിര്ദ്ദേശിച്ചു. ഒടുവില് ഗത്യന്തരമില്ലാതെ കേരളം സാങ്കേതിക കമ്മിറ്റിയില് അംഗമായി.
സാങ്കേതിക കമ്മിറ്റിയുടെ പ്രവര്ത്തനം ഏതാണ്ട് ഏകപക്ഷീയമായ നിലയിലായിരുന്നു. കേരളത്തിന്റെ പ്രതിനിധി വെറുമൊരു കാഴ്ചക്കാരനായിരുന്നു. ഡാം സുരക്ഷിതമാക്കാനുള്ള എല്ലാ നടപടിയും തമിഴ്നാട് എടുത്തു എന്ന രീതിയിലാണ് ബഹുഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും ചിന്തിച്ചത്. സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്ട്ട് തങ്ങള്ക്കെതിരാവും എന്ന് ബോധ്യമായതോടെ കേരളം ഒരു പുതിയ അടവെടുത്തു. മദ്രാസ്, കേരള ഹൈക്കോടതികളിലെ കേസുകള് ട്രാന്സ്ഫര് ചെയ്താണ് സുപ്രീം കോടതി അപ്പോള് കേട്ടുകൊണ്ടിരുന്നത്. സുപ്രീം കോടതിയുടെ ഒരു രണ്ടംഗ സാധാരണ ബെഞ്ചാണ് കേസ് കേട്ടത്. ഒരു ട്രാന്സ്ഫര് കേസ് കേള്ക്കേണ്ടത് ഭരണഘടനാ ബെഞ്ചാണ്. കേരളം ഈ വാദം ഉയര്ത്തി. കേരളത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് മുല്ലപ്പെരിയാര് കേസ് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റപ്പെട്ടു.
2001ല് യുഡിഎഫ് ഗവണ്മെന്റ് അധികാരത്തില് വന്നു. വീണ്ടും ടി. എം ജേക്കബ് ജലസേചന വകുപ്പ് മന്ത്രിയായി. ടി. എം ജേക്കബ് കൌശലപൂര്വ്വം ഒരു കാര്യം ചെയ്തു. കേന്ദ്ര ഗവണ്മെന്റ് രൂപീകരിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്ട്ട് തങ്ങള്ക്കെതിരായിരിക്കുമെന്ന് മനസ്സിലാക്കി ജേക്കബ് രണ്ട് ബില്ലുകള് നിയമസഭയില് അവതരിപ്പിച്ച് നിയമമാക്കി. ഇറിഗേഷന് കണ്സര്വേഷന് ആക്ടും ഡാം സേഫ്റ്റി ആക്ടും. അണക്കെട്ടുകളുടെ കാര്യത്തില് നിലവിലുള്ള സ്ഥിതി തുടര്ന്നും നിലനിര്ത്താന് ഉതകുന്നതായിരുന്നു ഈ നിയമങ്ങള്.
2005ല് മുഖ്യമന്ത്രി എ. കെ ആന്റണി രാജി വെക്കുകയും ഉമ്മന്ചാണ്ടി മന്ത്രിസഭ അധികാരമേല്ക്കുകയും ചെയ്തു. ഈ മന്ത്രിസഭയില് ടി. എം ജേക്കബിനെ ഉള്പ്പെടുത്തിയില്ല. പകരം ജലസേചന വകുപ്പ് മന്ത്രിയായത് തിരുവഞ്ചൂര് രാധാകൃഷ്ണനാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില് തിരുവഞ്ചൂര് മന്ത്രി എന്ന നിലയില് തുടക്കക്കാരനാണല്ലോ. ഈ പ്രശ്നത്തില് എനിക്കുള്ള അനുഭവം മന്ത്രി തിരുവഞ്ചൂരുമായി പങ്കിടണമെന്ന് തോന്നി. ഇങ്ങനെ ഒരു കൂടിക്കാഴ്ചക്ക് ആരെങ്കിലും സാക്ഷിയായി ഉണ്ടാകണം. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്ചയില് എന്നോടൊപ്പം കേരള കൌമുദി ലേഖകന് എം. ബി സന്തോഷിനെയും കലാകൌമുദി ലേഖകന് യേശുദാസ് വില്യംസിനെയും കൂട്ടി.
തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു. ഇതുവരെയുള്ള ചരിത്രം ഞാന് വിവരിച്ചു. ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന അഭിപ്രായവും പങ്കിട്ടു. നല്ല പ്രതികരണമാണ് തിരുവഞ്ചൂരില് നിന്ന് ഉണ്ടായത്. കാര്യങ്ങള് ശ്രദ്ധാപൂര്വ്വം കേട്ടു. ചില പോയിന്റുകള് അദ്ദേഹം നോട്ട് ചെയ്യുന്നുണ്ടായിരുന്നു. സന്തോഷത്തോടെയാണ് ഞങ്ങള് മടങ്ങിയത്.
എന്നാല് വിചാരിച്ച പോലല്ല കാര്യങ്ങള് നീങ്ങിയത്. മുല്ലപ്പെരിയാര് കാര്യത്തില് ഏറ്റവും വലിയ തിരിച്ചടികളുണ്ടായത് തിരുവഞ്ചൂരിന്റെ കാലത്താണ്. സുപ്രീം കോടതിയില് വലിയ കുഴപ്പമില്ലാത്ത രീതിയിലാണ് ജേക്കബിന്റെ കാലത്ത് കേസ് നടന്നിരുന്നത്. അശോക് ദേശായി, രാജീവ് ധവാന് തുടങ്ങിയ സീനിയര് അഭിഭാഷകന്മാര് കേരളത്തിനുവേണ്ടി കേസ് പഠിച്ച് സമര്ത്ഥമായി വാദിച്ചു കൊണ്ടിരുന്ന അന്നത്തെ സ്ഥിതി മാറി. കേസ് യഥാര്ത്ഥത്തില് പഠിക്കുന്നത് രാജീവ് ധവാനും പ്രധാന അപ്പിയറന്സ് അശോക് ദേശായിയുമായിരുന്നു. രാജീവ് ധവാന് ഏകദേശം ഒരു അപ്പിയറന്സിന് 35000 രൂപയാണ് നല്കിയിരുന്നത്. സുപ്രീം കോടതിയിലെ അഡ്വക്കേറ്റുമാരുടെ റേറ്റ് നോക്കുമ്പോള് ഇത് വളരെ കുറവായിരുന്നു. ഇത് കൂട്ടിത്തരണം എന്നു പറഞ്ഞതിന്റെ പേരില് രാജീവ് ധവാനെ മാറ്റി. ഇക്കാര്യത്തില് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കും വീഴ്ച പറ്റി. മുല്ലപ്പെരിയാര് കേസിന്റെ ഗൌരവസ്വഭാവം പൂര്ണ്ണ അര്ത്ഥത്തില് ഉമ്മന്ചാണ്ടിക്കും തിരുവഞ്ചൂരിനും മനസ്സിലായിരുന്നെങ്കില് ഈ ദുസ്ഥിതി ഉണ്ടാകുമായിരുന്നില്ല. 2005ല് കേന്ദ്ര ഗവണ്മെന്റ് രൂപീകരിച്ച സാങ്കേതിക സമിതി അതിന്റെ റിപ്പോര്ട്ട് നല്കി. മുല്ലപ്പെരിയാര് അണക്കെട്ടിന്റെ ജലസംഭരണശേഷി 142 അടിയായി ആദ്യ ഘട്ടത്തില് ഉയര്ത്താവുന്നതാണെന്നായിരുന്നു കമ്മിറ്റിയുടെ ശുപാര്ശ. ഇതിനിടയില് രൂപീകൃതമായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കമ്മിറ്റി ശുപാര്ശ അംഗീകരിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പാസാക്കി.
136 അടി വെള്ളം പോലും താങ്ങാന് സുരക്ഷാ കാരണങ്ങളാല് ശേഷി ഇല്ലാത്ത അണക്കെട്ടിന്റെ സംഭരണശേഷി 142 അടിയായി സുപ്രീം കോടതി ഉയര്ത്തിയിരിക്കുന്നു. ഭീതിജനകമായ ഒരു അന്തരീക്ഷമാണ് ഈ വിധി സൃഷ്ടിച്ചത്. ഡാം സുരക്ഷിതമല്ലെന്ന് നിരവധി വിദഗ്ധ പഠനങ്ങളാല് തെളിയിക്കപ്പെട്ടതാണ്. പോരാത്തതിന് മുല്ലപ്പെരിയാര് അണക്കെട്ടും സമീപ മേഖലകളും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല് ഇടുക്കിയും താഴെയുള്ള മറ്റ് ഡാമുകളും മണിക്കൂറുകള്ക്കുള്ളില് നിലം പതിക്കും. ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകള്ക്ക് കനത്ത നാശനഷ്ടമുണ്ടാകും. ഒരു വിദഗ്ധന് ചൂണ്ടിക്കാട്ടിയത് മുല്ലപ്പെരിയാര് അണക്കെട്ട് തകര്ന്നാല് അടുത്ത ദിവസം കൊച്ചി നഗരം അപ്പാടെ അറേബ്യന് സമുദ്രത്തില് ലയിക്കുമെന്നാണ്.
ഇടുക്കിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉമ്മന്ചാണ്ടി ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള് പൊട്ടിപ്പുറപ്പെട്ടു. അപ്പോഴാണ് ഗവണ്മെന്റ് ഒന്ന് ഉണര്ന്നത്. ഡാം സേഫ്റ്റി നിയമത്തില് ഒരു ഭേദഗതി കൊണ്ടുവന്ന് മുല്ലപ്പെരിയാര് ഉള്പ്പെടെയുള്ള അണക്കെട്ടുകളുടെ പരമാവധി സംഭരണശേഷി നിയമത്താല് നിശ്ചയപ്പെടുത്തി. ഇതനുസരിച്ച് മുല്ലപ്പെരിയാര് അണക്കെട്ടിന്റെ പരമാവധി ശേഷി 136 അടിയാണ്.
കേരളം കൊണ്ടുവന്ന ഈ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട് ഗവണ്മെന്റും അവിടുത്തെ പ്രതിപക്ഷവും കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. തമിഴ്നാട്ടിലും കേരളത്തിലും ജനകീയ പ്രക്ഷോഭങ്ങളുണ്ടായി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ അട്ടിമറിക്കാനാണ് കേരളം കൊണ്ടുവന്ന നിയമമെന്നും ഇത് കോടതി അലക്ഷ്യമെന്നും വാദിച്ച് തമിഴ്നാട് സുപ്രീം കോടതിയെ വീണ്ടും സമീപിച്ചു. ഈ കേസിന്റെ വിചാരണ വേളയില് കേരളം വീണ്ടും സുരക്ഷാവാദഗതിയുമായാണ് മുന്നോട്ടുപോയത്.
ഇതിനിടയില് കേരളത്തില് ഭരണമാറ്റം നടന്നു. 2006ല് വിഎസ് അച്യുതാനന്ദന് ഗവണ്മെന്റ് അധികാരത്തില് വന്നു. എന്. കെ പ്രേമചന്ദ്രനായിരുന്നു ഈ മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രി. വിഎസ് അച്യുതാനനന്ദന് മുല്ലപ്പെരിയാര് പ്രശ്നം നെഞ്ചിലേറ്റി പയറ്റിയ പോരാളിയാണ്. അന്തര്സംസ്ഥാന നദീജല കരാറുകള് കേരളത്തിന് വരുത്തിയ ദോഷവശങ്ങളെക്കുറിച്ച് ഗാഢമായി ചിന്തിക്കുകയും പരിഹാര മാര്ഗ്ഗങ്ങള് തേടുകയും ചെയ്ത രാഷ്ട്രീയ നേതാവ്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള് കാര്യങ്ങള് നല്ല രീതിയില് പുരോഗമിക്കുമെന്ന് ഞങ്ങളെ പോലുള്ളവര് കരുതി.
അതുപോലെ തന്നെ എന്. കെ പ്രേമചന്ദ്രന് വക്കീലാണ്. യുവാവാണ്. യുവജന നേതാവായിരിക്കുമ്പോഴേ അദ്ദേഹത്തെ എനിക്കറിയാം. കഴിവും ദീര്ഘവീക്ഷണവുമുള്ള നേതാവാണ് അദ്ദേഹം. വിഎസ് - പ്രേമചന്ദ്രന് ടീമിന്റെ ശക്തമായ ചുവടുവെയ്പ്പുകള്ക്ക് കാതോര്ത്തിരുന്ന എന്നെ പോലുള്ളവര് പെട്ടെന്ന് നിരാശരായി. മുഖ്യമന്ത്രി എന്ന നിലയില് ഫലപ്രദമായി പ്രവര്ത്തിക്കാനാവാത്ത പരിതസ്ഥിതിയിലായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ പാര്ട്ടി വിഎസിന് ചുറ്റും വേലി കെട്ടി. കൂട്ടിലടച്ച സിംഹത്തിന്റെ അവസ്ഥയിലായി വിഎസ്. പ്രേമചന്ദ്രനാകട്ടെ ഉദ്യോഗസ്ഥന്മാരുടെ തടവറയിലും.
കേസ് ഫലപ്രദമായി നടക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ പ്രേമചന്ദ്രനെ കണ്ട് കാര്യങ്ങള് പറയണമെന്ന് തോന്നി. ഒടുവില് ഭാഗ്യത്തിന് പ്രേമചന്ദ്രനെ കയ്യില് കിട്ടി. ഞാനും കേരള കൌമുദിയുടെ ബ്രോഡ്കാസ്റ്റിംഗ് ചീഫ് എ. സി റെജിയും കോഴിക്കോട് പോയി കണ്ണൂര് എക്സ്പ്രസ്സില് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ഞങ്ങള് സഞ്ചരിച്ചിരുന്ന എ. സി ടു ടയര് കോച്ചില് മന്ത്രി പ്രേമചന്ദ്രനും കയറി. എന്നെ കണ്ടപ്പോള് അദ്ദേഹം സന്തോഷത്തോടെ അടുത്തുവന്നിരുന്നു. പലതും സംസാരിച്ചതിന്റെ കൂട്ടത്തില് മുല്ലപ്പെരിയാര് പ്രശ്നം ഞാനെടുത്തിട്ടു. അല്പ്പം പരിഭവം നിറഞ്ഞ സ്വരത്തില് കേസില് പ്രേമചന്ദ്രന് മതിയായ താല്പര്യം കാണിക്കുന്നില്ല എന്ന് ഞാന് കുറ്റപ്പെടുത്തി. വണ്ടി ഷൊര്ണ്ണൂരില് എത്തുന്നതുവരെ മുല്ലപ്പെരിയാര് പ്രശ്നം മാത്രമായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം.
അടുത്ത ദിവസം രാവിലെ സമയമുണ്ടെങ്കില് തന്നെ ഔദ്യോഗിക വസതിയില് വന്ന് കാണാമോ എന്ന് പ്രേമചന്ദ്രന് ആരാഞ്ഞു. ആ കൂടിക്കാഴ്ച ഒരു വഴിത്തിരിവ് സൃഷ്ടിച്ചു എന്നാണ് ഞാന് കരുതുന്നത്.
മുല്ലപ്പെരിയാര് കരാറിന് നിയമസാധുതയില്ല എന്ന എന്റെ കേരള കൌമുദിയിലെ ആദ്യ റിപ്പോര്ട്ട്, പിന്നീട് അത് ശരിവെച്ച നിയമസഭാ അഡ്ഹോക് സമിതിയുടെ റിപ്പോര്ട്ട് എന്നിവ കാര്യകാരണസഹിതം ഞാന് പ്രേമചന്ദ്രന് വിശദീകരിച്ചു കൊടുത്തു.
സുപ്രീം കോടതിയില് കേസ് തുടങ്ങിയിട്ട് എട്ടുവര്ഷത്തിലധികമായി. ഒരൊറ്റ തവണ പോലും കേരളം മുല്ലപ്പെരിയാര് പാട്ടക്കരാറിന്റെ നിയമസാധുത ചോദ്യം ചെയ്തിട്ടില്ല. എന്താണിതിന് കാരണം? ഞാന് ചോദിച്ചു. മന്ത്രി പ്രേമചന്ദ്രനും അറിയേണ്ടിയിരുന്നത് അതാണ്. എന്താണതിന് കാരണം? കാരണം മറ്റൊന്നുമല്ല. തമിഴ്നാടിന്റെ മിടുക്കാണ് എന്ന എന്റെ മറുപടി കേട്ടപ്പോള് പ്രേമചന്ദ്രന് ചിരിച്ചു. കള്ളന്മാര് കപ്പലിലുണ്ട് എന്ന് പ്രേമചന്ദ്രന് തിരിച്ചറിയുകയായിരുന്നോ?
പിന്നീട് കേരളത്തിന്റെ കേസ് നടത്തിപ്പില് കാര്യമായ മാറ്റം വന്നു. കേസിന്റെ കാര്യം എല്ലാ അര്ത്ഥത്തിലും മന്ത്രി തന്നെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകന് ഹരീഷ് സാല്വെ കേരളത്തിനു വേണ്ടിയുള്ള പ്രധാന അപ്പിയറന്സിന്റെ ചുമതലയേറ്റൂ. ഒരുഘട്ടത്തില് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് തന്നെ ഇതിനായി ഹരീഷ് സാല്വെയെ നേരിട്ട് കണ്ടു.
സുപ്രീം കോടതിയില് മുല്ലപ്പെരിയാര് കേസ് വന്നപ്പോള് ജലസേചന വകുപ്പുമന്ത്രി പ്രേമചന്ദ്രന് നേരിട്ട് കോടതി റൂമില് ഹാജരായി.
കേരളത്തിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകര്ക്ക് അപ്പോഴപ്പോള് വേണ്ട നിര്ദ്ദേശങ്ങള് കൊടുത്തു. പല കാര്യത്തിലും പെട്ടെന്ന് സംശയനിവൃത്തി വരുത്തിയതിനാല് ഫലപ്രദമായി അവര്ക്ക് വാദിക്കാനും കഴിഞ്ഞു.
2009ല് സുപ്രീം കോടതി മുല്ലപ്പെരിയാര് പ്രശ്നം അപ്പാടെ പരിശോധിച്ച് പരിഹാര നിര്ദ്ദേശങ്ങള് രൂപീകരിക്കുന്നതിനായി ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന ചിന്തയിലായി. ഇങ്ങനെ ഒരു നിര്ദ്ദേശം സുപ്രീം കോടതിയില് നിന്നുണ്ടായപ്പോള് തമിഴ്നാട് പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്ത്തു. അപ്പോള് ഹരീഷ് സാല്വെ മുല്ലപ്പെരിയാര് പാട്ടക്കരാര് നിലനില്ക്കുന്നതല്ല എന്ന് ശക്തമായി വാദിച്ചു. 1993ലെ കേരള കൌമുദി റിപ്പോര്ട്ടിലും 94ലെ നിയമസഭാ അഡ്ഹോക് സമിതി റിപ്പോര്ട്ടിലും ഉയര്ത്തിയ അതേ വാദഗതികളാണ് ഹരീഷ് സാല്വെ സുപ്രീം കോടതിയുടെ മുന്നില് ഉന്നയിച്ചത്. ഈ വാദഗതികള് സശ്രദ്ധം കേട്ട സുപ്രീം കോടതി എങ്കില് നമുക്ക് കരാറിന്റെ നിയമസാധുതയിലേക്ക് പോകാമെന്ന് തമിഴ്നാടിന്റെ അഭിഭാഷകനെ നോക്കി പറഞ്ഞു. അതോടെ തമിഴ്നാട് അടങ്ങി. ഉന്നതാധികാര സമിതി രൂപീകരണത്തിന് സമ്മതം മൂളുകയും ചെയ്തു.
ഞാനും കേരള കൌമുദി മാനേജിംഗ് എഡിറ്റര് ദീപു രവിയും ചെന്നൈയിലായിരിക്കുമ്പോഴാണ് ടിവിയിലൂടെ സുപ്രീം കോടതിയില് നടന്ന ഈ സംഭവവികാസങ്ങള് അറിയുന്നത്. 16 കൊല്ലത്തിനുശേഷം ന്യായവും നീതിയും വിജയിച്ചു തുടങ്ങിയിരിക്കുന്നു. ഞാന് മന്ത്രി പ്രേമചന്ദ്രനെ ഫോണില് വിളിച്ചു. സുപ്രീം കോടതിയില് നിന്നിറങ്ങി അദ്ദേഹം കേരള ഹൌസില് എത്തിയിട്ടേയുള്ളൂ. അദ്ദേഹവും വളരെ സന്തോഷത്തിലാണ്.
ഇതൊക്കെ കണ്ടും കേട്ടും ഇരുന്ന മാനേജിംഗ് എഡിറ്റര് ദീപു രവി ഒരു നിര്ദ്ദേശം മുന്നോട്ടുവെച്ചു.
'ജോജോ, മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പുസ്തകമെഴുതണം. കേരള കൌമുദി അത് പ്രസിദ്ധീകരിക്കും. നമ്മുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി'. പത്രപ്രവര്ത്തന ജീവിതത്തില് അന്തസ്സും അഭിമാനവും മുറ്റിനിന്ന ഒരു നിമിഷമായിരുന്നു അത്.
|
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
ഇന്ന് ഡിസംബര്‍ 27. നാലുദിവസം കഴിയുമ്പോള്‍ 2021 തുടങ്ങുകയായി. ഇന്നത്തെ മന്‍ കി ബാത്ത് ഒരുവിധത്തില്‍ പറഞ്ഞാല്‍ 2020 ലെ അവസാനത്തേതാണ്. അടുത്ത മന്‍ കീ ബാത്ത് 2021 ല്‍ തുടങ്ങും.
സുഹൃത്തുക്കളേ, എന്റെ മുന്‍പില്‍ നിങ്ങള്‍ എഴുതിയ വളരെയധികം കത്തുകളുണ്ട്. ‘My gov’ ല്‍ നിങ്ങള്‍ അയക്കുന്ന നിര്‍ദ്ദേശങ്ങളും എന്റെ മുന്‍പില്‍ ഉണ്ട്. ഒരുപാട് പേര്‍ ഫോണിലൂടെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളും 2021 ലേക്കുള്ള തീരുമാനങ്ങളുമാണ് മിക്ക കത്തുകളുടേയും ഉള്ളടക്കം. ‘പുതുവര്‍ഷത്തില്‍ നമ്മള്‍ സാധാരണയായി മറ്റുള്ളവരെ അഭിനന്ദനം അറിയിക്കുന്നു, ആശംസകള്‍ അറിയിക്കുന്നു. എന്നാല്‍ ഇത്തവണ നമ്മള്‍ ഒരു പുതിയ കാര്യം ചെയ്താലോ? എന്തുകൊണ്ട് നമുക്ക് സ്വന്തം നാടിന് ശുഭാശംസകള്‍ നേര്‍ന്നുകൂടാ?’ എന്ന് കോലാപൂരില്‍ നിന്നും അഞ്ജലി എഴുതി. അഞ്ജലി ജി, ഇത് തികച്ചും നല്ല വിചാരമാകുന്നു. നമ്മുടെ നാട് 2021 ല്‍ വിജയത്തിന്റെ പുതിയ കൊടുമുടി സ്പര്‍ശിക്കട്ടെ. ലോകത്തില്‍ ഭാരതത്തെ കുറിച്ചുള്ള തിരിച്ചറിവ് കൂടുതല്‍ ശക്തമാകട്ടെ. ഇതിനേക്കാള്‍ വലിയ ആഗ്രഹം മറ്റെന്താണ് ഉണ്ടാകേണ്ടത്!
സുഹൃത്തുക്കളേ, നമോ ആപ്പില്‍ മുംബൈയില്‍ നിന്നും അഭിഷേക് ഒരു മെസേജ് പോസ്റ്റ് ചെയ്തു. 2020 നമ്മെ എന്തൊക്കെ കാണിച്ചു തന്നു, എന്തൊക്കെ പഠിപ്പിച്ചു തന്നു. അതൊക്കെ ചിന്തിക്കാന്‍ പോലും കഴിയാത്തവയായിരുന്നു. കൊറോണയോട് അനുബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എഴുതി. ഈ കത്തുകളിലും സന്ദേശങ്ങളിലും പൊതുവായി കാണപ്പെടുന്നതും വിശേഷിച്ചു നിഴലിക്കുന്നതിനെ കുറിച്ചുമാണ് ഞാന്‍ ഇന്നു നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്. അധികം കത്തുകളും നാടിന്റെ കഴിവിനേയും നാട്ടുകാരുടെ സാമൂഹിക ശക്തിയെയും മുക്തകണ്ഠം പ്രശംസിക്കുന്നവയാണ്. ജനതാ കര്‍ഫ്യൂ പോലുള്ള നൂതന പരീക്ഷണത്തേയും താലത്തില്‍ കൊട്ടിയും കൈകള്‍ കൊട്ടിയും നാട് കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനേയും ഒരുപാടു പേര്‍ ഓര്‍ത്തു.
സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.
സുഹൃത്തുക്കളേ, ദില്ലിയില്‍ നിന്ന് അഭിനവ ബാനര്‍ജി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എഴുതി അറിയിച്ചു. അവ വളരെ രസകരമാണ്. അഭിനവ്ജിക്ക് തന്റെ ബന്ധുക്കളായ കുറച്ചു കുട്ടികള്‍ക്ക് ഉപഹാരം നല്‍കുന്നതിനായി കളിപ്പാട്ടങ്ങള്‍ വാങ്ങണമായിരുന്നു. അതിനായി അദ്ദേഹം ദില്ലിയിലെ ഝണ്ടേവാലാ മാര്‍ക്കറ്റില്‍ പോയി. ദില്ലിയിലെ ഈ മാര്‍ക്കറ്റ് സൈക്കിളുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പേരുകേട്ടതാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമല്ലോ. പണ്ട് അവിടെ വിലകൂടിയ കളിപ്പാട്ടമെന്നാല്‍ ഇറക്കുമതി ചെയ്ത കളിപ്പാട്ടമായിരുന്നു. വില കുറഞ്ഞ കളിപ്പാട്ടങ്ങളും വെളിയില്‍ നിന്നു വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കടക്കാര്‍ ഇത് നല്ലതാണ്, ഇത് ഇന്ത്യന്‍ കളിപ്പാട്ടമാണ് -മെയ്ഡ് ഇന്‍ ഇന്ത്യ- എന്നുപറഞ്ഞ് ഇന്ത്യന്‍ കളിപ്പാട്ടങ്ങളാണത്രേ വില്‍ക്കുന്നത്. ഉപഭോക്താക്കളും അധികവും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചോദിച്ചു വാങ്ങുന്നു എന്ന് അഭിനവ്ജി എഴുതുന്നു. ആളുകളുടെ ചിന്തയില്‍ എത്ര വലിയ മാറ്റമാണ് വന്നിരിക്കുന്നത് എന്നുള്ളതിന് ഉത്തമമായ തെളിവാണ് ഇത്. നമ്മുടെ നാട്ടിലെ ആളുകളുടെ ചിന്തയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എത്രവലിയ മാറ്റമാണ് വന്നിരിക്കുന്നത്! ഈ മാറ്റത്തെ അളക്കുക എളുപ്പമല്ല. ധനതത്വ ശാസ്ത്രജ്ഞര്‍ക്കു പോലും ഇത് അളക്കുവാന്‍ കഴിയില്ല.
സുഹൃത്തുക്കളേ, വിശാഖപട്ടണത്തില്‍ നിന്ന് വെങ്കിട്ട മുരളി പ്രസാദ് എഴുതിയതിലും ഒരു വേറിട്ട ആശയമുണ്ട്. ‘ഞാന്‍ താങ്കള്‍ക്ക് 2021 ലേക്ക് എന്റെ ABC അറ്റാച്ച് ചെയ്യുന്നു’ എന്ന് അദ്ദേഹം എഴുതി. ABC കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ കണ്ടു, അദ്ദേഹം കത്തിനോടൊപ്പം ഒരു ചാര്‍ട്ടും അറ്റാച്ച് ചെയ്തിരിക്കുന്നു. ഞാന്‍ ആ ചാര്‍ട്ട് നോക്കി. ABC കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാണെന്ന് എനിക്കു മനസ്സിലായി. അത് വളരെ രസകരമായി തോന്നി. വെങ്കിട്ടജി എന്നും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെയും ലിസ്റ്റ് ഉണ്ടാക്കി. അതില്‍ ഇലക്‌ട്രോണിക്, സ്റ്റേഷനറി, സെല്‍ഫ് കെയര്‍ ഇനങ്ങള്‍ ഉള്‍പ്പെടെ പലതും ഉണ്ട്. ഇന്ത്യയില്‍ വളരെ എളുപ്പം കിട്ടുന്ന പല സാധനങ്ങള്‍ക്കും പകരം അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിദേശ നിര്‍മ്മിത സാധനങ്ങള്‍ വാങ്ങുന്നു. ഇനി അദ്ദേഹം ഇന്ത്യാക്കാരുടെ പ്രോത്സാഹനവും വിയര്‍പ്പുമടങ്ങിയ സാധനങ്ങളേ ഉപയോഗിക്കുകയുള്ളൂ എന്നു ശപഥം ചെയ്തിരിക്കുന്നു.
സുഹൃത്തുക്കളേ, അദ്ദേഹം എനിക്കു രസകരമായി തോന്നിയ വേറെ ചില കാര്യങ്ങള്‍ കൂടി പറയുന്നു. അദ്ദേഹം പറയുന്നു, നമ്മള്‍ ആത്മനിര്‍ഭര്‍ ഭാരതത്തെ പിന്‍താങ്ങുന്നു. എന്നാല്‍ തങ്ങളുടെ ഉല്പന്നങ്ങളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യരുത് എന്നുള്ള വ്യക്തമായ സന്ദേശം ഉല്പാദകര്‍ക്കും ചെല്ലേണ്ടതാണ്. കാര്യം ശരിയാണ്, സീറോ ഇഫക്ട്, സീറോ ഡിഫെക്ട് എന്ന ചിന്തയില്‍ ജോലി ചെയ്യാനുള്ള ഉചിതമായ സമയം ഇതാണ്. ആയതിലേക്ക് നമ്മുടെ ദേശവാസികള്‍ ഉറച്ച കാല്‍വെയ്പ്പ് നടത്തിയിരിക്കുന്നു എന്ന് നമ്മുടെ ഉല്പാദകരോടും ഇന്‍ഡസ്ട്രി ലീഡേഴ്‌സിനോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് വീടുവീടാന്തരം Vocal for Local എന്ന മുദ്രാവാക്യം മുഴങ്ങി കേള്‍ക്കുന്നു. ആയതിനാല്‍ നമ്മുടെ ഉല്പ്പന്നങ്ങള്‍ ലോകോത്തരമാകണെന്ന് ഉറപ്പിക്കേണ്ട സമയമായിരിക്കുന്നു. ലോകോത്തരമായ എന്തും നമ്മള്‍ ഇന്ത്യയില്‍ ഉണ്ടാക്കി കാണിക്കണം. ഇതിനായി നമ്മുടെ സംരംഭകരും സ്റ്റാര്‍ട്ടപ്‌സും മുന്‍പോട്ടു വരണം. തന്റെ ഉത്തമമായ പ്രയത്‌നത്തിനു ഞാന്‍ ഒരിക്കല്‍ക്കൂടി ശ്രീ വെങ്കിട്ടനെ അനുമോദനം അറിയിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുക്ക് ഈ വികാരത്തെ പരിപാലിക്കണം, സംരക്ഷിക്കണം. ഞാന്‍ എന്റെ ദേശത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഓരോ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് നിങ്ങള്‍ ഉണ്ടാക്കുക. നമ്മള്‍ അറിയാതെ നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന, നമ്മെ വിദേശ ബന്ധികളാക്കിയ, വിദേശ നിര്‍മ്മിത വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നമുക്കപ്പോള്‍ മനസ്സിലാകും. അവയുടെ ഇന്ത്യന്‍ നിര്‍മ്മിത ബദലുകള്‍ ഏതാണെന്ന് ഏതാണെന്ന് മനസ്സിലാക്കുക. ഇന്ത്യയില്‍ ഉല്പാദിപ്പിക്കപ്പെടുന്നതും ഇന്ത്യക്കാരുടെ പ്രയത്‌നവും വിയര്‍പ്പും അടങ്ങിയ ഉല്പ്പന്നങ്ങളേ ഉപയോഗിക്കൂ എന്നും തീരുമാനിക്കുക. നിങ്ങള്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ പ്രതിജ്ഞ എടുക്കാറുണ്ടല്ലോ? ഇത്തവണ ഒരു റെസല്യൂഷന്‍ നമ്മുടെ നാടിനു വേണ്ടി കൂടി എടുക്കുക.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, തീവ്രവാദികളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മുടെ നാടിനെയും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ സംസ്‌കാരത്തെയും ജീവിത രീതിയെയും സംരക്ഷിക്കുന്നതിനായി ജീവിതം ബലിയര്‍പ്പിച്ചവരെ സ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. ഇന്നേ ദിവസമാണ് ഗുരു ഗോവിന്ദ്ജിയുടെ പുത്രന്മാരായ ജോരാവര്‍ സിംഹിനെയും ഫത്തേഹ് സിംഹിനെയും ജീവനോടെ കല്ലറയിലാക്കിയത്. ഇവര്‍ ഇവരുടെ വിശ്വാസവും മഹത്തായ ഗുരുപരമ്പരയില്‍ നിന്ന് ആര്‍ജ്ജിച്ച പാഠങ്ങളും ഉപേക്ഷിക്കണമെന്നാണ് ഉപദ്രവകാരികള്‍ ആഗ്രഹിച്ചത്. പക്ഷേ, ഇവര്‍ ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചു. കല്ലുകള്‍ കൊണ്ടു കല്ലറ കെട്ടിപ്പൊക്കിയപ്പോഴും കല്ലറയുടെ ചുമരിന്റെ ഉയരം കൂടിയപ്പോഴും മരണം മുന്നില്‍ കണ്ടപ്പോഴും ഇവര്‍ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ഇന്നേ ദിവസം തന്നെയാണ് ഗുരു ഗോവിന്ദ് സിംഹിന്റെ മാതാവ് മാതാ ഗുജ്രി രക്തസാക്ഷിത്വം വരിച്ചത്. ഏകദേശം ഒരാഴ്ച മുന്‍പായിരുന്നു ശ്രീ ഗുരു തേജ് ബഹാദുര്‍ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എനിക്ക് ഇവിടെ ദില്ലിയിലെ രകാബ്ഗന്‍ജ് ഗുരുദ്വാരയില്‍ പോയി ഗുരു തേജ് ബഹാദുര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരം കിട്ടിയത്. ഗുരു ഗോവിന്ദ്ജിയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ഒരുപാടാളുകള്‍ നിലത്തു കിടന്ന് ഉറങ്ങുന്നതും ഈ മാസം തന്നെയാണ്. ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജിയുടെ കുടുംബാംഗങ്ങള്‍ വഹിച്ച രക്തസാക്ഷിത്വത്തെ വളരെ വികാരാവേശത്തോടു കൂടിയാണ് ആളുകള്‍ സ്മരിക്കുന്നത്. ഈ രക്തസാക്ഷിത്വം രാജ്യത്തിനും മനുഷ്യരാശിക്കും പുതിയ ഒരു പാഠം നല്‍കി. നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുക എന്ന മഹത്തായ കാര്യവും ഈ രക്തസാക്ഷിത്വം നിര്‍വ്വഹിച്ചു. നമ്മള്‍ എല്ലാവരും ഈ രക്തസാക്ഷിത്വത്തോട് കടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ ശ്രീ ഗുരു തേജ് ബഹാദുര്‍ജി, മാതാ ഗുരുജി, ഗോവിന്ദ് സിംഗ്ജിയുടെ
നാലു പുത്രന്മാര്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പില്‍ നമിക്കുന്നു. ഇതുപോലെയുള്ള അനേകം രക്തസാക്ഷിത്വങ്ങളാണ് ഭാരതത്തിന്റെ ഇന്നത്തെ രൂപത്തെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇനി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്കേവര്‍ക്കും സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണ്. ഭാരതത്തില്‍ 2014 നും 2018 നും ഇടയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2014 ല്‍ നാട്ടില്‍ പുലികളുടെ എണ്ണം ഏകദേശം 7,900 ആയിരുന്നു. 2019 ല്‍ ഇവയുടെ സംഖ്യ വര്‍ദ്ധിച്ച് 12,852 ആയി. ഈ പുള്ളിപ്പുലികളേ കുറിച്ചാണ് ജിം കോര്‍ബറ്റ് ഇങ്ങനെ പറഞ്ഞത്, ‘പുള്ളിപ്പുലികളെ പ്രകൃതിയില്‍ സ്വച്ഛന്ദം വിഹരിക്കുന്നത് കണ്ടിട്ടില്ലാത്ത ആളുകള്‍ക്ക് അവയുടെ ഭംഗിയെ കുറിച്ച് സങ്കല്പ്പിക്കാന്‍ പോലും കഴിയില്ല. അവയുടെ നിറങ്ങളുടെ ചാരുതയും അവയുടെ നടത്തത്തിന്റെ മനോഹാരിതയും ഊഹിക്കാന്‍ പോലും കഴിയില്ല” എന്ന്. രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മദ്ധ്യഭാരതത്തില്‍ പുള്ളിപ്പുലികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മദ്ധ്യപ്രദേശും കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് മുന്നില്‍. ഇത് വളരെ വലിയ നേട്ടമാണ്. ലോകത്തില്‍ തന്നെ വര്‍ഷങ്ങളായി പുള്ളിപ്പുലികള്‍ ആപത്തുകള്‍ നേരിട്ടു വരികയാണ്. ലോകമെമ്പാടും അവരുടെ ആവാസ വ്യവസ്ഥയ്ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത്തരുണത്തിലാണ് ഭാരതം അവയുടെ സംഖ്യയില്‍ വര്‍ദ്ധന രേഖപ്പെടുത്തിക്കൊണ്ട് ലോകത്തിനു മുന്‍പില്‍ വഴികാട്ടിയാകുന്നത്. ഭാരതത്തില്‍ സിംഹങ്ങളുടേയും കടുവകളുടേയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ഒരുപാട് ജനങ്ങളും പരിഷ്‌കൃത സമൂഹവും പല സ്ഥാപനങ്ങളും വൃക്ഷലതാദികളേയും വന്യജീവികളേയും സംരക്ഷിക്കുന്നതില്‍ വ്യാപൃതരായതിനാലാണ് ഇത് സാധ്യമാകുന്നത്. ഇവരെല്ലാവരും അനുമോദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ, ഞാന്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹൃദയസ്പര്‍ശിയായ അനുഭവം വായിച്ചു. നിങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടുകാണും. നമ്മള്‍ എല്ലാവരും മനുഷ്യനുള്ള വീല്‍ചെയര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോയമ്പത്തൂരിലെ ഗായത്രി, വേദന അനുഭവിക്കുന്ന ഒരു നായക്കു വേണ്ടി തന്റെ അച്ഛനോടൊപ്പം ഒരു വീല്‍ചെയര്‍ ഉണ്ടാക്കി. ഈ സംവേദനാ മനോഭാവം പ്രേരണ നല്‍കുന്നതാണ്. പക്ഷേ, വ്യക്തിയുടെ മനസ്സില്‍ ഓരോ ജീവിയോടും ദയയും കരുണയും നിറയുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ.
ഡല്‍ഹി എന്‍.സി.ആറിലും രാജ്യത്തെ മറ്റു നഗരങ്ങളിലും കൊടും തണുപ്പിനിടയിലും തെരുവിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ധാരാളം ആളുകള്‍ അനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ ആ മൃഗങ്ങള്‍ക്ക് ആഹാരം, സ്വെറ്റര്‍, കിടക്ക മുതലായവ നല്‍കുന്നു. ചില ആള്‍ക്കാര്‍ ദിവസവും നൂറുകണക്കിന് മൃഗങ്ങള്‍ക്ക് ആഹാരത്തിനുള്ള ഏര്‍പ്പാടു ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള ചില നല്ല പ്രയത്‌നങ്ങള്‍ ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ നടക്കുന്നുണ്ട്. അവിടെ ജയിലില്‍ അടയ്ക്കപ്പെട്ട തടവുകാര്‍, പശുക്കളെ തണുപ്പില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടി പഴയ കീറിയ കമ്പിളി കൊണ്ട് കവറുകള്‍ ഉണ്ടാക്കുന്നു. ഈ കമ്പിളികള്‍ കൗശാംബിയിലേയും മറ്റു ജില്ലകളിലേയും ജയിലുകളില്‍ നിന്നും ശേഖരിച്ച് അവ തയ്ച്ച് ഗോശാലകളിലേക്ക് അയക്കുന്നു. കൗശാംബി ജയിലിലെ തടവുകാര്‍ ഓരോ ആഴ്ചയിലും അനേകം കവറുകള്‍ തയ്യാറാക്കുന്നു. വരുവിന്‍, മറ്റുള്ളവര്‍ക്ക് കരുതല്‍ നല്‍കുന്നതിനു വേണ്ടി സേവനമനോഭാവത്തോടു കൂടി ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവിന്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എന്റെ മുന്നിലിരിക്കുന്ന ഈ പത്രത്തില്‍ രണ്ട് വലിയ ഫോട്ടോകള്‍ ഉണ്ട്. ഇവ ഒരു ക്ഷേത്രത്തിന്റെ പഴയതും പുതിയതുമായ ഫോട്ടോകളാണ്. ഈ ഫോട്ടോയ്ക്ക് ഒപ്പമുള്ള ന്യൂസ് പേപ്പറില്‍ യുവാക്കളുടെ ഒരു ടീമിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അവര്‍ ‘യുവ ബ്രിഗേഡ്’ എന്നാണ് സ്വയം വിളിക്കുന്നത്. ഈ യുവ ബ്രിഗേഡ് കര്‍ണ്ണാടകത്തില്‍ ശ്രീരംഗപട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വീരഭദ്രസ്വാമി എന്ന ഒരു പുരാതന ശിവക്ഷേത്രത്തിന്റെ മുഖം തന്നെ മാറ്റിമറിച്ചു. ഇവിടെ ഒരു ക്ഷേത്രം ഉണ്ടെന്ന് ഒരു വഴിയാത്രക്കാരനു പോലും പറയാന്‍ കഴിയുമായിരുന്നില്ല. ക്ഷേത്രത്തിന്റെ നാലുചുറ്റും അത്രത്തോളം പുല്ലും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു. ഒരുദിവസം ചില ടൂറിസ്റ്റുകള്‍ എല്ലാവരാലും മറന്ന ഈ ക്ഷേത്രത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുവ ബ്രിഗേഡ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അവര്‍ക്ക് സഹിക്കുവാന്‍ കഴിഞ്ഞില്ല. പെട്ടെന്നു തന്നെ ഈ ടീം ഒത്തുചേര്‍ന്ന് ഇതിന്റെ ജീര്‍ണ്ണോദ്ധാരണം നടത്തുവാന്‍ തീരുമാനിച്ചു. അവര്‍ ക്ഷേത്ര പരിസരത്ത് മുള്‍ച്ചെടികളും കുറ്റിക്കാടുകളും പുല്ലുകളും ചെടികളും ഒക്കെ വെട്ടിമാറ്റി. ആവശ്യമുള്ളിടത്ത് അറ്റകുറ്റപ്പണികളും നിര്‍മ്മാണം ആവശ്യമുള്ളിടത്ത് അതും നടത്തി. അവരുടെ നല്ല പ്രവൃത്തി കണ്ട് തദ്ദേശീയരായ ജനങ്ങളും സഹായഹസ്തം നീട്ടി. ചിലര്‍ സിമെന്റ് കൊടുത്തു. മറ്റുചിലര്‍ പെയിന്റ്, അങ്ങനെ പല പല സാധനങ്ങള്‍ സംഭാവന നല്‍കി ആളുകള്‍ അതില്‍ പങ്കുചേര്‍ന്നു. ആ യുവാക്കളെല്ലാം വിവിധ തരത്തിലുള്ള പ്രൊഫഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു. എന്നാല്‍ അവര്‍ വാരാന്ത്യങ്ങളില്‍ സമയം കണ്ടെത്തി. ക്ഷേത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. യുവാക്കള്‍ ക്ഷേത്രത്തില്‍ വാതില്‍ പിടിപ്പിച്ചു. ഇലക്ട്രിസിറ്റി കണക്ഷനും കൊണ്ടുവന്നു. അങ്ങനെ അവര്‍ ക്ഷേത്രത്തിന്റെ പഴയ ഐശ്വര്യം വീണ്ടെടുക്കുന്ന കാര്യം നിറവേറ്റി. മനുഷ്യര്‍ക്ക് ഏതു ലക്ഷ്യവും നേടുവാന്‍ സഹായിക്കുന്ന രണ്ടു കാര്യങ്ങളാണ് അഭിനിവേശവും ദൃഢനിശ്ചയവും. ഭാരതത്തിലെ യുവാക്കളെ കാണുമ്പോള്‍ ഞാന്‍ സ്വയം സന്തോഷിക്കുന്നു. എനിക്ക് ആശ്വാസവും തോന്നുന്നു. കാരണം, എന്റെ രാജ്യത്തെ യുവാക്കളില്‍ ‘Can do’ (ചെയ്യാന്‍ കഴിയും) എന്ന സമീപനം ഉണ്ട്. ‘Will do’ (ചെയ്യും) എന്ന സ്പിരിറ്റും ഉണ്ട്. അവര്‍ക്ക് ഒരു വെല്ലുവിളിയും വലിയ കാര്യമായി തോന്നില്ല. ഒന്നും അവര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരത്തല്ല. ഞാന്‍ തമിഴ്‌നാട്ടിലുള്ള ഒരു അധ്യാപികയെക്കുറിച്ച് വായിച്ചു. ഹേമലത എന്‍ കെ എന്നാണ് അവരുടെ പേര്. അവര്‍ വില്ലുപുരത്തുള്ള ഒരു സ്‌കൂളില്‍ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിപ്പിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി പോലും അവരുടെ അദ്ധ്യാപനം എന്ന ജോലിയെ ബാധിച്ചില്ല. അതെ, തീര്‍ച്ചയായും അവരുടെ മുന്‍പില്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു നൂതനമായ മാര്‍ഗ്ഗം സ്വീകരിച്ചു. അവര്‍ കോഴ്‌സിന്റെ 53 അദ്ധ്യായങ്ങളും റെക്കോര്‍ഡ് ചെയ്തു. മാത്രമല്ല, അനിമേറ്റഡ് വീഡിയോ തയ്യാറാക്കി. ഇവ ഒരു പെന്‍ഡ്രൈവില്‍ ആക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ നിന്നും അവരുടെ കുട്ടികള്‍ക്ക് സഹായം ലഭിച്ചു. ആ അദ്ധ്യായങ്ങള്‍ അവര്‍ക്ക് കണ്ട് (Visually) മനസ്സിലാക്കാനും സാധിച്ചു. അതോടൊപ്പം തന്നെ അവര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ടെലഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്നു. അതുകാരണം കുട്ടികള്‍ക്ക് പഠിത്തം വളരെ രസകരമായി തോന്നി.
രാജ്യം മുഴുവനും കൊറോണ ബാധിച്ച ഇക്കാലത്ത് നമ്മുടെ അദ്ധ്യാപകര്‍ സ്വീകരിച്ചിരിക്കുന്ന നൂതനമായ രീതികളും അവര്‍ തയ്യാറാക്കിയ കോഴ്‌സ് മെറ്റീരിയലുകളും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസകാലത്ത് ശരിക്കും അമൂല്യം തന്നെയാണ്. ഈ കോഴ്‌സ് മെറ്റീരിയല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ദീക്ഷ പോര്‍ട്ടലി’ല്‍ അപ്‌ലോഡ് ചെയ്യണമെന്ന് ഞാന്‍ അദ്ധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത് വലിയ പ്രയോജനപ്രദമാകും.
സുഹൃത്തുക്കളേ, ഇനി ഝാര്‍ഖണ്ഡിലെ കോര്‍വ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഹീരാമനെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഗഡവാ ജില്ലയിലെ സിംജോ എന്ന ഗ്രാമത്തിലാണ് ഹീരാമന്‍ താമസിക്കുന്നത്. കോര്‍വ എന്ന പട്ടികവര്‍ഗ്ഗത്തിന്റെ ജനസംഖ്യ കേവലം 6000 ആണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടുമായിരിക്കും. അവര്‍ അങ്ങ് ദൂരെ പര്‍വ്വതങ്ങളിലും വനങ്ങളിലുമാണ് താമസിക്കുന്നത്. സ്വന്തം സമുദായത്തിന്റെ സംസ്‌കാരവും തിരിച്ചറിയലും കാത്തുസൂക്ഷിക്കുവാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. 12 വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കോര്‍വ ഭാഷയ്ക്ക് ഒരു ശബ്ദകോശം തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം. ഈ ഡിക്ഷ്ണറിയില്‍ വീടുമായി ബന്ധപ്പെട്ടതു മുതല്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നതു വരെയുള്ള കോര്‍വ ഭാഷയിലെ ധാരാളം ശബ്ദങ്ങള്‍ അവയുടെ അര്‍ത്ഥത്തോടൊപ്പം എഴുതിയിട്ടുണ്ട്. കോര്‍വ സമുദായത്തിനു വേണ്ടി ഹീരാമന്‍ജി ചെയ്തത് രാജ്യത്തിന് ഒരു മാതൃക തന്നെയാണ്.
പ്രിയപ്പെട്ട എന്റെ ദേശവാസികളേ, അക്ബറിന്റെ സദസ്സിലെ ഒരു പ്രധാന അംഗമായിരുന്നു അബുള്‍ ഫസല്‍ എന്നാണ് പറയപ്പെടുന്നത്. ഒരുതവണ കശ്മീര്‍ സന്ദര്‍ശിച്ചിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു, ‘കശ്മീരില്‍ ഇത്തരത്തിലുള്ള പല കാഴ്ചകളും ഉണ്ട്. അവ കണ്ടാല്‍ ക്ഷുഭിതരും ദേഷ്യക്കാരും ഒക്കെ സന്തോഷത്താല്‍ നൃത്തം ചവിട്ടും’. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം കശ്മീരിലെ കുങ്കുമത്തിന്റെ വയലുകളെ കുറിച്ച് പറയുകയായിരുന്നു. നൂറ്റാണ്ടുകളായി കുങ്കുമം കശ്മീരുമായി ബന്ധപ്പെട്ടിരിക്കുന്നു. കശ്മീരില്‍ കുങ്കുമം പ്രധാനമായും പുല്‍വാമ, ബഡ്ഗാം, കശ്‌നവാഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷിചെയ്യുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ കശ്മീരിലെ കുങ്കുമത്തിന് ഭൗമസൂചികാ ടാഗ് (Geographical Indication Tag) അതായത് GI Tag ലഭിച്ചു. ഇതിലൂടെ നമ്മള്‍ കശ്മീരിലെ കുങ്കുമത്തെ ഒരു Globally Popular Brand ആക്കാനാണ് ആഗ്രഹിക്കുന്നത്. കശ്മീരിലെ കുങ്കുമം ആഗോളതലത്തില്‍ ധാരാളം ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ വളരെ പ്രസിദ്ധമാണ്. ഇത് സുഗന്ധമുള്ളതാണ്. ഇതിന്റെ നിറം കടുത്തതാണ്. അതിലെ നാരുകള്‍ക്ക് നീളവും വണ്ണവും ഉണ്ട്. അതിന്റെ ഔഷധമൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണ്. ഇത് ജമ്മുവിലെയും കശ്മീരിലെയും സമൃദ്ധമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നു. ഗുണമേന്മയെ കുറിച്ചു പറയുകയാണെങ്കില്‍ കശ്മീരിലെ കുങ്കുമത്തിന് തുല്യമായി മറ്റൊന്നില്ല. മറ്റു രാജ്യങ്ങളിലെ കുങ്കുമത്തില്‍ നിന്നും ഇത് വളരെ വ്യത്യസ്തമാണ്. കശ്മീരിലെ കുങ്കുമത്തിന് GI Tag എന്ന അംഗീകാരത്തിലൂടെ ഒരു പ്രത്യേക ഐഡന്റിറ്റി ലഭിച്ചിരിക്കുകയാണ്. കശ്മീരി കുങ്കുമത്തിന് ജി ഐ ടാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇതിന്റെ ലോഞ്ചിംഗ് നടന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചായായും സന്തോഷം തോന്നും. ഇനി ഇതിന്റെ കയറ്റുമതി വര്‍ദ്ധിക്കും. സ്വയംപര്യാപ്ത ഭാരതം നിര്‍മ്മിക്കുവാനുള്ള നമ്മുടെ പ്രയത്‌നങ്ങളെ ഇത് ശക്തമാക്കും. കുങ്കുമ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് തീര്‍ച്ചയായും ലഭമുണ്ടാകും. പുല്‍വാമയിലെ ത്രാലിലുള്ള ശാര്‍ പ്രദേശത്ത് താമസിക്കുന്ന അബ്ദുള്‍ മജീദ് വാനിയെ നോക്കൂ. അയാള്‍ തന്റെ ഭൗമ സൂചിക ലഭിച്ച കുങ്കുമത്തെ നാഷണല്‍ സാഫ്രോണ്‍ മിഷന്റെ സഹായത്തോടു കൂടി പമ്പോറിലുള്ള വ്യാപാരകേന്ദ്രത്തില്‍ (Trading Centre) E-Trading ലൂടെ വിറ്റഴിക്കുന്നു. ഇയാളെപ്പോലെ ധാരാളം ആളുകള്‍ കശ്മീരില്‍ ഈ ജോലി ചെയ്യുന്നു. അടുത്ത തവണ നിങ്ങള്‍ കുങ്കുമം വാങ്ങുമ്പോള്‍ കശ്മീരിലെ കുങ്കുമം വാങ്ങുന്നതിനെ കുറിച്ചു ചിന്തിക്കൂ. കശ്മീരിലെ ആള്‍ക്കാരുടെ ഓജസ്സ് പോലെ തന്നെ അവരുടെ കുങ്കുമത്തിന്റെ സ്വാദും ഒന്നു വേറെ തന്നെയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രണ്ടുദിവസം മുന്‍പ് ഗീതാ ജയന്തിയായിരുന്നല്ലോ. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും ഗീത നമുക്ക് പ്രേരണ നല്‍കുന്നു. ഗീത ഇത്രയും അത്ഭുതകരമായ ഒരു ഗ്രന്ഥമായത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം, ഇത് ശ്രീകൃഷ്ണന്റെ സ്വന്തം വാക്കുകളാണ്. ഗീതയുടെ മറ്റൊരു പ്രത്യേകത അതിന്റെ തുടക്കം അറിയാനുള്ള ആഗ്രഹത്തില്‍ നിന്നാണ് എന്നതു തന്നെ. ചോദ്യത്തില്‍ നിന്നാണ് തുടക്കം. അര്‍ജ്ജുനന്‍ ഭഗവാനോട് ചോദ്യം ചോദിച്ചു. അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഗീതയിലെ ജ്ഞാനം ലോകത്തിനു ലഭിച്ചു. ഗീത പോലെ തന്നെ നമ്മുടെ സംസ്‌കാരത്തിലുള്ള എല്ലാ അറിവും ജിജ്ഞാസയില്‍ നിന്നാണ് തുടങ്ങുന്നത്. വേദാന്തത്തിലെ ആദ്യ മന്ത്രം ‘അഥാതോ ബ്രഹ്മ ജിജ്ഞാസ’ – അതായത് വരുവിന്‍ നമുക്ക് ബ്രഹ്മത്തെ അറിയാനുള്ള ജിജ്ഞാസ ഉണ്ടാക്കാം. അതുകൊണ്ട് ഇവിടെ ബ്രഹ്മത്തെ അന്വേഷിക്കുന്ന കാര്യം പറയുന്നത് ജിജ്ഞാസയുടെ ശക്തി അത്തരത്തിലുള്ളതായതു കൊണ്ടാണ്. ജിജ്ഞാസ താങ്കളെ ഇടതടവില്ലാതെ പുതിയതിനു വേണ്ടി പ്രേരിപ്പിക്കും. നമ്മുടെ ഉള്ളില്‍ ജിജ്ഞാസയുള്ളതു കൊണ്ടാണ് കുട്ടിക്കാലത്ത് നമ്മള്‍ പഠിക്കുന്നത്. അതായത് ജിജ്ഞാസയുള്ളിടത്തോളം കാലം ജീവിതവുമുണ്ട്. ജിജ്ഞാസയുള്ളിടത്തോളം പുതിയത് പഠിക്കുവാനുള്ള ശ്രമം തുടര്‍ന്നുപോകും. ഇതില്‍ പ്രായത്തിന്റേയോ പരിതസ്ഥിതികളുടെയോ പ്രശ്‌നം ഉദിക്കുന്നേയില്ല. ജിജ്ഞാസയുടെ അങ്ങനെയുള്ള ഊര്‍ജ്ജത്തിന് ഒരു ഉദാഹരണത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. അത് തമിഴ്‌നാട്ടിലെ ഒരു വന്ദ്യവയോധികനായ ശ്രീ ടി ശ്രീനീവാസാചാര്യ സ്വാമിയെക്കുറിച്ചാണ്. ശ്രീ ടി ശ്രീനിവാസാചാര്യ സ്വാമിക്ക് 92 വയസ്സുണ്ട്. ഈ പ്രായത്തിലും അദ്ദേഹം കമ്പ്യൂട്ടറില്‍ തന്റെ പുസ്തകം സ്വയം ടൈപ്പ് ചെയ്ത് തയ്യാറാക്കുകയാണ്. പുസ്തകം എഴുതുന്നതു കൊള്ളാം. പക്ഷേ, ശ്രീനിവാസാചാര്യജിയുടെ കാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നല്ലോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? പിന്നെ അദ്ദേഹം എങ്ങനെ കമ്പ്യൂട്ടര്‍ പഠിച്ചു? അദ്ദേഹത്തിന്റെ കോളേജ് പഠനകാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ തന്റെ യൗവ്വനകാലത്ത് ഉണ്ടായിരുന്ന ജിജ്ഞാസയും ആത്മവിശ്വാസവും ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ അതേ അളവില്‍ നിലനില്‍ക്കുന്നു. ശ്രീനിവാസാചാര്യ സ്വാമികള്‍ സംസ്‌കൃതത്തിലും തമിഴിലും പണ്ഡിതനാണ്. അദ്ദേഹം ഇതുവരെ ഏകദേശം 16 ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എഴുതിക്കഴിഞ്ഞു. എന്നാല്‍ കമ്പ്യൂട്ടര്‍ വന്നതിനുശേഷം പുസ്തകം എഴുതുന്ന രീതിയിലും പ്രിന്റ് ചെയ്യുന്ന രീതിയിലും മാറ്റം വന്നിരിക്കുകയാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കും. അതുകൊണ്ട് 86 -ാം വയസ്സില്‍ അദ്ദേഹം കമ്പ്യൂട്ടര്‍ പഠിച്ചു. തനിക്ക് അത്യാവശ്യമുള്ള സോഫ്റ്റ്‌വെയറും മനസ്സിലാക്കി. ഇപ്പോള്‍ അദ്ദേഹം തന്റെ പുസ്തകം പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്.
സുഹൃത്തുക്കളേ, ജീവിതത്തില്‍ ജിജ്ഞാസ മരിക്കാത്തിടത്തോളം കാലം പഠിക്കാനുള്ള ആഗ്രഹവും മരിക്കില്ല. അത്രയും കാലം ജീവിതത്തില്‍ ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ശ്രീ ടി ശ്രീനിവാസാചാര്യ സ്വാമികളുടെ ജീവിതം. അതുകൊണ്ട് നമ്മള്‍ പിന്നോട്ട് പോയി, നമ്മുടെ ലക്ഷ്യം നഷ്ടപ്പെട്ടു, നമ്മളും ഇത് പഠിച്ചിരുന്നെങ്കില്‍ എന്നൊന്നും ചിന്തിക്കരുത്. നമുക്ക് പഠിക്കുവാന്‍ കഴിയില്ല, അല്ലെങ്കില്‍ നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയില്ല എന്നൊന്നും ചിന്തിക്കാന്‍ പാടില്ല.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജിജ്ഞാസയില്‍ നിന്നും ചില പുതിയത് പഠിക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ ഇതുവരെ സംസാരിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളുടെ കാര്യവും പറഞ്ഞു. എന്നാല്‍ നിരന്തരമായി എന്തെങ്കിലും പുതിയത് ചെയ്തു കൊണ്ടിരിക്കുകയും പുതിയ പുതിയ പ്രതിജ്ഞകള്‍ നടപ്പാക്കുകയും ചെയ്യുന്ന ചില ആള്‍ക്കാരുണ്ട്. നമ്മള്‍ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ കൂടുതല്‍ ചെയ്യുവാനുള്ള ഊര്‍ജ്ജം സമൂഹം നമുക്ക് നല്‍കുന്നുവെന്ന കാര്യം നമ്മുടെ ജീവിതത്തിലും അനുഭവപ്പെട്ടിട്ടുണ്ടാകും. സാമാന്യമെന്നു തോന്നുന്ന പല പ്രേരണകളും വളരെ മഹത്തായ പ്രവൃത്തിയായി മാറുന്നു. അങ്ങനെയുള്ള ഒരു യുവാവാണ് ശ്രീമാന്‍ പ്രദീപ് സാംഗ്‌വാന്‍. ഗുഡ്ഗാവിലെ പ്രദീപ് സാംഗ്‌വാന്‍ 2016 മുതല്‍ ‘ഹീലിംഗ് ഹിമാലയാസ്’ എന്ന പേരില്‍ ഒരു യജ്ഞം തന്നെ നടത്തി വരുന്നു. അയാള്‍ തന്റെ ടീമിനോടും വോളണ്ടിയര്‍മാരോടുമൊപ്പം ഹിമാലയത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തി അവിടെ ടൂറിസ്റ്റുകള്‍ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക്കും ചപ്പുചവറുകളും എടുത്തുമാറ്റി ശുചീകരണം നടത്തുന്നു. പ്രദീപ്ജി ഇപ്പോള്‍ വരെ ഹിമാലയത്തിലെ വിവിധ ടൂറിസ്റ്റ് ലൊക്കേഷനുകളില്‍ നിന്ന് ടണ്‍ കണക്കിന് പ്ലാസ്റ്റിക് ശേഖരിച്ച് ശുചീകരണം നടത്തിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് കര്‍ണ്ണാടകയിലെ യുവദമ്പതികളായ അനുദീപും മിനൂഷയും. അനുദീപും മിന്നൂഷയും ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. വിവാഹശേഷം ധാരാളം യുവമിഥുനങ്ങള്‍ കറങ്ങാന്‍ പോകാറുണ്ട്. പക്ഷേ, ഇവര്‍ വേറിട്ടൊരു കാര്യം ചെയ്തു. ആള്‍ക്കാര്‍ സ്വന്തം വീടിനു പുറത്ത് ചുറ്റാന്‍ പോകുന്നു. എന്നാല്‍ പോകുന്നിടത്ത് ധാരാളം ചപ്പുചവറുകള്‍ ഉപേക്ഷിച്ചിട്ട് മടങ്ങിവരുന്നു എന്ന കാര്യം ഇവര്‍ കാണാറുള്ളതാണ്. കര്‍ണ്ണാടകയിലെ സോമേശ്വര്‍ ബീച്ചിന്റെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. സോമേശ്വര്‍ ബീച്ചില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോയ ചപ്പുചവറുകള്‍ മാറ്റി ശുചിയാക്കാന്‍ അനുദീപും മിനൂഷയും തീരുമാനിച്ചു. ആ ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹശേഷം എടുത്ത ആദ്യത്തെ തീരുമാനം ഇതായിരുന്നു. രണ്ടുപേരും ചേര്‍ന്ന് സമുദ്രതീരത്തെ ധാരാളം മാലിന്യം നീക്കം ചെയ്തു. തന്റെ ഈ തീരുമാനത്തെ കുറിച്ച് അനുദീപ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. പിന്നെ എന്താണ് നടന്നത് എന്നറിയുമോ? അവരുടെ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് ധാരാളം യുവാക്കള്‍ അവരോടൊപ്പം ചേര്‍ന്നു. നിങ്ങള്‍ അത്ഭുതപ്പെടുമായിരിക്കും. ഇവര്‍ ചേര്‍ന്ന് സോമേശ്വരം ബീച്ചില്‍ നിന്നും 800 കിലോയില്‍ കൂടുതല്‍ മാലിന്യം നീക്കി.
സുഹൃത്തുക്കളേ, ഈ പ്രയത്‌നങ്ങള്‍ക്കിടയിലും നമ്മള്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ഈ മാലിന്യങ്ങള്‍ എങ്ങനെ ബീച്ചിലും പര്‍വ്വതത്തിലും എത്തി? നമ്മളില്‍ ആരെങ്കിലും ആയിരിക്കും ഈ മാലിന്യങ്ങള്‍ അവിടെ ഉപേക്ഷിച്ച് വരുന്നത്. നമുക്കും പ്രദീപിനെ പോലെ, അനുദീപിനെ പോലെ, മിനൂഷയെ പോലെ ശുചീകരണ യജ്ഞം നടത്തണം. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, നാം ഇനി മാലിന്യങ്ങള്‍ വലിച്ചെറിയില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കണം. ശുചിത്വ ഭാരത യജ്ഞത്തിന്റെ ആദ്യ തീരുമാനം ഇതുതന്നെയാകുന്നു. അതേ, ഞാന്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. കൊറോണ കാരണം ഈ വര്‍ഷം ഇതിനെ കുറിച്ച് അത്ര ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. നമുക്ക് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്നും മോചനം നേടണം. ഇത് 2021 ലെ പ്രതിജ്ഞകളില്‍ ഒന്നാണ്. ഞാന്‍ നിങ്ങള്‍ക്ക് പുതുവര്‍ഷാംശംസകള്‍ നേരുന്നു. നിങ്ങള്‍ ആരോഗ്യത്തോടു കൂടി ഇരിക്കുവിന്‍. സ്വന്തം കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതമാക്കുവിന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ വ്യത്യസ്ത വിഷയങ്ങളുമായി മന്‍ കി ബാത്ത് തുടരും.
വളരെ നന്ദി.
* * *
|
PSC പരീക്ഷ ഇല്ലാതെ കേരള നിഷ് ല് ജോലി - മെയില് അയച്ചു നേടാം .. മിനിമം ശമ്പളം 21000 രൂപച നല്ല ശമ്പളത്തില് കേരള സര്ക്കാരിന്റെ കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 സെപ്റ്റംബര് 15 മുതല് 2023 സെപ്റ്റംബര് 28 വരെ അപേക്ഷിക്കാം.
രാജ്യത്തെ ഏറ്റവും വലിയ വാഹന ഡീലർമാരിൽ ഒന്നായ നിപ്പോൺ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ലക്സൺ ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവുകൾ, സെയിൽസ് കോർഡിനേറ്റർമാർ, ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്, CRE/CRO സെയിൽസ്, എച്ച്ആർ എക്സിക്യൂട്ടീവുകൾ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ തുടങ്ങി വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ.
ടീം ലീഡർഃ എംബിഎ ബിരുദധാരികളും 7 വർഷത്തെ സെയിൽസ് പരിചയവും ഒരു ടീമിനെ നിയന്ത്രിക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും.
സെയിൽസ് എക്സിക്യൂട്ടീവുകൾഃ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ വ്യവസായത്തിൽ 2 വർഷത്തെ വിൽപ്പന പരിചയമുള്ള ബിരുദ/ഡിപ്ലോമ ഉടമകൾ.
സെയിൽസ് കോർഡിനേറ്റർമാർഃ ഓട്ടോമൊബൈൽ പരിചയവും എംഎസ് ഓഫീസിൽ വൈദഗ്ധ്യവുമുള്ള ഉദ്യോഗാർത്ഥികൾ.
ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്ഃ ഉദ്യോഗാർത്ഥികൾ മികച്ച ആശയവിനിമയവും കസ്റ്റമർ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ളവരായിരിക്കണം.
CRE/CRO സെയിൽസ്ഃ ഓട്ടോമൊബൈൽ വ്യവസായത്തിൽ 2-3 വർഷത്തെ ഉപഭോക്തൃ ബന്ധമുള്ള ബിരുദധാരികൾ.
എച്ച്ആർ എക്സിക്യൂട്ടീവുകൾഃ 1-3 വർഷത്തെ പരിചയമുള്ള ബിരുദധാരികൾക്ക് മുൻഗണന.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾഃ 1-3 വർഷത്തെ ഓട്ടോമൊബൈൽ പരിചയമുള്ള ബിരുദധാരികൾ.
സർവീസ് അഡൈ്വസർഃ ഡിപ്ലോമയും ഓട്ടോമൊബൈൽ മേഖലയിൽ 3 വർഷത്തെ പരിചയവും.
പെയിന്റർ/ഡെന്റർഃ ഓട്ടോമൊബൈൽ മേഖലയിൽ 2 വർഷത്തിലേറെ പരിചയം.
ടെക്നീഷ്യൻഃ ഐടിഐ/ഡിപ്ലോമയും ഒരു വർഷത്തെ ഓട്ടോമൊബൈൽ പരിചയവും അഭികാമ്യം.
ഡ്രൈവർമാർഃ പരിചയം അഭികാമ്യം.
അഡ്മിനിസ്ട്രേഷൻ മാനേജർഃ 1-3 വർഷത്തെ പരിചയമുള്ള ബിരുദധാരികൾക്ക് മുൻഗണന.
അക്കൌണ്ട് എക്സിക്യൂട്ടീവുകൾഃ എം.കോം/ബി.കോം വിത്ത് ടാലി. സമാന പ്രൊഫൈലിൽ ഓട്ടോമൊബൈൽ വ്യവസായത്തിൽ 1-2 വർഷത്തെ പരിചയം. തുടങ്ങിയവർക്കാണ് അവസരം.
താൽപ്പര്യമുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് 09.10.2022-ന് വാക്ക്-ഇൻ അഭിമുഖത്തിനായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ, നാനി ഹോട്ടൽ, എതിർവശത്ത്. ക്ലോക്ക് ടവർ, ചിന്നക്കട, കൊല്ലം- 691 001 പങ്കെടുക്കാം.
|
ഡാർട്ട്ബോർഡുകളിലും ഗെയിം ടേബിളുകളിലും ചൈനയുടെ ഏറ്റവും വലിയ വിതരണക്കാരൻ എന്ന നിലയിൽ, നിങ്ങളുടെ എല്ലാ ബില്യാർഡ്സിനും ഗെയിമിംഗ് ആവശ്യങ്ങൾക്കും ഒരു ഒറ്റത്തവണ പരിഹാരം നൽകാൻ ഞങ്ങൾ സ്വയം സമർപ്പിക്കുന്നു. ഏറ്റവും വിശാലമായ ശ്രേണി ഞങ്ങൾ വഹിക്കുന്നുകുളം പട്ടികകൾ, ഫൂസ്ബോൾ പട്ടികകൾ, ഡാർട്ട്ബോർഡ് പരിസരംs,ഹോക്കി പട്ടികകൾ, ബ്രിസ്റ്റിൽ ഡാർട്ട്ബോർഡ്,ഇലക്ട്രോണിക് ഡാർട്ട്ബോർഡുകൾ, ഡാർട്ട് ആക്സസറികൾചൈനയിൽ കൂടുതൽ. ഞങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ളതാണ്.
വിജയിക്കുകSP എല്ലാ കായിക വിനോദങ്ങൾക്കും. മികച്ച ഉൽപന്നങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ദൌത്യം. ഏറ്റവും വലിയത് പോലെഇലക്ട്രോണിക് ഡാർട്ട്ബോർഡ് നിർമ്മാതാക്കൾ ഒപ്പം ഫുട്ബോൾ ടേബിൾ സപ്ലൈസ്ചൈനയിൽ. ഞങ്ങൾ മികച്ച ഇലക്ട്രോണിക് ഡാർട്ട് ബോർഡും മികച്ച ഫൂസ്ബോൾ ടേബിളും നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്റ്റീൽ ടിപ്പ്, സോഫ്റ്റ് ടിപ്പ് ഡാർട്ടുകൾ, സിസൽ ഡാർട്ട്ബോർഡ്, ഡാർട്ട്ബോർഡ് സറൌണ്ട്, ഇൻഡോർ ഗെയിം ആക്സസറികൾ എന്നിവയുടെ മുഴുവൻ ശ്രേണിയും വിൽപ്പനയ്ക്ക് വാഗ്ദാനം ചെയ്യുക.
മികച്ച നിലവാരം ഡാർട്ട് ഗെയിമുകൾ & ടേബിൾ ഗെയിമുകൾ2 ആഴ്ചയ്ക്കുള്ളിൽ വേഗത്തിലുള്ള ഡെലിവറിയിൽ MOQ ഇല്ലാതെ! ഞങ്ങൾ വളരെ ശക്തമായ വിതരണക്കാരാണ്, 200 ൽ അധികം ജീവനക്കാർ, എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു, നിങ്ങൾക്ക് മികച്ച ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.
ഏജന്റിനെയോ പങ്കാളിയെയോ തേടാനാണ് ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഞങ്ങളുടെ മികച്ച നിർമ്മാണ കഴിവുകൾ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം, വരൂ!
|
അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില് 1.5 കോടി ദിര്ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന് രൂപ) ഗ്രാന്ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ..2015 മുതല് ഒരു കൂട്ടം സുഹൃത്തുക്കള്ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് പങ്കെടുക്കാറുണ്ട്... ഇനിയും നറുക്കെടുപ്പില് പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി... ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും..
ഷാര്ജഃ ഷാര്ജയുടെ മരുഭൂപ്രദേശമായ അല് സിയൂഹ് മേഖലയില് അലഞ്ഞുനടക്കുന്ന മൃഗങ്ങള്ക്ക് ഇപ്പോൾ കുശാലാണ്. മലീഹ റോഡിന് സമീപത്തായി പുതിയ ജനവാസ മേഖല രൂപപ്പെട്ടതോടെ വിശപ്പുമാറ്റാന് വീടിനു മുന്നിലും റോഡരുകിലുമായി വച്ച് പിടിപ്പിക്കുന്ന ചെടികളും മരങ്ങളും ആണ് ഇവ ഭക്ഷിക്കുന്നത്.
മുൻപ് രാവും പകലും ഒട്ടകങ്ങളും ആടുകളും മേഞ്ഞ് നടന്നിരുന്ന മേഖലയാണിത്. ഇവിടെ താമസക്കാരുടെ എണ്ണം കൂടിയതോടെ ചെടികള് വെച്ചുപിടിപ്പിക്കുന്നത് കൂടിയതാണ് മൃഗങ്ങള്ക്ക് നല്ല കാലമുണ്ടാവാന് കാരണം.
വീടിന് അലങ്കാരമായി, നട്ട് പിടിപ്പിച്ച ചെടികളെല്ലാം തിന്ന് തിമര്ക്കുകയാണ് മൃഗങ്ങള്. ഇത് സംബന്ധിച്ച് നിരവധി പരാതികള് നഗരസഭയില് കിട്ടുന്നുമുണ്ട്. മൃഗങ്ങള് ജനവാസ മേഖലയിലേക്ക് കടന്ന് വരാതിരിക്കാന് വേലികള് തീര്ത്തിട്ടുണ്ട്. എന്നാല് ചിലഭാഗങ്ങളിലെ കവാടങ്ങള് അടക്കാന് കാവല്ക്കാര് മറന്ന് പോകുന്നതാണ് മൃഗങ്ങള് റോഡിലും വീടുകള്ക്ക് സമീപവും എത്താന് കാരണം.
മുള്ച്ചെടികള് പോലും അപൂര്വ്വമായി വളരുന്ന പീതവര്ണമുള്ള മണ്ണാണ് സിയൂഹിന്റെ പ്രത്യേകത. പണ്ട് കാലം മുതല് തന്നെ ഇവിടെ ബദുക്കളുടെ താമസ മേഖലകള് ഉണ്ടായിരുന്നു. എന്നാല് അത് പാതകളോട് ചേര്ന്നായിരുന്നില്ല.
ചെടികള് കുറവാണെങ്കിലും കാര്ഷിക -ക്ഷീരമേഖലകള് ഈ ഭാഗത്തും ബദുക്കള് തീര്ത്തിരുന്നു. വീടുകള് പൂര്ത്തിയാകുന്ന മുറക്ക് മസാഫിയിലെയും മറ്റും കാര്ഷിക വിപണന കേന്ദ്രത്തില് നിന്ന് ചെടികള് കൊണ്ട് വന്ന് കുഴിച്ചിടുന്ന രീതിയാണ് ഇവിടെ കണ്ട് വരുന്നത്.
|
ടെല്അവീവ്ഃ പാലസ്തീനെതിരേ ഇസ്രായേല് കരയുദ്ധത്തിനൊരുങ്ങുന്നു. അതിര്ത്തിയില് ഒരു ലക്ഷത്തോളം സൈനികരെ കൂടുതലായി വിന്യസിപ്പിച്ച ഇസ്രായേല് നടപടിയാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ ബുധനാഴ്ച ഇസ്രായേല് വ്യോമാക്രമണം തുടങ്ങിയതിനുശേഷം ഇതുവരെ 42 പേരാണ് ഗാസയില് കൊല്ലപ്പെട്ടത്. 500ഓളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിലും പാലസ്തീനിലുമായി 5000ഓളം മലയാളികള് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കരയുദ്ധം ആരംഭിക്കുകയാണെങ്കില് കൂട്ടപാലായനം തന്നെയുണ്ടാകുമെന്നുറപ്പാണ്.
ശനിയാഴ്ച ഇസ്രായേല് നടത്തിയ വ്യോമാക്രമണത്തില് പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്പ്പെടെ നിരവധി സര്ക്കാര് മന്ദിരങ്ങള് തകര്ന്നു. ഗാസയില് നിന്നും ഹമാസ് പോരാളികള് ഇസ്രായേല് തലസ്ഥാനമായ ടെല് അവീവ് ലക്ഷ്യമാക്കി നടത്തുന്ന റോക്കറ്റാക്രമണങ്ങള് ഇസ്രായേലിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇസ്രായേല് തുറമുഖമായ അഷ്ഡോഡിലുണ്ടായ ആക്രമണത്തില് അഞ്ചു പേര്ക്ക് പരിക്കേറ്റതായി പോലിസ് സ്ഥിരീകരിച്ചു. പലസ്തീനില് മരിച്ച 42 പേരില് ഭൂരിഭാഗം പേരും സിവിലിയന്മാരാണ്. ഗര്ഭിണിയായ യുവതിയും എട്ടുകുട്ടികളും മരിച്ചവരില് ഉള്പ്പെടും.
പാലസ്തീന് പോരാളികള് ദീര്ഘദൂര മിസൈലുകള് ഉപയോഗിക്കുന്നത് ഇറാന്റെ സഹായത്തോടുകൂടിയാണെന്ന ആരോപണം ശക്തമാണ്. ഇറാന് നിര്മിത ഫജ്ര് 5 മിസൈലുകള് ഒന്നിലേറെ തവണ ടെല്അവീവ് ലക്ഷ്യമാക്കി ഹമാസ് പ്രയോഗിക്കുകയും ചെയ്തതായി റിപ്പോര്ട്ടുണ്ട്.
|
പൃഥ്വി 'ഫുള് പ്രെഷ'റില്!
കഴിഞ്ഞ ഒരു വര്ഷത്തിനിടെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളില് ഒന്ന് മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. ഡാര്വിന്റെ പരിണാമം നിര്മാണ ചെലവ് കുറഞ്ഞതായിരുന്നെങ്കിലും സാമ്പത്തികമായി അത്ര മെച്ചം ഉണ്ടായില്ല.
പൃഥ്വിരാജിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന് അന്ന് പാര്ട്ണഷിപ്പുണ്ടായിരുന്ന ആഗസ്റ്റ് സിനിമ നിര്മിച്ച ഡബിള് ബാരല് എന്ന ചിത്രം ഒന്പത് കോടിയോളം രൂപയാണ് നഷ്ടമുണ്ടാക്കിയത്. അതിന്റെ നഷ്ടപരിഹാരം തീര്ക്കാനാണ് പെട്ടെന്ന് ഡാര്വിന്റെ പരിണാമത്തിനായി പൃഥ്വിരാജിന്റെ ഡേറ്റ് ഷാജി നടേശന് വാങ്ങിയത്. എന്നാല് അതിനോടൊപ്പം നിര്മിച്ച അനുരാഗ കരിക്കിന്വെള്ളമാണ് വിജയിച്ചത്.
പിന്നീട് ജയിംസ് ആന്റ് ആലീസ് എന്ന സിനിമ വന്നു. ബോക്സ് ഓഫീസില് വലിയ പരാജയമായിരുന്നു. സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം കുടുംബകഥയായിരുന്നു. പക്ഷെ, കഥയിലെ പുതുമയില്ലായ്മയും ഇഴച്ചിലും പ്രതികൂലമായി ബാധിച്ചു. ഓണത്തിന് ജിത്തുജോസഫിന്റെ ഊഴം എത്തി. പൃഥ്വിരാജ് തന്നെ ഇടപെട്ട് ബഡ്ജറ്റ് കൂട്ടിയെന്ന് ആരോപണം ചിത്രം പൂര്ത്തിയാകും മുമ്പേ ഉണ്ടായിരുന്നു. ഏഴ് കോടി ബഡ്ജറ്റിട്ട ചിത്രം പൂര്ത്തിയായപ്പോള് പത്ത് കോടിയോളമായി. എന്നാല് ഓണമായിട്ടു കൂടി തിയേറ്ററില് വലിയ പരാജയമായിരുന്നു. അതിന് ശേഷമാണ് എസ്ര എന്ന ഹൊറര് ചിത്രം വന്നത്. ശരാശരി മാത്രമായ സിനിമ പൃഥ്വിരാജിന്റെ സ്റ്റാര്ഡവും സുജിത് വാസുദേവിന്റെ ക്യാറമ വര്ക്കുകൊണ്ടും രക്ഷപെട്ടു.
ഏറ്റവും അവസാനം ഇറങ്ങിയ ടിയാനില് പൃഥ്വിരാജിനും ഇന്ദ്രജിത്തിനും തുല്യപ്രാധാന്യമായിരുന്നു. 20 കോടിയോളം മുതല്മുടക്കുള്ള ചിത്രം ബോക്സ് ഓഫീസില് ദുരന്തമായി. ചിത്രീകരണത്തിനിടെ മഴ പെയ്തതും സെറ്റിന് തീ പിടിച്ചതും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. മോഹന്ലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമയ്ക്ക് 20 കോടി മുടക്കാന് പലരും മടിക്കുമ്പോള് പൃഥ്വിരാജിനും ഇന്ദ്രജിത്തിനും വേണ്ടി ഇത്രയും തുക നിര്മാതാവ് മുഹമ്മദ് ഹനീഫ് മുടക്കിയത് എന്തിന് എന്ന് പലരും ചോദിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് റിലീസിന് ശേഷം കണ്ടത്. ശരാശരി കഥയാണെങ്കില് കൂടി പൃഥ്വിരാജിന്റെ താരപ്പൊലിമയില് രക്ഷപെടും. പക്ഷെ, അത് പോലുമില്ലെങ്കില് എന്ത് ചെയ്യും. . ?
|
സി പി എം വന്മരങ്ങള്ക്ക് കാറ്റ് പിടിച്ച് തുടങ്ങി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
വീട്ടമ്മയുടെ കഴുത്തില്ക്കിടന്ന സ്വര്ണമാല പിടിച്ചുപറിച്ചു കടന്ന മൂന്നംഗസംഘം അറസ്റ്റിലായി. നെടുമങ്ങാട് കരിപ്പൂര് മുഖവൂര് ക്ഷേത്രത്തിനുസമീപം അംബിഭവനില് സതീഷ് (30), ഇരുമരം തറട്ട അരുവിക്കുഴി ആയിരവില്ലി ക്ഷേത്രത്തിന് സമീപം തെക്കുംകര പുത്തന്വീട്ടില് രാജു (45), തൊളിക്കോട് ഇരുത്തലമൂലമഠത്തില് ഹൌസില് രജിത് ബാബു (22) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് പുലിപ്പാറ തേവരുകുഴിയിലെ ബേക്കറി നടത്തുന്ന ആനാട് പാണ്ഡവപുരം ചന്ദ്രികാനിവാസില് രവീന്ദ്രന്നായരുടെ ഭാര്യ ചന്ദ്രിക(55)യുടെ കഴുത്തില്ക്കിടന്ന സ്വര്ണമാലയാണ് പിടിച്ചുപറിച്ചത്. കഴിഞ്ഞ മാസം 22ന് വൈകുന്നേരമാണ് സംഭവം നടന്നത്.
ബിസ്ക്കറ്റ് വാങ്ങാനെന്ന വ്യാജേനെയാണ് സംഘം ബേക്കറിയിലെത്തിയത്. ആ സമയത്ത് ചന്ദ്രികയാണ് കടയിലുണ്ടായിരുന്നത്. ഒന്നാം പ്രതി രജിത്ബാബു ബിസ്ക്കറ്റ് ചോദിച്ച് മാല പിടിച്ചുപറിക്കാന് ശ്രമിച്ചപ്പോള് തടയാന് നോക്കിയ ചന്ദ്രികയെ മര്ദ്ദിച്ചശേഷമാണ് മാലയുമായി ബൈക്കില് രക്ഷപ്പെട്ടത്. രജിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സതീഷ്, രാജു എന്നിവരുടെ സഹായത്തോടെ മാല നെടുമങ്ങാട് വില്പ്പന നടത്തിയ വിവരം അറിഞ്ഞത്. വലിയമല എസ്.ഐ വി. അജേഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തു.
|
ന്യൂഡല്ഹിഃ ജോലിക്കിടെ വീരമൃത്യുവരിക്കുന്ന ജവാന്മാരുടെ കുടുംബത്തിന് സഹായം ലഭ്യമാക്കാന് പോര്ട്ടലുമായി കേന്ദ്ര സര്ക്കാര്. ബോളിവുഡ് സൂപ്പര് താരം അക്ഷയ് കുമാറിന്റെ ആശയമാണ് ആഭ്യന്തര മന്ത്രാലയം പ്രാവര്ത്തികമാക്കിയത്.
ഞായറാഴ്ച വിജ്ഞാൻ ഭവനില് നടന്ന സിആര്പിഎഫ് ധീരദാദിനാഘോഷ ചടങ്ങില് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പോര്ട്ടല് ഉദ്ഘാടനം ചെയ്തു. അക്ഷയ് കുമാറിന്റെ സാമീപ്യത്തിലായിരുന്നു ഉദ്ഘാടനം. bharatkeveer. gov. in എന്ന വെബ് പോര്ട്ടലിലൂടെ കേന്ദ്ര സായുധ സേനകളിലെ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിനായി പൊതുജനങ്ങള്ക്ക് സഹായം നല്കാം. 15 ലക്ഷം രൂപ വരെ ഇത്തരത്തില് സഹായമായി നല്കാവുന്നതാണ്.
താന് പരിപാടിയില് പങ്കെടുക്കുന്നത് ഒരു നടനാടല്ലെന്നും ഒരു പട്ടാളക്കാരന്റെ മകനായാണെന്നും ചടങ്ങില് സംസാരിച്ച അക്ഷയ് കുമാര് പറഞ്ഞു. അടുത്തിടെ സുക്മയില് നടന്ന നക്സല് ആക്രമണത്തില് കൊല്ലപ്പെട്ട 11 ജവാന്മാരുടെ കുടുംബങ്ങള്ക്കായി അക്ഷയ് 1. 09 കോടി രൂപ നല്കിയിരുന്നു.
Around three months ago, Bollywood superstar Akshay Kumar came up with the idea of a mechanism for the general public to donate money to families of martyrs of central paramilitary forces who get killed in the line of duty.
|
Your Comment Added Successfully!
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു. കാറിന്റെ ഗ്ലാസ് തുളച്ച് മരക്കൊമ്പ് സീറ്റിൽ കുത്തികയറിയ അപകടത്തിൽ നിന്ന് കാറുടമ തലനാരിഴക്കാണ് രക്ഷപെട്ടത്. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിനു സമീപമാണ് ഞെട്ടിക്കുന്ന അപകടം. മുറിഞ്ഞകൽ താന്നിവിളയിൽ ജോണി ഗീവർഗീസ് (65) ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2. 30ന് സംസ്ഥാന പാതയിൽ കൂടുതൽ വലിയ പാലത്തിനു സമീപമായിരുന്നു അപകടം.
കലഞ്ഞൂർ വലിയ പള്ളിയിലെ ട്രസ്റ്റി ആയ ജോണി ഗീവർഗീസ് വീട്ടിൽനിന്നും കാറിൽ പള്ളിയിലേക്ക് പോകുകയായിരുന്നു. കാർ കൂടുതൽ വലിയ പാലം കഴിഞ്ഞുള്ള വളവിൽ എത്തിയപ്പോൾ റോഡിലേക്ക് വളർന്നു നിൽക്കുന്ന വലിയ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. കാറിന്റെ മുന്നിലെ ചില്ലിലേക്കായിരുന്നു കൊമ്പ് വീണത്. കുത്തനെ വീണ ശിഖരം ചില്ല് തുളഞ്ഞ് സീറ്റിലേക്ക് കുത്തിനിന്നു. അല്പം മാറിയിരുന്നെങ്കിൽ ഗീവർഗീസിന്റെ ശരീരം തുളഞ്ഞു പോകുമായിരുന്നു. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
|
Last Modified ചൊവ്വ, 15 മാര്ച്ച് 2016 (20:00 IST)
എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില് തന്നെ സിക്സറടിച്ച് ഓപ്പണര് മാര്ട്ടിന് ഗുപ്ട്ടില് നിലപാട് വ്യക്തമാക്കി. രണ്ടാം പന്തില് ഗുപ്ട്ടിലിനെ വിക്കറ്റിനു മുന്പില് കുരുക്കി അശ്വിന് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നല്കി.
കൈന് വില്യംസനെ റൈനയുടെ പന്തില് സ്റ്റമ്പ് ചെയ്ത് ധോണി പുറത്താക്കി.
ഒടുവില് വിവരം കിട്ടുമ്പോള് ഏഴ് ഓവറില് ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില് 40 റണ്സെടുത്തു. കോളിന് മന്്റോയെ ഹര്ദിക്ക് പാന്ധ്യയുടെ കൈകളില് എത്തിച്ച് നേഹ്റ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു.
ഏഷ്യാ കപ്പ് ഫൈനല് കളിച്ച ടീമിനെ തന്നെ നിലനിര്ത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങിയത്.
|
കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി. എ. സംവിധാനം ചെയ്യുന്ന 'വിഡ്ഢികളുടെ മാഷ്' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, തൃശൂർ, അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വെച്ച് പ്രശസ്ത സംവിധായകൻ ഹനീഫ് അദിനി നിർവ്വഹിച്ചു.
മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അഖിൽ സി. ജെ. , സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും അഭിനേതാക്കളായി അണിനിരക്കുന്നു.
ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറിൽ ഒ. എം. ആർ. റസാഖ്, ബാബു വി. , രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു. ദിലീപ് മോഹൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു. എഡിറ്റർ- ഷിബു പെരിശ്ശേരി. ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- കൃഷ്ണ പൂജപ്പുര, കല- അൻസാരി, മേക്കപ്പ്- ഷിബുജി വൈൻത്തല, വസ്ത്രാലങ്കാരം- ശിവഭക്തൻ, സ്റ്റിൽസ്- മിഥുൻ ടി. സുരേഷ്, അസോസിയേറ്റ് ഡയറക്ടർ- ഹരി സുധൻ, ഡിസൈൻ- മിഥുൻ സുരേഷ്, ആക്ഷൻ- മാഫിയ ശശി, ഫിനാൻസ് കൺട്രോളർ- ദീപക് ആലിപ്പറമ്പ, ചീഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മൈജോൺ ബ്രിട്ടോ, പ്രൊഡക്ഷൻ ഡിസൈനർ- കണ്ണൻ നായർ.
അനിഷ് വി. എ. ദൃശ്യവൽക്കരിക്കുന്നത്. വാർത്താ പ്രചരണം- എ. എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
|
ബെയ്ജിംഗ്ഃ ചൈനയില് പുതുതായി 508 പേര്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ചൈനയില് കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി. 2,663 പേരാണ് ചൈനയില് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. വൈറസിന്റെ പ്രഭാവ കേന്ദ്രമായ വുഹാനില് മാത്രം 71 മരണമാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്.
ചൈനയില് മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര് പറയുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രോഗം ഏറ്റവും കൂടുതല് ജീവന് എടുത്തത്.
ചൈനയെ കഴിഞ്ഞാല് കൂടുതല് രോഗബാധിതര് ഉള്ളത് ദക്ഷിണ കൊറിയയിലാണ്. ചൈനയ്ക്ക് ശേഷം വൈറസ് ബാധ മൂലം ഏറ്റവും അധികം മരണം റിപ്പോര്ട്ട് ചെയ്യപ്പെട്ടതും ദക്ഷിണ കൊറിയയിലാണ്. 60 കേസുകളാണ് ദക്ഷിണ കൊറിയയില് പുതുതായി രജിസ്റ്റര് ചെയ്തിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
|
കുളപ്പുള്ളി വാടാനാംകുറുശ്ശി റെയില്വേ ഗേറ്റിനു സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. ബൈക്കും കഞ്ചാവും പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില് പത്തു ലക്ഷം രൂപ വിലവരും. പട്ടാമ്പി, ഷൊര്ണൂര്, കൂറ്റനാട് പരിസര ഭാഗങ്ങളിലായി ചില്ലറ വില്പ്പനക്കാര്ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് അബ്ദുള് റഹ്മാനെന്ന് പോലീസ് പറഞ്ഞു. അബ്ദുള് റഹ്മാന് മുമ്പ് സുല്ത്താന് ബത്തേരി, കോഴിക്കോട്, ഫറോഖ്, പരപ്പനങ്ങാടി എന്നീ പോലീസ് സ്റ്റേഷനുകളില് വാഹനമോഷണക്കേസുകളും, നല്ലളം, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷനുകളില് കഞ്ചാവ് കേസുകളും നിലവിലുണ്ട്.
തൃശൂര് റേഞ്ച് തലത്തില് നടന്നുവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി വ്യാപകമായ റെയ്ഡുകളാണ് ജില്ലയിലും നടന്നു വരുന്നത്. പാലക്കാട് നര്കോട്ടിക് സെല് ഡിവൈഎസ്പി സിഡി ശ്രീനിവാസന്റെ നിര്ദേശപ്രകാരമായിരുന്നു പരിശോധന. ഷൊര്ണൂര് ഡിവൈഎസ്പി എന് മുരളീധരന്, സബ് ഇന്സ്പെക്ടര് കെവി വനില്കുമാര്, എസ്സിപിഒ സുധീര് മൈലാടി, ഷിജി, സിപിഒ പ്രശോഭ്, ഹോംഗാര്ഡ് മോഹനന്, ഡാന്സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്. ജലീല്, ആര് കിഷോര്, കെ അഹമ്മദ് കബീര്, ആര് വിനീഷ്, ആര് രാജീദ്, എസ്. ഷമീര്, ചെര്പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ അബ്ദുള്സലാം, സജി റഹ്മാന്, മണ്ണാര്ക്കാട് സ്റ്റേറ്റ് സ്പെഷല് ബ്രാഞ്ച് ഉദ്യോഗസ്ഥന് സഹദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
|
ഒരു കെട്ടിടമാകെ കായലിൻ്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്ത് അതിനുള്ളിലാണ് കെട്ടുവള്ളം. കായൽ തീരത്ത് നിരനിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോൾ കായൽ കാഴ്ചയുടെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടുകയുമില്ല. തീർന്നില്ല പുതുമകൾ, മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനന പാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ള ആകർഷണം.
വിദ്യാലയ കെട്ടിടത്തിൻ്റെ പുറത്തുള്ള കാർട്ടൂൺ കഥാപാത്രങ്ങളാണ് കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുക. ആനയും കടുവയും ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നു. വിദ്യാലയത്തിന്റെ ഒരു കെട്ടിടം കഴിഞ്ഞ വർഷം അക്വേറിയമായി രൂപപ്പെടുത്തിയിരുന്നു. മത്സ്യങ്ങളും കടൽ ജീവികളും കടലിൻ്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾ ഏറെ ആസ്വദിച്ചിരുന്നു. സ്കൂളിലെ അധ്യാപകനായ ബിബിൻ എം ജെ യാണ് ചിത്രങ്ങൾ വരച്ചത്. കൂടെ അധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായിരുന്നു.
അജീഷ് പാമ്പാടി , അജു, എം ജെ ലിബിൻ, സന്തോഷ്, അജു അരയാൻപാറ, എസ് പോൾ രാജ്, ലിബി എന്നിവരാണ് കെട്ടുവള്ളം ഒരുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. കൊവിഡാനന്തരം വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുന്നതിനും വിദ്യാലയം ആകർഷകമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു.
പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ പരിപാടികളാണ് സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറായികൊണ്ടിരിക്കുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പിടിഎ പ്രസിഡന്റ് ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെന്റും പിടിഎയും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്. നേരത്തെയും നിരവധി പരിപാടികൾ നടത്തി ഈ മലയോര വിദ്യാലയം ശ്രദ്ധ നേടിയിരുന്നു.
|
വിഘടനവാദി നേതാവ് യാസിന് മാലിക്ക് നേതൃത്വം നല്കുന്ന ജമ്മു കാശ്മീര് ലിബറേഷന് ഫ്രണ്ടിനെ കേന്ദ്രസര്ക്കാര് നിരോധിച്ചു. ജമ്മുകാശ്മീരിലെ വിഘടനവാദ പ്രവര്ത്തനങ്ങളുടെ പേരിലാണ് നടപടി. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് നിരോധനമെന്ന് ദേശീയ വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങള് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പുല്വാമ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി സംഘടനകള്ക്കും നേതാക്കള്ക്കുമെതിരെ കര്ശന നടപടികളാണ് കേന്ദ്രസര്ക്കാര് സ്വീകരിച്ചുവരുന്നത്. ഒരു മാസത്തിനിടെ കാശ്മീരില് രണ്ടാമത്തെ സംഘടനയ്ക്കാണ് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജമാ അത്തെ ഇസ്ലാമിയെയും കാശ്മീരില് നിരോധിച്ചിരുന്നു.
തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മറ്റന്നാൾ പ്രഖ്യാപിക്കും. രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. ഗൌതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. മമ്മൂട്ടി- ലിജോ ജോസ് ടീമിന്റെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൌദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൌണ്ടിലുള്ളതെന്നാണ് സൂചന.
കണ്ണൂര്ഃ കണ്ണൂരില് പനി ബാധിച്ച് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. തളിപ്പറമ്പ് കപ്പാലം മദ്രസക്കടുത്ത കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമത്ത് ഷിഫ ദമ്പതിമാരുടെ മകള് ഹയ മെഹ്വിഷയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്ന്ന് കുട്ടിയെ ഞായറാഴ്ച ഡോക്ടറെ കാണിച്ചിരുന്നു. തിങ്കളാഴ്ച പുലര്ച്ചെ വീട്ടില് വെച്ച് പനി മൂര്ച്ഛിച്ചതിനെ തുടര്ന്ന് കണ്ണൂര് ഗവണ്മെന്റ് മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല.
ചെന്നൈഃ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തില് ബാലാജിയെ കാവേരി ആശുപത്രിയില്നിന്ന് പുഴല് ജയിലിലേക്കു മാറ്റി. 10 ദിവസത്തിനുള്ളില് ആശുപത്രിയില്നിന്നു ജയിലിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില് 26 വരെ ജുഡീഷ്യല് കസ്റ്റഡിയിലാണു സെന്തില്. കഴിഞ്ഞ മാസം 14ന് അറസ്റ്റിലായ സെന്തിലിനെ നെഞ്ചു വേദനയെ തുടര്ന്നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്നു ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
മുംബൈഃ കൂട്ടുകാരോടൊപ്പം മാര്വേ ബിച്ചില് കളിക്കവെ തിരയില് പെട്ട് 14 വയസുകാരന് മരിച്ചു. മുംബയിൽ മലാഡ് വെസ്റ്റ് മാർവ്വേയിൽ പരേതനായ വേലപ്പന്റെ ചറുമകൻ നിഖിൽ ഷാജി ( 14) ആണ് മരിച്ചത്. ഷാജി വേലപ്പന്റെ മകനാണ്. മാർവേ ബീച്ചിൽ കളിക്കുന്നതിനിടയിൽ പെട്ടന്നുള്ള തിരമാലയിൽ നിഖില് ഉള്പ്പെടെ 5 പേര് പെടുകയും അതിൽ 3 പേർ മരിക്കുകയുമായിരുന്നു.
|
നിലവിൽ ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളാണ് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, മുകുന്ദപുരം താലൂക്കിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തഹസിൽദാർ ഉൾപ്പെടെ പതിമൂന്ന് ജീവനക്കാരാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്.
മുകുന്ദപുരം താലൂക്കിനെ ഉൾപ്പെടുത്തുന്നത് വരെ പട്ടയ ആവശ്യങ്ങൾക്ക് തൃശൂരിൽ പോകേണ്ടവർക്കായി ആഴ്ചയിൽ ഒരു ദിവസം ഇരിങ്ങാലക്കുടയിൽ സ്പെഷ്യൽ സിറ്റിംഗ് നടത്തും. നിലവിൽ ആറായിരത്തോളം അപേക്ഷകളാണ് പുതിയ ഓഫീസിന്റെ പരിധിയിൽ വരുന്നത്.
|
കോഴിക്കോട്ഃ താമരശ്ശേരിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ. 240 മില്ലി ഗ്രാം വരുന്ന 17 എല്എസ്ഡി സ്റ്റാമ്പും 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും പൊലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തു.
സംഭവത്തിൽ ബാലുശ്ശേരി കരുമല താന്നിക്കല് ശരത്ത് (24) ബാലുശ്ശേരി കിനാലൂര് ഏഴുക്കണ്ടി താഴെമഠത്തില് ജുബിന്ഷന് (22), താമരശ്ശേരി തച്ചംപൊയില് കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയില് മുഹമ്മദ് ദില്ഷാദ് (23) എന്നിവരെ പൊലീസ് പിടികൂടി. ഇവര് സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഓണം ലക്ഷ്യമിട്ട് ആവശ്യക്കാർക്ക് എത്തിക്കാനാണ് ഇവർ മയക്കുമരുന്ന് കടത്തിയത് എന്നാണ് സൂചന. താമരശ്ശേരി-മാനിപുരം റോഡില് നിന്നാണ് ഇവർ പിടിയിലായത്.
|
തൃശൂര്ഃ (www. kvartha. com) വാഴച്ചാല്, മലക്കപ്പാറ റൂടിലെ ഗതാഗത നിയന്ത്രണം പിന്വലിച്ചു. അവധിക്കാലമായതിനാല് ഈ പാതയില് വിനോദ സഞ്ചാരികളുടെ തിരക്കാണ്. നിയന്ത്രണം പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാരികളുടെ മടക്കം പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് നിയന്ത്രണം തല്ക്കാലം ഒഴിവാക്കിയത്.
ടാറിങ് നടത്താനാണ് വെള്ളിയാഴ്ച മുതല് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. അതേസമയം, അടുത്ത തിങ്കളാഴ്ച മുതല് വാഴച്ചാല്, മലക്കപ്പാറ റൂട്ടില് ഗതാഗത നിയന്ത്രണം ഏര്പെടുത്തുമെന്നാണ് വിവരം. ജൂണ് രണ്ടുവരെ സ്വകാര്യ വാഹനങ്ങള് കടത്തിവിടില്ലെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. വാഴച്ചാല് ചെക് പോസ്റ്റ് മുതല് മലക്കപ്പാറ ചെക് പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയത്.
എന്നാല് രാവിലെയും വൈകീട്ടും കെഎസ്ആര്ടിസി നടത്തുന്ന ട്രിപ് തുടരാവുന്നതാണെന്ന് കലക്ടര് അറിയിച്ചിരുന്നു. അന്തര് സംസ്ഥാന സര്വീസ് നടത്തുന്ന സ്വകാര്യ ബസുകള്ക്കും ഇളവ് അനുവദിച്ചിരുന്നു.
Keywords: Thrissur, News, Kerala, Traffic, Control, Vazhachal, Malakkappara, Route, Withdrawn, Thrissur: Traffic control on Vazhachal-Malakkappara route withdrawn.
|
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ജൂഡ് ആന്റണി. നിരവധി സിനിമകൾ സംവിധാനം നിർവഹിച്ച അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സാറാസ് ആമസോണ് പ്രൈമില് റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം ഒരുക്കിയതിനെ കുറിച്ച് ജൂഡ് ആന്റണി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലോകം മുഴുവന് ഒരു മഹാമാരിയില് പകച്ച് നില്ക്കുമ്പോള് തനിക്കും ഒരു കൂട്ടം സിനിമാ പ്രവര്ത്തകര്ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ് എന്നുമാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്.
ജൂഡ് ആന്റണിയുടെ കുറിപ്പ്ഃ
ഇതിന് മുന്പ് ഇങ്ങനെ എഴുതിയത് 2014 ഫെബ്രുവരി 7ന് ' ഓം ശാന്തി ഓശാന ഇറങ്ങിയപ്പോഴും 2016 സെപ്റ്റംബര് 14ന് ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്, പുരസ്കാരങ്ങള്. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില് പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന് ഉറച്ചു വിശ്വസിക്കുന്നു.
രണ്ടു ചിത്രങ്ങളും തിയേറ്ററില് തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില് സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള് അഭിമാനത്തോടെ ഓര്ക്കുന്നു. ലോകം മുഴുവന് ഒരു മഹാമാരിയില് പകച്ച് നില്ക്കുമ്പോള് എനിക്കും ഒരു കൂട്ടം സിനിമ പ്രവര്ത്തകര്ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്.
നിര്മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ് പ്രൈമില് വേള്ഡ് പ്രീമിയര് ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര് സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില് പോലും, തീയേറ്റര് എക്സ്പീരിയന്സ് മിസ്സ് ആകുമെന്നതില് സംശയമില്ല.
തിയേറ്ററുകള് പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന് കഴിയട്ടെ എന്ന് പ്രാര്ഥിക്കുന്നു. സാറാസ്, ട്രൈലറില് കണ്ട പോലെ തന്നെയാണ്. പക്ഷേ ഒരുഗ്രന് ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്മത്തിന്റെ മേമ്പൊടി ചേര്ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം. ഇതുവരെ കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓര്ക്കുന്നു.
|
തൃശൂര്ഃ പൂരം നടത്തിപ്പില് നിയന്ത്രണം കടുപ്പിക്കാമെന്ന് സമ്മതിച്ച് ദേവസ്വങ്ങള്. കൊവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താം എന്നതിനെ കുറിച്ച് ആലോചിക്കാം. പ്രത്യേക മെഡിക്കല് സംഘത്തിന്റെ തീരുമാന പ്രകാരം പൂരം നടത്താന് തയ്യാറാണെന്നും ദേവസ്വങ്ങള് ചീഫ് സെക്രട്ടറിയെ അറിയിക്കും. വൈകുന്നേരം നാല് മണിയ്ക്കാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.
കാണികളെ ഒഴിവാക്കി പൂരം നടത്താനാണ് ഇപ്പോള് പ്രധാനമായും ആലോചിക്കുന്നത്. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരം നടത്താനാണ് നിലവിലെ തീരുമാനം. ദൃശ്യ-നവ മാധ്യമങ്ങളിലൂടെ തത്സമയം ദേശക്കാര്ക്ക് പൂരം കാണാന് സൌകര്യം ഒരുക്കുമെന്നും ദേവസ്വം പ്രതിനിധികള് പറയുന്നു.
ദേവസ്വം പ്രതിനിധികളുമായി സര്ക്കാര് നിയോഗിച്ച ഉദ്യോഗസ്ഥര് ചര്ച്ച നടത്തുകയാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്ന്ന വിവാദങ്ങള് ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാന് പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആള്ക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാല് അത് കൊവിഡിന്റെ വന്വ്യാപനത്തിന് ഇടയാക്കുമെന്ന വിമര്ശനങ്ങള് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയര്ന്നിരുന്നു.
പൂരം ചടങ്ങുകളടക്കം ഒഴിവാക്കാന് പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങള് സര്ക്കാര് പ്രതിനിധികളുമായി നടത്തിവരുന്ന ചര്ച്ചകളിലാണ് നിലപാട് മയപ്പെടുത്താന് തയ്യാറാകുന്നത്. നാല് മണിയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന യോഗത്തിലായിരിക്കും ഇക്കാര്യങ്ങളില് അന്തിമതീരുമാനമുണ്ടാവുക. പൂരം കാണികളെ ഒഴിവാക്കി നടത്താന് തീരുമാനിച്ചാല് അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.
|
അസമിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ബസുകളെ തിരിച്ചയച്ച് തമിഴ്നാട് സർക്കാർ. അതിർത്തി കടക്കാൻ 55,000 രൂപ നികുതി നൽകണമെന്ന് തമിഴ്നാട്. നികുതി ഒഴിവാക്കണമെന്ന് കേരള ചീഫ് സെക്രട്ടറി തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നു.എന്നാൽ തമിഴ്നാട് ചെക്ക് പോസ്റ്റിൽ അധികൃതർ തടയുകയായിരുന്നു.പണം അട്ക്കാതപക്ഷം തിരികെ പോകാമെന്നും.ബെംഗളുരു വഴി നാട്ടിൽ പോകാമെന്നും ചെക്ക്പോസ്റ്റ് അധികൃതർ പറയുന്നു.എന്നാൽ കനത്ത നഷ്ടം സഹിച്ച് യാത്രക്കാരില്ലാതെ ബസുമായി തിരിച്ചെത്തുന്ന തങ്ങൾക്ക് താങ്ങാനാകാത്ത തുകയാണ് അധികൃതർ ആവശ്യപ്പെടുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.
അസം-ബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ കൊണ്ടുപോയ ബസുകൾ കഴിഞ്ഞ ഒരുമാസമായി അവിടെ കുടുങ്ങി കിടക്കുകയായിരുന്നു.കേരളത്തിൽ വീണ്ടും ലോക്ക് ഡൌൺ നീട്ടിയതോടെ തൊഴിലാളികൾ തിരികെയുള്ള യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ലോക്ഡൌൺ നീട്ടിയതോടെ തിരിച്ചുവരാൻ തൊഴിലാളികൾ കൂട്ടാക്കാതെ നൂറുകണക്കിന് ബസുകൾ കാലിയായി തിരിച്ചെത്തേണ്ട അവസ്ഥയാണ്. ഇന്ധനച്ചെലവും ടോളും ഉൾപ്പടെ 1 ലക്ഷത്തിലധികം രൂപയാണ് ഒരു ട്രിപ്പിന് ബസ് ഉടമകൾക്ക് ഇതുവഴി നഷ്ടമാകുക.കഴിഞ്ഞ ഒരു മാസത്തോളമായി ഈ ബസുകളിലെ ജീവനക്കാർ വഴിയിൽ ടോൾ ഉൾപ്പടെയുള്ള പലയിടത്തും കുടുങ്ങുന്ന സ്ഥിതിയാണ്.ഇതിനിടെ നഷ്ടം സഹിച്ച് കേരളത്തിലേക്കെത്തുന്ന ബസുകളാണ് തമിഴ്നാട് സർക്കാർ തടഞ്ഞത്.നികുതി ഒഴിവാക്കണമെന്ന് കേരള ചീഫ് സെക്രട്ടറി തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ബസുകൾ തടയുകയായിരുന്നു.
|
ഭുവനേശ്വര്ഃ സന്തോഷ് ട്രോഫി ഫുട്ബോള് ഫൈനല് റൌണ്ടില് അടിമുടി നാടകീയതയും ആവേശവും നിറഞ്ഞ പോരാട്ടത്തില് കേരളത്തിനു ജയത്തോളം പോന്ന സമനില. മഹാരാഷ്ട്രയ്ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന്റെ ആദ്യപകുതിയില് അടിപതറി കളി കൈവിട്ടെന്നു കരുതിയിടത്തുനിന്നായിരുന്നു കേരളത്തിന്റെ ഉയിര്പ്പ്. ഗോള്മഴ കണ്ട മത്സരത്തില് ഇരുടീമുകളും എതിര്വലയില് പന്തെത്തിച്ചത് നാലുതവണവീതം. 1-4നു പിന്നില്നിന്നശേഷം പൊരുതി സമനില പിടിച്ചുവാങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സെമിപ്രതീക്ഷകള് തുലാസിലായി. എങ്കിലും ആഭ്യന്തര ഫുട്ബോളിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഗ്രൂപ്പില് ഇന്നലെ നടന്ന മറ്റു മത്സരങ്ങളില് ഗോവയെ കര്ണാടക എതിരില്ലാത്ത രണ്ടു ഗോളിനു വീഴ്ത്തിയപ്പോള് പഞ്ചാബ് 2-1 ന് ഒഡീഷയെ പരാജയപ്പെടുത്തി.
|
ദുബായ്•ദക്ഷിണാഫ്രിക്കയില് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇറച്ചി ഉത്പന്നങ്ങള്ക്കെതിരെ മുന്കരുതല് നടപടികളുമായി യു. എ. ഇ കാലാവസ്ഥാ വ്യതിയാന-പാരിസ്ഥിതിക മന്ത്രലയാളം.
രണ്ട് ഉത്പാദകരുടെ ഇറച്ചി ഉത്പന്നങ്ങളില് കൊലയാളി ബാക്ടീരിയയായ ലിസ്റ്റെറിയയുടെ സാന്നിധ്യം അധികൃതര് കണ്ടെത്തിയതിനെത്തുടര്ന്നാണ് നടപടി. ടൈഗര് എന്റര്പ്രൈസസ്, ആര്. സി. എല് ഫുഡ്സ് എന്നിവരുടെ ഉത്പന്നങ്ങളിലാണ് ലിസ്റ്റെറിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇവരുടെ ഭക്ഷ്യ സാമ്പികളുടെ പരിശോധനയില് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും റിപ്പോര്ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളുമായും ഇവയ്ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തി.
ഈ രണ്ട് കമ്പനികളുടെയും ഭക്ഷ്യ ഇറക്കുമതി അടിയന്തിരമായി നിര്ത്താനും, രാജ്യത്തേക്കുള്ള ഇവരുടെ ചരക്കിന്റെ പ്രവേശനം തടയാനും കടകളില് നിന്നും ഇവരുടെ ഉത്പന്നങ്ങള് നീക്കം ചെയ്യാനും അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റിയ്ക്കും ദുബായ്, ഷാർജ, അജ്മാൻ, ഉമ്മു അൽ ഖ്വൈൻ, റാസ് അൽ ഖൈമ, ഫുജൈറ തുടങ്ങിയ മുനിസിപ്പാലിറ്റി അധികൃതര്ക്കും നല്കിയ സര്ക്കുലറില് മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രാദേശിക അധികൃതര്, ദക്ഷിണാഫ്രിക്കയില് നിന്നുള്ള മാംസവും മാംസ ഉത്പന്നങ്ങളും പരിശോധിക്കാന് സംവിധാനം ഏര്പ്പെടുത്തണമെന്നും യു. എ. ഇ വിപണിയില് ഭക്ഷ്യയോഗ്യമായ മാംസം മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണമെന്നും സര്ക്കുലറില് പറയുന്നു.
നേരത്തെ, ഓസ്ട്രേലിയയില് ലിസ്റ്റെറിയ ബാക്ടീരിയാല് മലിനപ്പെട്ട ശമാം പഴം കഴിച്ച മൂന്നുപേര് മരിച്ചതായി അന്തര്ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.
|
ഓണ്ലൈന്. വിവാദമുടി വ്യാജമെന്ന് വ്യക്തമായതോടെ വെട്ടിലായ വിഘടിത പാളയത്തില് പട തുടരുകയാണ്. തിരുനബി(സ)യുടെ പേരിലുള്ള വ്യാജമുടിക്ക് മുഹ് യുദ്ധീന് ശൈഖ് (റ)അടക്കമുള്ള നാല്പ്പതില് പരം ഖാദിരി സില്സിലയിലെ ഔലിയാക്കളുടെയും മഹാന്മാരുടെയും പേരില് നിര്മ്മിച്ചകള്ള സനദും അതിനെ ചുറ്റിപറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങളുമാണിപ്പോള് വിഘടിതരുടെ ഉറക്കം കെടുത്തുന്നത്.""
നേരത്തെ മര്കസില് ജോലിചെയ്യുമ്പോള് കാന്തപുരത്തിന്റെ അറിവോടെ തന്നെ വ്യാജമുടിക്ക് ഖാദിരി സില്സില ഉപയോഗിച്ച് കള്ള സനദ് ഉണ്ടാക്കാന് കൂട്ടു നിന്ന സാലിഹ് സഖാഫിയാണ് നിലവിലെ പ്രശ്നങ്ങളുടെ ഹേതു.
മുമ്പ് ജിശാന് മാഹിയുമായുള്ള ഒരു സംഭാഷണത്തില് കാന്തപുരത്തെ ആക്ഷേപിച്ചതിനുപുറമെ കൂടെയുള്ള മുശാവറാംഗങ്ങള് ഉള്പ്പെടെയുള്ള പണ്ഢിതരും നേതാക്കളും പ്രവര്ത്തകരുമെല്ലാം കഴുതകളാണെന്നും സത്യം എത്ര വ്യക്തമായാലും അവര്ക്കൊരു കുലുക്കവുമുണ്ടാകില്ലെന്നും അദ്ധേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇതേ ചൊല്ലിയാണിപ്പോള് നേതാക്കള്ക്കും അണികള്ക്കുമിടയില് മുറുമുറുപ്പും വാഗ്വാദവും നടക്കുന്നത്. നേരത്തെ മര്കസിലെ വിദ്യാര്ത്ഥികള്ക്കിടയിലും ഇതുമായി ബന്ധപ്പെട്ടു ആരോപണ പ്രത്യാരോപണങ്ങളുമുയര്ന്നിരുന്നു.
ഇതേ തുടര്ന്നാണ് സ്വാലിഹ് സഖാഫി ഓണ്ലൈനിലൂടെ തന്റെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്ക്കെതിരെ ഭീഷണി മുഴക്കിയത്.
രേഖപ്പെടുത്തിയ അദ്ധേഹം, തന്റെ ക്ലിപ്പ് ഇനിയും പ്രചരിപ്പിക്കുന്നവര് അതു നിര്ത്തിവെക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള് സ്വീകരിക്കുമെന്നുമാണ് ഓണ്ലൈനിലൂടെ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
|സഖാഫിയുദെ ഭീഷണിക്കു മുമ്പിൽ ജിശാന് വിറക്കുന്നു..
(ജിശാന്റെ ഫൈസ് ബുക്ക് അറിയിപ്പ്)
ഇതോടെ, "താന് ആരെയും ഭയക്കുന്നില്ലെന്നും പ്രതിബദ്ധത നബി(സ)തങ്ങളോടു മാത്രം" എന്നു അവകാശപ്പെട്ടു 'ഹഖ്' വിളിച്ചു പറയാന് രംഗത്തിറങ്ങിയ ജിശാന് മാഹിക്കും മുട്ടു വിറച്ചു. ഉടനെ സാലിഹ് സഖാഫിയുടെ ഭീഷണി പ്രകാരം ക്ലിപ്പുകള് പ്രചരിപ്പിക്കുന്നത് നിര്ത്തിവെക്കാനും ഇല്ലെങ്കില്..
നിയമ നടപടികളുണ്ടാകുമെന്നോര്മിപ്പിച്ചു കൊണ്ടുള്ള അഭ്യര്ത്ഥന ജിശാനും തന്റെ ഫൈസ് ബുക്കിലൂടെ അറിയിച്ചു.
നിയമ നടപടികളുണ്ടാകുമെന്നോര്മിപ്പിച്ചു കൊണ്ടുള്ള അഭ്യര്ത്ഥന ജിശാനും തന്റെ ഫൈസ് ബുക്കിലൂടെ അറിയിച്ചു.
എന്നാല് സഖാഫിയുടെയും ജിശാന്റെയും ഭീഷണികള്ക്കും അഭ്യര്ത്ഥനകള്ക്കും പുല്ലു വില പോലും കല്പ്പിക്കാതെയാണ് ഇപ്പോഴും ഓണ്ലൈനിലൂടെയും അല്ലാതെയും പ്രസ്തുത ക്ലിപ്പുകള് പ്രചരിക്കുന്നത്.
നബി(സ)തങ്ങളുടെ പേരിലും മറ്റു 40ഓളം മഹാന്മാരുടെ പേരിലും പച്ചക്കള്ളം കെട്ടിവെച്ച് സനദുണ്ടാക്കി വിശ്വാസികളെ വഞ്ചിച്ച സഖാഫിയുടെ ഭൌതിക ലോകത്തെ കേസും കോടതിയും വിചാരണയും ഞങ്ങള്ക്കു ഭയമില്ലെന്ന കമന്റുകളോടെയാണിപ്പോള് ഇത്തരം ക്ലിപ്പുകള് യൂടൂബിലൂടെയും ഫൈസ്ബുക്കിലൂടെയും പൂര് വോപരി ശക്തമായി ഷെയർ ചെയ്യപ്പെടുന്നത്.
വിവാദമായ ക്ലിപ്പ് ഭാഗം താഴെ കേള്ക്കാം. (അതിനു മുമ്പ് ക്ലിപ്പിലെ പ്രധാന ഭാഗങ്ങള് ഇപ്രകാരം സംഗ്രഹിക്കാം.)
"ഈ വ്യാജ സനദ് നിര്മ്മാണത്തിലൂടെ നരകത്തിലെ സീറ്റ് നാം ഉറപ്പിച്ചിരിക്കുകയാണ്.
ഇതിലൂടെ നബി(സ)യെ കൂടാതെ, മുഹ് യുദ്ധീന് ശൈഖടക്കമുള്ള 40ല് പരം ഔലിയാക്കളെയും മഹാന്മാരെയും പറ്റി നാം കളവ് പറഞ്ഞു.
പക്ഷെ നമ്മുടെ മുശാവറാംഗങ്ങളടക്കമുള്ള പണ്ഢിതരും നേതാക്കളും പ്രവര്ത്തകരുമെല്ലാം കഴുതകളാണ്.
(അതു കൊണ്ടാണവരെല്ലാം കാന്തപുരത്തിനൊപ്പം നില്ക്കുന്നത് എന്നര്ത്ഥം. ഈ സത്യം വളരെ മുമ്പെ നമുക്കറിയിച്ചു തന്ന മഹാനായ ശംസുല് ഉലമയുടെ വാക്കുകള് എത്ര ശരി)
കാന്തപുരം കോട്ടക്കലില് വെച്ച് ഈ കള്ള ഖാദിരി സനദ് വായിക്കുമ്പോള് താന് കരയുകയായിരുന്നു.
മര്കസിലെ സഖാഫിമാര്ക്കിടയില് കൂടുതല് ശമ്പളവും സ്ഥാനവും ഉള്ളതു കൊണ്ടും തന്റെ പള്ള പ്രശ്നവും കൊണ്ടായിരുന്നു താന് അത് എതിര്ക്കാതിരുന്നതും അനുസരിച്ചതും. ഇപ്പോള് കുറ്റബോധം തോന്നുന്നു.
ഇതൊന്നും സഹിക്കാന് കഴിയാതെയാണ് താന് മര്കസ് വിട്ട് വിദേശത്തേക്കു പോന്നത്."
മറുപടി നല്കിയിട്ടുണ്ട്.അതിവിടെ വായിക്കാം :
മറുപടി നല്കിയിട്ടുണ്ട്.അതിവിടെ വായിക്കാം :
സുന്നി പ്രവര്ത്തകര്ക്ക് സ്നേഹ പൂര്വ്വം.
വ്യാജ മുടിയുടെ നാള് വഴികളില് സംഭവിച്ച അന്തര് നാടകങ്ങളെ കുറിച്ച് പുറത്തു വന്ന പല സത്യങ്ങളും അതിന്റെ ആളുകളെ വേദനി പിചിട്ടുണ്ടാവാം .
ദുര ഭിമാനം വെടിഞ്ഞു സത്യ തിലേക്കു കടന്നു വരാനുള്ള അവസരമായി ഇതിനെ കാണുന്നതിനു പകരം ;വീണ്ടും പള്ള പ്രശ്നം വിചാരിച്ചു നില്ക്കുന്ന വല്ല പുഴ ക്കാരന്റെ പോസ്റ്റ് വഴിച്ചപ്പോള് പ്രധികരിക്കണമെന്നു തോന്നിയതിനാല് ആണ് ഈ കുറിപ് .
.....താങ്കളുടെ പേരു ഇതിനു മുമ്പും ചര്ച്ച ചെയ്തിട്ടുണ്ട്.
താങ്കളുടെ സഹ പ്രവര്ത്തകരായ ചിലരിലൂടെ.
തങ്ങളുടെ സംസാരത്തില് നിന്നും.,ഈ കുറിപ്പില് നിന്നും മനസ്സിലായി.
പഠിക്കാന് പള്ള പ്രശ്നം തടസ്സമാവില്ല എങ്കില് സാഹചര്യം ഒരുക്കാന് താങ്കള് തയ്യാറുണ്ടോ...?
താങ്കളുടെ കുറിപ്പില് പറഞ പ്രകാരം...,ജിശാനെ ഉത്തരവാദ പെടുത്തിയ പ്രകാരം അദ്ദേഹം ചര്ച്ച ചെയ്യുകയും.,തനിക്കു സംഭവിച്ച ദുര്യോഗങ്ങള് ഓരോന്ന് വ്യക്ത മാകുകയും ചെയ്തു.അതില് സാക്ഷികളായ ഓരോരുത്തരെയും വ്യക്ത മാകുകയും,പരാമര്ശികുകയും ബാകി ഉള്ള വരെ വേണ്ടി വന്നാല് പരാമര്ശിക്കുമെന്ന് പറയുകയും ചെയ്തു.
ശിഖണ്ടി കളോട് ഞങ്ങള് സംസാരിക്കാറില്ല എങ്കിലും സുന്നി വിശ്വാസി ആണെന്ന് വ്യക്ത മാക്കിയ സ്ഥിതിക്ക് പറഞ്ഞു എന്ന് മാത്രം.
മന സാക്ഷിയോട് അല്പ്പമെങ്കിലും കൂറ് പുലര്ത്തണം എന്നും ,സത്യത്തിനു മുമ്പില് ഒരു മനുഷ്യനെയും ഭയ പെടരുത് എന്ന് അഭ്യര്ത്തിക്കുന്നു .
ഇത് തിരുത്താ വര്ക്ക് കീഴില് തന്നെ ഭാത്യതയും കടപ്പാടും ഓര്ത്തു നിന്നാല് സൂറത്തുല് ഫുര്ഖനില് 27 ,28 ,29 ,ആയതില് പരാമര്ശിചവ ഒരാവര്ത്തി നോകുക .
"ബാബു മാ യുബാഹു മിനല് ഗീബത്തി"
എന്ന തലകെട്ട് നല്കി രേഖ പെടുത്തിയ ത് ഒരാവര്ത്തി വായിക്കണം .
മുസ്ലിംകളുടെ വിശ്വാസവും കര്മവും രക്ഷപെടുത്താന് ഫാസിക്കിന്റെ ഫിസ്കും..,മുബ്തതിന്റെ ബിത്അത്തും ഒക്കെ തുറന്നു പറയാം ....അല്ലെങ്കില് വിശ്വാസിയുടെ വിശ്വാസം വ്രണപെടും .ന്യൂ സിലാന്ടില് കിതാബ് ഇല്ല എങ്കില് നെറ്റില് ലഭിക്കും ,.നോകുക.
താങ്കള് തുടര്ന്ന് എഴുതി :സ്വകാര്യ സംഭാഷണ ശലകങ്ങള് പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്.ഈ ഭീഷണിയും സ്വാഗതാര്ഹം .നമുക്ക് ഈ പ്രവര്ത്തനം തുടക്ക മിട്ടിടത് നിന്ന് തന്നെ നിയമ നടപടിയും ആരംഭിക്കാം .ആദ്യം ശൈഖുന മാരുടെയും യും മൌലാന മാരുടേയും അടുക്കല് നിന്ന് നമുക്ക് തുടങ്ങാം...വക്കീല് നോട്ടിസ് അയക്കുക .,മറുപടി തരാം .
സകാഫീ..താങ്കള്ക്ക് തൌബ ചെയ്യാനും ,സത്യം ലോകത്തിനു പറയാനും ഉള്ള അവസരമായി ഇതിനെ കാണണം.
താങ്കള് സത്യം മനസ്സിലായിട്ടും തുറന്നു പറയാന് മടിക്കുന്ന കപടന് ആണ് എന്ന് എല്ലാവര്ക്കും അറിയാം ..ഇനിയും ഇതാവര്ത്തി ക്കാതെ സത്യം തുറന്നു പറയാന് അള്ളാഹു തൌഫീഖ് നല്കട്ടെ .
|
സുല്ത്താന്ബത്തേരിഃ വയനാട്ടിലെ രണ്ട് പ്രധാന വില്ലേജ് ഓഫീസുകള് കൂടി സ്മാര്ട്ടാകുന്നു. വൈത്തിരി താലൂക്കില് ഉള്പ്പെടുന്ന ജില്ലാ ആസ്ഥാനം കൂടിയായ കല്പ്പറ്റ, സുല്ത്താന്ബത്തേരി താലൂക്കിലെ കുപ്പാടി എന്നീ രണ്ട് വില്ലേജ് ഓഫീസുകളാണ് അത്യാധുനിക സൌകര്യങ്ങളോടെ പുതുക്കിപ്പണിതിരിക്കുന്നത്. വയനാട്ടില് ആദ്യമായി സ്മാര്ട്ട് വില്ലേജ് ഓഫീസ് എന്ന ആശയം പ്രാവര്ത്തികമാക്കിയത് പനമരം ചെറുകാട്ടൂര് വില്ലേജ് ഓഫീസിലായിരുന്നു.
ചെറുകാട്ടുര് വില്ലേജ് ഓഫീസിലെത്തുന്നവരെ പദ്ധതി ഏറെ ആകര്ഷിച്ചതോടെയാണ് മറ്റ് വില്ലേജ് ഓഫീസുകളിലും ഇത്തരത്തില് പുതുക്കിപ്പണിയാനുള്ള തീരുമാനത്തിലേക്കെത്തുന്നത്. പൊതുജനങ്ങള്ക്ക് വിശാലമായ ഇരിപ്പിടങ്ങളോടുകൂടി കാത്തിരിപ്പ് മേഖല, ശുദ്ധീകരിച്ച കുടിവെള്ള സൌകര്യം, അംഗപരിമിതര്ക്ക് കെട്ടിടത്തില് പ്രവേശിക്കുന്നതിനായി ബാരിയര് ഫ്രീ റാമ്പ് സൌകര്യം എന്നിവയാണ് ഈ വില്ലേജ് ഓഫീസുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകള്.
ഇത് കൂടാതെ ഹെല്പ് ഡെസ്ക്, റെക്കോര്ഡ് റൂം, നെറ്റ്വര്ക്ക് കേബിളിങ്, യുപിഎസ് വര്ക്ക് സ്റ്റേഷന്, ആധുനിക രീതിയിലുള്ള ഓഫിസ് ചെയര്, വിസിറ്റേഴ്സ് ചെയര്, റെക്കോര്ഡ് റൂമിലെ സ്റ്റോറേജ് സൌകര്യങ്ങള് തുടങ്ങിയവ കെട്ടിടത്തില് ഒരുക്കിയിട്ടുണ്ട്. കല്ല് പാകിയും പുല്ല് പിടിപ്പിച്ചും ഭംഗിയാക്കിയ മുറ്റം ഓഫിസ് കെട്ടിടത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു. കുഴല്ക്കിണര്, മോട്ടോര്, വാട്ടര്ടാങ്ക് എന്നിവ അടക്കമുള്ള പ്ലംബിങ് സൌകര്യങ്ങളും പുരുഷന്മാര്ക്കും സ്ത്രീകള്ക്കും പ്രത്യേകം ടോയ്ലറ്റുകളും കെട്ടിടത്തില് സജ്ജമാക്കിയിട്ടുണ്ട്.
മുട്ടില് നോര്ത്ത് സ്മാര്ട്ട് വില്ലേജ് ഓഫിസ്, മാനന്തവാടി സ്മാര്ട്ട് വില്ലേജ് ഓഫിസ്, സുല്ത്താന് ബത്തേരി താലൂക്കിലെ ഇ-ഓഫിസ് നിര്മാണ പ്രവൃത്തികളും ജില്ലാ നിര്മ്മിതി കേന്ദ്രയുടെ നേതൃത്വത്തില് പുരോഗമിക്കുകയാണ്. നിര്മ്മാണം പൂര്ത്തിയാകുന്ന മുറക്ക് ഇതിന്റെയും ഉദ്ഘാടനം നടക്കും. ഡിസംബര് 29ന് കല്പ്പറ്റ, കുപ്പാടി വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നിര്വഹിക്കും. കല്പ്പറ്റ വില്ലേജിന്റെ ഉദ്ഘാടനം ടൌണ്ഹാളിലും കുപ്പാടിയിലേത് വില്ലേജ് ഓഫിസ് പരിസരത്തുമാണ് നടക്കുക.
കല്പ്പറ്റ സ്മാര്ട്ട് വില്ലേജ് ഓഫീസിന് നാല്പ്പത് ലക്ഷം രൂപയും കുപ്പാടി ഓഫീസിന് 36,89,350 രൂപയുമാണ് ചിലവായത്. ജില്ലാ നിര്മ്മിതി കേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നിര്മ്മാണം പൂര്ത്തീകരിച്ചത്. ആധുനിക സൌകര്യങ്ങളോടൊപ്പം പൊതുജന സൌഹാര്ദത്തോട് കൂടിയാണ് സ്മാര്ട്ട് വില്ലേജ് ഓഫിസിന്റെ രൂപകല്പ്പനയെന്നത് ഏവരെയും ആകര്ഷിക്കും. സമയബന്ധിതമായി പൂര്ത്തിയാക്കാന് സാധിച്ചുവെന്നത് കല്പ്പറ്റ വില്ലേജ് ഓഫീസിന്റെ നേട്ടം. പഴയ കെട്ടിടങ്ങള് പൊളിച്ചുമാറ്റുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ഇവിടെ നിര്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കാന് തടസമായത്.
വാല്യുവേഷന് പ്രകാരമുള്ള തുക അധിമായതിനാല് നിലവിലുള്ള കെട്ടിടങ്ങള് പൊളിച്ചുനീക്കാനുള്ള ലേല നടപടികള് തടസ്സപ്പെടുകയും നിര്മാണം തുടങ്ങാന് കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്ന്ന് ജില്ലാ കലക്ടറുടെ നിര്ദേശാനുസരണം നിര്മ്മാണ ചുമതലയുളള നിര്മിതികേന്ദ്രം തന്നെ കെട്ടിടം പൊളിച്ചുനീക്കി. 2018 മാര്ച്ചിലായിരുന്നു ഇവിടെ നിര്മ്മാണം ആരംഭിച്ചത്.
|
ജയദേവ് ഉനദ്കട്ടിൻ്റെ തകർപ്പൻ ബൌളിങ് മികവിൽ രഞ്ജിയിൽ ഡൽഹിയെ ചുരുക്കികെട്ടിയിരിക്കുകയാണ് സൌരാഷ്ട്ര. ആദ്യ ഓവറിലെ ഹാട്രിക്ക് അടക്കം 8 വിക്കറ്റ് നേടിയ ഉനദ്കട്ടിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഡൽഹിയെ വെറും 133 റൺസിലാണ് സൌരാഷ്ട്ര ചുരുക്കികെട്ടിയത്. എന്നാൽ ഇതിനിടയിലും ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഡൽഹി യുവതാരം ഹൃതിക് ഷോക്കീനിൻെറ പോരാട്ടവീര്യം.
ആദ്യ ഇന്നിങ്സിൽ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ഡൽഹിയ്ക്ക് 5 ഓവറിൽ 10 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടിനെ അഭിമുഖീകരിക്കവെയാണ് ഡൽഹിയുടെ രക്ഷകനായി ഹൃതിക് എത്തിയത്.
എട്ടാം വിക്കറ്റിൽ 43 റൺസും ഒമ്പതാം വിക്കറ്റിൽ 80 റൺസും കൂട്ടിചേർത്ത താരം 90 പന്തിൽ 9 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 68 റൺസ് നേടി. 38 റൺസ് നേടിയ ശിവാങ്ക് വശിഷ്ടും മികച്ച പിന്തുണ താരത്തിന് നൽകി.
ആദ്യ ഓവറിൽ ഹാട്രിക്ക് നേടി ചരിത്രറെക്കോർഡ് കുറിച്ച ജയദേവ് ഉനാട്കട്ട് തന്നെയാണ് ആദ്യ ഇന്നിങ്സിലെ താരം. 12 ഓവറിൽ 39 റൺസ് വഴങ്ങിയ ജയദേവ് ഉനദ്കട്ട് 8 വിക്കറ്റുകൾ വീഴ്ത്തി. വെറും 12 പന്തിനുള്ളിൽ അഞ്ച് വിക്കറ്റ് നേട്ടം ഉനദ്കട്ട് സ്വന്തമാക്കിയിരുന്നു. ഉനദ്കട്ടിൻ്റെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനമാണിത്.
|
വീണ്ടും അദാനി മാനിയ!
Both mania and phobia can be debilitating and interfere with a persons's ability to function in daily life. If you think you or someone you know may have mania or phobia, it is important to seek professional help.
കേരളത്തിലെ മീഡിയ അങ്കേഴ്സിന് ഈ മാനിയ വീണ്ടും ബാധിച്ചിരിക്കുന്നു. അവരിൽ പലർക്കും മേൽപ്പറഞ്ഞ പ്രൊഫഷണൽ ഹെൽപ്പ് ആവശ്യമാണ്. അതെങ്ങനെ അറിയാം. അദാനി വിഷയത്തിൽ അവർ ഉപയോഗിക്കുന്ന പദ പ്രയോഗങ്ങൾ കേൾക്കുക. 'തട്ടിപ്പുകൾ, കടത്തി കൊണ്ടുപോകുക, 'ഒരു കോടീശ്വരന്റെ' മേമ്പൊടിയായി 'പാവപ്പെട്ടവന്റെ' എന്നൊരു തിരുകിക്കയറ്റലും. ഇങ്ങനെ പോകുന്ന ജേണലിസ്റ്റിക്ക് പദപ്രയോഗങ്ങളും, ഒരു യൂട്യൂബ് ചപ്പടാച്ചിത്തരവും കേട്ടാൽ ഉറപ്പിക്കുക, ഒന്നുകിൽ അജണ്ട ഒളിപ്പിച്ച അവതരണങ്ങളാണ്, അല്ലെങ്കിൽ മേൽപ്പറഞ്ഞ മാനിയ അവരെ ബാധിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ ആമുഖമായി താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ വെക്കുക. ഇന്ത്യൻ ഇൻഫ്രാ മേഖലയിലെ അതികായനാണ് അദാനി. ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ എന്നത് ആ രാജ്യത്തിന്റെ ഇൻഫ്രാ മേഖലയിലെ അടിത്തറയാണ്. അദാനി വർഷങ്ങളായി ഇന്ത്യയിൽ ഇതാണ് പടുത്തുയർത്തിയിരിക്കുന്നത്. തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനം മുതലായ സ്വകാര്യ മൂലധനം മടിക്കുന്ന മേഖലകളിലാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ. അവ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയിൽ, വിവരിക്കാൻ ആവാത്ത ബലമാണ് നൽകുന്നത്. നൂറോളം രാജ്യങ്ങളിലേക്ക് അദാനി ഗ്രൂപ് ഇന്ത്യയിൽ നിന്ന് എക്സ്പോർട് നടത്തുന്നു. ലക്ഷകണക്കിന് യുവാക്കൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്നു. ബില്യൺസ് ഓഫ് ഡോളേഴ്സ് അദാനി ഇന്ത്യയിലേക്ക് മൂലധനമായും എക്സ്പോർട്ട് നടത്തിയും സമാഹരിക്കുന്നു. ഇത്തരം ഫോറെക്സ് സമാഹരണങ്ങൾ നടക്കുന്നതുകൊണ്ടാണ് നമ്മൾ ഇന്ത്യക്കാർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഒരു ലിറ്റർ എണ്ണക്കായി മണിക്കൂറുകൾ വരി നിലക്കാതെ, പാക്കിസ്ഥാനിലെ പോലെ ഒരു ലിറ്റർ എണ്ണക്ക് 300 രൂപയിലധികം കൊടുക്കാതെ ജീവിക്കാൻ കഴിയുന്നത്.
ദോഷൈകദൃക്കുകളും ടി വി അവതാരകരും ഇത് വായിച്ചപ്പോൾ ചിന്തിക്കുന്നത് 'എന്ന് വെച്ച് രാജ്യത്തെ നിയമലംഘനങ്ങൾ നടത്താമോ ക്രമക്കേടുകൾ നടത്താമോ' എന്നൊക്കെയാണ്. ഇവിടെ അടിസ്ഥാനമായി യുവാക്കൾ മനസ്സിലാക്കേണ്ടതെന്തെന്നാൽ ഒരു മൂന്നാം ലോക രാജ്യത്ത്, മൂന്നാം ലോക രാജ്യങ്ങളിൽ, ബിസിനസ്സ് നടത്തുമ്പോൾ കാര്യങ്ങളങ്ങനെ ഗുഡി ഗുഡി ആയി നടക്കില്ല. സൂപ്പർ കോപ്പ് ചമഞ്ഞു നല്ല പിള്ള ഇമേജ് ഉടുത്ത് പ്രസംഗിക്കുന്നതുപ്പോലെയല്ല ഒരു വൻ ബിസിനെസ്സ് നടത്തുന്നത്, പടുത്തുയർത്തുന്നത്. നിരന്തരം നിത്യേന നൂറു നൂറു വ്യവസ്ഥകളുമായി സന്ധി ചെയ്തും ലംഘിച്ചുമൊക്കെയാണ് ഒരു ബിസിനസ്സ് നടത്തികൊണ്ടുപോകുന്നത്. സർവ്വ സുഖ സുന്ദര വെള്ളക്കുപ്പായ ബിസിനസ്സ് പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിൽ കൊണ്ടുനടക്കാൻ കഴിയില്ല.
ഉദാഹരണമായി അദാനിയുടെ കാര്യം തന്നെ എടുക്കാം. അദ്ദേഹം ആസ്ട്രേലിയയിൽ ഖനികൾ വാങ്ങിച്ചിരിക്കുന്നു, ഇതിനായി ആസ്ട്രേലിയയിൽ ഒരു റെയിൽവേ ലൈനും ഒരു തുറമുഖവും നിയന്ത്രിക്കുന്നു, മ്യാന്മറിൽ തുറമുഖമുണ്ടായിരുന്നു. ശ്രീലങ്കയിൽ തുറമുഖം വികസിപ്പിക്കുന്നു. ഇന്തോനേഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇൻഫ്രാ ബിസിനസ്സുകൾ നടത്തുന്നു. ലോക കൽക്കരി വ്യവസായത്തിന്റെ ഒരു പരിധി വരെയുള്ള വില നിയന്ത്രണവും സപ്ലൈയും ഒരു ഇന്ത്യക്കാരനായ അദാനിയുടെ കമ്പനികളാണ് നിയന്ത്രിക്കുന്നത്. അതൊക്കെ ഇന്ത്യക്കാരായ നമ്മുടെ കൂടി വെൽത്ത് ആണ്.
ഇവിടെ മനസ്സിലാക്കേണ്ടതെന്തെന്നാൽ ഇത്തരം മൂന്നാം ലോക രാജ്യങ്ങളിലൊക്കെ നമ്മൾ വിളിക്കുന്ന കൈമടക്കുകളും അഴിമതികളും നടക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ പലതിലും നേതാക്കന്മാരെ 'കാണേണ്ടതുപോലെ കാണുകതന്നെ' ചെയ്യണം. അങ്ങനെ കൊടുക്കേണ്ടിവരുന്ന തുകകളൊന്നും അദാനി എന്റർപ്രൈസ് കമ്പനികളിലെ ബാലൻസ് ഷീറ്റുകളിൽ 'കൈക്കൂലികൊടുക്കാൻ വക' എന്നെഴുതി ചേർക്കാൻ പറ്റില്ല. അതൊക്കെ ഇൻവോയ്സ് തിരിമറികൾ നടത്തിയും ഷെൽ കമ്പനികൾ ഉണ്ടാക്കിയും ഒക്കെ ആയിരിക്കും നടക്കുന്നത്. (തൽക്കാലം ഇതൊക്കെ ആശയം വിശദീകരിക്കാനായി ഞാനുപയോഗിച്ച എന്റെ കോൺസ്പിറസി തിയറികളായി വായിച്ചാൽ മതി). അങ്ങനെ പല വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നതുകൊണ്ടും ഇതൊന്നും പബ്ലിക് ആയി പറയാൻ കഴിയാത്തതുകൊണ്ടുമാണ് പാവം ബിസിനസ്സ് ഹൌസുകൾ ടി വി അവതാരകരുടെ ഈ അധിക്ഷേപങ്ങളൊക്കെ കേട്ട് സഹിച്ചു് മിണ്ടാതിരിക്കുന്നത്. അല്ലെങ്കിൽ ഈ ടി വി ക്കാരും, ബുദ്ധിജീവികളുമൊക്കെ ജീവിതകാലം മുഴുവൻ ഡെഫോമേഷൻ കേസുകളുമായി കുടുംബം കുളംതോണ്ടി ജീവിക്കേണ്ടിവന്നേനെ.
അദാനി ഗ്രൂപ്പ് ഇന്ത്യക്കായി വെൽത്ത് ക്രിയേഷൻ നടത്തുന്ന വേറെ ചില അടിസ്ഥാന മേഖലകൾ നോക്കുക.
3 ) As per the 35 year-long BOT agreement, the Adani Group will have majority, 51%, stakes, ... to jointly develop the Colombo West International Container Terminal (CWICT) at the strategically advantaged Colombo Port, located amidst one of the busiest shipping routes in the world. (The Hindu ).
4 ) India's Adani buys Australian port operator from Glencore (Reuters ..2016 )
ഇതൊന്നും ഇന്ത്യൻ ഭരണകൂടങ്ങളുടെ സൌകര്യപ്പെടുത്തൽ ഇല്ലാതെ നടക്കുന്നവയല്ല സാറന്മാരെ. ഇതൊന്നും ഒരു പക്ഷെ നിങ്ങൾ വിളിക്കുന്ന ഷെൽ കമ്പനികൾ ഇല്ലാതെയും നടക്കില്ല. മൂന്നാം ലോക രാജ്യങ്ങളിലൊക്കെ നിങ്ങൾ ആക്ഷേപിക്കുന്ന ഷെൽ കമ്പനികളില്ലാതെ പ്രവർത്തിക്കാൻ ഒക്കുമെന്നാണോ. ഏതെങ്കിലും ഒരു വയസ്സൻ സോറോസിനെ നിങ്ങളുടെ ഗുരുവായി കൊണ്ടുനടക്കുന്നതിന് മുൻപ് കാര്യങ്ങൾ സ്വയം അതിന്റെ പരപ്പിൽ മനസ്സിലാക്കുക.
ഈ അവസരത്തിൽ ചില ടി വി അവതാരകരുടെ സെലക്ടീവ് അംനേഷ്യ യുവാക്കളെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2,20,000 ത്തിലധികം കോടി ബാങ്ക് ഫിനാൻസ് പ്രയോജനപ്പെടുത്തുന്ന, 2,62,500 കോടി വിറ്റു വരവുള്ള ഒരുലക്ഷത്തിലധികം പേർക്ക് നേരിട്ട് ജോലി കൊടുത്തിട്ടുള്ള രാജ്യ സമ്പത്തുവ്യവസ്ഥയുടെ നേടും തൂണായ അദാനി 9 ഷെൽ കമ്പനികൾ വെച്ചിരിക്കുന്നു എന്നതാണ് ഇവരുടെ വലിയ പരാതി. എന്നാൽ ഫാരിസ് അബൂബക്കർ എന്നൊരു മഹാൻ 85 ഷെൽ കമ്പനികൾ ഉണ്ടാക്കിയതിൽ ഇവർക്കൊരു വാർത്തയുമില്ല അല്ലെങ്കിൽ ചർച്ചയുമില്ല. ഈ 85 ഷെൽ കമ്പനികൾ കൊണ്ട് ഫാരിസ് അബൂബക്കർ ഇന്ത്യക്കാർക്ക് ഉണ്ടാക്കിയ വെൽത്ത് എന്തൊക്കെയാണ്. ഇന്ത്യയിൽ ഉണ്ടാക്കാവുന്ന വെൽത്ത് ക്രിയേഷൻ എത്രയായിരിക്കും ? ബ്രഹ്മപുരം മാലിന്യം നീക്കം ചെയ്യുന്ന കമ്പനി എത്ര ഷെൽ കമ്പനികൾ നടത്തുന്നു എന്നത് ഈ അവതാരകർ ഉയർത്തിക്കാട്ടുന്നത് കണ്ടിട്ടുണ്ടോ? ഇല്ല. എന്നാൽ മേൽപ്പറഞ്ഞ പല കാരണങ്ങൾകൊണ്ടും എല്ലാം കേട്ട് സഹിച്ചു് ജീവിക്കേണ്ടിവരുന്ന ബിസിനസ്സ് ഹൌസ് കൾക്കുനേരെ പക്ഷെ ഇവർ ധർമ്മധീരത പ്രകടിപ്പിക്കും. ഇവരുടെയൊക്കെ മാധ്യമ ധർമ്മം എന്നത് ഇന്ത്യൻ ജനതതിയെ പ്രതിയുള്ള മാധ്യമ ധർമ്മമല്ല.
ജോർജ് സോറോസ് എന്ന സെനൈൽ ഓൾഡ് മാൻ നടത്തുന്ന, ഒരു പക്ഷെ അമേരിക്കക്കുവേണ്ടി നടത്തുന്ന, ഇന്ത്യയെ തടയുക എന്ന ലക്ഷ്യത്തിലെ ഇത്തിക്കണ്ണികൾ മാത്രമാണ് OCCRP എന്ന സ്ഥാപനത്തിലെ ഈ മേനോന്മാർ. ജേണലിസ്റ്റ് എന്ന കുപ്പായമിട്ടുവരുന്ന ഇത്തിക്കണ്ണികൾ മാത്രമാണ് ഈ മേനോന്മാർ. അവരുടെ ഹോളിയർ ദാൻ തൌ, എൻജെലിക്ക് ജേണലിസ്റ്റിക്ക് പത്രാസുകാണിക്കലിൽ യുവാക്കളെ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്നതുകൊണ്ടാണ് ഈ ലേഖനം. അവർ പറയുന്ന വസ്തുതകളിലെ ശരികൾ തിരഞ്ഞുപോയി നിങ്ങൾ സമയം കളയേണ്ട കാര്യമില്ല. അതൊക്കെ ഒരു പക്ഷെ ശരിയായിരിക്കാം. ഡോകുമെന്റുകൾ പ്രകാരം അതൊക്കെ ശരിയായിരിക്കാം. അവസാനം അവർ പറയുന്ന തിരിമറി എത്രയാണ് 6,000 കോടി. സുഹൃത്തേ രണ്ടു ലക്ഷത്തി അറുപത്തി അഞ്ചായിരം വിറ്റുവരവ് കൈകാര്യം ചെയ്യുന്ന ഒരു ഗ്രൂപ്പ് ന് ആറായിരം കോടി എന്നത് മൂക്കുപൊടി മാത്രമാണ്. (വസ്തുതകൾ അല്ലാത്തത് വല്ലതുമാണെങ്കിൽ ഇവരൊന്നും ജീവിതത്തിൽ ഡീഫാമേഷൻ കേസുകളിൽ നിന്ന് വെളിയിൽ വരില്ല).
കാര്യം അതല്ല. അത് മുകളിൽ വിശദീകരിച്ചതാണ്. ഇതൊക്കെ ഒരു പക്ഷെ സെബിക്കും ഭരണകൂടങ്ങൾക്കും അറിവുള്ള കാര്യങ്ങളായിരിക്കാം. അവരുടെതൊക്കെ രാജ്യത്തെ പ്രതി ഇന്ത്യൻ സമ്പത്തിനെ പ്രതിയുള്ള നിശ്ശബ്ദത ആയിരിക്കാം. 'ഓഹരി നിയമം ലംഘിച്ചു. ഓഹരി തട്ടിപ്പ്, വെളുപ്പിച്ചു, തട്ടിപ്പു സ്ഥാപനങ്ങളാണ്, ചൈനീസ് പൌരൻ, ആരുടെ പണമാണ്", "ഇതൊക്കെ അറിഞ്ഞിട്ടും സെബിയും സർക്കാരും ഒരു നടപടികളും എടുക്കുന്നില്ല" എന്നൊക്കെയുള്ള നിലവിളികൾ കാര്യങ്ങളറിയാത്ത അൽപ്പന്മാരുടെ ആവേശങ്ങൾ മാത്രമാണ്.
ഇന്ത്യൻ ക്യാപിറ്റൽ മാർക്കെറ്റ് വളരെ ഏറെ മേൽനോട്ടമുള്ളതാണ്. അത് നിയന്ത്രണങ്ങളാൽ കോട്ട കെട്ടി ബലപ്പെടുത്തപെട്ടതാണ് (പഴയ സെബി ചെയർമാൻ ശ്രീ എം ദാമോദരൻ). ഇന്ത്യ വളരെയേറെ ടാലന്റ് പൂൾ ഉള്ള രാജ്യമാണ്. സാമ്പത്തിക വിദഗ്ധന്മാരാൽ നിറഞ്ഞിരിക്കുന്ന രാജ്യമാണ്. സെബി ഇടക്കിടക്ക് വന്ന് ചപ്രാസികളെ പോലെ ഏതെങ്കിലും മാർക്കെറ്റ് മാനിപ്പുലേറ്റർ വന്ന് വിലയിടിയുമ്പോഴൊക്കെ വന്ന് അന്വേഷണം നടത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ടതില്ല. അവർ നിരന്തരം മാർക്കറ്റ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ റിപ്പോർട്ടേജ് നിങ്ങൾ മുഖവിലക്കെടുക്കരുത്.
അദാനി പ്രശ്നവുമായി ബന്ധപ്പെട്ട എന്റെ കഴിഞ്ഞ ഒരു ലേഖനത്തിലെ വരികൾ കൂടി, ആശയങ്ങൾ കൂടി, ഇവിടെ ആവർത്തിക്കുന്നു. 'ഹിൻഡൻബെർഗ്കാരന്റെ '88 ചോദ്യങ്ങളെ' കുറിച്ചാണെങ്കിൽ കോടാനുകോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന പല മേഖലകളായി പരന്നു കിടക്കുന്ന ഒരു ബിസിനസ്സ് എമ്പയറിനോട് 88 അല്ല നൂറോ, നൂറ്റമ്പതോ ചോദ്യങ്ങൾ ഏത് ചാർട്ടേർഡ് അക്കൌണ്ടിങ് അറിയാവുന്നവർക്കും ചോദിക്കാൻ കഴിയും. അത് ഫേസ്ബുക്ക് എന്ന കമ്പനിയോട് ചോദിക്കാം, ട്വിറ്റർ എന്ന കമ്പനിയോട് ചോദിക്കാം. നമ്മുടെ പല ചാനൽ ഉടമകളോടും ചോദിക്കാൻ പറ്റിയേക്കും. നിങ്ങളുടെ ഇൻകം ടാക്സ് റിട്ടേൺലും പല ചോദ്യങ്ങൾ ചോദിക്കാം. ഇൻകം ടാക്സ് റിട്ടേണിൽ എല്ലാം ഡിക്ളയർ ചെയ്തിട്ടുണ്ട് എങ്കിലും നിങ്ങൾക്ക് ഒരു ഭയം. അപ്പോൾ കോടാനുകോടി രൂപയുടെ ബിസിനസ്സ് പല മേഖലകളിലായി പല കോണ്ടിനെന്റുകളിലായി പല അക്കൌണ്ടന്മാർ ചെയ്തിരിക്കുന്ന ഒരു എമ്പയറിന്റെ കാര്യം ആലോചിച്ചുനോക്കുക. കമ്പനികൾ ഇത്തരം അവതാരങ്ങളെ കേട്ട് സഹിച്ചു് ഒന്നും ചെയ്യാൻ പറ്റാതിരിക്കുന്നത് തന്നെ പലതരം നൂലാമാലകൾ കിടക്കുന്നതുകൊണ്ടാണ്. കമ്പനികളുടെ ഇത്തരം നിസ്സഹായതയെ ആണ് ക്രൂക്സ് (crooks) ഉപയോഗിക്കുകയാണ്.
വേറൊരു ആരോപണം അദാനി ഗ്രൂപ്പ് ഷെയർ വില ശരവേഗത്തിൽ മുന്നോട്ട് പോകുന്നു എന്നതാണ്. അതിലെന്തോ ഉണ്ട്? ഇവിടെ കുറച്ചു ഡാറ്റകൾ തരാം. നിങ്ങളുടെ പറച്ചിലൊക്കെ ബയാസ്ഡ് ആയിരുന്നുവോ എന്ന് നിങ്ങൾ സ്വയം വിലയിരുത്തുക. നിങ്ങളുടെ അണ്ടർ ഗാർമെന്റ്, ജെട്ടി, ഉണ്ടാക്കി വിൽക്കുന്ന ജോക്കിയുടെ ഒരു ഷെയറിന്റെ വില 39,000 രൂപയാണ്. ഇന്റർനെറ്റ്ലൂടെ ഡിജിറ്റൽ ബാങ്കിങ് സൌകര്യം ഒരുക്കുന്ന പേടിഎം ഷെയർ ഇറക്കിയത് 2,100 രൂപക്കാണ്. മസാല ദോശ ഡെലിവറി നടത്തുന്ന സെമോറ്റോയുടെ മാർക്കറ്റ് കാപിറ്റലൈസേഷൻ ഒരു ട്രില്യൺ ആയിരുന്നു.
പക്ഷെ നിങ്ങൾ പറയുന്നു, ലോകത്തെ ഏറ്റവും വലിയ കൽക്കരി ഖനി ഉടമ അദാനിയുടെ ഷെയർ വില 3,100 രൂപ വളരെ കൂടുതലാണെന്ന്. ലോകത്തെ സിമെന്റ് ഉത്പാദന മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ പെടുന്നവയാണ് അംബുജ സിമെന്റ്സ്, എസിസി സിമെൻൻസ്. ഇന്ത്യയിലെ സിമെന്റ് ഉൽപാദനത്തിന്റെ ഏറിയ പങ്കും അദാനിയുടെ കൈവശമാണ്. പക്ഷെ നിങ്ങൾ പറയുന്നു അദാനി കമ്പനികളുടെ ഷെയർ വില ശരവേഗത്തിലാണ് മുന്നോട്ടു കയറിയത്. സുഹൃത്തേ മാർച്ച് 2020 ൽ സെൻസെക്സ് 30,000 ത്തിൽ താഴെ ആയിരുന്നു. ഇന്നത് 64,000 ത്തിനടുത്താണ്. അതായത് അദാനി അടുപ്പിൻ ചോട്ടിൽ കിടന്നുറങ്ങിയിരുന്നു എങ്കിൽ പോലും അദ്ദേഹത്തിന്റെ കമ്പനികളുടെ വില ഇരട്ടി ആകുമായിരുന്നു.
അദാനിയുടെ ഷെയറുകളുടെ വില ഇങ്ങനെ കുതിച്ചു പൊങ്ങാൻ കാരണം അദാനി ഗ്രൂപ്പ് കളുടെ ഫ്ളോട്ടിങ് ഷെയറുകൾ വളരെ കുറവാണ് എന്നതാണ്. ആകെ ഷെയറുകളുടെ 73 ശതമാനവും അദാനിയുടെ കൈവശമാണ്. ബാക്കിയുള്ള 27 ശതമാനത്തിൽ മ്യൂച്വൽ ഫണ്ടുകളും എൽഐസി മുതലായ സ്ഥാപനങ്ങളും ഹൈനെറ്റ് വേർത്ത് ഇന്ഡിവിജ്വൽസ് സും ഈ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ശക്തികണ്ട് വാങ്ങി സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഇതൊക്കെ കഴിഞ്ഞാൽ വളരെ കുറവ് ഫ്ളോട്ടിങ് സ്റ്റോക്കുകൾ മാത്രമേ മാർക്കെറ്റിൽ എത്തുന്നുള്ളു. എപ്പോഴും ഇത്തരം കമ്പനികളുടെ ഷെയറുകൾ പെട്ടന്ന് തന്നെ മുകളിലേക്ക് പോകും. ഓരോ ത്രൈമാസിക റിസൾട്ട് വന്നു കഴിയുമ്പോഴും ഷെയർ വില മുകളിലേക്ക് പോകുന്നു. 75 ശതമാനത്തിനടുത്ത് ഷെയറുകൾ പ്രൊമോട്ടർ കൈവശം വെച്ചിരിക്കുന്നത് അദാനി ഗ്രൂപ്പ് മാത്രമൊന്നുമല്ല. റെപ്യൂട്ടഡ് കമ്പനികളുടെ പേര് വലിച്ചിഴക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഇവിടെ പറയുന്നില്ല. നിങ്ങൾ ഒന്ന് സെർച്ച് ചെയ്യുക.
ഇവിടെ അദാനിയുടെ പ്രശ്നവും ഫ്ളോട്ടിങ് ഷെയറുകൾ കുറവാണ് എന്നുള്ളതാണ്. അത്തരം കമ്പനികളെ ഇതുപോലുള്ള ക്രൂക്സ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഫ്ളോട്ടിങ് ഷെയറുകൾ കുറവാകുമ്പോൽ അവർക്ക് മാർക്കെറ്റ് മാനിപുലേറ്റ് ചെയ്യൽ എളുപ്പമാകുന്നു. സത്യത്തിൽ എനിക്ക് തോന്നുന്നത് ഹിൻഡൻബെർഗുകാരൻ ഈ വൾനെറബിലിറ്റി, ഫ്ളോട്ടിങ് ഷെയറുകൾ കുറവാണ് എന്ന വൾനെറബിലിറ്റി, ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. '88' ചോദ്യങ്ങൾ എന്നതൊക്കെ ഒരടവ് മാത്രം. മാർക്കെറ്റ് ദുരുപയോഗം/മാനിപുലേറ്റ് ചെയ്താൽ അമേരിക്കയിൽ ജയിലിൽ പോകും. അതിനുള്ള ഒരു മുൻകൂർ ജാമ്യമാകാം ഈ ചോദ്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ 88 അല്ല ഒരു ചാർട്ടേർഡ് അക്കൌണ്ടന്റിന് വേണമെങ്കിൽ ഒരു 150 ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇന്ത്യക്കാരെ മണ്ടൻ മാരാക്കികൊണ്ട് ഒരു Nathan Anderons ബില്യൺസ് പോക്കറ്റിലാക്കി. പക്ഷെ എന്ത് ചെയ്യാം Nathan Anderons ന്റേതാണ് മലയാളി വിദഗ്ധമാർക്ക് ആപ്തവാക്യം. എന്ത് ചെയ്യാം വയസ്സൻ സോറോസ് ആണ് ഹീറോ. എന്ത് ചെയ്യാം വയസ്സന്റെ അച്ചാരം പറ്റുന്ന OCCRP യും ഏതോ മേനോനും ആണ് നീതിയുടെ വക്താക്കൾ.
സുഹൃത്തുക്കളെ ഇന്ത്യൻ ബിസിനസ്സ് ഹൌസുകളെ നിരന്തരം ടോക് ഡൌൺ ചെയ്യുന്നവരെ നിങ്ങൾ വിശ്വസിക്കരുത്. ഇന്ത്യൻ ബിസിനസ്സ് ഹൌസുകളുടെ മൊറാൽ കുറയാതെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടപ്പാടാണ്. ഏതെങ്കിലും സോറോസിനെയോ മേനോന്മാരെയോ ഹീറോ എന്നപോലെ കൊണ്ടുനടന്നാൽ ഈ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കുട്ടിച്ചോറാകും. അവരൊക്കെ വെറും ഇത്തിക്കണ്ണി ബ്ലഡ് സക്കേഴ്സ് ആണെന്ന് തിരിച്ചറിയുക. നമ്മൾ, പാവപെട്ട അയൽവാസി പാക്കിസ്ഥാനിലെ പോലെ ഒരു ലിറ്റർ എണ്ണക്കോ ഒരു ചാക്ക് ധാന്യത്തിനോ ആയി വരി നിന്ന് അടിപിടികൂടാനുള്ള അവസ്ഥ ഉണ്ടാക്കാതെ നോക്കണം.
മേൽപ്പറഞ്ഞ സോറോസിനെയോ മേനോന്മാരെയോക്കാൾ നമ്മൾ വിശ്വസിക്കേണ്ടത് മിഡിൽ ക്ലാസ് മോറലുമായി രണ്ടു ചപ്പാത്തിയിലും സബ്ജിയിലും സന്തോഷം കണ്ടെത്തി ജീവിക്കുന്ന നമ്മുടെ ബിസിനെസ്സ് മാഗ്നെറ്റുകളെയാണ്. നമ്മുടെ ബിസിനസ്സ് മാഗ്നെറ്റ്സ് മിക്കവരും ഇന്ത്യയെ പ്രതി ചിന്തിക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ പ്രതി ചിന്തിക്കുന്ന മിഡിൽ ക്ലാസ്സ് മോറൽ കൊണ്ടുനടക്കുന്നവരാണ്. അവരെ വിശ്വസിക്കുക. സെനൈൽ കുൽസിത വയസ്സന്മാരെയല്ല.
പുതുപ്പള്ളിയിൽ സിപിഎമ്മിന് വിനയായത് ഇരട്ടത്താപ്പുകൾ; ഇനിയെങ്കിലും സത്യസന്ധത കാട്ടിയില്ലെങ്കിൽ നോട്ടയോട് മത്സരിക്കുന്ന സാഹചര്യം വരും; ആർഎസ്പി നേതാവ് സി.കൃഷ്ണചന്ദ്രൻ എഴുതുന്നുഃ 'മൌനത്തിന്റെ സൂപ്പർ മാർക്കറ്റിൽ, മാനത്തിന്റെ പെട്ടിക്കട'
എക്സാലോജിക്കിന് പണിയില്ലെങ്കിലും മണി എന്നത് ഒരു ഫാക്ടാണ്; മറ്റൊന്നിൻ ഭരണ യോഗത്താൽ അതു താനല്ലയോ ഇത് എന്നു ആദായ നികുതിക്കാശങ്ക മാസപ്പടിയാലംകൃതിഃ ആർഎസ്പി നേതാവ് സി കൃഷ്ണചന്ദ്രൻ എഴുതുന്നുഃ 'കരിമണലും കരിനിഴലും'
- ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നതിന്റെ വലിയ നുണയാണ് അവർ സൃഷ്ടിച്ചത്; ഇന്ത്യയ്ക്കെതിരായ ട്രൂഡോയുടെ ആരോപണം തെളിവില്ലാതെയെന്ന് ശ്രീലങ്ക; ഇന്ത്യയ്ക്ക് പിന്തുണ കൂടുമ്പോൾ ഖാലിസ്ഥാൻ വാദികൾ തെരുവിൽ; കാനഡയിൽ 'എംബസികൾ' സുരക്ഷിതമോ?
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
|
മുംബൈഃ ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ആദായ നികുതി വകുപ്പിന്റെ അനുമോദനം. കൃത്യമായി വലിയ തുക നികുതി അടയ്ക്കുന്നതിനാലാണ് താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നൽകിയത്.
വിനോദ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തിയായി അക്ഷയ് കുമാർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വർഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാർ അഭിനയിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി അക്ഷയ് കുമാർ നിലനിർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിൽ യുകെയിലാണ് താരമിപ്പോൾ.
ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സമ്രാട്ട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടനെ റിലീസിനൊരുങ്ങിയിരിക്കുന്ന അക്ഷയ്കുമാർ ചിത്രം. രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 11-നാണ് ചിത്രം പുറത്തിറങ്ങുന്നത്. സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്.
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
|
Don't Miss!
- Travel മൂന്നാർ, ഗവി, വാഗമൺ, മലമ്പുഴ.. തീരുന്നില്ല പട്ടിക! റിസ്കില്ല, ചെലവും കുറവ്..കെഎസ്ആർടിസി യാത്രാ പാക്കേജ് ഇതാ..
- Technology വെറും 6,499 രൂപയ്ക്ക് സ്മാർട്ട്ഫോൺ; 4 ഗാലക്സി ഫോണുകളുടെ വില കുറച്ച് സാംസങ്!
വേര്പിരിഞ്ഞവര് വീണ്ടും ഒന്നിക്കുമ്പോള് ആ കൂടിച്ചേരലിനൊരു പ്രത്യേകതയുണ്ടാകം. അത്തരത്തിലുള്ള ഒരു കൂടിച്ചേരലുകളണ് മലയാള സിനിമയില് സംഭവിക്കാന്പോകുന്നത്. സംവിധായകരായ ലാലും സിദ്ദീഖും വീണ്ടും ഒന്നിക്കുന്നു. അവരുടെ ശിഷ്യന്മാരായിരുന്ന റഫിയും മെക്കാര്ട്ടിനും വീണ്ടും ഒന്നിക്കുകയാണ്.
മലയാളത്തില് ഒത്തിരി സൂര്ഹിറ്റുകള് ഒരുക്കിയിരുന്ന കൂട്ടുകെട്ടായിരുന്നു ഇവരുടെത്. തൊട്ടതെല്ലാം പൊന്നായിരുന്ന സമയത്താണ് ഇവര് വേര് പിരിഞ്ഞത്. അതുകൊണ്ടുതന്നെ മലയാളത്തിനുണ്ടായ നഷ്ടവും വലുതായരുന്നു. ആ നഷ്ടബോധത്തില് നിന്നാണ് ഇവര് വീണ്ടുമൊന്നിക്കാന് തീരുമാനിച്ച്.
റാഫി - മെക്കാര്ട്ടിന് കൂട്ടുകെട്ടാണ് ആദ്യം ഒന്നിക്കുക. രണ്ടുപേരും ഒരു സംവിധായകനുവേണ്ടി തിരക്കഥ രചിക്കും. അതിന്റെ പണിപ്പുരയിലാണ റാഫിയും മെക്കാര്ട്ടിനും. റാഫി ഒറ്റയ്ക്ക് സവിധാനം ചെയ് റിങ്മാസ്റ്ററിന്റെ സെറ്റില്വച്ചായിരുന്നു തിരക്കഥാ രചനയൊക്കെ. ഈ തിരക്കഥ പൂത്തിയായാല് രണ്ടുപേരം മുന്പ് ചെയ്യാന് വച്ചരണ്ടു സിനിമകള് പൂത്തിയാക്കും. വേര്പിരയുന്നതിനു മുന്പേ പ്ലാന് ചെയ്ത ചിത്രങ്ങളായിരുന്നു ഇത്. ഇഷ്ടമുള്ള സിനിമകള് ഒറ്റയ്ക്ക് ചെയ്യാമെന്നാണ് രണ്ടുപേരും തീരുമാനിച്ചതെന്നും അതിനെ വേര്പിരിയലായി ചിത്രീകരിക്കാന് പാടില്ലെന്നും റാഫി പറഞ്ഞു.
റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ റിങ്മാസ്റ്റര് കുട്ടികളുടെ ഇഷ്ടം നേടി വന് ഹിറ്റായികൊണ്ടിരിക്കുകയാണ്.
സിദ്ദീഖ് - ലാല് കൂട്ടുകെട്ട് എന്നാല് സിദ്ദീഖ് തിരക്കഥ എഴുതിയ, ലാല് സംവിധാനം ചെയ്യുന്ന ചിത്രം. ലാല് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിത്. രണ്ടുപേരും വേറിട്ട് അവസാനമായി ചെയ്ത ചിതങ്ങളെല്ലാം വന്പരാജയങ്ങളായിരുന്നു. ഇതേതുടന്നാണ് ഒന്നിക്കാന് പുനര്ചിന്തയുണ്ടായത്. മുന്പ് രണ്ടുപേരും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന രീതിയായിരുന്നു. എന്നാല് രണ്ടാമത്തെ വരവില് ഒരാള് കഥയും മറ്റൊരാള് സംവിധാനവും. എങ്ങനെയായാലു ഈ കൂട്ടുകെട്ടുകള് തിരിച്ചെത്തുന്നത് മലയാള സിനിമാ ഇന്ഡസ്ട്രിയ്ക്ക് വലിയ ഊര്ജം പകരും.
'അത് അമൃതയുടെ തീരുമാനമായിരുന്നു..., എന്റെ മകൾക്ക് ഇപ്പോൾ അച്ഛനെന്ന് പറയുന്ന ആളില്ല'; ബാലയുടെ വാക്കുകൾ!
|
ഗന്മാരായ ചില വൈദ്യന്മാർ അഭിപ്രായപ്പെടുന്നുണ്ടു്. എ ന്നാൽ ഇപ്പോൾ കവിതമാകുന്ന സാംക്രമികരോഗത്തിൻറ ബീജങ്ങൾ സഹായങ്ങളുടെയും പശ്ചിമ സമുദ്രത്തി ൻറയും മദ്ധ്യത്തിലുള്ള വായുവിൽ വളരെ വ്യാപിച്ചുകാണുന്നു. ഈ ബീജങ്ങളെ സംഹരിക്കാനുള്ള വൈദ്യന്മാരായിരിക്കേണ്ട തു പത്രാധിപന്മാരാണ്. എന്നാൽ അവരിൽ മിക്കവരും നി വിശേഷമായ പ്രശംസ കൊണ്ട് ആ രോഗത്തെ ചലിപ്പിക്കുക യാണ് ചെയ്യുന്നത്. ഇതു വളരെ ശോചനീയമായ ഒരവസ്ഥ യാകുന്നു. ഗ്രന്ഥത്തിന്റെ ഗുണദോഷം കാക്കാ തെ ഗ്രന്ഥകാ രൻ ആരാണെന്നുമാത്രം നോക്കുന്നതു വലിയ തെറ്റാണ്. രാ ജാക്കന്മാരോ, വലിയ ഉരഗ സന്മാ, അല്ലെങ്കിൽ വേ റെ കാരണങ്ങളാൽ താങ്കൾക്കു ബഹുമാനമോ ഇഷ്ടമോ ഉള്ളവ രോ, ഉണ്ടാക്കുന്ന പുസ്തകങ്ങൾ നന്നെന്നു പറയാനും അതുകൊ ണ്ടു വായിക്കാനും സന്നദ്ധന്മാരായിരിക്കുന്നവർ വളരെയുണ്ട്. കര പ്രിയവാദിയാം' എന്നുള്ളതിനെ അനുസരിച്ച് ഉ ന്നതസ്ഥിതിയിലിരിക്കുന്നവരുടെ പ്രീതി സമ്പാദിക്കാനും ഗ രീതിയിൽ പുസ്തകങ്ങൾ അധികമില്ലാത്തതിനാൽ ആയതു വ ദ്ധിപ്പിക്കേണ്ടതിന്നു ഈ വക വിദ്വാന്മാരെ പ്രോത്സാഹിപ്പി മറ്റുമായിട്ടും പുസ്തകങ്ങളുടെ ഗുണദോഷ വിചാരം കൂടാ തെ പറയുന്നതുകൊണ്ടും, അന്നത്താൽ പരൻ ചൊന്ന ഈ താൻ പ്രമാണം എന്നുള്ളതുകൊണ്ടും സാരഗങ്ങളായ ഗ്ര ന്ഥങ്ങളെ വെടിഞ്ഞു പലരും ഈ കൃത്രിമയോഗങ്ങളായവയെ വായിക്കാൻ തുനിയുന്നതാണ്. പുസ്തകങ്ങൾ വിക്ക തിരിക്കണമെങ്കിൽ വിദ്വാന്മാർ മുഖം നോക്കാതെ, നിഷ്പക്ഷ പാതമായി, അവയെക്കുറിച്ച് അഭിപ്രായം പറയേണ്ടതു വള രെ ആവശ്യമാണ്. അതല്ലാതെ എല്ലാ പുതിയ പുസ്തകങ്ങ ളേയും നിർവ്വിശേഷമായി ശ്ലാഘിക്കുന്നതുകൊണ്ടു നമ്മുടെ ഭാഷ മാത്രമല്ല, ജനസാമാന്യത്തിനും പ്രത്യേകിച്ചു വിദ്യാത്ഥിക ളായ ബാലന്മാക്കും അനേകവിധ ഭാഷങ്ങൾ സംഭവിക്കാ
ടയുണ്ട്. നിർവ്വിശേഷമായ പ്രശംസ കാര്യത്തിന്റെ ഗൌരവ ത്തിനു ഹാനികരമാകകൊണ്ടു വളരെ ശോചനീയമായിട്ടുള്ള താണെന്നു കൂടി അതുകൊണ്ടു പുസ്തകങ്ങളെ ഉണ്ടാ
ക്കുകയും ഉണ്ടാക്കുന്ന പുസ്തകങ്ങളെ വെറുതെ ഗ്രന്ഥകർത്താവി ൻറെ പ്രീതിക്കും ഉത്സാഹത്തിനും മാത്രം വേണ്ടി സ്തുതിച്ചുകള യാതെ ഗുണാഗുണയിം ചെയ്തു പറഞ്ഞുതരുകയും ചെ അതിനു പ്രത്യേകം ഒരു വിദ്വൽ സഭ എപ്പെടുത്തേണ്ടത് എ ത്രയും ആവശ്യമായിരിക്കുന്നു.
ഈ വക സംഗതികളും ഇനിമേൽ പ്രസ്താവിക്കുന്നതായ ചില കാരണങ്ങളും വിദ്യാവിനോദിനിയിൽ മുമ്പ് പലപ്രാ വശ്യവുമായി എഴുതീട്ടുണ്ടെങ്കിലും, ആയതൊക്കെ ഇപ്പോൾ ആവർത്തിക്കാനായിട്ടുള്ള കാരണം മറ്റൊന്നുമല്ല. ചില ഗ്രന്ഥ കർത്താക്കന്മാർ, ഇംഗ്ലീഷുനോവൽ മാതിരിയിൽ എഴുതപ്പെട്ട താണെന്നും പറഞ്ഞ് അനവധി പുസ്തകങ്ങൾ പ്രസിദ്ധപ്പെടു
ന്നുണ്ട്. ആ വക പുസ്തകങ്ങളെപ്പറ്റി പ്രസംഗിക്കുന്നതിനു മുമ്പായി നോവൽ എന്നു പറയപ്പെടുന്നതായ കാര്യത്തിൽ മുഖ്യമായി വേണ്ടുന്ന ഗുണങ്ങൾ ഇന്നിന്നതാണെന്നു പറയുന്ന തു യുക്തമാണെന്നു വിചാരിക്കുന്നതു കൊണ്ടു മാത്രമാകുന്നു.
ഉൽകൃഷ്ടമായ ഒരു നോവലിന്റെ സൂക്ഷ്മമായ ഉദ്ദേശം, ലോകത്തിൽ യഥാർത്ഥമായി നടന്നുവരുന്ന പല സംഗതിക ളേയും കഥാരൂപേണ മനസ്സിലാക്കി ജനങ്ങൾക്കും കൃത്യമാകാ പദേശം ചെയ്തു ഗുണ ദോഷമുണ്ടാക്കുകയാണെങ്കിലും, അതുകളുടെ തലാലഫലം മനസ്സുഖമാണെന്നു പ്രത്യേകം കമ്മി ക്കേണ്ടതാണ്. ഇതിലേയ്ക്കും മുഖ്യമായിട്ടു വേണ്ടതു കഥയു ടെ രചനാഭംഗിയാണ്. കഥ യഥാർത്ഥമായ ചമ്രം ണമെങ്കിൽ സാധാരണ സംഭവ്യാവസ്ഥകളെക്കൊണ്ടുതന്നെ ഘട്ടങ്ങൾ വായിക്കുമ്പോൾ ആ
രം, അത്ഭുതം, കരുണം, വ്യസനം, ക്രോധം മുതലായ അ കരങ്ങൾ ജനിപ്പിച്ചുകൊണ്ട് ഇരിക്കണം. നോവലിൽ ഒരു
നെ പരിഹസിക്കുകയോ അല്ലെങ്കിൽ ഒരു ജാതിക്കാരുടെ ചീത്തയായ നടപടികളെപ്പറ്റി പ്രസ്താവിക്കുകയോ മറേറാ വേണ്ടിവന്നാൽ അതിൽ ഗ്രന്ഥകർത്താവിന് ഒരു സിദ്ധാന്ത മോ, അസൂയയോ ഉണ്ടെന്നു തോന്നാൻ തക്കവിധമൊന്നും എഴുതരുത്. നോവൽ, ഒരു ഇഷ്ടഭായയെപ്പോലെ സരസ വാക്കുകളെ കൊണ്ടും, മനോഹര സന്ദർഭങ്ങളെക്കൊണ്ടും, കാരോ
കർത്തവ്യങ്ങളിൽ നമുക്ക് അഭിരുചിയും അകൃത്യങ്ങളിൽ വി ഖതയും ജനിപ്പിക്കേണ്ടതാണ്. കഥയിലെ നായകനോ, നാ യിക്കോ, രണ്ടു പേരുമോ, അവരുടെ കാമ സിദ്ധിക്ക് അവ
വായിക്കുന്നവരും കാലേ വിചാരിക്കാത്തതായ പല പ്രതി ബന്ധങ്ങളും ദുഘടങ്ങളും അത്യാപത്തുകളും സംഭവിക്കുക, അ തുകളിൽ നിന്നു മോചനത്തിന്നു ഒടുവിൽ അതുപോലെതന്നെ അവിതർക്കിതമായ മാറ്റമുണ്ടാവുക, കഥയിൽ നടന്നു എന്നു പ റയുന്ന സംഗതികൾ അസംഭവങ്ങളല്ലാതിരിക്കുക, ഇതുകളെ കൊണ്ടും മറ്റുമാണ് കഥ കാരമുണ്ടാകുന്നത്. കഥാ പുരുഷന്മാരുടെ സൃഷ്ടി വായനക്കാര ഫലിപ്പിക്കേ ക്കണമെ ങ്കിൽ അവ പ്രത്യേക ലക്ഷണങ്ങൾ ഉണ്ടായിരിക്ക ണ്ടതാണ്. എന്നുതന്നെയല്ല, പാത്രങ്ങൾ പറയുന്ന വാക്കുകൾ അവരവരുടെ പ്രവൃത്തിക്കും സ്വഭാവത്തിനും അ നുരൂപമായിരിക്കണം. അതല്ലാതെ നമ്പൂരിയും, നായരും, പട്ടം, പട്ടേരിയും, യജമാനനും, ശിഷ്യനും, വിശ്വാസം, നും, സ്ത്രീയും പുരുഷനും സായിപ്പും, മാപ്പിളയും, ഒക്കെ ഒരുപോലെ സംസാരിക്കുന്നതു നമ്മുടെ അനുഭവത്തിന്നും പ രിചയത്തിനും വിരുദ്ധമായിട്ടുള്ളതാണ്. കടത്തനാടനും, വ
നാടനും, എറണാകുളക്കാരനും, അമ്പലപ്പുഴക്കാരൻ, ക രേ ഭാഷതന്നെ സംസാരിക്കുന്നതായാൽ അതിനു വിശേഷവി ധിയായ ഒരു ശ്രാവ്യതയോ രസമോ ഉണ്ടാവാൻ സംഗതി യില്ല. പിന്നൊരു കായം വേണ്ടത്. ഒരു നോവൽ വായിച്ചു കഴിഞ്ഞാൽ വായനക്കാരുടെ മനസ്സിൽ നിന്നു ഒരിക്കലും മാ ഞ്ഞുപോകാത്തതായ ഒരു മനുഷ്യസ്വഭാവമോ, ആകൃതിയോ അതിലുണ്ടായിരിക്കേണ്ടതാണ്. വിദ്യാഭ്യാസം കൊണ്ടും മ ബുദ്ധിക്കു ദാർഢ്യം വരാത്ത അനേകം ജനങ്ങൾ വായി ക്കാവുന്ന കഥാപുസ്തകങ്ങളിൽ, ചില കാരണങ്ങൾ വളരെ ളിവായി പറയുന്നത് ഗുണകരമായിട്ടുള്ളതല്ലെന്നു പ്ര കിച്ച് കാമവെക്കേണ്ടതാണ്. പ്രായേണ രസ്യങ്ങളായ സാക്ഷിക്കപ്പിത്തം, വിധി വിധിന്യായങ്ങളും കവിതാവിഷ യമാക്കി അതുകൾക്കു സ്വാരസ്യം വരുത്തുന്നതിന്നു വളരെ പ്ര യാസമുണ്ട്. അതുകൊണ്ടു സാധാരണയായി നോവലിലും മ
|
രക്ത സമ്മര്ദ്ദം കൂടുതലുള്ളവര് അമിതമായി ഉറങ്ങുന്നതും ഒട്ടും ഉറങ്ങാതിരിക്കുന്നതും സ്ട്രോക്ക് വരുന്നതിന് വലിയൊരളവുവരെ കാരണമാകുമെന്ന് പഠനം. ഈ രീതിയില് ഉറങ്ങുന്നത് ശരിയായ രക്ത സമ്മര്ദ്ദമുള്ളവരെക്കാര് രക്തസമ്മര്ദ്ദം കൂടുതലുള്ളവര്ക്ക് വലിയ ആപത്താണെന്നാണ് പഠനം പറയുന്നത്. മാത്രമല്ല ഇടയ്ക്കിടയ്ക്കുള്ള ഉറക്കവും ഇവര്ക്ക് സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത ഇരട്ടിയാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ന്യൂയോര്ക്കിലെ 204000 ആളുകളില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. ഉയര്ന്ന രക്ത സമ്മര്ദ്ദമുള്ളവര് ഏഴ് മുതല് എട്ട് മണിക്കൂര് വരെ ഉറങ്ങുന്നതാണ് നല്ലതെന്നും പഠനത്തില് പറയുന്നു. ഇവരില് അഞ്ച് ശതമാനം മാത്രമാണ് സ്ട്രോക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.
എട്ട് മണിക്കൂറില് കൂടുതല് സമയം ഉറങ്ങുന്നവരില് സ്ട്രോക്ക് ഉണ്ടാവാന് 14 ശതമാനം സാധ്യതയുണ്ടെന്നും അഞ്ച് മുതല് ആറ് മണിക്കൂര് വരെ സമയം ഉറങ്ങുന്ന രക്ത സമ്മര്ദ്ദമുള്ളവരില് സ്ട്രോക്കുണ്ടാവുന്നതിനുള്ള സാധ്യത എട്ട് ശതമാനമാണെന്നുമാണ് പഠനത്തില് പറയുന്നത്.
ഏഴ് മുതല് എട്ട് മണിക്കൂര് വരെ ഉറങ്ങുന്നവരെക്കാള് കൂടുതല് സമയം ഉറങ്ങുന്നവര്ക്ക് സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത 74 ശതമാനം മുതല് 83 ശതമാനം വരെയാണെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കന് സൊസൈറ്റി ഓഫ് ഹൈപ്പര്ടെന്ഷന് മീറ്റിങിലാണ് പഠനം അവതരിപ്പിച്ചിരിക്കുന്നത്.
|
ഇന്ത്യൻ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് ഉലുവ, ഭക്ഷണത്തിന് ഇത് രുചിയും ആരോഗ്യവും നൽകുന്നു. ഒത്തിരി ആരോഗ്യ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇതിനെ ഒരു പ്രത്യേക ഔഷധസസ്യമാക്കി മാറ്റുന്നു.
മുടിയുടെ വളർച്ചയും ദഹനവും മുതൽ ശരീരഭാരം കുറയ്ക്കൽ, പ്രമേഹം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് ഉലുവ ഉപയോഗിക്കുന്നു. ഉലുവയുടെ ഇല ഉണക്കി പൊടിച്ചത്, അതായത് ഉലുവ മേത്തി പല കറികൾക്കും സ്വാദിനായി ഉപയോഗിക്കുന്നു.
നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ, വലിയ അളവിൽ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയാൻ ഇടയാക്കും. അത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുന്നു. അത്കൊണ്ട് തന്നെ ഉലുവ കഴിക്കുന്നത് ശരിയായ രീതിയിൽ ആയിരിക്കണം.
ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്, ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു.
ദഹനപ്രക്രിയയിൽ ശരീരം കഴിക്കുന്ന ഭക്ഷണത്തെ ഗ്ലൂക്കോസായി വിഭജിക്കുകയും രക്തപ്രവാഹത്തിലേക്ക് വിടുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, ഇൻസുലിൻ റിലീസിനായി പാൻക്രിയാസിലേക്ക് വരുന്നു, ഇത് ശരീര കോശങ്ങളെ ഊർജമാക്കി ഗ്ലൂക്കോസ് ഉപയോഗിക്കാൻ അനുവദിക്കുന്നു.
ഗ്ലൂക്കോമാനൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ ആഗിരണത്തെ വൈകിപ്പിക്കും. ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകൾക്ക് ഹൈപ്പോഗ്ലൈസമിക് പ്രവർത്തനം ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ എങ്ങനെ സഹായിക്കുന്നു?
ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹത്തിന് ഉലുവ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?
ഉയർന്ന ബോഡി മാസ് ഇൻഡക്സ് ഉള്ളവരും കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്നവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിന് ഉലുവ പൊടിയോ മേത്തി വിത്ത് കുതിർത്ത വെള്ളമോ കഴിക്കുന്നത് ശുപാർശ ചെയ്യാവുന്നതാണ്. എന്നാൽ ശ്രദ്ധക്കുക, ഉലുവ ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എപ്പോഴും നിയന്ത്രണ വിധേയമായി മാത്രം കഴിക്കാൻ ശ്രമിക്കുക.
|
കൊച്ചിഃ ആന്തൂരില് പ്രവാസി വ്യവസായിയായ സാജന് ആത്മഹത്യ ചെയ്ത സംഭവത്തില് സര്ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. കെട്ടിട അനുമതിയുടെ എല്ലാ രേഖകളും ഹാജരാക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോര്ട്ട് പതിനഞ്ച് ദിവസത്തിനകം നല്കാനും ഹൈക്കോടതി സര്ക്കാരിനോട് ആവശ്യപ്പെട്ടു.
സാജന് ആത്മഹത്യ ചെയ്ത വാര്ത്ത വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അപേക്ഷകളില് മൌനം പാലിക്കുന്നത് മാപ്പര്ഹിക്കാത്ത തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സംഭവത്തില് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന വിജിലന്സ് കണ്ടെത്തലിനെത്തുടര്ന്നാണ് നടപടി. ആന്തൂര് നഗരസഭയില്പെട്ട ബക്കളത്ത് 15 കോടി രൂപ മുടക്കി നിര്മ്മിച്ച ഓഡിറ്റോറിയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്ന്നായിരുന്നു സാജന്റെ ആത്മഹത്യ.
|
തിരുവനന്തപുരംഃ കുടുംബ ചിലവിനുള്ള പണം കണ്ടെത്താന് സക്കീര് വീട്ടില് നിന്നും പുറപ്പെട്ടത് മരണത്തിലേക്ക്. 11 വർഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് ശാസ്തവട്ടം റബീന മൻസിലിൽ സക്കീർ ഹുസൈൻ (30). രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ പാമ്പുകടിയേൽക്കുകയും പലപ്പോഴും ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.
കുടുംബ ചെലവിനു പണമില്ലാതെ ആകുമ്പോൾ സക്കീർ പാമ്പിനെ പിടിക്കാനിറങ്ങും. പാമ്പിനെ പിടിച്ചു കഴിയുമ്പോൾ കിട്ടുന്ന ചെറു പാരിതോഷികം ആ കുഞ്ഞുകുടുംബത്തിന്റെ വിശപ്പ് ഇല്ലാതാക്കുമായിരുന്നു. മരണ തലേന്ന് പോക്കറ്റിൽ 30 രൂപ മാത്രം ശേഷിക്കുമ്പോഴാണ് മൂർഖൻ പാമ്പിനെ പിടിക്കാനുള്ള വിളിയെത്തുന്നത്.
ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ, കുടുംബ ചെലവിന് പണം വേണം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയതും. ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്-ഐഷാബീവി ദമ്പതികളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയ ആളാണ് സക്കീർ.
ആകെയുള്ളത് രണ്ടര സെന്റ് സ്ഥലവും കൂരയും. ലൈറ്റ് ആൻഡ് സൌണ്ട്സ് ജോലി ചെയ്യുന്ന സക്കീർ അടുത്തിടെ ശാസ്തവട്ടത്തെ വാടകവീട്ടിലേക്കു മാറിയിരുന്നു. ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ അന്നം മുട്ടിയതോടെ കുടുംബം പ്രതിസന്ധിയിലായി. ഏഴുവയസുള്ള ഒരു പെൺകുട്ടി കൂടിയുണ്ട് സക്കീറിന്.
കൂട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ പാമ്പിനെ പിടിക്കാൻ സക്കീർ ഇറങ്ങി. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28-ാം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു.
സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.
ഡൽഹിഃ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ആന്റണി ആൻഡ്രൂസിനെ നിയമിച്ചു. മഹാരാഷ്ട്രക്കാരനായ ഇരുപത്തേഴുകാരൻ ആന്റണി മുമ്പ് ഗോകുലം കേരളയുടെ കോച്ചായിരുന്നു. 2013 മുതൽ പരിശീലകരംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി എ ലൈസൻസുള്ള പരിശീലകരിൽ ഒരാളാണ് ആന്റണി ആൻഡ്രൂസ്. അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിനെയും നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായിരുന്നു ഈ ഇന്ത്യൻ മുൻ താരം. ഐ എം വിജയൻ തലവനായ ടെക്നിക്കൽ കമ്മിറ്റിയാണ് പരിശീലകരെ തെരഞ്ഞെടുത്തത്.
|
സ്വന്തം ലേഖകന്ഃ ലോകത്ത് ഏറ്റവും അധികം വില്പ്പനയുള്ള ആത്മകഥ, സച്ചിന്റെ ആത്മകഥ ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സില്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കറുടെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേയാണ് ലിംക ബുക്ക് ഓഫ് റെക്കോര്ഡില് സ്ഥാനം നേടിയത്. ഫിഷന്നോണ് ഫിക്ഷന് വിഭാഗങ്ങളില് ഏറ്റവുമധികം വില്പ്പനയുള്ള ആത്മകഥാ പുസ്തകം എന്ന ബഹുമതിയാണ് പ്ലേയിംഗ് ഇറ്റ് മൈ വേ സ്വന്തമാക്കിയത്.
2014 നവംബര് ആറിനു പുറത്തിറങ്ങിയ സച്ചിന്റെ ആത്മകഥ ഇപ്പോള് ഫിക്ഷന്നോണ് ഫിക്ഷന് വിഭാഗത്തില് സകല റെക്കോര്ഡും ഭേദിച്ച് മുന്നേറുകയാണ്. ഹാച്ചെറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം 1,50,289 കോപ്പികളാണ് വിറ്റഴിഞ്ഞത്.
പ്ലേയിംഗ് ഇറ്റ് മൈ വേ ആദ്യദിവസം തന്നെ പ്രീഓര്ഡറില് റെക്കോര്ഡ് സൃഷ്ടിച്ചിരുന്നു.
ലോക പ്രശസ്ത കൃതികളായ ഡാന് ബ്രൌണിന്റെ ഇന്ഫേര്ണോ, വാള്ട്ടര് ഇസാക്സണിന്റെ സ്റ്റീവ് ജോബ്സ്, ജെകെ റൌളിംഗിന്റെ കാഷ്വല് വേക്കന്സി എന്നീ പുസ്തകങ്ങളുടെ പ്രീഓര്ഡര് റെക്കോര്ഡാണ് സച്ചിന്റെ ആത്മകഥ പഴങ്കഥയാക്കിയത്.
|
കൽപറ്റഃ വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തിയെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനും വയലാ സ്വദേശിയുമായ ബന്ധുവിനെയാണ് ഇദ്ദേഹം സന്ദര്ശിച്ചത്. ഇതേത്തുടർന്ന് ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്പ്പെടുത്തി.
മാനന്തവാടി സ്റ്റേഷനിലെ മൂന്ന് പൊലീസുകാരിലാണ് രോഗം സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്. ഇതിനു പിന്നാലെ എസ്പിയും ഡി.വൈ.എസ്പിയുമടക്കം കൂടുതല് പൊലീസുകാര് നിരീക്ഷണത്തിലായി. മാനന്തവാടി പൊലീസ് സ്റ്റേഷന്റെ പ്രവര്ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
മാനന്തവാടി പൊലീസ് സ്റ്റേഷനില് ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലീസുകാരടക്കം 50ഓളം പൊലീസുകാര് നിലവില് നിരീക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവി, മാന്തവാടി ഡി.വൈ.എസ്പി, സുല്ത്താന് ബത്തേരി സിഐ, രണ്ട് എസ്ഐമാര് തുടങ്ങിയവരും നിരീക്ഷണത്തിലാണ്. എം.എൽ.എമാര് ഉള്പ്പെടെ ജനപ്രതിനിധികള് പങ്കെടുക്കുന്ന അവലോകന യോഗങ്ങളും ഇനി നടക്കില്ല. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്കാനെത്തരുതെന്നാണ് പൊതുജനങ്ങള്ക്കുള്ള നിര്ദേശം.
ചെന്നൈയിലെ കോയമ്പേട് മാര്ക്കറ്റില് നിന്നും മെയ് രണ്ടിനെത്തിയ ലോറി ഡ്രൈവറുമായുള്ള സമ്പര്ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച യുവാവില് നിന്നാണ് പൊലീസുകാര്ക്ക് രോഗബാധയുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
|
കീവ്ഃ യുക്രെയ്നിലുള്ള ഇന്ത്യൻ പൌരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം. യുക്രെയ്ൻ സർക്കാരും തദ്ദേശ ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
യുക്രെയ്നിലുള്ള ഇന്ത്യൻ പൌരന്മാർ താമസസ്ഥലം അടക്കമുള്ള പൂർണ്ണ വിവരങ്ങൾ എംബസിയെ അറിയിക്കണം. അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാണമെന്നാണ് നിർദ്ദേശം. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയ്ക്ക് അഗാധമായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു.
ശത്രുത വർദ്ധിക്കുന്നതിനോട് താത്പര്യപ്പെടുന്നില്ല. . ശത്രുത ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് അടിയന്തിരമായി മടങ്ങാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നാണ് അരിന്ദം ബ്ഗ്ചി പറഞ്ഞത്. യുക്രെയ്നെതിരായ റഷ്യൻ ആക്രമണത്തെ യുഎന്നും അപലപിച്ചു. സാധാരണക്കാരാണ് യുദ്ധത്തിനിരയാകുന്നതെന്നാണ് യുഎൻ പറഞ്ഞത്.
|
ഹായ്, നിങ്ങള് സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് , ക്രോം ബ്രൌസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില് പ്രവര്ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൌസര് അപ്ഡേറ്റ് ചെയ്യൂ!
Try adjusting your filter to find what you're looking for.
കേരളത്തിലെ 140 മണ്ഡലങ്ങളിലെയും സ്ഥാനാര്ത്ഥികളുടെ വിവരങ്ങള് അറിയാം. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാര്ത്ഥികളും അവരുടെ തെരഞ്ഞെടുപ്പ് ഫലങ്ങളും മനസ്സിലാക്കാം.
oops...! ! !
|
തിരുവനന്തപുരംഃ വ്യാഴാഴ്ച അര്ധരാത്രി മുതല് 24 മണിക്കൂര് കെഎസ്ആര്ടിസി സൂചനാ പണിമുടക്ക്. ശമ്പളം വൈകുന്നതില് പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘനകളുടെ പണിമുടക്ക്. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കാന് തീരുമാനിച്ചത്.
ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
ഭരണകക്ഷി സംഘടനയായ എഐടിയുസി, കോൺഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവരാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം. സിപിഎം സംഘടനയായ സിഐടിയു പണിമുടക്കിൽ പങ്കെടുക്കുന്നില്ല.
സി. ഐ. ടി. യു, ബി. എം. എസ്, ടി. ഡി. എഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെ. എസ്. ആര്. ടി. സി സിഎംഡി ബിജു പ്രഭാകറും ചര്ച്ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നതാണ് ചര്ച്ചയില് തൊഴിലാളി സംഘനകള് പ്രധാനമായും ആവശ്യപ്പെട്ടത്.
ഭോപ്പാൽഃ മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കു പോവുകയായിരുന്ന 20171 വന്ദേഭാരതിന്റെ സി-14 കോച്ചിനാണു തീപിടിച്ചത്. 36 യാത്രക്കാരാണ് ഈ സമയം കോച്ചിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയാണു സംഭവം നടന്നത്. ബിന റെയിൽവേ സ്റ്റേഷൻ എത്തുന്നതിനു തൊട്ടുമുൻപ് കുർവായ് കെതോരയിൽ വച്ചാണു ട്രെയിനിൽ തീപിടുത്തമുണ്ടായത്. ട്രെയിനിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോച്ചിന്റെ ബാറ്ററി ബോക്സിലാണു തീപിടിച്ചതെന്നു യാത്രക്കാരനായ ഒരാൾ പറഞ്ഞു.
ന്യൂഡൽഹിഃ വന്ദേഭാരത് ട്രെയിനിന് തീപിടിച്ചു. ഭോപ്പാൽ - ഡൽഹി വന്ദേ ഭാരത് ട്രെയിൻ കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്. കുർവായ് കെതോറ സ്റ്റേഷനിൽ വച്ചാണ് തീപിടർന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാർ സുരക്ഷിതരാണ്. പരിശോധനകൾക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു.
|
തിരുവനന്തപുരംഃ തലസ്ഥാന നഗരി കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നു . പുരോഗമന കലാ സാഹിത്യ സംഘമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ ചലച്ചിത്രപ്രേമികളായ കുട്ടികൾക്കായി ചലച്ചിത്രോത്സവം ഒരുക്കുന്നത്. ഏപ്രിൽ 25ന് ആരംഭിക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നിൽക്കും. മൊണ്ടാഷ് എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്രോത്സവം കോട്ടണ്ഹില്ലിലെ സര്ക്കാര് എൽപി സ്കൂളിൽ വെച്ചാണ് അരങ്ങേറുന്നത്.
പത്ത് ചിത്രങ്ങളാണ് മേളയിൽ പ്രദര്ശിപ്പിക്കുന്നതെന്ന് സംഘാടകര് വ്യക്തമാക്കി. 1995ലെ ഇറാനിയൻ ചിത്രമായ ദി വൈറ്റ് ബലൂൺ(സംവിധാനം; ജാഫര് പനാഹി), ദി കളേഴ്സ് ഓഫ് പാരഡൈസ് (സംവിധാനം; മജിദ് മജീദി), സ്പാനിഷ് ചിത്രമായ ദി കളേഴ്സ് ഓഫ് മൌണ്ടൻ, 2013ൽ പുറത്തിറങ്ങിയ ഓസ്ട്രേലിയൻ ചിത്രം ദി റോക്കറ്റ് ആന്റ് വാൾ-ഇ എന്നിവയാണ് ചലച്ചിത്ര മേളയിലെ മുഖ്യ ആകര്ഷണങ്ങൾ. ഇറ്റാലിയൻ ക്ലാസിക് ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ബോളിവുഡ് ചിത്രം താരേ സമീൻ പര് എന്നിവയും മേളയിൽ പ്രദര്ശിപ്പിക്കും. മലയാള ചിത്രങ്ങളായ ഒറ്റാൽ, ഗപ്പി, കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോ എന്നിവയും മേളയിൽ പ്രദര്ശിപ്പിക്കും. ചലച്ചിത്ര നിരൂപണമത്സരം,തിരക്കഥാ രചന, ഹ്രസ്വചിത്ര നിര്മ്മാണം എന്നിവയിലും മത്സരം നടത്താനും സംഘാടകര് പദ്ധതിയിട്ടിട്ടുണ്ട്.
25ന് വൈകിട്ട് നാല് മണിയോടെ തൊഴിൽ മന്ത്രി ജി സുധാകരൻ മേള ഉദ്ഘാടനം നിര്വ്വഹിക്കും. സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സജീവ് പാഴൂരും ചടങ്ങിൽ സംബന്ധിക്കും. യുവഡെലിഗേറ്റുകൾക്ക് 27ന് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദര്ശിക്കാനുള്ള അവസരവും 26,28 തീയതികളിൽ ചലച്ചിത്ര മേഖലയിൽ പ്രവര്ത്തിക്കുന്നവരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും. പ്രവേശനം തികച്ചും സൌജന്യമാണ്. 22നാണ് രജിസ്ട്രേഷൻ ആരംഭിക്കുക. കൂടാതെ തലസ്ഥാന നഗരി മെയ് 14 മുതൽ 20 വരെ നടക്കുന്ന കുട്ടികൾക്കായുള്ള കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയാകാനും ഒരുങ്ങുകയാണ്.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.