text
stringlengths
1
219k
കുവൈത്തിൽ യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറക്കുന്ന കാര്യം പരിഗണനയിൽ. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വ്യോമയാന വകുപ്പാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് മുക്ത സർട്ടിഫിക്കറ്റും പതിനാലു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. ഇതിൽ ക്വാറന്റൈൻ ദിനങ്ങൾ പകുതിയോ അതിൽ കുറവോ ആക്കണമെന്നാണ് ഡി. ജി. സി. എ ശിപാർശ ചെയ്തത്. നിർദേശത്തെ കുറിച്ച് ആരോഗ്യമന്ത്രാലയം പഠിച്ചുകൊണ്ടിരുക്കുകയെന്നാണ് വിവരം. കുവൈത്തിലെയും സമീപ രാജ്യങ്ങളിലെയും കോവിഡിന്റെ തീവ്രതയും അപകടാവസ്ഥയും ഇതുമായി ബന്ധപ്പെട്ട് പഠനവിധേയമാക്കും. രാജ്യത്ത് വൈറസിന് ജനിതക മാറ്റം സംഭവിച്ച് അപകടാവസ്ഥ കുറഞ്ഞിട്ടുണ്ട് എന്നൊരു വാദമുണ്ട്. മരണനിരക്ക് കുറഞ്ഞതിന് ഒരു കാരണമായി ഇത് ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ കേസുകളുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ വർധനവും പരിഗണിക്കും. ഒരാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കിൽ നിർബന്ധിത ക്വാറന്റൈൻ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം കോവിഡ് റിസ്ക് കൂടിയ 34 രാജ്യങ്ങളുടെ വിലക്ക് എടുത്തുമാറ്റി ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കുവൈത്തിൽ ഹോട്ടൽ ക്വാറന്റൈനിൽ പാർപ്പിക്കണമെന്ന നിർദേശവും മന്ത്രാലയത്തിന്റെ മുന്നിലുണ്ട്. വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചെങ്കിലും 34 രാജ്യങ്ങൾക്കു വിലക്കുള്ളതിനാൽ സർവീസുകൾ പൂർണ തോതിൽ ആയിട്ടില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ചു ആണ് ഇന്ത്യ നിന്നുൾപ്പെടെ ആളുകൾ എത്തുന്നത്. ഇതിനു പകരം ഇവിടെ തന്നെ ഹോട്ടൽ ക്വാറന്റൈന് അനുമതി നൽകണമെന്ന് ആവശ്യം ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നു ഉയർന്നിട്ടുമുണ്ട്. ഇക്കാര്യങ്ങൾ എല്ലാം വിശദമായി പഠിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ന്യൂയോർക്ക്ഃ അവസാനം, ബൈബിളിനും നിരോധനം, അതും അമേരിക്കയിൽ. യൂറ്റ സംസ്ഥാനത്തെ ഒരു ജില്ലയിൽ ബൈബിളിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് അതിൽ അക്രമങ്ങളും അശ്ലീല ഉള്ളടക്കവും ഉണ്ടെന്ന് ആരോപിച്ചാണ്. സോൾട്ട് ലെയ്ക്ക് സിറ്റിയുടെ വടക്ക് മാറിയുള്ള ഡേവിസ് സ്കൂൾ ഡിസ്ട്രിക്ടിലെ 72,000 പ്രൈമറി വിദ്യാർത്ഥികൾക്ക് ഇനി അവരുടെ പാഠഭാഗത്തിൽ ബൈബിൾ ഉണ്ടാവുകയില്ല. ഒരു രക്ഷ കർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാര്യം വിശദമായി വിലയിരുത്തിയ ഒരു കമ്മിറ്റിയാണ് ഈ തീരുമാനത്തിലെത്തിയത്. നിരോധനം പ്രമറിക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് മാത്രമാണ്. ഹൈസ്കൂൾ ക്ലാസ്സുകളിൽ തുടർന്നും ബൈബിൾ ഭാഗങ്ങൾ പഠിപ്പിക്കും. പഠന വിഷയങ്ങളിൽ അതീവ വൈകാരികതയുള്ള ഉള്ളടക്ക്ങ്ങൾ ഉണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ രക്ഷകർത്താക്കളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് 2022 ൽ ഒരു നിയമം സംസ്ഥാനത്ത് നിലവിൽ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതോടൊപ്പം ഷേർമാൻ അലക്സിയുടെ അബ്സൊല്യുട്ട് ട്രൂ ഡയറി ഓഫ് എ പാർട്ട് ടൈം ഇന്ത്യൻ, ജോൺ ഗ്രീനിന്റെ ലുക്കിങ് ഫോർ അലാസ്ക എന്നീ പുസ്തകങ്ങൾക്കും പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി. യൂറ്റാ സംസ്ഥാനത്തെ ഭൂരിപക്ഷ വിശ്വാസികൾ ഉൾപ്പെടുന്ന ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റർ ഡെ സെയിന്റ്സിന്റെ(മോർമോൺ സഭ) ചില ദർശനങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച്ച ലഭിച്ചതായും ജില്ല വക്താവ് അറീയിച്ചു. ബുക്ക് ഓഫ് മോർമോൺ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥത്തിനെതിരെ പരാതി നൽകിയത് ബൈബിളിനെതിരെ പരാതി നൽകിയ വ്യക്തി തന്നെയാണോ എന്ന കാര്യം പക്ഷെ അധികൃതർ വ്യക്തമായിട്ടില്ല. ഈ പുസ്തകവും അധികം വൈകാതെ പ്രൈമറി സ്കൂളുകളിൽ പഠിപ്പിക്കുന്നത് നിരോധിച്ചേക്കും എന്നാണ് ചില സൂചനകൾ ലഭിക്കുന്നത്. എന്നാൽ, സഭ അധികൃതർ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അദ്ധ്യാപകർ, രക്ഷകർത്താക്കൾ, ഭരണനിർവഹണ ചുമതല വഹിക്കുന്നവർ എന്നിവരുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയാണ് പുസ്തകത്തിലെ ഉള്ളടക്കങ്ങൾ വിലയിരുത്തുന്നത്. ആരുടെ പക്ഷത്തു നിന്നും പരാതി ലഭിച്ചാലും ഉള്ളടക്കം പുന പരിശോധിക്കണം. അത്തരത്തിൽ വന്ന പരാതികളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്സൈറ്റിലാണ് പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിൽ നിന്നും ബൈബിളിന് വിലക്കേർപ്പെടുത്തിയ കാര്യം കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയത്. എന്നാൽ, ബൈബിളിലേ ഏത് ഉള്ളടക്കമാണ് ഇത്തരത്തിലൊരു തീരുമാനത്തിന് അടിസ്ഥാനമായത് എന്ന കാര്യം വിശദമാക്കിയിട്ടില്ല. നേരത്തെ യാഥാസ്ഥികരായ രക്ഷകർത്താക്കൾ അംഗങ്ങളായ പാരന്റ് യുണൈറ്റഡ് എന്നൊരു സംഘടന സ്കൂളുകളിൽ അക്രമങ്ങളും അശ്ലീലവും അടങ്ങിയ ഉള്ളടക്കങ്ങൾ പഠിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ദേശവ്യാപകമായി തന്നെ വേരുകൾ ഉള്ള ഒരു സംഘടനയാണിത്. എന്നാൽ, ജില്ലയിൽ നിലനിൽക്കുന്ന സ്വകാര്യത നിയമം കാരണം പരാതി നൽകിയത് ആരെന്ന് അറിയാൻ കഴിയില്ല. വേശ്യാവൃത്തി, അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗിക ബന്ധം (ഇൻസെസ്റ്റ്) ബലാത്സംഗം എന്നിവ പരാമർശിക്കുന്ന ഭാഗങ്ങൾ ബൈബിളിൽ ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ക്രിസ്തുമത വിശ്വാസികൾക്കിടയിൽ ഈ തീരുമാനം കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഭാവിയിൽ ലൈബ്രറികളിൽ പോലും ബൈബിൾ സൂക്ഷിക്കാനാകാത്ത ഒരു സാഹചര്യം ഇതുവഴി ഉണ്ടായേക്കാം എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കുട്ടികൾക്ക് അപകടകാമാം വിധമുള്ള ഉള്ളടക്കങ്ങൾ ഉള്ള പുസ്തകങ്ങൾ ലൈബ്രറികളിൽ സൂക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിയമം പല സംസ്ഥാനങ്ങളിലും ഉണ്ട്. ഇപ്പോഴുണ്ടായ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബൈബിളിലെ ആ നിയമത്തിന്റെ കീഴിലെക്ക് കൂടിൂ വലിച്ചിഴക്കുമോ എന്നാണ് വിശ്വാസികൾ ഭയപ്പെടുന്നത്. - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ! - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്? - 'ഒരു ദിവസമെങ്കിൽ ഒരു ദിവസം. . നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും. . പണ്ടേ പറഞ്ഞിട്ടുണ്ട്. . 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ! - പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ? - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
കണ്ണൂർഃ ഇന്ന് റിലീസായ മോഹൻലാലിന്റെ പുതിയ ചിത്രം വില്ലനിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പൊലീസിന്റെ പിടിയിലായത്. ചിത്രം മൊബൈലിൽ പകർത്തുന്നതു കണ്ട് വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോയ്ക്കു തന്നെ യുവാവ് എത്തിയിരുന്നു. രാവിലെ എട്ടിന് സവിത തിയറ്ററിൽ ഫാൻസിനു വേണ്ടി നടത്തിയ ഷോയ്ക്കിടെയാണ് സംഭവം. മോഹൻലാൽ ആരാധകനായ യുവാവ് സംഘട്ടന രംഗങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട വിതരണ കമ്പനിയായ മാക്സ് ലാബിന്റെ പ്രതിനിധി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ യുവാവ് കടുത്ത മോഹൻലാൽ ആരാധകനാണെന്നാണ് പോലീസ് പറയുന്നത്. ദൃശ്യങ്ങൾ വ്യാജ പകർപ്പുണ്ടാക്കുന്നതിന് വേണ്ടിയല്ലെന്നാണ് പൊലീസ് നിഗമനം. മോഹൻലാൽ-മഞ്ജു വാര്യർ ജോഡികളായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രാണ് വില്ലൻ. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. ശിവഗംഗ ജില്ലയിലെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ സംഭവമാണ്. ഗണിതവും ജീവശാസ്ത്രവും തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. "ആത്മഹത്യയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കുകയാണ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തുവെന്ന് കാരക്കുടി ഡിഎസ്പി വിനോജ് എഎൻഐയിൽ ട്വീറ്റ് ചെയ്തു. ഇതിന് മുന്നേ നാല് സ്കൂൾ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. 12-ാം ക്ലാസിൽ മൂന്ന് പേരും 11-ാം ക്ലാസിൽ ഒരാളുമാണ് നേരത്തെ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ശിവകാശിയിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് നഗരത്തെ കരിപ്പൂർ വിമാനത്താവളവുമായി കൂട്ടിയിണക്കുന്ന രാമനാട്ടുകര--എയർപോർട്ട് ജങ്ഷൻ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് അലൈൻമെന്റായി. ഇത് ദേശീയപാത അതോറിറ്റി ചീഫ് എൻജിനിയറുടെ അനുമതിയ്ക്കായി സമർപ്പിച്ചു. അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാകും. രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ 13. 4 കി. മീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി വികസിപ്പിക്കാനാണ് പദ്ധതി. ദേശീയപാത 966 നാലുവരിയാക്കി വികസിപ്പിക്കാൻ നേരത്തെ ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയിരുന്നു. എൻഎച്ച്എഐ തയ്യാറാക്കിയ ഗ്രീൻ ഫീൽഡ് പാത അലൈൻമെന്റിൽ രാമനാട്ടുകര മുതൽ കൊണ്ടോട്ടി കരിപ്പൂർ എയർപോർട്ട് ജങ്ഷൻ വരെയുള്ള മേഖല ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ വിഭാഗം ചീഫ് എൻജിനിയർക്ക് നിർദേശംനൽകി. ഇതിന്റെ ഭാഗമായി പാതയുടെ ഡിപിആർ തയ്യാറാക്കാൻ അലൈൻമെന്റ്, സാധ്യതാ പഠനം എന്നിവ നടത്തുന്നതിന് ദേശീയപാതാ വിഭാഗം 33. 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഡിവൈഡർ, നടപ്പാത, ബസ് ബേ, ശുചിമുറി തുടങ്ങിയ സൌകര്യങ്ങളോടുകൂടിയ റോഡാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക നിലവാരത്തിലുള്ള വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. എയർപോർട്ട് റോഡ് എന്ന നിലയിൽ തടസ്സങ്ങളില്ലാതെ യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. നാലുവരിപ്പാത വികസനത്തിനു 12 ഹെക്ടർ ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു. . ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു. .
കുവൈറ്റ്ഃ കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വവും ഡിജിറ്റൽ ഐ. ഡി. കാർഡ് വിതരണവും "അണിചേരാം നാട്ടാർക്കൊപ്പം നാടിനു വേണ്ടി " എന്ന ശീർഷകത്തിൽ പുനലൂർ സ്വദേശി ബുബിയാൻ ഗ്യാസ് ജനറൽ മാനേജർ ബിജു ജോർജിനു നൽകിക്കൊണ്ട് പ്രസിഡന്റ് സലിം രാജ് ഉദ്ഘാടനം ചെയ്തു. മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ആർട്ട്സ് സെക്രട്ടറി വർഗ്ഗീസ് വൈദ്യൻ ,ജോഃ ട്രഷറർ സലിൽ വർമ്മ എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരംഃസംസ്ഥാനത്ത് പനിയ്ക്ക് ശമനമില്ല. ഇന്നലെ പനി ബാധിച്ച് അഞ്ച് പേർ മരിച്ചു. ഒരാളുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചു. എച്1 എൻ1 ബാധിച്ചും എലിപ്പനി ബാധിച്ചും ഓരോരുത്തർ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്നു സംശയിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം പേവിഷ ബാധയെ തുടർന്നു ഇന്നലെ ഒരാൾ മരിച്ചിട്ടുണ്ട്.
കോഴിക്കോട്ഃ അകത്തും പുറത്തും ഒരു കൊടുങ്കാറ്റ് ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണു മുഹമ്മദ് ഫറാസ്. കോവിഡ്-19 നൽകിയ 25 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ രോഗം ഭേദമായി കാസർഗോഡ് കളനാട് അയ്യങ്കോലിലെ വീട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. തന്നെയും കുടുംബത്തെയും വൈറസിൽനിന്ന് രക്ഷിച്ച ഡോക്ടർമാരെയും നഴ്സുമാരെയും സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളെയും നന്ദിയോടെ ഓർക്കുന്ന ഫറാസ് 'ആ ദിനങ്ങളിലെ' ചിലരുടെ അപവാദപ്രചാരണങ്ങൾ മാനസികമായി തകർത്തിരുന്നതായും പറയുന്നു. രോഗവിവരം മറച്ചുവച്ചുവെന്നതായിരുന്നു ഫറാസിനെതിരായ പ്രചാരണം. കുടുംബ ഫോട്ടോയിൽ തന്റെ ചിത്രം പ്രത്യേകം അടയാളപ്പെടുത്തി, കുടുംബത്തെ വ്യക്തമാക്കുന്ന തരത്തിലായിരുന്നു വാട്സാപ്പിൽ ഉൾപ്പെടെയുള്ള പ്രചാരണമെന്നു മുപ്പത്തിയൊന്നുകാരനായ ഫറാസ് പറയുന്നു. "ആശുപത്രിവാസത്തിന്റെ ആദ്യ നാളുകളിൽ ഈ വ്യാജപ്രചാരണം വല്ലാതെ തളർത്തി. രോഗത്തോട് പൊരുതുമ്പോഴും തനിക്കെതിരായ അപവാദ പ്രചാരണങ്ങൾ നടക്കുന്നതു ഫോണിലൂടെ സുഹൃത്തുക്കളും മറ്റു അറിയിച്ചിരുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണം വിശ്വസിച്ചു. പലർക്കും പിന്നീട് കാര്യം മനസിലായി. ഈ സമയത്തൊക്കെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും പൊലീസ് ഉൾപ്പെടെയുള്ള മറ്റ് അധികൃതരും സുഹൃത്തുക്കളും ഒപ്പം നിന്നതാണു പിടിച്ചുനിൽക്കാൻ സഹായിച്ചത്," ഫറാസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. "ദുബായിൽനിന്നു വന്ന കാര്യം മറച്ചുവച്ചിട്ടില്ല. എല്ലാ വിവരങ്ങളും അധികൃതരെ അറിയിച്ചിരുന്നു. പനിയുണ്ടെന്ന സംശയത്തെത്തുടർന്ന്, മംഗലാപുരത്ത് വിമാനമിറങ്ങി നേരെ പോയത് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിേലക്കാണ്. എന്നാൽ പനി ഇല്ലെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഗൾഫിൽനിന്നു വന്നതാണെന്നു പറഞ്ഞപ്പോൾ ജനറൽ ആശുപത്രിയിൽ പോയി സ്രവം നൽകാൻ നിർദേശിച്ചു. സ്രവം നൽകിയ ശേഷം ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരമാണു വീട്ടിലേക്കു പോയത്. പരിശോധനാ ഫലം പിന്നീട് ലഭിച്ചതോടെയാണു വൈറസ് ബാധ മനസിലായത്," ഫറാസ് പറഞ്ഞു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതു ഫറാസിനെ വേദനിപ്പിക്കുന്നു. കൊറോണ വൈറസ് കേരളത്തിൽ രണ്ടാം ഘട്ടത്തിൽ സ്ഥിരീകരിച്ചതിലെ കാസർഗോട്ടെ ആദ്യ രോഗിയാണു മുഹമ്മദ് ഫറാസ്. ഈ മാസം പത്തിനാണു രോഗം ഭേദമായി കാസർഗോഡ് ജില്ലാ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ഫറാസുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഉമ്മയും ഭാര്യയും രണ്ടു വയസുള്ള മകളും ഉൾപ്പെടെയുള്ള 20 ബന്ധുക്കൾക്കാണു രോഗം പിടിപെട്ടത്. ഇവരിൽ മിക്കവരും ഡിസ്ചാർജായി സ്വന്തം വീടുകളിലെത്തിക്കഴിഞ്ഞു. ഇവരിൽ ചിലർ കാസർഗോഡ് ജില്ലാ ആശുപത്രിയിലും മറ്റു ചിലർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ഐസൊലേഷൻ വാർഡുകളിൽ കഴിഞ്ഞിരുന്നത്. ഫറാസിന്റെ പിതൃസഹോദരിയും ഭർത്താവും ഭാര്യയുടെ പിതാവും ഇപ്പോഴും കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മയുടെ പിതാവിന്റെ മരണത്തെത്തുടർന്ന് മാർച്ച് 14നു പുലർച്ചെയാണു ഫറാസ് രണ്ടുദിവസത്തെ അവധിക്ക് ദുബായിൽനിന്ന് എത്തുന്നത്. ഫറാസിനൊപ്പം മാതൃസഹോദരിയുടെ ഭർത്താവും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്ന് ഇവരെ കൂട്ടാൻ മാതൃസഹോദരിയുടെ രണ്ടു മക്കളാണു കാറുമായെത്തിയത്. നേരിട്ട് ഇടപഴകിയ ഇവർക്കാർക്കും രോഗം ബാധിച്ചിട്ടില്ല. അതേസമയം യുവാവ് നേരിട്ട് ഇടപഴകാത്ത മറ്റു ബന്ധുക്കൾക്കാണു രോഗം ബാധിച്ചത്. ഇത് തന്നിലൂടെ രോഗം ബാധിച്ച ഭാര്യയിൽനിന്നും ഉമ്മയിൽനിന്നുമാവാമെന്ന് ഫറാസ് പറഞ്ഞു. "ഗർഭിണിയായ ഭാര്യയും രണ്ടു വയസുള്ള കുട്ടിയുമുള്ള വീട്ടിലേക്കാണു ഞാൻ പോയത്. രോഗമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ. മരണവീട്ടിൽ മാത്രമാണു പോയത്. മാർച്ച് 13നായിരുന്നു ഉമ്മയുടെ പിതാവിന്റെ മരണം. അന്നു തന്നെ ഖബറടക്കം നടന്നു. പിറ്റേദിവസം പ്രാർഥനാ ചടങ്ങിലാണ് ഞാൻ എത്തിയത്. ഈ സമയത്ത് വളരെ കുറച്ച് ബന്ധുക്കൾ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ചടങ്ങ് കഴിഞ്ഞ് പെട്ടെന്നു തിരിച്ചെത്തി രണ്ടുദിവസം വീട്ടിൽ തന്നെ കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചുവെന്നു പറഞ്ഞ് ആരോഗ്യവകുപ്പിൽനിന്ന് വിളിയെത്തിയതോടെ പ്രത്യേക ആംബുലൻസിൽ പോയി ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. അല്ലാതെ കല്യാണച്ചടങ്ങിൽ പങ്കെടുക്കുകയോ മറ്റിടങ്ങളിൽ പോകുകയോ ചെയ്തിട്ടില്ല," ഫറാസ് പറഞ്ഞു. കൊറോണക്കാലത്തെ അനുഭവത്തെക്കുറിച്ച് അറിയാൻ മുഹമ്മദ് ഫറാസുമായി ഫോണിൽ സംസാരിക്കുന്നതിനിടെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽനിന്നുള്ള പൊലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയിരുന്നു. നിരീക്ഷണത്തിന്റെ ഭാഗമായി ഡ്രോൺ ക്യാമറ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണു പൊലീസ് സംഘം എത്തിയത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനെത്തുടർന്ന് ഇരുനില വീട്ടിലെ പല മുറികളിലായി കഴിയുകയാണു ഫറാസും കുടുംബവും. ഇവരെയെല്ലാം അതതു നിലകളിലെ മുറികളിൽനിന്ന് പുറത്തിറക്കി ഡ്രോൺ ക്യാമറ ഉപയോഗിച്ച് വീഡിയോയിൽ പകർത്തിയശേഷമാണു പൊലീസ് മടങ്ങിയതെന്നു ഫറാസ് പറഞ്ഞു. കോവിഡ്-19 രോഗികൾ ഏറ്റവും കൂടുതലുള്ള കളനാട് ഉൾപ്പെടെയുള്ള കാസർഗോട്ടെ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കർശന നിരീക്ഷണമാണു പൊലീസ് നടത്തുന്നത്. അത്ര കടുത്തതല്ലാത്ത ചുമയും തൊണ്ട വരൾച്ചയും മാത്രമായിരുന്നു ഫറാസിലെ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് മറ്റു ബുദ്ധിമുട്ടുകളൊന്നും ശരീരത്തിലുണ്ടാക്കിയിട്ടില്ലെന്നു യുവാവ് പറഞ്ഞു. "ആശുപത്രിയിൽ മികച്ച ചികിത്സയും ശുശ്രൂഷയുമായിരുന്നു. ഡോക്ടർമാർ ശരീരത്തിലെ മുഴുവൻ അവയങ്ങളുടെയും വിശദമായ പരിശോധന നടത്തിയാണു ചികിത്സിച്ചത്. വുഹാനിൽനിന്ന് വൈറസ് ബാധിച്ച് എത്തിയ വിദ്യാർഥിക്കുശേഷമുള്ള ജില്ലാ ആശുപത്രിയിലെ ആദ്യ രോഗിയായിരുന്നു ഞാൻ. വിദ്യാർഥിയുടെ രോഗം ഭേദമാക്കിയ അനുഭവ സമ്പത്തുളളവരായിരുന്നു ഡോക്ടർമാർ എന്നതിനാൽ ഭയപ്പെടേണ്ട കാര്യമേയുണ്ടായിരുന്നില്ല. അപവാദപ്രചാരണത്തിൽ മനസ് പതറിയപ്പോൾ സൈക്കോളജിസ്റ്റ് അപർണ മാഡം ഉൾപ്പെടെയുള്ളവർ ആശ്വാസവാക്കുകളുമായി കൂടെനിന്നു. ആശുപത്രിയിൽ മികച്ച പരിചരണവും ഇഷ്ടഭക്ഷണങ്ങളും ലഭിച്ചു. അടുത്ത ടെസ്റ്റിനായി 19ന് ആശുപത്രിയിൽ പോകണം," ഫറാസ് പറഞ്ഞു. "ആരോഗ്യരംഗത്ത് ഇത്രയും അറിവും അനുഭവസമ്പത്തുമുള്ള സ്ഥലം ലോകത്തുവച്ച് തന്നെ കേരളം മാത്രമാണ്. ഇറ്റലിയിൽനിന്നു വന്ന അപ്പൂപ്പനെയും അമ്മൂമ്മയെും വരെ വൈറസിന്റെ പിടിയിൽനിന്ന് നാം രക്ഷിച്ചു. നിപയെ നേരിട്ട ആരോഗ്യവകുപ്പിന്റെ അനുഭവ സമ്പത്ത് കൊറോണയെ കീഴടക്കുന്നതിൽ നിർണായകമായി. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും വലിയ പങ്കാണ് വൈറസ് അധികം വ്യാപിക്കാതെ പിടിച്ചുനിർത്തുന്നത്. ഇവർക്ക് ആദ്യമായി നന്ദിപറയുന്നു. ഇതിനൊക്കെ മുന്നിൽനിന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വപരമായ പങ്ക് എടുത്തുപറയണം. ഈ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കിട്ടിയതിൽ കേരളം അഭിമാനിക്കണം," ഫറാസ് പറഞ്ഞു. ദുബായ് ദേര നയ്ഫിലെ സൂക്കിലെ പെർഫ്യൂം ഷോപ്പ് ജീവനക്കാരനാണു മുഹമ്മദ് ഫറാസ്. തനിക്കെങ്ങനെയാണു രോഗം പിടിപെട്ടതിനെക്കുറിച്ച് ഫറാസിന് ഊഹമൊന്നുമില്ല. തനിക്കു രോഗം പിടിപെട്ടത് ഫറാസ് ദുബായിലെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതോടെ ഷോപ്പിലെ മറ്റു രണ്ടു ജീവനക്കാരെയും ഒപ്പം താമസിക്കുന്ന 14 പേരെയും അവിടെ ഹോം ക്വാറന്റൈനിലാക്കിയിരുന്നതായും എന്നാൽ ഇവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്നും ഫറാസ് പറഞ്ഞു. രോഗം വ്യാപകമാകുന്ന ദുബായിൽ കളനാട് സ്വദേശികൾ ഉൾപ്പെടെ നിരവധി മലയാളികൾ ഭക്ഷണം പോലും കിട്ടാതെ ദുരിതത്തിലാണ്. ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയ്ക്കണമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നുമാണു കഴിഞ്ഞ പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ പ്രയത്നിച്ചവരിൽ നൂറുകണക്കിനു പ്രവാസികളിൽ ഒരാളായ ഫറാസിന്റെ അഭ്യർഥന. ഇക്കാര്യത്തിൽ, പ്രവാസികൾ നാടിന്റെ നെടുംതൂണാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഫറാസ് പറഞ്ഞു. ഈ പരീക്ഷണകാലം കഴിഞ്ഞാൽ ദുബായിലേക്കു തിരിച്ചുപോകുന്നുണ്ടോയെന്ന ചോദ്യത്തിന് 'ഇൻശാ അള്ളാ' എന്നായിരുന്നു 12 വർഷമായി പ്രവാസിയായ ഫറാസിന്റെ മറുപടി. തന്നെ രക്ഷിച്ച കേരളത്തിനൊപ്പം ഇനിയും ഏതു പ്രതിസന്ധിയിലും കൂടയുണ്ടാകുമെന്നും കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച മുഹമ്മദ് ഫറാസ് പറഞ്ഞു.
കോളജ് വിദ്യാര്ഥിനിയുമായുള്ള സെക്സ് വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. അസമിലെ ജോര്ഹട്ട് ജില്ലയിലാണ് സംഭവം. ദര്ശന ഭരാലി എന്ന പെണ്കുട്ടിയാണ് വയോധികനെ ഹണിട്രാപ്പില് കുടുക്കിയത്. പെണ്കുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന് അറിയാതെ പെണ്കുട്ടി വീഡിയോ പകര്ത്തുകയും പിന്നീട് പോണ് വെബ്സൈറ്റില് അപ്ലോഡ് ചെയ്യുകയും ചെയ്തു. ജോര്ഹട്ടിലെ ആളുകള്ക്കിടയില് വീഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികന് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതി ദര്ശനയ്ക്കെതിരേ കര്ശന നടപടി വേണമെന്ന് കുടുംബാംഗങ്ങള് ആവശ്യപ്പെട്ടു. മുമ്പും ദര്ശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്സൈറ്റുകളില് അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. ദര്ശനയെയും മറ്റ് രണ്ട് വിദ്യാര്ഥികളെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില് വിട്ടു.
വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുമന്ന ഗൌണിൽ അതി സുന്ദരിയായിട്ടാണ് ദർശന വിവാഹ സത്കാരത്തിന് എത്തുന്നത്. വിവാഹം ആണല്ലോ എന്ന് കരുതി മേയ്ക്കപ്പൊന്നും അധികം വാരിവലിച്ചിടാതെയെന്ന് താരം സത്കാര വേദിയിൽ എത്തിയത്. ദര്ശനയുടെ ലുക്കിനെ പറ്റി പ്രേക്ഷകർ അവരുടെ ഇഷ്ടം പങ്ക് വയ്ക്കുന്നന്നുണ്ട്. അതേസമയം സത്കാര വേദിയിൽ ദര്ശനയുടെ കുടുംബാംഗങ്ങളെയാണ് ആരാധകർ കൂടുതലും തിരയുന്നത്. READ ALSO:ദർശന വിവാഹിതയായി; സീരിയലിൽ നിന്നും ഒളിച്ചോടിയതല്ല; പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടിയിതാ! നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. അനൂപും തമ്മിലുള്ള വിവാഹത്തിന് ദർശനയുടെ കുടുംബത്തിന് വിയോജിപ്പ് ആയിരുന്നതായും, അത് കൊണ്ടാണ് അവർ വിവാഹത്തിന് എത്താതിരുന്നതെന്നും ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നുണ്ട്. മാത്രമല്ല ഇരുവരുടെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത് കറുത്തമുത്തിൽ അരുന്ധതി ആയെത്തിയ മഞ്ജുവാണെന്നും ചില ആരാധകർ സംശയം പങ്ക് വച്ചു. പറ്റി ചോദിക്കുന്നുണ്ട് അപ്പോഴാണ് ആരാധകരിൽ ചിലർ ദർശനയുടെ വിവാഹം മഞ്ജുന്റെ വീട്ടിൽ വെച്ചായിരുന്നു നടന്നതെന്നും ദർശനയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നുവെന്നും പറയുന്നത്.മാത്രമല്ല ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുൻകൈ എടുത്തത് മഞ്ജുവും ഭർത്താവും ആണെന്നും ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.
(www.kasargodvartha.com 08.07.2021) സാമൂഹിക അംഗീകാരം ആർജിച്ചെടുത്ത വ്യക്തിയാണ് ദേലംപാടി ഗ്രാമപഞ്ചായത്തിനെ നയിക്കുന്ന അഡ്വ.ഉഷ. ജനപ്രതിനിധി എന്ന നിലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുളള വ്യക്തിയാണ് അവർ. ത്രിതല പഞ്ചായത്തുകളിൽ ഓരോന്നിലും തന്റെ സാന്നിദ്ധ്യം അറിയിക്കാൻ കഴിഞ്ഞു എന്നുളളതും അഡ്വ. ഉഷയുടെ പ്രത്യേകതയാണ്. മറ്റാർക്കും ലഭ്യമല്ലാത്ത അവസരങ്ങളാണ് ജനപ്രതിനിധി എന്ന നിലയിൽ ഉഷയ്ക്ക് സാധ്യമായത്. 2010-15 ടേമിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തു മെമ്പറായി തന്റെ കഴിവു തെളിയിച്ചു. തുടർന്ന് 2015-20ൽ ജില്ലാ പഞ്ചായത്ത് മെമ്പറും, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസണുമായി, തീർന്നില്ല 2020-25 ലേക്ക് അവസരം ലഭ്യമായത് ദേലംപാടി ഗ്രാമ പഞ്ചായത്തിനെ നയിക്കാനാണ്. ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും കഴിഞ്ഞാൽ പോകേണ്ടത് സംസ്ഥാന അസംബ്ലിയിലേക്കാണ്. അത്തരമൊരു സ്ഥാന ലബ്ധിക്കു കൂടി യോഗ്യയാണ് അഡ്വ. ഉഷ. ഇത്തരമൊരു വളർച്ചയ്ക്കും, പ്രവർത്തന ചാതുരിക്കും പാരമ്പര്യത്തിനും പരിസ്ഥിതിക്കും നിർണ്ണായക സ്വാധീനമുണ്ട്. ഇരിയണ്ണിയയിൽ അറിയപ്പെടുന്ന കർഷക നേതാവും കമ്മ്യൂണിസ്റ്റുകാരനുമായ വി നാരായണന്റെ മകളായി ജനിച്ചതിൽ ഉഷ വക്കീൽ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ വിരൽതുമ്പിൽ തൂങ്ങി നടക്കാൻ തുടങ്ങിയപ്പോൾ മുതൽ ചെവിയിൽ മുഴങ്ങുന്ന മുദ്രാവാക്യമാണ് 'ഇൻക്വിലാബ്' ബാലസംഘത്തിലൂടെ, എസ് എഫ് ഐയിലൂടെ ഡി വൈ എഫ് ഐ വഴി പാർട്ടി മെമ്പർഷിപ്പ് നേടിയവളാണ് ഉഷ. ഇപ്പോൾ ഇരിയണ്ണി ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുന്നു. അറിയപ്പെടുന്ന പാർട്ടി പ്രവർത്തകരിൽ പലരും അച്ഛന്റെ കൂടെ വീട്ടിൽ വരുന്നതും ചർച്ച നടത്തുന്നതും മറ്റും കണ്ടു വളർന്നവളാണ് ഉഷ എന്ന പെൺകുട്ടി. പാച്ചേനി കുഞ്ഞിരാൻ തുടങ്ങിയവർ വന്നതും അവരുമായി സംസാരിച്ചതുമൊക്കെ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടെന്ന് ഉഷ പറയുന്നു. ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും കൃത്യമായി പഠിച്ചുകൊണ്ട് തന്നെ അവയ്ക്കുളള പരിഹാരം എങ്ങിനെ കാണാമെന്നുളള ധാരണയും അഡ്വ.ഉഷയ്ക്കുണ്ട്. ഭൂരിപക്ഷം ജനങ്ങളും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിച്ചു വരുന്നവരാണ്. വന്യമൃഗ ശല്യം ഭീകരമാണിവിടെ ഗ്രാമം സ്ഥിതി ചെയ്യുന്നതും ഭൂരിഭാഗവും വനമേഖലയിലാണ്. അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ ഒരു ദിവസം പുലർന്നു കഴിയുമ്പോഴേക്കും മുഴുവൻ അപ്രത്യക്ഷമാവുമ്പോൾ കർഷകരുടെ ഉളളം പൊളളുന്ന വേദന നമുക്ക് മനസ്സിലാവുന്നുണ്ട്. കാട്ടാന ശല്യം മൂലം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് ഒരു പതിനെട്ടുകാരൻ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞ് അനങ്ങാൻ വയ്യാതെ കിടപ്പിലാണ്. വനമേഖലയോട് തൊട്ടു കിടക്കുന്ന സ്ഥലത്ത് നടത്തുന്ന കാർഷിക വിളകളാണ് വന്യമൃഗങ്ങൾ നശിപ്പിച്ചു കളയുന്നത്. പ്രസ്തുത പ്രദേശങ്ങളിൽ വർഷങ്ങളായി താമസിച്ച് അധ്വാനിച്ച് ജീവിച്ചുവരുന്നവർ തങ്ങളുടെ കൈവശമുളള ഭൂമി കൈമാറി കൊടുക്കാൻ സന്നദ്ധരായിരിക്കുകയാണ്. പക്ഷേ കാര്യം അറിയുന്നവർ അത്തരം ഭൂമി കൈപ്പറ്റാൻ സന്നദ്ധരാവുന്നില്ല. ഇവിടങ്ങളിലേക്ക് യാത്രാ സൌകര്യങ്ങളില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. നടപ്പാതകൾ മാത്രമെ ഉളളൂ. കിലോമീറ്ററുകളോളം നടന്നു വേണം കാർഷിക വിഭവങ്ങൾ വിറ്റഴിക്കാനോ, രോഗ ചികിൽസക്കോ, സ്ക്കൂൾ പഠനത്തിനോ ചെന്നെത്താൻ വനം വകുപ്പിന്റെ പെർമിഷൻ ലഭിക്കാത്തതാണ് ഇവിടേക്കുളള റോഡ് നിർമ്മാണത്തിന് തടസ്സം. ഇതിനൊക്കെ പരിഹാരം നൽകേണ്ടതുണ്ട്. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വന മേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾക്ക് പരിഹാരം കണ്ടേ തീരൂ. എടുത്തു പറയത്തക്ക തൊഴിൽ മേഖലകളൊന്നും ദേലംപാടി പഞ്ചായത്തിൽ നിലവിലില്ല. നിരവധി ആളുകൾ വളരെ തുച്ഛമായ വരുമാനം ലഭിക്കുന്ന ബീഡിതെറുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജീവിത മാർഗ്ഗം കണ്ടെത്തുന്ന കുറേ ആളുകളുണ്ട്, ഇത് കഴിഞ്ഞാൽ ഭൂരിപക്ഷം പേരും കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ്. പഞ്ചായത്തിൽ മൂന്ന് ഹയർ സെക്കന്റി സ്ക്കൂളുകളുണ്ട്. പാണ്ടി, അഡൂർ, ദേലംപാടി എന്നിവിടങ്ങളിലാണ് അവ സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇവിടെയൊന്നും സയൻസ് വിഷയം അനുവദിച്ചു കിട്ടിയിട്ടില്ല. വരുന്ന വിദ്യാഭ്യാസ വർഷം ആ പ്രശ്നത്തിനൊരു പരിഹാരം കാണാമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രസിഡണ്ട്. ഇവിടെ രണ്ട് യു പി സ്ക്കൂളൂകളും, ആറ് എൽ പി സ്ക്കൂളുകളും മൂന്ന് മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളും പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടങ്ങളിലൊക്കെ കന്നട, മലയാളം മീഡിയങ്ങളുണ്ട്. പഞ്ചായത്തിന്റെ രണ്ട് അതിരുകളും കർണ്ണാടക സംസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതു കൊണ്ടു തന്നെ കർണ്ണാടക സംസ്ഥാനത്തിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളായ സുളള്യ, പുത്തൂർ,മംഗളൂർ എന്നിവിടങ്ങളിൽ ചെന്ന് കോളേജ് വിദ്യാഭ്യാസം നേടുന്നതിന് ഇവിടുത്തുകാർക്ക് സൌകര്യമുണ്ട്. കർഷക സമരം നടന്ന പ്രദേശമാണിത്. ജന്മിത്വം അവസാനിപ്പിക്കാൻ ഇവിടുത്തുകാർ ശക്തമായ സമരമുറകൾ സംഘടിപ്പിച്ചിട്ടുണ്ട്. അതു വഴി യഥാർത്ഥ കൃഷിക്കാരുടെ കൈകളിലേക്ക് ഭൂമി ലഭ്യമായി. ലഭ്യമായ ഭൂമിയിൽ കൃഷി ലാഭകരമാക്കാൻ കർഷകരെ സഹായിക്കേണ്ട പദ്ധതികൾക്കാണ് ഗ്രാമപഞ്ചായത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരിഞ്ചു ഭൂമി പോലും കൃഷിചെയ്യാതെ തരിശായി ഇടരുത്. ജലസേചല സൌകര്യം ഉണ്ടാക്കിയെടുക്കണം, കർഷകർക്ക് ലഭ്യമാവേണ്ട സബ്സിഡി യഥാസമയത്ത് ലഭ്യമാക്കികൊടുക്കണം, കർഷക കർമ്മ സേന രൂപീകരിക്കണം. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ അവരെ സജ്ജരാക്കാനുളള ബോധവൽക്കരണ കർമ്മ പദ്ധതികൾക്ക് രൂപം നൽകണം. ഇതൊക്കെയാണ് കാർഷിക രംഗത്ത് ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെന്ന് പ്രസിഡണ്ട് സൂചിപ്പിച്ചു. പ്രസിഡണ്ടിന്റെ മനസ്സിലുളള വേറൊരു കർമ്മ പദ്ധതി വളരെ ആവശ്യവും , ആകർഷകവുമായി തോന്നി. മറ്റ് പഞ്ചായത്തുകൾക്കും മാതൃകയാക്കാൻ പറ്റുന്ന പദ്ധതിയാണിത്. അത് മറ്റൊന്നുമല്ല. പഞ്ചായത്തിനു തനതായൊരു 'ദുരിതാശ്വാസനിധി' ഉണ്ടാക്കാൻ ശ്രമിക്കും എന്നുളളതാണ്. ദുരിതമനുഭവിക്കുന്ന ഗ്രാമവാസികൾക്ക് വളരെ പെട്ടെന്ന് സഹായമെത്തിക്കാനുളള ഒരു മാർഗ്ഗമാണിത്. സർക്കാർ സഹായം ലഭ്യമാവാൻ, ചില നൂലാമാലകൾ ഉളളതിനാൽ വളരെ പെട്ടെന്ന് ലഭിക്കില്ല. നേരെ മറിച്ച് പഞ്ചായത്തിന് തനതായി ഇത്തരമൊരു ഫണ്ട് ഉണ്ടായാൽ അർഹതപ്പെട്ടവർക്ക് വളരെ പെട്ടെന്ന് തന്നെ ലഭ്യമാക്കികൊടുക്കാൻ സാധിക്കും. ജനസഹകരണമുണ്ടായാൽ , സന്നദ്ധതയും ജനങ്ങളെ സഹായിക്കണമെന്ന ആഗ്രഹവുമുളള ജനപ്രതിനിധികൾക്ക് ഇത്തരം പരിപാടി വിജയിപ്പിക്കാൻ കഴിയും. ദേലംപാടിയെ ഇപ്പോൾ നയിക്കുന്ന അഡ്വ. ഉഷക്ക് ഇത് സാധ്യമാകുമെന്ന് അവരുടെ നിശ്ചയദാർഢ്യമുളള വാക്കുകൾ ശ്രവിച്ചപ്പോൾ എനിക്കു തോന്നി. കഴിഞ്ഞ ഇരുപത് വർഷമായി ദേലംപാടി പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആണ്. വീണ്ടും ഒരഞ്ചു വർഷം കൂടി ഭരിക്കാൻ ജനങ്ങൾ അനുവാദം നൽകിയിരിക്കുകയാണ് മൊത്തം പതിനാറ് വാർഡുകളാണ് പഞ്ചായത്തിലുളളത്. അതിൽ എൽഡിഎഫ് ഒമ്പത് സീറ്റും, യുഡിഎഫ് അഞ്ച് സീറ്റും, ബിജെപിക്ക് രണ്ട് സീറ്റുമാണുളളത്. ഇന്റർവ്യൂ നടത്തിയ വനിതാ ഗ്രാമാധ്യക്ഷൻമാരോട് ഞാൻ സ്ഥിരമായി ചോദിക്കുന്ന കാര്യംഃ സ്ത്രീ എന്ന നിലയിൽ താങ്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? സമൂഹത്തിലെ സ്ത്രീകൾ പൊതുവെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? അഡ്വ.ഉഷയുടെ ദീർഘകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ കൃത്യമായി അതിന് മറുപടി നൽകി. കഴിഞ്ഞ പത്തുവർഷമായി ജനപ്രതിനിധി എന്നനിലയിലും , ഇരുപത് വർഷത്തിലേറെയായി സാമൂഹ്യ പ്രവർത്തന രംഗത്തും ഇടപ്പെട്ടപ്പോൾ സ്ത്രീയെന്ന നിലയിൽ അപക്വമായ സമീപനം എന്റെ നേർക്ക് ആരും നടത്തിയിട്ടില്ല. പുരുഷമേധാവിത്വം ഉണ്ട് എന്ന് പറഞ്ഞ് പരിതപിക്കാതെ തുല്യരാണ് നമ്മളെല്ലാം എന്ന ബോധം സ്വയം വളർത്തിയെടുത്ത് അത് പ്രയോഗത്തിൽ കൊണ്ടു വന്നാൽ തുല്യതയ്ക്ക് കുറവു വരില്ല. അവിടെ ശരിയാവേണ്ടത് സ്ത്രീകൾ തന്നെയാണ്. നമ്മുടെ സാമൂഹ്യ വ്യവസ്ഥ കാരണം ചൂഷണം നടക്കുന്നതിനെ തടയിടണം, ആനുകൂല്യങ്ങൾ തുല്യമായി ലഭ്യമാക്കണം, കുടുംബത്തിൽ നിന്ന് തന്നെ സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത സമീപനങ്ങൾ ഉണ്ടാക്കിയെടുക്കണം സ്ത്രീകൾ ഞാൻ രണ്ടാം തരക്കാരിയാണെന്ന ബോധം പാടെ ഇല്ലാതാവണം. ഇതൊക്കെ പ്രയോഗത്തിൽ വരുത്തിയാൽ തുല്യതാ മനോഭാവം തനിയേ വന്നോളും. കുറച്ചുകൂടി വ്യക്തിപരമായി കാര്യങ്ങൾ അഡ്വ.ഉഷ പങ്കിട്ടു. ഇപ്പോൾ 41 ൽ എത്തിയ വ്യക്തിയാണെങ്കിലും , സംസാരത്തിലും, പ്രവൃത്തിയിലും, ഇടപെടലിലും യുവത്വം തന്നെയാണ്. കിലയിലെ ഫാക്കൽറ്റി മെമ്പറായ എച്ച് കൃഷ്ണനാണ് ഭർത്താവ്. രണ്ട് പെൺമക്കളാണവർക്ക്. പ്ലസ് വണ്ണിന് പഠിക്കുന്ന സൌപർണ്ണികയും ഏഴാം ക്ലാസുകാരി തേജസ്വിനിയുമാണവർ. വരുന്ന അഞ്ചു വർഷം കൊണ്ട് ദേലംപാടി പഞ്ചായത്തിൽ ആശാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻകഴിയുമെന്ന് തീർച്ചയാണ്. അതിന് നേതൃത്വം കൊടുക്കുന്ന ഊർജ്ജസ്വലയായ ഉഷക്ക് അത് സാധിക്കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം. ദേലംപാടിയെ ദേശം മുഴുവനറിയുന്ന ഇടമായി മാറ്റാൻ അഡ്വ.ഉഷ നേതൃത്വം കൊടുക്കുന്ന ഭരണ സമിതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Kerala, Members, Delampady, Delampadi has its own 'relief fund'; Adv. Usha with new ideas.
എഞ്ചിനും കപ്പലിന്റെ അടിഭാഗവും മാത്രമാണ് ഇനി പൊളിക്കാനുള്ളത്. കൊല്ലം ഇരവിപുരത്ത് തീരത്തടിഞ്ഞ ഹന്സിക കപ്പല് ഇനി ഓര്മായാകുകയാണ്. മണ്ണ് മാന്തിക്കപ്പല് പൊളിച്ച് നീക്കുന്ന നടപടി അവസാനഘട്ടത്തിലെത്തി. എഞ്ചിനും കപ്പലിന്റെ അടിഭാഗവും മാത്രമാണ് ഇനി പൊളിക്കാനുള്ളത്. തീരദേശവാസികള്ക്ക് ദുരിതവും, കാണികള്ക്ക് കൌതുകവും സമ്മാനിച്ചിരുന്ന ഹന്സിക കപ്പല് ഇനി ഇല്ല. കപ്പലിന്റെ മുകള് ഭാഗം പൊളിച്ച് മാറ്റി. 15 ദിവസത്തിനകം കപ്പല് പൂര്ണമായി പൊളിക്കാനാകുമെന്നാണ് കണക്കുകൂട്ടല്. മെയ് 31 ന് മുന്പ് ജോലികള് പൂര്ത്തീകരിക്കണമെന്നാണ് കരാറുകാര്ക്ക് ജില്ലാ ഭരണകൂടം നിര്ദ്ദേശം നല്കിയിട്ടുള്ളത്. പക്ഷേ കപ്പല് പൂര്ണമായി പൊളിച്ചു നീക്കിയാല് കടല് കയറാതിരിക്കാന് പുലിമുട്ട് നിര്മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം തുറമുഖം ഉപയോഗിച്ചതിന്റെ വാടക അടയ്ക്കാത്തതിനാല് അഞ്ച് വര്ഷം മുന്പ് തുറമുഖവകുപ്പ് പിടിച്ചിട്ടതായിരുന്നു ഹന്സിക. ഒന്നര വര്ഷം മുന്പ് കടലിലെ നങ്കൂരം ഇളകി നിയന്ത്രണം വിട്ട് കപ്പല് കരയ്ക്കടിയുകയായിരുന്നു.
ബുധനാഴ്ച ഗുജറാത്തിലെ ഭാവ്നഗറിൽ ദേശീയ ഗെയിംസ് വോളിബാൾ സ്വർണ്ണം നേടിയ കേരള പുരുഷ ടീം അംഗങ്ങൾ ചുണ്ടിനോട് വിരൽ ചേർത്ത് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരുന്നു. വിജയനായകനായ മുത്തുസ്വാമിയും കൂട്ടരും നിശബ്ദരായിരിക്കാൻ പറഞ്ഞത് അംഗീകാരമില്ലാത്ത കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷനോടാകാനാണ് സാധ്യത. വെറും സ്വർണമല്ല ഈ മെഡൽ. നമ്മുടെ സംസ്ഥാനത്തിന് കിട്ടിയ തനി തങ്കമാണ്. ദേശീയ ഗെയിംസിൽ അവസാന ദിനം കേരളം വോളിബാളിൽ നേടിയ ഇരട്ട സ്വർണത്തിന് അത്രമേൽ പ്രാധാന്യമുണ്ട്. വോളിബാളിന്റെ അപ്പോസ്തലന്മാരും പ്രചാരകരുമായി നടിച്ച് ഒരു കൂട്ടർ നടത്തുന്ന കളി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയം. വോളി അസോസിയേഷൻ അംഗീകാരമില്ലാത്തതിനാൽ കേരള സ്പോർട്സ് കൌൺസിൽ തെരഞ്ഞെടുത്ത ടീമിനെ ഗുജറാത്തിലേക്ക് അയക്കാതിരിക്കാൻ ചെലവഴിച്ച സമയവും പണവും ഉണ്ടായിരുന്നെങ്കിൽ നിരവധി കുട്ടികൾക്ക് പരിശീലനം നൽകാമായിരുന്നു. വോളി അസോസിയേഷനും അവരുടെ മച്ചുനന്മാരായ കേരള ഒളിമ്പിക് അസോസിയേഷനുമാണ് ഈ കളിക്ക് പിന്നിൽ എന്നതാണ് ഏറെ കൌതുകം. ഹൈകോടതിയിലും സുപ്രീംകോടതിയിലും ലക്ഷങ്ങൾ മുടക്കി കേസ് നടത്തി കേരള ടീമിൻറെ ഗുജറാത്ത് യാത്ര മുടക്കാൻ ശ്രമിച്ചത് ഈ രണ്ടു കൂട്ടരാണ്. വേറെ ഏത് രാജ്യത്ത് ഉണ്ടാകും ഇതുപോലെ കളിയെ 'സ്നേഹിക്കുന്നവർ ' . കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിന് കേരള വോളിബാൾ അസോസിയേഷന്റെ അംഗീകാരം സംസ്ഥാന സ്പോർട്സ് കൌൺസിൽ റദ്ദാക്കിയിരുന്നു. കേരള അസോസിയേഷന്റെ അഖിലേന്ത്യപതിപ്പായ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 2020 ജൂൺ 25 മുതൽ അംഗീകാരമില്ല. 2018 ൽ സ്പോർട്സ് കൌൺസിൽ വോളിബാൾ അസോസിയേഷന്റ അഫിലിയേഷൻ റദ്ദാക്കിയ ചരിത്രമുണ്ട്. അന്ന് പലതരം സമ്മർദ്ദങ്ങൾ പുറത്തെടുത്ത് അസോസിയേഷൻ തിരിച്ചു കയറി. എന്നാൽ ഇത്തവണ പണി പാളി. സമ്മർദ്ദങ്ങൾ ഒന്നും ഫലം കണ്ടില്ല. സ്പോർട്സ് കൌൺസിൽ പ്രസിഡന്റും സർക്കാരും തീരുമാനത്തിൽ ഉറച്ചുനിന്നു. സ്പോർട്സ് കൌൺസിൽ സെലക്ഷൻ ട്രയൽസ് നടത്തി വോളിബാൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ചു. സബ്ജൂനിയർ മുതൽ സീനിയർ തലം വരെ ചാമ്പ്യൻഷിപ്പുകൾ മികച്ച രീതിയിൽ നടന്നു. വോളി അസോസിയേഷൻ കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. നേരത്തെ അസോസിയേഷൻറെ കൂടെയുണ്ടായിരുന്ന പലരും സ്പോർട്സ് കൌൺസിലിന്റെ 'കോർട്ടിലേക്ക് ' മാറി. (വനിത വോളിബാളിൽ സ്വർണം നേടിയ കേരളം - ചിത്രംഃ പി. സന്ദീപ്) അതിനിടയാണ് പ്രൈം വോളി ലീഗ് തുടങ്ങിയത്. ഈ ലീഗിലെ ടീമുകളിൽ ചേർന്നാൽ പുറത്താക്കുമെന്ന് അസോസിയേഷനും ദേശീയ ഫെഡറേഷനും ഭീഷണിപ്പെടുത്തി. ഭീഷണികളുടെ സ്മാഷുകൾ സമർഥമായി ബ്ലോക്ക് ചെയ്ത താരങ്ങൾ വിവിധ ടീമുകളിൽ ചേർന്നതോടെ വോളി മേലാളന്മാർ ഇളിഭ്യരായി. കോച്ചായും കളിക്കാരായും മലയാളികൾ തിളങ്ങിയ പ്രൈം ലീഗിന്റ രണ്ടാം സീസണിലെ താരലേലം തുടങ്ങുന്നതിൻറെ തലേന്നാണ് ദേശീയ ഗെയിംസിലെ സ്വർണ്ണ നേട്ടം എന്നതും യാദൃശ്ചികം. പ്രൈം വോളിയിൽ പങ്കെടുത്ത താരങ്ങളെ ഒരു മത്സരത്തിലും കയറ്റില്ലെന്ന വാശിയിലാണ് അസോസിയേഷനും ഫെഡറേഷനും. എന്ത് നല്ല നടക്കാത്ത സ്വപ്നം. (ദേശീയ ഗെയിംസ് പുരുഷ വോളിബാളില് സ്വര്ണം നേടിയ കേരള ടീം) ദേശീയ ഗെയിംസിന് മുമ്പ് കോർട്ടിൽ (കളിക്കളം) നിന്ന് കോർട്ടിലേക്ക് (കോടതി) പോകേണ്ട ഗതികേടിലായിരുന്നു കേരള താരങ്ങൾ. ഇതിൽ പലരും വെറും കേരള താരങ്ങൾ അല്ല, ഇന്ത്യൻ ക്യാപ്റ്റൻ വരെയുണ്ട്. ദേശീയ ഗെയിംസിന് മുന്നോടിയായി ആഗസ്റ്റ് ഏഴിന് സ്പോർട്സ് കൌൺസിൽ ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തിയിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത കൌൺസിൽ ആഗസ്റ്റ് 15 മുതൽ പരിശീലന ക്യാമ്പും തുടങ്ങി. ഇതിനിടയാണ് 'കളികൾ ' വരുന്നത്. കേരളത്തിലെ ഒളിമ്പിക് അസോസിയേഷനും വോളിബാൾ അസോസിയേഷനും കളിയിലെ സെറ്ററും അറ്റാക്കും പോലെ പരസ്പരം മനസ്സ് അറിയുന്നവരാണ്. വോളി അസോസിയേഷനിലെ പ്രമുഖൻ അടക്കം ഒളിമ്പിക് അസോസിയേഷനിലുമുണ്ട്. സ്പോർട്സ് കൌൺസിൽ ദേശീയ ഗെയിംസിലേക്ക് ടീമിനെ അയക്കാതിരിക്കാൻ വോളി അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചു. ഉചിതമായ ടീമിനെ തെരഞ്ഞെടുത്ത് അയക്കാൻ കോടതി ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ടു. തക്കം പാർത്തുനിന്ന് അസോസിയേഷൻ തെരഞ്ഞെടുത്തത് വോളി അസോസിയേഷൻ കൊടുത്ത പട്ടികയിൽ നിന്നുള്ളവരെ. തുടർന്ന് ഇൻറർനാഷണൽ താരങ്ങൾ അടക്കം ഹൈകോടതിയെ സമീപിച്ചാണ് സ്പോർട്സ് കൌൺസിൽ ടീമിന് ദേശീയ കൌൺസിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയത്. മുൻ താരങ്ങൾ അടക്കം നിരവധി പേർ ഈ പോരാട്ടത്തിന് പിന്തുണയേകി. ഹൈകോടതിയിൽ നിന്ന് തിരിച്ചടി ഏറ്റിട്ടും വോളി അസോസിയേഷൻ പിന്മാറിയില്ല. ലക്ഷങ്ങൾ മുടക്കി സുപ്രീംകോടതിയിൽ ലീവ് പെറ്റീഷൻ ഹരജി നൽകി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാവില്ലെന്ന് പരമോന്നത കോടതി തറപ്പിച്ചു പറഞ്ഞു. ഈ ദിവസങ്ങളിലെല്ലാം താരങ്ങളും കോച്ചുമാരും അനുഭവിച്ച ടെൻഷൻ ഒന്നോർത്തു നോക്കൂ. വോളിബാളിനെ ഉദ്ധരിക്കാൻ എന്ന് അവകാശപ്പെട്ട് അവതാരപ്പിറവി എടുത്തവരാണ് ഇതിന് പിന്നിലെന്നതാണ് അത്ഭുതം. സ്പോർട്സ് കൌൺസിൽ അംഗീകാരം റദ്ദാക്കിയെങ്കിലും ഭരണപക്ഷത്തുള്ള പലരും വോളി അസോസിയേഷന്റെ സ്വന്തക്കാരാണ്. മന്ത്രിമാർ തന്നെ അംഗീകാരമില്ലാത്ത ഈ അസോസിയേഷന്റെ രക്ഷാധികാരികളാണെന്ന് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു. അംഗീകാരം റദ്ദാക്കാൻ ഒപ്പിട്ട കായിക മന്ത്രി വി. അബ്ദുറഹ്മാൻ തന്നെയായിരുന്നു ഒരു രക്ഷാധികാരി! സ്പോർട്സ് കൌൺസിലെ ഒരു ഭാരവാഹി കേരള ഒളിമ്പിക് അസോസിയേഷൻറെ ഭാരവാഹിയും വോളിബാൾ അസോസിയേഷന്റെ സ്വന്തക്കാരനുമാണ്. ഇത്തരം വമ്പന്മാർക്കെല്ലാം പാഠമാണ് കേരള ടീമുകൾ ദേശീയ ഗെയിംസിൽ നേടിയ സ്വർണം. (വോളിബാൾ ടീമിനെ അഭിനന്ദിച്ചുള്ള കേരള ഒളിമ്പിക് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ, ചിത്രത്തിലുള്ളത് വെള്ളി നേടിയ പുരുഷ ഫുട്ബാൾ ടീമാണ്) സെറ്റ് പോയന്റ്ഃ ദേശീയ ഗെയിംസിൽ ജേതാക്കളായ കേരള പുരുഷ ടീമിന് അഭിനന്ദനമറിയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടെയുള്ള ഫോട്ടോ കണ്ട് വോളിബാൾ പ്രേമികളും ഫുട്ബാൾ ആരാധകരും ഞെട്ടി. ഗെയിംസിൽ പുരുഷ ഫുട്ബാൾ രണ്ടാം സ്ഥാനം നേടിയ കേരള ടീമിൻറെ പടമായിരുന്നു അത്. സ്വന്തം ടീമിനെ പോലും തിരിച്ചറിയാൻ പറ്റാത്ത കായിക സംഘടനകൾക്ക് നമോവാകം.
പകർച്ചവ്യാധിയുടെ കീഴിൽ എൽഇഡി ഡിസ്പ്ലേ വ്യവസായത്തിന് എന്ത് സ്വാധീനമുണ്ടാകും? ന്യൂ കൊറോണറി ന്യുമോണിയ പൊട്ടിപ്പുറപ്പെടുന്നത് രാജ്യത്തെ തെരുവുകൾ ശൂന്യമാക്കി, ജോലി പുനരാരംഭിക്കുന്നതിലെ കാലതാമസം എണ്ണമറ്റ വ്യവസായങ്ങളെ ബാധിച്ചു. എൽഇഡി ഡിസ്പ്ലേകൾ പ്രതിനിധീകരിക്കുന്ന നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, ഇത് ഒരു അപകടവും അവസരവുമാണ്. നിലവിൽ, ചില കമ്പനികൾ ജോലി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ഈ വ്യവസായത്തിലെ വിവിധ വ്യവസായങ്ങളും വ്യത്യസ്ത ഫോർമാറ്റുകളും അനുസരിച്ച്, ചില കമ്പനികളുടെ വെല്ലുവിളി കാലയളവ് 2 മാസം ആയിരിക്കരുത്, 3 മാസം മുതൽ 5 മാസം വരെ ആയിരിക്കണം. വളരെക്കാലമായി, കമ്പനി നഷ്ടത്തിലായിരുന്നു. ഇന്ന്, എൽഇഡി ഡിസ്പ്ലേ വ്യവസായത്തിൽ പകർച്ചവ്യാധിയുടെ സ്വാധീനത്തെക്കുറിച്ചും അതിന്റെ ഭാവി വികസനത്തെക്കുറിച്ചും ചർച്ച ചെയ്യാം. ഈ വർഷത്തെ പകർച്ചവ്യാധി കാരണം, ഷെൻഷെനിലെ എൽഇഡി ഡിസ്പ്ലേ റദ്ദാക്കി. പല കമ്പനികളുടെയും പര്യടനം മാത്രമല്ല, ഈ വർഷത്തെ മൊത്തത്തിലുള്ള വിപണന തന്ത്രവും മാറ്റിവച്ചിരിക്കുന്നു. ഈ വർഷത്തെ മാർക്കറ്റിംഗ് തന്ത്രം വീണ്ടും ഇച്ഛാനുസൃതമാക്കേണ്ടത് ആവശ്യമാണ്. അതിനാൽ, നിരവധി കമ്പനികൾക്ക് അവരുടെ എക്സിബിഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുകയും എക്സിബിഷന്റെ വിപുലീകരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് മറ്റൊരു വിധത്തിൽ എക്സ്പോഷർ വർദ്ധിപ്പിക്കുന്നതിന് വർഷം മുഴുവൻ അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ മാറ്റം വരുത്തുകയും വേണം. ഉദാഹരണത്തിന്, എക്സ്പോഷർ വർദ്ധിപ്പിക്കുന്നതിന് ആദ്യകാല റോഡ് എൽഇഡി ഡിസ്പ്ലേ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അതേസമയം, പല സ്വയം-മീഡിയ പ്ലാറ്റ്ഫോമുകളും പകർച്ചവ്യാധിയെ വളരെയധികം പിന്തുണയ്ക്കുന്നു, അതിനാൽ ഇന്റർനെറ്റ് പ്രമോഷനിൽ അവ വളരെയധികം സഹായിച്ചിട്ടുണ്ട്. പകർച്ചവ്യാധിയുടെ മികച്ച നിയന്ത്രണത്തിനും വേണ്ടിയാണിത്. ജോലി പുനരാരംഭിക്കുന്നത് കാലതാമസം വരുത്തുന്നത് കമ്പനിയുടെ ജീവനക്കാർക്കും ഉത്തരവാദിത്തമാണ്. എന്നിരുന്നാലും, കമ്പനി പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ, എന്റർപ്രൈസിന് സാധാരണയായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ഉത്പാദനമില്ലെന്നും ഇതിനർത്ഥം. ഫാക്ടറി വാടക, ഉൽപ്പന്ന വിതരണം വൈകുന്നത്, ജീവനക്കാരുടെ ശമ്പളം, വായ്പകൾ, മറ്റ് ചെലവുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. വരുമാനമില്ല, ചെലവുകൾ മാത്രം, കമ്പനിയുടെ നഷ്ടം അനിവാര്യമാണ്. പല സർക്കിളുകളിലും എൽഇഡി ഡിസ്പ്ലേ വാടകയ്ക്ക് കൊടുക്കുന്ന നിരവധി സുഹൃത്തുക്കൾ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും സാംസ്കാരിക പ്രകടനങ്ങൾ, വാണിജ്യ പ്രകടനങ്ങൾ, വിവാഹങ്ങൾ, ആഘോഷങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ റദ്ദാക്കേണ്ടതുണ്ടെന്നും അതിനാൽ വരുമാനമില്ല വർഷത്തിന്റെ ആദ്യ പകുതി. ചൈന പെർഫോമിംഗ് ആർട്സ് അസോസിയേഷന്റെ അപൂർണ്ണമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പകർച്ചവ്യാധിയുടെ സമയത്ത് ദേശീയ പ്രകടന വിപണി പൂർണ്ണമായും നിശ്ചലമായിരുന്നു. 2020 ജനുവരി മുതൽ മാർച്ച് വരെ രാജ്യവ്യാപകമായി 20,000 ഓളം പ്രകടനങ്ങൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു, നേരിട്ടുള്ള ബോക്സ് ഓഫീസ് നഷ്ടം 2 ബില്ല്യൺ യുവാൻ കവിഞ്ഞു. ഈ സാഹചര്യത്തിൽ, ചെലവ് ലാഭിക്കുന്നതിന്, ടെർമിനൽ ഓപ്പറേറ്റർമാർ വലിയ do ട്ട്ഡോർ പരസ്യ സ്ക്രീനുകൾ അടച്ചുപൂട്ടുന്നു, ഡിസ്പ്ലേ വ്യവസായത്തിലെ ടെർമിനൽ ഡിമാൻഡ് കൂടുതൽ അടിച്ചമർത്തപ്പെട്ടു, ഈ മാസങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് മാത്രം. വികസനം മന്ദഗതിയിലായ എൽഇഡി ഡിസ്പ്ലേ വ്യവസായത്തെ പകർച്ചവ്യാധി കൂടുതൽ വഷളാക്കിയിട്ടുണ്ടെങ്കിലും, പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ എൽഇഡി ഡിസ്പ്ലേ വ്യവസായം മുന്നേറുകയാണ്. മികച്ച പോസിറ്റീവ് ഇഫക്റ്റ്. പകർച്ചവ്യാധിയുടെ ഈ യുദ്ധത്തിൽ, വലിയ സ്ക്രീൻ കമാൻഡ് സെന്റർ ഒരു സുപ്രധാന സ്ഥാനത്താണ് എന്നതിൽ സംശയമില്ല. ഇത് ഒരു സ്മാർട്ട് സിറ്റിയുടെ മസ്തിഷ്കം, ശാസ്ത്രീയ തീരുമാനമെടുക്കലിനും കമാൻഡിനുമുള്ള ഒരു ജാലകം, പകർച്ചവ്യാധി സാഹചര്യത്തിലും യുദ്ധകാല വ്യവസ്ഥയിലും പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ആക്സിലറേറ്റർ എന്നിവയാണ്. പല മേഖലകളിലും, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സിസ്റ്റം "എപ്പിഡെമിക് മാനേജ്മെന്റിന്റെ" ഒരു പ്രധാന നോഡായി മാറി. അന്തർ-പ്രവിശ്യാ ഷട്ടിൽ യാത്രക്കാരുടെ ഗതാഗതം താൽക്കാലികമായി നിർത്തുക, എല്ലാ ക്രോസ്-പ്രൊവിൻഷ്യൽ ചാനലുകളിലും സമഗ്രമായി കാർഡുകൾ സ്ഥാപിക്കുക, ഹുബെ പ്രവിശ്യയിലേക്കും പുറത്തേക്കും ഹൈവേ പ്രവേശന കവാടങ്ങൾ അടയ്ക്കുക തുടങ്ങിയ കർശനമായ ഗതാഗത നിയന്ത്രണം രാജ്യത്തുടനീളം നടപ്പാക്കുന്നു. റോഡ് അടയ്ക്കൽ, ages ട്ടേജുകൾ എന്നിവയ്ക്ക് പുറമേ, "ഗതാഗത ശൃംഖല" യിലെ ട്രാഫിക്, ആളുകൾ, മെറ്റീരിയൽ ഫ്ലോ എന്നിവയുടെ അവസ്ഥ തത്സമയം മനസിലാക്കുക എന്നതാണ് ട്രാഫിക് നിയന്ത്രണത്തിന്റെ പ്രധാന കാര്യം. ഈ സമയത്ത്, രാജ്യത്തുടനീളമുള്ള ട്രാഫിക് കമാൻഡ് സെന്ററുകളുടെ എൽഇഡി ഡിസ്പ്ലേ സ്ക്രീനുകൾ വിവര ശേഖരണത്തിന്റെ പ്രധാന നോഡുകളായി മാറുകയും തത്സമയ കമാൻഡിന്റെ പ്രധാന വിൻഡോ ആയി മാറുകയും ചെയ്തു. 2020 ലെ പുതിയ കൊറോണ വൈറസ് അണുബാധയുടെ ന്യുമോണിയ പകർച്ചവ്യാധി രാജ്യത്തെ എൽഇഡി ഡിസ്പ്ലേ വ്യവസായത്തിന് "നിർണായക തിരിച്ചടി" നൽകിയിട്ടുണ്ട്, എന്നാൽ ഈ വെള്ളപ്പൊക്കത്തിൽ ഒരു "നോഹയുടെ പെട്ടകം" ഉണ്ട്, പ്രതീക്ഷയുടെ വിത്ത് പോലെ, അത് വളർന്നുവരുന്നു. എൽഇഡി ഡിസ്പ്ലേ വ്യവസായത്തെ സംബന്ധിച്ചിടത്തോളം, ആന്റി-എപ്പിഡെമിക് കമാൻഡ് സെന്ററിലെ എൽഇഡി ഡിസ്പ്ലേ പ്രയോഗം ഇതുപോലെയാണ്, മുൻ നിരയിൽ പോരാടുന്നവർക്ക് വ്യവസായത്തിന് നിരന്തരം ity ർജ്ജവും ity ർജ്ജവും നൽകുന്നു. ഇപ്പോൾ, ഇൻഡോർ നിയന്ത്രണ മേഖലയിലെ കമാൻഡ് സെന്ററുകൾ പോലുള്ള ആപ്ലിക്കേഷനുകൾ ക്രമേണ രാജ്യമെമ്പാടും വിരിഞ്ഞു, ഭാവിയിൽ ഈ രംഗത്ത് മികച്ച സ്ക്രീൻ കമ്പനികൾ എങ്ങനെ പ്രകടനം നടത്തും എന്നതും വളരെ ആവേശകരമാണ്. 2020 ഷെൻഷെൻ റേഡിയൻറ് ടെക്നോളജി കമ്പനി, ലിമിറ്റഡ്. ബുദ്ധിമുട്ടുകൾ മറികടന്ന് പകർച്ചവ്യാധിക്കെതിരെ ഒരുമിച്ച് പോരാടുക ബുദ്ധിമുട്ടാണ്. നിലവിൽ കമ്പനി പൂർണമായും പ്രവർത്തനം പുനരാരംഭിച്ചു.
ചോദ്യംഃ വല്ലാത്ത മാനസികവ്യഥയോടെയാണ് ഞാന് ഈ കത്തെഴുതുന്നത്. ഞാന് വിവാഹിതനായ ഒരു സോഫ്റ്റുവെയര് എഞ്ചിനീയറാണ്. ഒരു പ്രത്യേക സാഹചര്യത്തില് അയല്ക്കാരിയായ 40കാരിയുമായി ഞാന് ലൈംഗികബന്ധത്തിലേര്പ്പെട്ടു. ഇപ്പോള് ആകെ കുഴപ്പമായിരിക്കുകയാണ്. ലൈംഗികബന്ധം ഇടയ്ക്കിടെ വേണമെന്ന് അവര് ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി നേരിട്ട് വീട്ടില് എത്തുകയും എന്നെ നിരന്തരം ഫോണ് ചെയ്യുകയും ചെയ്യുന്നു. ഞാന് വഴങ്ങിയില്ലെങ്കില് എന്റെ ഭാര്യയോട് എല്ലാം പറഞ്ഞുകൊടുക്കുമെന്നും അവര് ഭീഷണിപ്പെടുത്തുന്നു. ഞാന് എന്തുചെയ്യണം? ഉത്തരംഃ പ്രശ്നം ഗൌരവമുള്ളതുതന്നെയാണ്. അയല്ക്കാരിയെ കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി. സംഭവിച്ചത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും തനിക്ക് കുടുംബമുണ്ടെന്നും അവര്ക്ക് ബോധ്യമാകുന്ന രീതിയില് പറയുക. നിങ്ങളുടെ ഭാര്യ ഇത്തരം സംഭവങ്ങളെ അതിന്റേതായ രീതിയില് എടുക്കുന്നയാളാണെങ്കില് അവരെയും കാര്യം ബോധ്യപ്പെടുത്താന് ശ്രമിക്കുക. കാരണം, ഒരു കള്ളം നിലനിര്ത്താനായി ഒരുപാട് കള്ളങ്ങള് നിങ്ങള്ക്ക് പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്. കഴിയുമെങ്കില്, അകലെയുള്ള ഒരു വീട്ടിലേക്ക് താമസം മാറാന് ശ്രമിക്കുക.
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന കലാപത്തിൽ എല്ലാ പ്രതിഷേധക്കാർക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ദീപ് സിദ്ധു. എല്ലാ പോലീസ് കേസുകളും തനിക്ക് എതിരെ തിരിയുകയാണെന്ന് തെളിഞ്ഞതോടെയാണ് സിദ്ധു സംഭവങ്ങൾ വെളിപ്പെടുത്തിയത്. വീഡിയോയിൽ സംഘടനാ നേതാക്കൾക്ക് നേരെ ഭീഷണിമുഴക്കുകയും ചെയ്യുന്നുണ്ട്. താൻ ദേശവിരുദ്ധനാണെങ്കിൽ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും ദേശവിരുദ്ധരാണെന്നാണ് സിദ്ധു പറഞ്ഞത്. ഡൽഹിയിൽ 3000 പ്രതിഷേധക്കാർ മാത്രമാണ് മുൻപ് നിശ്ചയിച്ച വഴിയിലൂടെ യാത്ര ചെയ്തത്. മറ്റുള്ളവർ നേതാക്കളുടെ അഭാവത്തിലാണ്ചെങ്കോട്ടയിലെത്തി പ്രതിഷേധം സൃഷ്ടിച്ചത്. എന്നാൽ പ്രതിഷേധത്തിന് പൂർണ പിന്തുണ നൽകുകയും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുകയും ചെയ്ത ഒരു നേതാവിനെയും സംഘർഷത്തിൽ കണ്ടില്ലെന്നാണ് സിദ്ധു പറഞ്ഞത്. ചെങ്കോട്ടയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ അതിൽ താൻ മാത്രമെ ഉണ്ടായിരുന്നുള്ളു. മറ്റ് സംഘടനാ നേതാക്കൾ എല്ലാവരും പ്രതിഷേധക്കാരെ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. അവർ പോലീസിനെ കണ്ടപ്പോൾ കീഴടങ്ങിയെന്നാണ് സിദ്ധു പറഞ്ഞത്. എല്ലാ സംഘടനാ നേതാക്കളും തന്നെ കുറ്റക്കാരനെന്ന് ആരോപിച്ചത് കൊണ്ട് മാത്രമാണ് പോലീസ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും സിദ്ധു വ്യക്തമാക്കി. എന്നാൽ സംഘടനകളുടെ പല രഹസ്യങ്ങളും പുറത്തുവിട്ടാൽ പിന്നെ നേതാക്കൾക്ക് ഒളിക്കാൻ സ്ഥലമുണ്ടാവില്ലെന്ന് സിദ്ധു ഭീഷണിപ്പെടുത്തി. തന്നെ കബളിപ്പിച്ച് പ്രതിയാക്കിയ സംഘടനാ നേതാക്കളെ ഇനി കണ്ടാൽ വെറുതെ വിടില്ലെന്നും സിദ്ദു പറഞ്ഞു. ഡൽഹിയിൽ നടന്ന സംഘർഷത്തിൽ ദീപ് സിദ്ധു ഉൾപ്പെടെ നിരവധി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ ദീപ് സിദ്ധു രക്ഷപ്പെടുന്ന വീഡിയോയും പ്രചരിച്ചിരുന്നു. എന്നാൽ പ്രശ്നം രൂക്ഷമായതോടെ എല്ലാ നേതാക്കളും ദീപ് സിദ്ധുവിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധത്തിന് പിന്തുണ നൽകിയ കോൺഗ്രസും ഇപ്പോൾ സിദ്ധുവിന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറിയിരിക്കുകയാണ്.
ശബരിമല കാണിക്ക മോഷ്ടിച്ച സംഭവത്തില് പമ്പ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്ഡ് ജീവനക്കാരന് റെജികുമാറിനെ വിജിലന്സ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റെജികുമാറിനെ ഇന്ന് കോടതിയില് ഹാജരാക്കും. ശബരിമലയില് ഭണ്ഡാരത്തില് നിക്ഷേപിച്ച 11 ഗ്രാം വരുന്ന സ്വര്ണവളയാണ് റെജികുമാര് അപഹരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. ഏറ്റുമാനൂര് കുടമാളൂര് വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജികുമാര്. മിഥുന മാസ പൂജാ വേളയില് ശബരിമലയിലെ കാണിക്ക എണ്ണുന്നതിനായാണ് ഇയാള് എത്തിയത്. മോഷണം ശ്രദ്ധയില്പ്പെട്ടതോടെ റെജികുമാറിനെ വിജിലന്സ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വപ്നയുടെ ലോക്കറില് നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ എം. ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്ഫോഴ്സ്മെന്റ് കണ്ടെത്തലോടെ ദേശീയ അന്വേഷണ ഏജന്സിയും കസ്റ്റംസും വെട്ടിലായി. സ്വര്ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില് നിന്ന് ലഭിച്ചത് എന്നായിരുന്നു കസ്റ്റംസിന്റെയും എന്ഐഎയുടെയും കണ്ടെത്തല്. ലോക്കറിലെ പണം സ്വര്ണക്കടത്തിലേതല്ലെന്ന് വ്യക്തമായാല് നിലവിലെ അന്വേഷണത്തെ കാര്യമായി ബാധിക്കും. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില് ശിവശങ്കറിനെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എസ്ബിഐയിലെ സ്വപ്നസുരേഷിന്റെ ലോക്കറില് നിന്ന് 64 ലക്ഷം രൂപയും ഫെഡറല് ബാങ്ക് സ്റ്റാച്യൂ ശാഖയിലെ ലോക്കറില് നിന്ന് 46ലക്ഷത്തി അന്പതിനായിരം രൂപയുമാണ് എന്ഐഎ കണ്ടെടുത്തത്. ഇത് സ്വര്ണക്കടത്തില് പ്രതിയുണ്ടാക്കിയ പണമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്ഐഎ അന്വേഷണം തുടങ്ങിയത് തന്നെ. കസ്റ്റംസും എന്ഐഎയുടെ അന്വേഷണത്തോട് യോജിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്. കെ. ടി റമീസാണ് സ്വര്ണക്കടത്തിന്റെ സൂത്രധാരനെന്നായിരുന്നു ഇരു ഏജന്സികളും വ്യക്തമാക്കിയത്. ആദ്യഘട്ടത്തില് ഈ അന്വേഷണത്തെ ശരിവച്ച എന്ഫോഴ്സ്മെന്റ് കോടതിയില് കുറ്റപത്രവും സമര്പ്പിച്ചു. എന്നാല് ശിവശങ്കറിെന്റ ജാമ്യാപേക്ഷയ്ക്കെതിരെ പ്രിന്സിപ്പല് സെഷന്സ് കോടതിയില് സമര്പ്പിച്ച എതിര് സത്യവാങ്മൂലത്തില് എന്ഫോഴ്സ്മെന്റ് നടത്തിയ വെളിപ്പെടുത്തല് സ്വര്ണക്കടത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തെ തകിടം മറിക്കുന്നതാണ്. ലൈഫ് മിഷന് കരാറിലൂടെ ശിവശങ്കറിന് ലഭിച്ച പണമാണ് സ്വപ്ന ലോക്കറില് സൂക്ഷിച്ചതെന്നും ശിവശങ്കറിനെ രക്ഷപെടുത്താന് സ്വപ്ന കള്ളം പറഞ്ഞതാണെന്നുമാണ് എന്ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്. മാത്രവുമല്ല സ്വര്ണക്കടത്തിന്റെ സൂത്രധാരന് ശിവശങ്കറാണെന്നും എന്ഫോഴ്സ്മെന്റ് പറയുന്നു. ഇതോടെ വെട്ടിലായത് മറ്റ് ഏജന്സികളാണ്. ലോക്കറിലെ പണം സ്വര്ണക്കടത്തിലെതല്ലെങ്കില് എന്ഐഎയ്ക്കും കസ്റ്റംസിനും തുടരന്വേഷണം ദുഷ്കരമാകും. എന്ഐഎയും കസ്റ്റംസും ഇതുവരെ കോടതിയില് നല്കിയ രേഖകളിലെല്ലാം ഈ പണം സ്വര്ണക്കടത്തിലേതാണ് എന്ന് ആവര്ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്ഫോഴ്സ്മെന്റിന്റെ പുതിയ വാദത്തോടെ ശിവശങ്കറിനെ എന്ഐഎയ്ക്കും കസ്റ്റംസിനും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് . കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും. എന്ഐഎ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യന് സൂപ്പര് ലീഗ് ( Indian Super League ) ഫുട്ബോളില് കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) യുടെ ഡല്ഹി താരം ആയുഷ് അധികാരി ( Ayush Adhikari ) 2023 - 2024 സീസണില് പന്ത് തട്ടുക പുതിയ ക്ലബ്ബിനായി. 2019 മുതല് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ബി ടീമിന്റെ ഭാഗമാണ് ആയുഷ് അധികാരി. 2019 - 2020 ല് ഐ ലീഗ് ക്ലബ്ബായ ഇന്ത്യന് ആരോസിനായി ലോണ് വ്യവസ്ഥയില് കളിച്ചു. 2020 മുതല് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീനിയര് ടീം അംഗമാണ്. എന്നാല്, മത്സര സമയം തീരെ കുറച്ച് മാത്രമാണ് ആയുഷ് അധികാരിക്ക് ലഭിച്ചത്. ഈ കാരണത്താല് 2022 - 2023 സീസണിനു മുൻപും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടാന് ആയുഷ് അധികാരി ശ്രമിച്ചിരുന്നു. എന്നാല്, അത് ഫലം കണ്ടില്ല. റിലയന്സ് ഫൌണ്ടേഷന് ഡെവലപ്മെന്റ് ലീഗ് ഫുട്ബോളിന്റെ 2022 സീസണില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി റിസര്വ് ടീമിനെ നയിച്ചത് ആയുഷ് അധികാരി ആയിരുന്നു. ടൂര്ണമെന്റില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി റണ്ണറപ്പ് ആയി. അങ്ങനെ യു കെ ( U K ) യില് നടന്ന നെക്സ്റ്റ് ജെറനേഷന് കപ്പില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പങ്കെടുത്തു. യു കെ പര്യടനത്തിലും ആയുഷ് അധികാരിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി റിസര്വ് ടീം ക്യാപ്റ്റന്. 2024 മേയ് 31 ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായുള്ള കരാര് കാലാവധി അവസാനിക്കാനിരിക്കെയാണ് ആയുഷ് അധികാരി ക്ലബ് വിട്ട് പുറത്തു പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അയല് പോരാളികളായ ചെന്നൈയിന് എഫ് സി ( Chennaiyin F C ) ആണ് ആയുഷ് അധികാരിയെ സ്വന്തമാക്കിയത്. എന്നാല്, ഈ ട്രാന്സ്ഫര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ചെന്നൈയിന് എഫ് സി യുമായി കരാര് സംബന്ധിച്ച ചര്ച്ചകള് ആയുഷ് അധികാരി പൂര്ത്തിയാക്കിയതാണ് റിപ്പോര്ട്ട്. 22 കാരനായ ആയുഷ് അധികാരി ചെന്നൈയിന് എഫ് സി യുമായി മൂന്ന് വര്ഷ കരാര് ഒപ്പു വെയ്ക്കും എന്നാണ് ലഭിക്കുന്ന സൂചന. സെന്ട്രല് മിഡ്ഫീല്ഡ്, അറ്റാക്കിങ്ങ് മിഡ്ഫീല്ഡ് പൊസിഷനുകളില് കളിക്കാന് ആയുഷ് അധികാരി പ്രാപ്തനാണ്. കൂടുതല് മത്സര സമയം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് അധികാരി ചെന്നൈയിന് എഫ് സിയിലേക്ക് ചേക്കേറുന്നത്. 2022 - 2023 സീസണില് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കു വേണ്ടി ഐഎസ്എല് ഫുട്ബോളില് ഏഴ് മത്സരങ്ങളില് ആയുഷ് അധികാരി ഇറങ്ങി. എന്നാല്, വെറും 132 മിനിറ്റ് മാത്രമാണ് കളത്തില് ഉണ്ടായിരുന്നത്, ശരാശരി ഒരു മത്സരത്തില് 18 മിനിറ്റ്. ഐ എസ് എല്ലില് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയില് ആകെ 25 മത്സരങ്ങള് കളിച്ച ആയുഷ് അധികാരി 836 മിനിറ്റ് കളത്തില് ചെലവഴിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജഴ്സിയില് ആകെ 30 മത്സരങ്ങള് കളിച്ചു.
മെല്ബണ്ഃ (www. kvartha. com 15. 11. 2021) ഓസ്ട്രേലിയന്- ഇന്ഡ്യന് കമ്യൂണിറ്റി സെന്ററിന് മുന്പില് സ്ഥാപിച്ച ഇന്ഡ്യയുടെ രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. സംഭവത്തില് സ്ഥലം എംപിയും മള്ടി കള്ചറല് മന്ത്രിയുമായ ജാസണ് വുഡ് ദുഃഖം രേഖപ്പെടുത്തി. അക്രമത്തെ അപലപിക്കുന്നതായും ഇന്ഡ്യന് സമൂഹത്തോട് അനുഭാവം അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക് പേജില് കുറിച്ചു. പ്രതിമ തകര്ക്കാന് നടന്ന ശ്രമത്തില് നവോദയ ഓസ്ട്രേലിയയും പ്രതിഷേധിച്ചു. വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയന് പ്രധാനമന്ത്രി സ്കോട് മോറിസണ് പ്രതിമയുടെ അനാവരണം നിര്വഹിച്ചത്. തുടര്ന്ന് ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികളെത്തിയപ്പോള് പ്രതിമയുടെ കഴുത്ത് അറുത്തുമാറ്റാന് ശ്രമിച്ച നിലയില് അടയാളം കണ്ടു. പൊലീസെത്തി പരിശോധന നടത്തി. ഹാക്സോ ബ്ലേഡ് പോലുള്ള എന്തോ ആയുധം ഉപയോഗിച്ച് പ്രതിമയുടെ തല മുറിച്ചുമാറ്റാനുള്ള ശ്രമമാണ് നടന്നത്. പ്രതിമ തകര്ക്കാന് ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നവോദയ ഓസ്ട്രേലിയ ആവശ്യപ്പെട്ടു.
തമിഴ് ഈലം നിലപാടുകൾക്ക് അനുകൂലമായി എക്കാലവും നിലപാടുകൾ സ്വീകരിക്കാറുള്ള എം ഡി എം കെ പാർട്ടി നേതാവ് വൈക്കോയെ കോലാലംപുർ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. എൽടിടിഇ ബന്ധം ആരോപിച്ച് മണിക്കൂറുകളോളം വിമാനത്താവളത്തിൽ വൈക്കോയെ അധികൃതർ ചോദ്യം ചെയ്തുതായി റിപ്പോർട്ടുകളുണ്ട്. 2009ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് അടുത്തിടെയാണ് വൈക്കോയെ കോടതി ശിക്ഷിച്ചത്. കേന്ദ്രസർക്കാർ എൽടിടിഇയെ തകർക്കാൻ ശ്രീലങ്കയെ സഹായിച്ചത് വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ശ്രീലങ്ക പ്രശ്നത്തിന് അറുതി വരാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് ഒരു ശക്തിയായി ഒന്നിച്ചു നിൽക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
21 കൊല്ലംമുമ്പ് ഇതുപോലൊരു ജൂലായ് 26-നാണ് 'കാർഗിൽ യുദ്ധം' അവസാനിച്ചത്. ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. ആ വിജയത്തിനായി ജീവനർപ്പിച്ച സൈനികരുടെ ഓർമയ്ക്ക് അതിനുശേഷമുള്ള എല്ലാ ജൂലായ് 26-ഉം 'കാർഗിൽ വിജയദിവസ'മായി ആചരിക്കുന്നു. മേയ് 25 കാർഗിൽ, ദ്രാസ്, ബതാലിക് മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണമാരംഭിച്ചു. മേയ് 26 വ്യോമസേനയുടെ മിഗ് 27 തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലഫ്. കേണൽ നചികേത പാകിസ്താന്റെ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 വിമാനം പാകിസ്താൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു. ശ്രീനഗർ വിമാനത്താവളം അടച്ചു. ജൂൺ 6 കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം. ജൂൺ 10 ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താൻ ഇന്ത്യക്കു കൈമാറി. ജൂൺ 12 പ്രശ്നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാകിസ്താൻ വിദേശകാര്യമന്ത്രി സർതാജ് അസീസും തമ്മിൽ ഡൽഹിയിൽ ചർച്ച. നുഴഞ്ഞുകയറ്റക്കാർ ഒഴിഞ്ഞുപോകുമെന്ന് അസീസ്. ജൂൺ 13 തോലോലിങ് കൊടുമുടി ഇന്ത്യൻ സേന പിടിച്ചെടുത്തു. യുദ്ധം വഴിത്തിരിവിൽ. കനത്ത ഷെല്ലാക്രമണത്തിനിടെ പ്രധാനമന്ത്രി വാജ്പേയ് കാർഗിലിൽ. ജൂൺ 15 കാർഗിലിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ. ജൂൺ 23-27 യു.എസ്. ജനറൽ ആന്തണി സിന്നി പാകിസ്താനിൽ. കാർഗിലിൽനിന്നു പിൻമാറാൻ അഭ്യർഥന. യു.എസ്. പ്രസിഡന്റിന്റെ ദൂതൻ ഇന്ത്യയിൽ. ജൂലായ് 4 ഇന്ത്യൻ സേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു. ഷരീഫ് വാഷിങ്ടണിലെത്തി ക്ലിന്റണെ കണ്ടു. നുഴഞ്ഞുകയറ്റക്കാരെ പിൻവലിച്ച് ചർച്ചതുടങ്ങാൻ ക്ലിന്റന്റെ നിർദേശം. ജൂലായ് 12 പിൻമാറ്റം വിശദമാക്കി ഷരീഫിന്റെ പ്രസ്താവന. വാജ്പേയിയുമായി ചർച്ചയ്ക്കു തയ്യാറെന്നു വാഗ്ദാനം. ജൂലായ് 14 'ഓപ്പറേഷൻ വിജയ്' വിജയിച്ചെന്ന് വാജ്പേയിയുടെ പ്രഖ്യാപനം. പാകിസ്താനുമായി ചർച്ചയ്ക്ക് ഇന്ത്യ ഉപാധികൾവെച്ചു.
ഗ്രീസ്-തുര്ക്കി അതിര്ത്തിയില് നൂറോളം അഭയാര്ത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തില് ദുഖം അറിയിച്ച് ഐക്യരാഷ്ട്ര സഭ. സംഭവം അതീവ ദുഃഖമുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. എന്നാല് സംഭവത്തില് തുര്ക്കിയും ഗ്രീസും പരസ്പരം കുറ്റമാരോപിക്കുകയാണ്. അഭയാര്ത്ഥി പ്രശ്നങ്ങളുടെ യഥാര്ഥ കാരണക്കാര് തുര്ക്കിയാണെന്ന് ഗ്രീസും ഗ്രീസാണെന്ന് തുര്ക്കിയും ആരോപിക്കുകയാണ്. വെള്ളിയാഴ്ചയാണ് ശരീരമാകെ മുറിവുകളുമായി പൂര്ണ നഗ്നരായ 92 അഭയാര്ത്ഥികളെ തുര്ക്കിയുടെ പടിഞ്ഞാറന് അതിര്ത്തി പ്രദേശത്തുനിന്നും പൊലീസ് കണ്ടെത്തുന്നത്. തുര്ക്കിയില് നിന്നും ഗ്രീസിലേക്ക് അഭയാര്ത്ഥികളെ തള്ളിവിടുകയാണെന്ന് ചില ഏജന്സികളുടെ അന്വേഷണത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. കുടിയേറ്റക്കാര് പ്ലാസ്റ്റിക് ബോട്ടുകളില് എവ്റോസ് നദിയിലൂടെ ഗ്രീസിലേക്ക് കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. കുടിയേറ്റക്കാര്ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും വസ്ത്രവും ഉദ്യോഗസ്ഥര് നല്കിയതായി പൊലീസ് പറഞ്ഞു. തുര്ക്കിയുടെ നടപടി മനുഷ്യത്വരഹിതവും ലോകത്തിനാകെ നാണക്കേടുമാണെന്ന് ഗ്രീസിലെ മൈഗ്രേഷന് ആന്ഡ് അസൈലം മന്ത്രി നോട്ടിസ് മിറ്റാറാച്ചി വിമര്ശിച്ചു. മുറിവുകളുമായി അതിര്ത്തി കടക്കുന്ന മനുഷ്യരുടെ ചിത്രം ട്വിറ്ററില് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല് ഗ്രീസ് പറയുന്നതെല്ലാം കളവാണെന്നാണ് തുര്ക്കിയുടെ വാദം.
മായാമഞ്ചലിലേറി ഇതുവഴിയെ...രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള് ഒഴുകിത്തീരുന്നില്ല! മായാമഞ്ചലിലേറി ഇതുവഴിയെ...രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള് ഒഴുകിത്തീരുന്നില്ല! മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക്. സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ രാധിക പാടിയിട്ടുണ്ട്. ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. 1989-ൽ ഇറങ്ങിയ സംഘഗാനം ആയിരുന്നു ആദ്യ ചിത്രം. അതിലെ "പുൽക്കൊടിത്തുമ്പിലും" എന്ന പാട്ടിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എഴുപതുകളിൽ സംഗീത രംഗത്തത്തെിയ രാധിക എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. 200 ലധികം ലളിതഗാനങ്ങളൂം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത് 'പച്ചിലത്തോണി തുഴഞ്ഞാ'ണ് . മലയാളത്തിന്റെ പ്രിയഗായകന് വേണുഗോപാലിനൊപ്പം 'മായാമഞ്ചലിലേറി' മലയാളത്തിന്റെ മനസ്സില് കൂടുകൂട്ടിയ രാധിക ഒടുവില് കാന്സര് രോഗത്തിന്റെ പിടിയിലമര്ന്ന് ജീവിതത്തോട് വിട ചൊല്ലുമ്ബോഴും ആ ഗാനങ്ങള് ഒഴുകിത്തീരുന്നില്ല... മായാമഞ്ചലിലേറി ഇനിയുമൊരുപാട് കാലം രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും. സംഗീത പാരമ്ബര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്ത്തിയാക്കിയത്. മഹാത്മാഗാന്ധി യുവജനോത്സവത്തില് ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ കാല്വെപ്പ്. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സില് ഇടംപിടിച്ചു. ലളിതഗാന രംഗത്തു നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്. ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം. ജി. ശ്രീകുമാര്, യേശുദാസ്, വേണുഗോപാല് തുടങ്ങിയവര്ക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. എണ്പതുകളുടെ അവസാനത്തില് എറണാകുളം രാജേന്ദ്ര മൈതാനയില് മഹാത്മാഗാന്ധി സര്വകലാശാല യുവജനോത്സവം അരങ്ങേറുകയാണ്. കൊച്ചി കായലിനെ തൊട്ടുരുമ്മിയുള്ള വേദിയില് വൈകീട്ട് ആറുമണിയോടെ ലളിതഗാന മത്സരം ആരംഭിച്ചു. നാലാമതോ അഞ്ചാമതോ ആയി പാടാനെത്തിയത് വെളുത്തുമെലിഞ്ഞ ഒരു പെണ്കുട്ടിയാണ്. 'ദ്വാപരയുഗത്തിന്റെ ഹൃദയങ്ങള്' എന്നു തുടങ്ങുന്ന വരികളോടെ തുടങ്ങിയ ആ സ്വരമാധുരിയില് സദസ്സൊന്നടങ്കം ലയിച്ചിരുന്നു പോയി. ഫലം വന്നപ്പോള് തെറ്റിയില്ല. ലളിതഗാനത്തിന് ഒന്നാം സ്ഥാനം സെന്റ് തെരേസാസിലെ വിദ്യാര്ത്ഥിയായ ആ മെലിഞ്ഞ പെണ്കുട്ടിക്കു തന്നെ. പേര് രാധിക തിലക്. രണ്ടാം സ്ഥാനം നേടിയതാകട്ടെ പിന്നീട് പ്രശസ്തയായ മിന്മിനിയും. ആര്. കെ. ദാമോദരന് രചിച്ച് പെരുമ്ബാവൂര് ജി. രവീന്ദ്രനാഥ് സംഗീതം നല്കിയ ഈ പാട്ട് പിന്നീടങ്ങോട്ട് സ്റ്റേജ് ഷോകളിലും രാധികയെ ഏറെ പ്രശസ്തയാക്കി. കാസറ്റുകളിലും രാധികയുടെ സ്വരമാധുരി നിറഞ്ഞുനിന്നു. എറണാകുളം ചിന്മയ സ്കൂളില് വിദ്യാര്ത്ഥിയായിരിക്കെ ടി. എസ്. രാധാകൃഷ്ണന്റെ 'ത്യാഗബ്രഹ്മം' സംഗീത ട്രൂപ്പില് അംഗമായിരുന്ന രാധിക ഭജനകളിലൂടെയാണ് സംഗീത വേദികളിലേക്കുള്ള പ്രയാണം തുടങ്ങുന്നത്. സ്റ്റേജ് ഷോകളിലും കാസറ്റുകളിലും നിറഞ്ഞുനില്ക്കുമ്ബോള് സിനിമയിലേക്കുള്ള നിരവധി ഓഫറുകളുമെത്തി. സിനിമ കരിയറാക്കണമെന്ന് ആഗ്രഹമില്ലാതിരുന്നതിനാല് തന്നെ ചുരുക്കം അവസരങ്ങള് മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ഡിഗ്രി അവസാനവര്ഷ വിദ്യാര്ത്ഥിയായിരിക്കെയായിരുന്നു വിവാഹം. നാട്ടില് നിന്നു മാറി അഞ്ച് വര്ഷക്കാലം ദുബായില് താമസമാക്കിയപ്പോഴും വേദികളില് സജീവമായിരുന്നു ഈ സംഗീത തിലകം. അക്കാലത്ത് ഗള്ഫില് നടന്ന യേശുദാസിന്റെയും ദക്ഷിണാമൂര്ത്തി, ജോണ്സണ്, രവീന്ദ്രന് മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില് താമസിക്കവേ വോയ്സ് ഓഫ് അറേബ്യ എന്ന ടെലിവിഷന് ഷോയും അവതരിപ്പിച്ചിരുന്നു. മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ ഒരുപിടി മികച്ച ഗാനങ്ങള് സമ്മാനിച്ചാണ് രാധിക എന്ന കുയിലിന്റെ പാട്ട് നിലയ്ക്കുന്നത്. അപ്പോഴും അര്ഹിച്ച ഗാനങ്ങള് പലതും കിട്ടാതെയാണ് രാധിക തിലക് എന്ന ഗായികയുടെ പാട്ട് നിലച്ചതെന്ന് അവരെ സ്നേഹിക്കുന്നവര് പറയുന്നു. എന്നാല്, എന്നും എപ്പോഴും പാടിയ പാട്ടുകളുടെ മധുരം ഏറെപ്രിയമുള്ളതായി ആസ്വാദകരുടെ കാതുകളിലുണ്ട്. 1989ല് 'പച്ചിലത്തോണി' എന്ന ചിത്രത്തിലൂടെ ഷിബു ചക്രവര്ത്തിയും ബേണി -ഇഗ്നേഷ്യസുമാണ് രാധികയെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 'പച്ചിലത്തോണിതുഴഞ്ഞ്.... ' എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി രാധിക ആലപിച്ചെങ്കിലും ആ ചിത്രത്തിന് വലിയ വിജയം നേടാനായില്ല. ശരറാന്തല്, സംഘഗാനം തുടങ്ങിയ ചിത്രങ്ങളിലും പാടി രാധിക മലയാള ചലച്ചിത്രഗാനരംഗത്തെ ഒരു തീരത്തിലൂടെ പതുക്കെ ഒഴുകുമ്ബോഴാണ് 'മായാമഞ്ചലുമായി' സംഗീതസംവിധായകന് ശരതും ഗായകന് വേണുഗോപാലുമെത്തുന്നത്. രാധികയുടെ ജാതകം മാറ്റിക്കുറിക്കപ്പെട്ട നിമിഷമായിരുന്നു അത്. ഒറ്റയാള് പട്ടാളം എന്ന ചിത്രത്തിലെ 'മായാമഞ്ചലില്..." എന്നു തുടങ്ങുന്ന ഗാനം കേരളം ഒരുപാടുകാലം ഏറ്റുപാടിയ ഗാനമായിരുന്നു. ട്രാക്ക് പാടിക്കാനായിട്ടാണ് രാധികയെ ആ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാല് താന് കരുതിയതിനേക്കാള് മനോഹരമായി രാധിക ആ ഗാനം പാടിയതോടെ വേണുഗോപാലിനൊപ്പം ആ പാട്ട് രാധികയ്ക്ക് തന്നെ കൊടുക്കാന് തീരുമാനിക്കുകയായിരുന്നെന്ന് ശരത് പിന്നീട് പറഞ്ഞിട്ടുണ്ട്. 1991ല് ഇറങ്ങിയ ഒറ്റയാള് പട്ടാളത്തിലെ 'മായാമഞ്ചല്' ഹിറ്റായെങ്കിലും രാധിക എന്ന ഗായികയ്ക്ക് അതിനു പിന്നാലെ കാര്യമായ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ആറ് വര്ഷത്തിനുശേഷം ഇറങ്ങിയ 'ഗുരു' എന്ന ചിത്രമായിരുന്നു രാധികയുടെ അടുത്ത ശ്രദ്ധേയ ചിത്രം. പിന്നീട് 'കന്മദം' എന്ന ചിത്രത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ...', ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ 'എന്റെ ഉള്ളുടുക്കും കൊട്ടി...', നന്ദനം എന്ന ചിത്രത്തിലെ 'മനസ്സില് മിഥുന മഴ.... '. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ 'എന്തിനീപാട്ടിനു...' തുടങ്ങി ഒരുപിടി മനോഹരമായ ഗാനങ്ങളും രാധികയുടെ സ്വരമാധുരിയില് മലയാളത്തിന് പ്രിയപ്പെട്ടതായി. ഗായിക സുജാതയുടെ അനുജത്തി എന്ന വിലാസം രാധികയ്ക്ക് എന്നും ഒരുപാടിഷ്ടത്തോടെ പറയുമായിരുന്നു. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജ ചേച്ചിയായിരുന്നു എന്റെ റോള് മോഡലെന്ന് എത്രയോ തവണ രാധിക പറഞ്ഞിരിക്കുന്നു. എന്നും മധുരമായി സംസാരിക്കാനായിരുന്നു രാധികയ്ക്ക് എറെ ഇഷ്ടം. അസുഖമായി കിടക്കുന്നതിനു മുമ്ബ്, അവസരങ്ങള് കുറഞ്ഞ സമയത്ത് രാധിക ഒരിക്കല് പറഞ്ഞത് ഇന്നും ഓര്ക്കുന്നുഃ "നല്ല അവസരങ്ങള്ക്കു വേണ്ടി ഞാന് കാത്തിരിക്കുകയാണ്. സംഗീതം മറന്ന് എനിക്ക് ജീവിക്കാനാകില്ല. കൂടുതല് എന്ഗേജ്ഡ് ആകണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലേക്ക് അവസരങ്ങള് ലഭിച്ചാല് തീര്ച്ചയായും പാടും. പക്ഷേ, എനിക്ക് ഇതൊന്നും മത്സരമായി കാണാനാകില്ല. അതുകൊണ്ടുതന്നെ അവസരങ്ങള്ക്കായി കാത്തിരിക്കുന്നു.... " കാത്തിരിപ്പിനിടയില് ദൈവം രാധികയെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. പക്ഷേ, അപ്പോഴും ആ ഗാനങ്ങള് മായാതെ മായാമഞ്ചലേറി നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തും....
പേരാമ്പ്ര : കായണ്ണയില് തെരുവ് നായകളുടെ കടിയേറ്റ് അഞ്ചു പേര്ക്ക് പരുക്കേറ്റു. മരപ്പറ്റേമ്മല് സുജാത(50) , മകള് അക്ഷയ(28), കായണ്ണ ജി. യു. പി സ്കൂളിനു സമീപത്തെ പാമ്പുങ്ങല് മോഹനന് (52) നെല്ലുള്ള തറേമല്, ശങ്കരന് (72 ) കരികണ്ടന് പാറ, കേളപ്പന് (73) എന്നിവര്ക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവര് പേരാമ്പ്ര താലൂക്കാശുപത്രിയിലും പീനീനട് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും ചികിത്സ തേടി. കായണ്ണ പ്രദേശത്ത് തെരുവ് നായ ശല്യം കൂടുതലാണെന്ന് നാട്ടുകാര് പറഞ്ഞു. സ്കൂള് തുറക്കാന് പോകുന്നതോടെ രക്ഷിതാക്കള് വലിയ ആശങ്കയിലാണ്.
മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് അനുമോൾ. കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. റോക്സ്റ്റർ, ചായില്യം, ഇവൻ മേഘരൂപൻ, അകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അമീബ എന്ന ചിത്രത്തിൽ ശ്കതമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചു. എന്നാൽ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. അതേസമയം തനിക്കെതിരെ വരുന്ന കമന്റുകൾക്ക് മറുപടിയും നൽകാറുണ്ട്. കഴിഞ്ഞ ദിവസം ബിരിയാണി സിനിമയിലെ ചില ചിത്രങ്ങൾ അനുമോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. 'എയ്ഡ്സ് വരും അനുമോളെ ഒന്നിൽ കൂടുതൽ കെട്ടിയാൽ സയൻസ് അണ്' എന്നായിരുന്നു ഒരാൾ അനുമോളുടെ ചിത്രത്തിന് നൽകിയ കമന്റ്. ഈ കമന്റിന് അനുമോൾ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്. 'എയ്ഡ്സ് എന്താ ആണുങ്ങൾക്ക് വരില്ലേ' എന്നായിരുന്നു താരം തിരിച്ചു യുവാവിനോട് ചോദിച്ചത്. നിരവധിപേർ അനുമോളുടെ കമന്റിനെ അനുകൂലിച്ച് രംഗത്തെത്തി.
ദോഹഃ ഫിഫ ഖത്തർ ലോകകപ്പ് കാണാൻ മാച്ച് ടിക്കറ്റ് വാങ്ങിയാൽ മാത്രം പോരാ, ഫാൻ ഐഡി അഥവാ ഹയാ കാർഡ് നിർബന്ധമാണെന്ന് അധികൃതർ. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരെ ഹയാ കാർഡിന് അപേക്ഷിക്കാൻ മറക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചിട്ടുണ്ട്. പ്രിന്റഡ് കാർഡ് നിർബന്ധമല്ല, പകരം ടിക്കറ്റ് ഉടമയുടെ പക്കൽ ഡിജിറ്റൽ ഹയാ കാർഡ് മതിയാകും. ഡിജിറ്റൽ കാർഡ് ഹയയുടെ മൊബൈൽ ആപ്പ് വഴി ലഭ്യമാണ്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ഈ സേവനം ലഭ്യമാകും. മത്സര ടിക്കറ്റ് ബുക്കിംഗ്, താമസ ബുക്കിംഗ്, ഖത്തർ എയർവേയ്സിലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് എന്നിവയും ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നു. ടിക്കറ്റ് എടുത്ത ശേഷം, ഹയാ കാർഡിനായി അപേക്ഷിക്കണം. 18 വയസിന് താഴെയുള്ള കുട്ടികളെ ആശ്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഫയുടെ മൂന്നാം ഘട്ട ടിക്കറ്റ് വിൽപ്പന ഇപ്പോൾ പുരോഗമിക്കുകയാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്നതാണ് വിൽപ്പനയുടെ രീതി. ടിക്കറ്റ് ഉടൻ തന്നെ പണം നൽകി തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. ഓഗസ്റ്റ് 16 ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12. 00 വരെയാണ് നിലവിലെ ടിക്കറ്റ് വിൽപ്പന സമയപരിധി.
ശ്രീകാന്ത് ശ്രീധറിൻറെ Others എന്ന സിനിമ "സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022" ൽ! ശ്രീകാന്ത് ശ്രീധറിൻറെ Others എന്ന സിനിമ " സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022 ൽ! ശ്രീകാന്ത് ശ്രീധരൻ ആദ്യമായി എഴുതി സംവിധാനം ചെയ്ത Others എന്ന സിനിമ " സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022 " ലേക്ക് സെലക്ട് ചെയ്തിരിക്കുന്നു. ട്രാൻസ്ജെന്റർ കമ്യുണിറ്റിയേയും അവരുടെ ശക്തിയെയും ഉയർത്തി കാണിക്കുന്ന Others എന്ന സിനിമ നിർമിച്ചിരിക്കുന്നത് വൈഡ് സ്ക്രീനിന്റെ ബാനറിൽ മനു ഗോവിന്ദ് എന്ന ഡോക്ടർ മനോജ് ഗോവിന്ദൻ ആണ്. സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ട്രാൻസ്ജെന്റർ വനിതയായ റിയ ഇഷയാണ് കൂടെ അനിൽ ആന്റോയും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു ട്രാൻസ്ജെന്റർ വനിത ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ഒരു പേടിസ്വപ്നത്തിന്റെ അനിശ്ചിതത്വവും തുടർന്നുള്ള സംഭവവികാസങ്ങളും കൊണ്ട് ഞെട്ടിക്കുന്ന അനുഭവമാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്നത്. ട്രാന്സ് ജെന്ഡർ സമൂഹത്തിനെതിരെ ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന നമ്മുടെ സമൂഹത്തോട് ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അഥേഴ്സ് എന്ന സിനിമ ഉയർത്തുന്നത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. സെക്കൻഡ് ഷോ, ഇമ്മാനുവൽ എന്നീ ചിത്രങ്ങളിലൂടെയാണ് അനിൽ ആന്റോ അഭിനയരംഗത്തേക്ക് എത്തുന്നത്. 2022ൽ പുറത്തിറങ്ങിയ ആർജെ മഡോണ, പപ്പ എന്നീ ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷം ചെയ്തു. സവർണ്ണ മുതലാളിത്തത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും ജീവിതം നയിക്കുന്ന ഒരാൾ ആണ് അക്ഷയ് മേനോൻ എന്ന യുവ ഡോക്ടർ . തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന ചില സംഭവങ്ങളിൽ അയാളും സമൂഹവും അതിന്റെ ഭാഗമാവുകയും ചെയ്യുന്നു. നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖ ഡോക്ടറാണ് അക്ഷയ്. ഡോക്ടറാകാൻ പഠിച്ച അക്ഷയ്യും നഴ്സിംഗ് പഠിച്ച പൂജയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വെറുമൊരു എംബിബിഎസ് വിദ്യാർത്ഥിയായ അക്ഷയ് മേനോൻ തന്റെ തുടർ പഠനത്തിനായി ഭാര്യ പൂജയെ നഴ്സിംഗ് ജോലിക്കായി വിദേശത്തേക്ക് അയക്കുന്നു. ഉന്നത ബിരുദ പഠനം പൂർത്തിയാക്കിയ ഡോ. അക്ഷയ് മേനോൻ നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടറായി. ഭാര്യയുടെ നഴ്സിംഗ് ജോലിയിൽ അക്ഷയ് അതൃപ്തിയുള്ളതിനാൽ, ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് വരാൻ അയാൾ ഭാര്യയോട് പറയുന്നു. എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച പൂജയ്ക്ക് ഇത് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. തന്നോടൊപ്പം വിദേശത്തേക്ക് വരാൻ അവൾ അക്ഷയോട് ആവശ്യപ്പെട്ടു. അവധിക്ക് നാട്ടിലെത്തിയ ഭാര്യയോട് അക്ഷയ് തന്റെ അഭ്യർത്ഥന ആവർത്തിച്ചു. ഇത് ഇവർ തമ്മിലുള്ള തർക്കത്തിന് കാരണമായി. ഇതൊക്കെയാണെങ്കിലും പൂജ വീണ്ടും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ ഭാര്യയെ വിമാനത്താവളത്തിൽകൊണ്ട് വിട്ടതിനു ശേഷം ശേഷം, രാത്രിയുടെ ഇരുട്ടിൽ സുന്ദരിയായ ഒരു സ്ത്രീയെ അയാൾ കാണുന്നു... ഒറ്റപ്പെട്ട സ്ഥലത്തു ആ പെൺകുട്ടിയെ കാണുമ്പോൾ,അയാളുടെ മനസ്സിൽ അവളെ സമീപിക്കാനുള്ള ആഗ്രഹം മുളപൊട്ടുന്നു . ഏത് വഴിയാണ് പോകേണ്ടതെന്ന് അന്വേഷിച്ച് അയാൾ യുവതിയുടെ അടുത്ത് വണ്ടി നിര്ത്തുന്നു. രാത്രിയിൽ ഈ സ്ഥലം സുരക്ഷിതമല്ലെന്ന് പറഞ്ഞു അയാൾക്ക് പോകേണ്ട വഴിയല്ലാതിരുന്നിട്ട് കൂടി കള്ളം പറഞ്ഞിട്ട് അവളെ കാറിൽ കയറ്റുന്നു. അനിൽ ആന്റോ, റിയ ഇഷ, നിഷ മാത്യു, കെസിയ, ആർജെ രഘു, ഗോപു പടവീടൻ, ആനന്ദ് ബാൽ മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് ("കളക്ടർ ബ്രോ") അഞ്ച് ട്രാൻസ്ജെൻഡർമാരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ്സ്ക്രീനിന്റെ ബാനറിൽ ജയരാജിന്റെ അവൽ ഉൾപ്പെടെ ആറോളം ചിത്രങ്ങൾ നിർമ്മിച്ച ഡോ. മനോജ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്, രാമസാമി നാരായണസ്വാമി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ഛായാഗ്രഹണം വിപിൻ ചന്ദ്രൻ, സംഗിതം നിഖിൽ രാജൻ, ചിത്രസംയോജനം ബാബുരാജ് , മുഖ്യ സംവിധാന സഹായി അരുൺ കേശവൻ.
പയ്യന്നൂര്ഃ വീട്ടിലേക്ക് പാഴ്സലായി വാങ്ങിക്കൊണ്ടുപോയ ബിരിയാണിയില് പാറ്റയെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്ക്ക് മര്ദനം. പയ്യന്നൂര് ടൌണിലെ ഓട്ടോ ഡ്രൈവര് കൊക്കാനിശേരി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കൂത്തൂര് ഹൌസില് ജിഷ്ണു (32)വിനാണ് മര്ദനമേറ്റത്. ഇയാളെ പയ്യന്നൂര് സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ജോലികഴിഞ്ഞ് തിരിച്ച് പോകുമ്പോള് തെക്കേ ബസാറിലെ ഒരു ഹോട്ടലില്നിന്നു ബിരിയാണി വാങ്ങിയിരുന്നു. വീട്ടിലെത്തി കഴിക്കാനൊരുങ്ങവേയാണ് പാഴ്സലിനകത്തെ ബിരിയാണിയില് പാറ്റയെ കണ്ടതെന്ന് പറയുന്നു. തുടര്ന്ന് ഈ വിവരം പറയാന് ഹോട്ടലിൽ എത്തിയ ജിഷ്ണുവും ഹോട്ടലുടമയുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടര്ന്നാണ് പുറമെ നിന്നെത്തിയവര് കസേരകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേല്പ്പിച്ചത്. മര്ദനം നടന്നയുടന് ഹോട്ടലുടമ ഹോട്ടല് പൂട്ടി പോയതായും വിവരമുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂര് സിഐ ധനഞ്ജയ ബാബുവും സംഘവും സ്ഥലത്തെത്തിയിരുന്നു. ചികിത്സയില് കഴിയുന്ന ജിഷ്ണുവില്നിന്ന് ഇന്നലെ പോലീസ് മൊഴി രേഖപ്പെടുത്തി. തന്നെ മര്ദിച്ച കേബിള് തൊഴിലാളിയുള്പ്പെടെയുള്ളവരുടെ വിവരം ജിഷ്ണു നലകിയ മൊഴിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
18 മണിക്കൂറിനുള്ളിൽ 25. 54 കിലോമീറ്റർ റോഡ് നിർമ്മിച്ച നാഷനൽ ഹൈവേ അതോറിറ്റി (എൻ. എച്ച്. എ. ഐ) ലോക റെക്കോർഡ് സൃഷ്ടിച്ചു. വിജയ്പൂരിനും സോളാപൂരിനും ഇടയിലുള്ള ദേശീയപാത നിർമാണത്തിനിടെയാണ് ഇത്. 18 മണിക്കൂർകൊണ്ട് 25. 54 കിലോമീറ്റർ ഒറ്റവരിപാതയാണ് നിർമിച്ചാണ്. റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി സോഷ്യൽ മീഡിയയിൽ വിവരം പങ്കുവയ്ച്ചിട്ടുണ്ട്. നിലവിൽ 110 കിലോമീറ്റർ സോളാപൂർ-വിജാപൂർ ദേശീയപാത നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഒക്ടോബറിൽ നിർമാണം പൂർത്തിയാകും. ബംഗളൂരു-വിജയപുര-ഔറംഗാബാദ്-ഗ്വാളിയർ ഇടനാഴിയുടെ ഭാഗമാണ് സോളാപൂർ-വിജാപൂർ ഹൈവേ. 24 മണിക്കൂറിനുള്ളിൽ നാലുവരിപ്പാതയിൽ ഏറ്റവും കൂടുതൽ കോൺക്രീറ്റ് ഇട്ടതിന് മറ്റൊരു ലോക റെക്കോർഡും ഈ മാസമാദ്യം എൻ. എച്ച്. എ. ഐ സൃഷ്ടിച്ചിരുന്നു. പട്ടേൽ ഇൻഫ്രാസ്ട്രക്ചർ എന്ന കരാർ കമ്പനിയാണ് ഈ നേട്ടത്തിന് പിന്നിൽ. ഗ്രീൻഫീൽഡ് ദില്ലി-വഡോദര-മുംബൈ എട്ട് വരി എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമാണ് ഹൈവേ നിർമിച്ചത്. ഇന്ത്യയിൽ റോഡ് നിർമ്മാണം പ്രതിദിനം 30 കിലോമീറ്റർ എന്ന റെക്കോർഡ് വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു.
അതിനെ ഇകഴ്ത്താനും തകര്ക്കാനും ചിലര്ക്ക് അത്യാഗ്രഹമുണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂര്ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് രണ്ബീര് സിങ് വെള്ളിയാഴ്ച വ്യക്തമാക്കി. ശനിയാഴ്ച കേന്ദ്രസര്ക്കാര് പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ കണ്ണൻ ഗോപിനാഥൻ സംവാദത്തിനു ക്ഷണിച്ചിരുന്നു. എന്നാൽ കണ്ണൻ ഗോപിനാഥൻ അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. രാവിലെ എട്ടു മണി മുതല് വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. ഈ രീതിയിൽ വസ്ത്രം ധരിച്ച് അച്ഛന്റെ അരികിൽ നിൽക്കാൻ വിഷമമൊന്നുംതോന്നിയില്ലെന്നും ചോദിക്കുന്നവരുണ്ട്. അഴിമതി തങ്ങള് വെച്ചു പൊറുപ്പിക്കില്ലെന്നുമാണ് സിബിഐയെ അഭിനന്ദിച്ച് കൊണ്ട് സിസോദിയ ട്വിറ്ററില് കുറിച്ചത്. കോഴിക്കോട്ഃ കക്കാടംപൊയിലിലെ റിസോര്ട്ടില് ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില് സംസ്ഥാനാന്തര പെണ്വാണിഭ സംഘം. വയനാട്ഃ പോക്സോ കേസിൽ വയനാട് മേപ്പാടി സ്കൂളിലെ കായികാദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂർവയൽ താഴംപറമ്പിൽ ജോണി(50) ആണ് അറസ്റ്റിലായത്. അഞ്ചു വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മേപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ നേരത്തെ പ്രതിയായിരുന്നു അറസ്റ്റിലായ ജോണി. പാലക്കാട്ഃ മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശിയായ വനിതാ ഡ്രൈവർ വിജിഷ സോണിയയാണു (37) മരിച്ചത്. സ്കൂൾ കുട്ടികളുമായി പോയതായിരുന്നു വിജിഷ. നാലു വിദ്യാർഥികളാണു വണ്ടിയിലുണ്ടായിരുന്നത്. മൂന്നുപേർക്കു പരുക്കുണ്ട്. ഇവരുടെ പരുക്കു ഗുരുതരമല്ല. അഭയ അഭിലാഷ്, അനയ അഭിലാഷ്, ടോമിലിൻ എന്നിവർക്കാണു പരുക്കേറ്റത്. കോട്ടയംഃ വൈക്കം വലിയ കവലയ്ക്കു സമീപം ഷാപ്പിൽ നിന്നു കള്ളുകുടിച്ചിറങ്ങിയ കൊല്ലം സ്വദേശിയെ ഷാപ്പിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. വീഴ്ചയിൽ വയറ്റിൽ മൂർച്ചയുള്ള എന്തോ ഒന്നു കുത്തികയറിയതായി സംശയം. പുനലൂർ സ്വദേശി ബിജു ജോർജ് (48) ആണു മരിച്ചത്.
Begin typing your search above and press return to search. കൊല്ലംഃ തിരുവനന്തപുരത്തെ എസ്. എ. ടി ആശുപത്രിയിൽ നിന്ന് കാണാതായ വർക്കല മടവൂർ സ്വദേശി ഷംനയെ (21) കൊല്ലം കരുനാഗപ്പള്ളിയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ കെ. എസ്. ആർ. ടി. സി ഒാേട്ടാ സ്റ്റാൻഡിന് സമീപത്തായി വൈകുന്നേരം നാലുമണിയോടെ ടാക്സി ഡ്രൈവർമാരാണ് ഇവരെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വഴിയാണ് ഡ്രൈവർമാർ ഷംനയെ തിരിച്ചറിഞ്ഞത്. കണ്ടെത്തുേമ്പാൾ ഇവർ ഒറ്റക്കായിരുന്നുവെന്ന് ടാക്സി ഡ്രൈവർമാർ പറഞ്ഞതായാണ് വിവരം. കരുനാഗപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ഷംനയെ താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീർത്തും അവശയായി കാണപ്പെട്ട ഷംന പൂർണ്ണ ഗർഭിണി തന്നെയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മതിയാക്കുന്നു എന്ന് പ്രഖ്യാപിച്ചത്. പിന്നീടുള്ള നിമിഷങ്ങളില് തങ്ങള് എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നു എന്ന് കുക്കിനെ ബോധ്യപ്പെടുത്താനായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റേയും ആരാധകരുടേയും ശ്രമം. കുക്കിനോടുള്ള വൈകാരികമായ താരങ്ങളുടെ അടുപ്പം കുക്കിന്റെ സെഞ്ചുറി അവര് ആഘോഷിക്കുന്ന വിധം കണ്ടാല് മനസിലാവും. ഡ്രസിങ് റൂമിന്റെ ഗ്ലാസില് തല്ലി ഒച്ചയുണ്ടാക്കി, നിര്ത്താതെ കയ്യടിച്ചായിരുന്നു കുക്ക് തന്റെ അവസാന ഇന്നിങ്സില് സെഞ്ചുറി കുറിച്ചപ്പോള് ഇംഗ്ലണ്ട് താരങ്ങള് ആഘോഷിച്ചത്. ഒരു മിനിറ്റ് ഒന്പത് സെക്കന്ഡ് ദൈര്ഘ്യമുള്ള വീഡിയോയില് അത്രയും സമയവും ഇംഗ്ലണ്ട് താരങ്ങള് ഡ്രസിങ് റൂമില് നിന്നും കയ്യടിക്കുന്നു. ബെന് സ്റ്റോക്ക്, ബെയര്സ്റ്റൌ, സാം കറന് എ്ന്നിവര് സന്തോഷം അടക്കാനാവാതെ ആഘോഷിക്കുന്നതും വീഡിയോയില് കാണാം.
തിരുവനന്തപുരംഃ അമ്പൂരി കൊലപാതകത്തില് പ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി രാജപ്പന്നായര്. രാഖിയുടെ മൃതദേഹം കിടന്ന കുഴിയില് കമുകിന് തൈ നട്ടത് താനാണെന്ന വെളിപ്പെടുത്തലാണ് അഖിലിനെ അച്ഛന് രാജപ്പന് നായര് നടത്തിയിരിക്കുന്നത്. എന്നാല് കുഴിയില് മൃതദേഹം ഉണ്ടായിരുന്നെന്ന് അറില്ലില്ലായിരുന്നെന്നും രാജപ്പന് നായര് പറയുന്നു. 'തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷി ആവശ്യത്തിനു വേണ്ടിയാണ് കുഴിയെടുത്തത്. ഈ കുഴിയിലാണ് 1500 രൂപ നല്കി വാങ്ങിയ അത്യുല്പാദനശേഷിയുള്ള കമുകിന് തൈ നട്ടത്. '- രാജപ്പന് നായര് പറഞ്ഞു. മൃതദേഹം മൂടിയ കുഴി വെട്ടുമ്പോള് പ്രതികള്ക്കൊപ്പം പിതാവായ രാജപ്പന് നായരും ഉണ്ടായിരുന്നെന്ന് അയല്വാസികള് പൊലീസിനോട് പറഞ്ഞിരുന്നു. ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ! ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
തിരുവനന്തപുരംഃ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥൻ പണം തട്ടിയ സംഭവത്തിൽ സീനിയർ അക്കൌണ്ടന്റിന് സസ്പെൻഷൻ. വഞ്ചിയൂർ സബ് ട്രഷറിയിലാണ് പണം തിരിമറി നടത്തിയത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടൻറായ ബിജുലാൽ ആണ് രണ്ട് കോടി രൂപ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയതായി സബ് ട്രഷറി ഓഫീസർ കണ്ടെത്തിയത്. മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നയിമും പാസ് വേർഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ 27 ന് പണം മാറ്റിയെന്നാണ് സബ് ട്രഷറി ഓഫീസർ പ്രാഥമികമായി കണ്ടെത്തിയത്. പണം മാറ്റിയ ശേഷം ഇടപാടിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തു. എന്നാൽ പണം കൈമാറുന്നതിനുള്ള ഡെ ബുക്കിൽ രണ്ട് കോടിയുടെ വ്യത്യാസം കണ്ടു. ഈ വ്യത്യാസം എങ്ങനെയെന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. യൂസർ നെയിമും പാസ്വേർഡും വിരമിക്കുന്ന അന്ന് തന്നെ റദ്ദാക്കപ്പെടും. എന്നാൽ മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നയിമും പാസ് വേർഡും ഉപയോഗിച്ച് ജൂലൈ 27 ന് പണം മാറ്റിയതാണ് ട്രഷറി ഉദ്യോഗസ്ഥരെയും ഞെട്ടിച്ചത്. സങ്കീർണമായ തട്ടിപ്പാണെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ട്രഷറി ഡയറക്ടർ വ്യക്തമാക്കി. കൂടുതൽ പണം നേരത്തെയും തട്ടിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അന്വേഷണ വിധേയമായി ബിജുലാലിനെ സസ്പെൻഡ് ചെയ്തു. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിജുലാലിനെതിരെ കേസെടുക്കും.
ഇടുക്കിഃ അടിമാലി ട്രൈബല് ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 340 ല് പരം അന്തേവാസികള്ക്ക് രണ്ട് ജോഡി വീതം സ്കൂള് യൂണിഫോം വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും മുദ്രവച്ച കവറില് ദര്ഘാസ് ക്ഷണിച്ചു. ടെന്ഡര് ഫോം, യൂണിഫോം തുണിയുടെ സ്പെസിഫിക്കേഷന്, യൂണിഫോം പാറ്റേണ് എന്നിവ അടിമാലി ട്രൈബല് ഡെവലപ്പ്മെന്റ് ഓഫീസില് നിന്നും ലഭിക്കും. താല്പര്യമുള്ളവര് ജൂണ് 6 ന് 2 മണിക്ക് മുമ്പ് മുദ്രവച്ച കവറില് ടെന്ഡറുകള് ഇ. എം. ഡി, 200 രൂപയുടെ മുദ്ര പത്രം എന്നിവ സഹിതം ഓഫീസില് സമര്പ്പിക്കണം. കണ്ണൂർഃ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ആലോറയിലെ പുതിയ പുരയിൽ ശ്രീജിത്ത്-അനു ദമ്പതികളുടെ മകൻ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠാപുരം ചേപ്പറമ്പിൽ ആണ് അപകടം നടന്നത്. രാവിലെ പാൽ വിതരണത്തിനായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കൊല്ലംഃ മന്ത്രി വി ശിവന്കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്സുമായി കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് നിന്ന് റഫര് ചെയ്ത രോഗിയുമായി വന്ന ആംബുലന്സാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്സ് ഡ്രൈവര്ക്കും രോഗിക്കും മറ്റൊരാള്ക്കും പരിക്കേറ്റു. ഉടന്തന്നെ നാട്ടുകാരും പോലീസും ചേര്ന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രിയുടെ പൈലറ്റ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു.
ശിവ്പുരിഃ പൊതു സ്ഥലത്ത് മലവിസർജനം നടത്തിയെന്നാരോപിച്ച് ദളിത് കുട്ടികളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്കേദി ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഷനി, അവിനാഷ് എന്നിവരാണ് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ കുട്ടികൾ ഭവ്കേദി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുന്നിൽ മലവിസർജനം നടത്തിയെന്നാരോപിച്ചാണ് ആൾക്കൂട്ടം ഇവരെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിർസോദ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ എസ് ധകഡ് പറഞ്ഞു. - ഗ്രീഷ്മ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്; പാസ്പോർട്ടു കണ്ടുകെട്ടിയില്ല...വിദേശത്തേയ്ക്കു കടന്നേക്കാം; ഹൈക്കോടതിയിൽ വീഴ്ച പറ്റിയെന്നു ഷാരോണിന്റെ കുടുംബം; 'കഷായ ഗ്രീഷ്മ' പുറത്തിറങ്ങി വിലസുമ്പോൾ! - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
ഈ പ്രകൃതി നിഗൂഢതകൾ ഒന്നാണ്ഃ മുടി ശരീരത്തിൽ എന്തെങ്കിലും തകരാർ പ്രതികരിക്കാൻ ആദ്യ എന്തുകൊണ്ട്? എന്തുകൊണ്ട് അവർ ഉടനെ കഷ്ടിച്ച് ജനെദുജ്ഹിത് പുരുഷനോ വിഷാദം വീഴും, മുഷിഞ്ഞ ഡി. എൻ കാരണം എന്താണ്? അതെ, ഈ, നിർജീവ ആകുന്നു അപ്രതീക്ഷിതമായി മരിച്ചവരുടെ സെല്ലുകൾ മറ്റേതൊരു അവയവം കൂടുതൽ കാരണമാകും. സൂര്യനും ഉരുൾപൊട്ടൽ, പൊടി, പെയിന്റ്, കെമിക്കൽ അടിസ്ഥാനമാക്കിയുള്ള ഷാംപൂവും ചൂടുള്ള ഹെയർ ഡ്രയർഃ ഞങ്ങൾ മുടി മറ്റ് ദൂഷ്യഫലങ്ങളെക്കുറിച്ചും കുറിച്ച് എന്തു പറയാൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ അവരെ സഹായിക്കുന്ന മാത്രം കാര്യം - മുടി മാസ്ക്. അവരുടെ ആരോഗ്യം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രദ്ധയും ഭക്ഷണം ആവശ്യമാണ്. വഴിയിൽ, ഈ നടക്കാൻ അപ്പുറം നിർബന്ധമില്ല, നിങ്ങളുടെ വിരൽത്തുമ്പിൽ മികച്ച ഉപകരണങ്ങൾ ആണ്. മുടി ഞങ്ങളെ അതേ കാര്യം ആവശ്യമാണ്. നമ്മുടെ മെനു നേരിട്ട് അവരുടെ അവസ്ഥ ബാധിക്കുന്നു. മുഴുവൻ ജൈവ വേണ്ടി എന്നപോലെ കാർബോ, വിറ്റാമിനുകൾ അവരുടെ ആരോഗ്യം അത്യാവശ്യമാണ് ധാതുക്കൾ സമ്പന്നമായ ഭക്ഷണത്തിൽ. പ്രത്യേക ശക്തി കാര്യത്തിൽ ഇത് വിളിക്കുന്നു - മുടി മാസ്ക്. വീണ്ടെടുക്കുന്നതിനും വളർച്ച, അവരുടെ തേജസ്സും ബുദ്ധിയും, ഞങ്ങളുടെ അടുക്കളയിൽ എന്താണ് നിരവധി ഉപയോഗപ്പെടും. മുട്ട, തേൻ, തൈര്, ഉപ്പ്, എണ്ണ, കുരുമുളക് പോലും കടുക്ഃ ഇത് വളരെ സാധാരണ ഭക്ഷണങ്ങൾ ആണ്. ഓരോ സ്ത്രീയും രഹസ്യങ്ങൾ ഉണ്ട്, ഒരു ഒഴിവാക്കൽ, ഈ വരികൾ രചയിതാവ് അല്ല അത് നിങ്ങളുടെ ഇഷ്ട പാചകവിധി പങ്കിടാൻ തയ്യാറാണ്. അങ്ങനെ, മുടി പുനഃസ്ഥാപന, വേണ്ടി മാസ്ക് വീട്ടിൽ രീതികൾ. ഏത് ഉൽപ്പന്നം ഒരിക്കൽ പറയുകയും അല്ല, മുടി വളരെ സഹായിക്കുന്നു. ഹണി? അല്ലെങ്കിൽ മുട്ട? അല്ല, അത് പാം സസ്യ എണ്ണ നൽകാൻ, അത് മിക്കവാറും എല്ലാ പാചക ഉൾപ്പെടുന്നു കുറഞ്ഞത് കാരണം ആണ്. അതിൽ നിന്നും ആരംഭിക്കും. , അതുപോലെ ചികിത്സ കഴിയുന്നു താരൻ പ്രേരിപ്പിക്കുന്നത് എന്ന് തലയോട്ടിയിൽ മൊഇസ്തുരിജിന്ഗ് വരണ്ട ഡി. എൻ മുടി പുനഃസ്ഥാപിക്കാൻ, ഒലിവ് എണ്ണ വിശേഷതയുണ്ടായിരിക്കയില്ല മാർഗങ്ങൾ ഇല്ല. അതു നന്നായി ഒരു ഷവർ തൊപ്പി ഒരു ചൂടുള്ള സ്കാർഫ് ഇട്ടു ത്വക്ക്, തിരുമ്മിതിന്നു, ചൂടായ പറ്റൂ. അര മണിക്കൂർ കഴിഞ്ഞ് മാസ്ക് ഷാംപൂ ഉപയോഗിച്ച് ഓഫ് കഴുകി കഴുകേണം ആണ് കൊഴുൻ, ഒരു തിളപ്പിച്ചും ഛമൊമിലെ അല്ലെങ്കിൽ ബുര്ദൊച്ക്. എണ്ണ വേണംഃ ബദാം, ജൊജൊബ, ബുര്ദൊച്ക് അല്ലെങ്കിൽ ആവണക്കെണ്ണ. ആവണക്കെണ്ണ സംസാരത്തെഃ പ്രിയപ്പെട്ട എഴുത്തുകാരൻ അടിസ്ഥാനത്തിൽ അതിന്റെ തലമുടി ഒരു മുഖംമൂടി മാത്രമാണ്. ആവണക്കെണ്ണ 50 മില്ലി - മാസ്ക് ശരീരം. ഒരു മുട്ടയുടെ മഞ്ഞക്കരു, തേൻ ഒരു ടേബിൾ ബ്രാണ്ടി ഒരു സ്പൂൺ ചേർക്കുക, ഒരു പാത്രത്തിൽ ഒഴിക്കേണം. എല്ലാ നന്നായി ചേർത്ത് മുടി പ്രയോഗിച്ചു. ഊഷ്മള സ്കാർഫ് മുകളിൽ പ്ലാസ്റ്റിക് തൊപ്പി, രണ്ടു മണിക്കൂർ ഒരു പകുതി നിലക്കും. നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകുക, നാരങ്ങ ചൂടുള്ള വെള്ളത്തിൽ ചെറുതായി അചിദുലതെദ് കഴുകിക്കളയാം. അത്തരം ഒരു മാസ്ക് ശേഷം ഹെഡ് സ്വാഭാവികമായി വരണ്ട ചെയ്യട്ടെ, രോമം ടിവി ഉണങ്ങാൻ അത്യാവശ്യമാണ്, നിങ്ങൾ ഏത് എയർ തിളങ്ങുന്ന സ്റ്റീൽ മുടി, തൊലി എന്റെ മാത്രം തോന്നി. എല്ലാ വഴികളിലൂടെയും പരീക്ഷിക്കുക ഒപ്പം, വലിയ തന്ത്രം എന്ന വാക്കുകളിൽ, ആവശ്യമായ കരഘോഷം അല്ല! മുടിയിലും മുടി രോമകൂപങ്ങളും ഉണർന്നപ്പോൾ മന്ദത രെവിതലിജിന്ഗ്, നിർജ്ജീവമായ സെല്ലുകളെ പുതു മുടി പുനഃസ്ഥാപിക്കാനുള്ള കാര്യക്ഷമതയും നേടിയെടുക്കാൻ പ്രൊഫഷണൽ മാസ്കുകൾ തികഞ്ഞ ഉപകരണം ഉണ്ട്. ഇത് സാധാരണ തൈര് ആണ്. ഉൽപ്പന്ന ഗ്ലാസ്, ഉപ്പ് ഒരു സ്പൂൺ ചേർക്കുക, എടുത്തു ഇളക്കുക. ചെയ്യുന്നത് തത്ഫലമായി മിശ്രിതം തലയോട്ടിയിൽ ചർമ്മത്തിലടിഞ്ഞിരിക്കുന്നഃ ധാരാളമായി, ബാധകമാണ്, മസാജ് ചെറിയ കത്തുന്ന തോന്നുന്നുണ്ടോ, 15 മിനിറ്റ് ന് മാസ്ക് വിട്ടു, വഴിയിൽ മുടി, തൈര് പോലും ഷാംപൂ പകരം. ചെറുതായി തല മസാജ് സമയത്ത്, ഒരു ചെറിയ പാത്രത്തിൽ ഒഴുകിയെത്തുന്ന മുടി അത് മുക്കി തൈര് അവരെ നന്നായി കഴുകിക്കളയുക ഉൽപ്പന്നത്തിന്റെ (ഒരു ലിറ്റർ മതി) കുളിർ. പിന്നെ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക നാരങ്ങ നീര് വെള്ളം അല്ലെങ്കിൽ ചാറു ചീര കഴുകിക്കളയാം. അത്തരം ഒരു നടപടിക്രമം ശേഷം മുടി ഷൈന്, അത് മുടി കൊഴിച്ചിൽ കുറയുന്നു, ചീപ്പ് എളുപ്പമാണ്. ഞങ്ങൾ മുടി ആരോഗ്യത്തിന് വീട്ടിൽ പാചക ആയിരത്തിലൊന്നു പറഞ്ഞു അല്ല. എന്നാൽ ഈ മറ്റൊരു തവണയാണ്. ആരോഗ്യകരമായ തുടരുക!
തിരുവനന്തപുരംഃ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എവിടെയും അലര്ട്ട് പ്രഖ്യാപിട്ടില്ല. 26 വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളില് ഇടിമിന്നലോടു കൂടി ശക്തമായ മഴയുണ്ടാകും. കടല്ക്ഷോഭം രൂക്ഷമാകാന് സാധ്യതയുള്ളതിനാല് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 22 -05-2022 മുതൽ 23-05-2022 വരെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര് വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 24-05-2022: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര് വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc. ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.
വനിതാ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. അശ്ലീല പരാമർശം നടത്തിയതിനും അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചിരുന്നു. അധ്യാപികയോട് മോശമായി പെരുമാറുന്നതായിരുന്നു ആ വീഡിയോ. വീഡിയോയിൽവിദ്യാർത്ഥികൾ അധ്യാപികയെ 'ജാൻ' എന്ന് അഭിസംബോധന ചെയ്യുന്നതും 'ഐ ലവ് യു' എന്ന് പറയുന്നതും കേൾക്കാം.പന്ത്രണ്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾ കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ ശല്ല്യം ചെയ്യുന്നതായി അധ്യാപിക പരാതിയിൽ പറയുന്നു. ഇരുപതുകളുടെ തുടക്കമാണ് അധ്യാപികയ്ക്ക് പ്രായമെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് അധ്യാപിക പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. സ്കൂളിലേക്ക് പോകുമ്പോഴും വീട്ടിലേക്ക് മടങ്ങളുമ്പോഴും ഈ വിദ്യാർഥികൾ അധ്യാപകയ്ക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്താറുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾളോട് ഇക്കാര്യങ്ങൾ അറിയിച്ചിരുന്നെങ്കിലും അവർ ഗൌരവത്തിലെടുത്തില്ലെന്നും അധ്യാപിക പരാതിയിൽ വ്യക്തമാക്കുന്നു. സെക്ഷൻ 354, ഐപിസി 500, ഐടി നിയമത്തിലെ പ്രസക്ത വകുപ്പ് എന്നീ വകുപ്പുകളാണ് മൂന്ന് വിദ്യാർഥികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് സർക്കിൾ ഓഫീസർ സുചിത സിംഗ് പറഞ്ഞു. അധ്യാപികയുടെ പരാതിയിൽ മൂന്ന് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മീററ്റിലെ കിത്തോർ ഏരിയയിലെ ഒരു ഇന്റർമീഡിയറ്റ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് അധ്യാപികയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
നഗരത്തിലെ രണ്ട് കോേളജുകളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ വഴി അഴിമതിക്കെുനേരേയുള്ള പോരാട്ടത്തിന് വിജിലൻസ് തുടക്കംകുറിച്ചുകഴിഞ്ഞു. സർക്കാർ ഓഫീസുകളിൽനിന്ന് ആളുകൾക്ക് കൃത്യമായി സേവനം ലഭിച്ചാൽ അഴിമതിയുടെ തോതു കുറയും. ജനങ്ങൾക്ക് സർക്കാർ ഓഫീസുകളെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറും. അതിനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ വിജിലൻസ് യൂണിറ്റ്. നഗരത്തിലെ രണ്ട് കോേളജുകളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ വഴി അഴിമതിക്കെുനേരേയുള്ള പോരാട്ടത്തിന് വിജിലൻസ് തുടക്കംകുറിച്ചുകഴിഞ്ഞു. അനാവശ്യമായ സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർ നിങ്ങൾക്ക് കിട്ടേണ്ട സേവനം നിഷേധിക്കുന്നെങ്കിൽ, കൈക്കൂലി ആവശ്യപ്പെടുന്നെങ്കിൽ നിങ്ങൾക്ക് കോളേജുകളിലെ വിജിലൻസ് ഹെൽപ്പ് ഡെസ്കുകളെ സമീപിക്കാം. അവർ നിങ്ങളെ സഹായിക്കും. പരിഹരിക്കാൻ കഴിയുമെങ്കിൽ അതും ചെയ്തുതരും. നടക്കാവ് ഹോളിക്രോസ്, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലാണ് എൻ.എസ്.എസ്സുമായി ചേർന്ന് ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്. ഓരോ കോളേജിനും ഓരോ സർക്കാർ ഓഫീസാണ് പ്രവർത്തനമേഖല. കോഴിക്കോട് കോർപ്പറേഷൻ, നാലു താലൂക്കുകളിലെയും റവന്യൂ ഓഫീസുകൾ, തദ്ദേശസ്ഥാപനങ്ങൾ, കൃഷി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, സർക്കാർ ആസ്പത്രികൾ എന്നിങ്ങനെ തരംതിരിച്ചത്. ഹോളിക്രോസിന് കോർപ്പറേഷൻ ഓഫീസും ഗുരുവായൂരപ്പൻ കോളേജിന് നഗരത്തിലെ പോലീസ് സ്റ്റേഷനുകളുമാണ് നൽകിയിരിക്കുന്നത്. ഈ രണ്ടിടങ്ങളിലെയും പ്രശ്നങ്ങൾ നിങ്ങൾക്ക് ഇവിടെ ഹെൽപ്പ് ഡെസ്കിൽ അറിയിക്കാം. ആദ്യഘട്ടത്തിൽ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ വിദ്യാർഥികൾ തന്നെ മുൻകൈയെടുത്തു പരിഹരിക്കുന്നുണ്ട്. അല്ലാത്ത കാര്യങ്ങൾ വിജിലൻസിന് കൈമാറും. പൊതുജനങ്ങൾക്ക് വിളിക്കാനായി പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. എസ്.എം.എസായും വാട്സാപ്പ് മെസേജായും വിവരങ്ങൾ അറിയിക്കാം. ഫോൺ അറ്റന്റ് ചെയ്യാനായി പകൽ സമയങ്ങളിൽ സ്ഥിരമായി രണ്ടുപേർ ഹെൽപ്പ് ഡെസ്കിലുണ്ടാവും. അൻപത് ദിവസത്തിലൊരിക്കലാണ് ഒരാൾക്ക് ഊഴമെത്തുന്നത്. അതുകൊണ്ട് കൂടുതൽ ക്ലാസുകൾ നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാകും. മടപ്പള്ളി ഗവ. കോളേജ്, മീഞ്ചന്ത ഗവ. ആർട്സ് കോളേജ്, ചേളന്നൂർ എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അടുത്ത അധ്യയനവർഷത്തോടെ പദ്ധതി തുടങ്ങും. ഈ മൂന്നു കോളേജുകളിലെയും സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞെന്ന് ഇതിന് തുടക്കമിട്ട കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ജോസി ചെറിയാൻ പറഞ്ഞു. കോളേജുകളിൽ അൻപതുമുതൽ നൂറുവരെ സന്നദ്ധപ്രവർത്തകർ വിജിലൻസ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഗുരുവായൂരപ്പൻ കോളേജിൽ എൻ.എസ്.എസിന്റെ രണ്ട് യൂണിറ്റുകൾ പങ്കാളികളാണ്. ഓരോ ഓഫീസിന്റെയും പ്രവർത്തനങ്ങൾ, നടപടിക്രമങ്ങൾ, സേവനാവകാശനിയമം, വിവരാവകാശനിയമം എന്നിവയെക്കുറിച്ചെല്ലാമാണ് വിജിലൻസ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കോഴിക്കോട് വിജിലൻസ് റിസർച്ച് ആൻഡ് ട്രെയിനിങ് വിഭാഗമാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ സഹകരണവുമുണ്ട്. ധന്യ, കെ. സുജേഷ്, നിഖിൽ, സജിത്ത്, ശ്രീകല, ഷിംജിത്ത് തുടങ്ങിയ ആറുപേരാണ് റിസർച്ച് ആൻഡ് െട്രയിനിങ് വിഭാഗത്തിൽ ഇതിനായി പ്രവർത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും കോളേജുകളിൽ ഇതുസംബന്ധിച്ച് അവലോകനയോഗങ്ങൾ നടക്കും. അവലോകനയോഗങ്ങളിൽ ഓരോ പുതിയ പ്രശ്നങ്ങൾ ചർച്ചചെയ്യും. ഇതിനുപുറമെ ഓരോ കോളേജിലെയും യൂണിറ്റുകളെ ബന്ധിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. കോളേജുകൾ തമ്മിൽ ആശയവിനിമയത്തിനാണിത്. ഒരുമാസം മുൻപാണ് നടക്കാവ് ഹോളിക്രോസ് കോളേജിൽ വിജിലൻസ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്. ദിവസവും പത്തുപേരെങ്കിലും ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാറുണ്ടെന്ന് എൻ.എസ്.എസ്. കോ ഓർഡിനേറ്റർ രഞ്ജിത്ത് പറയുന്നു. ക്ഷേമപെൻഷനുകൾ, മാലിന്യംതള്ളൽ തുടങ്ങി നിരവധി പരാതികളാണെത്തുന്നത്. വീടിന് ഫണ്ടനുവദിച്ച് രണ്ടാമത്തെ ഗഡുവിന് ഒന്നരവർഷം കാത്തിരുന്നിട്ടും കിട്ടാതിരുന്ന വീട്ടമ്മയുടെ പരാതി 24മണിക്കൂർകൊണ്ടാണ് പരിഹരിച്ചത്. ഹെൽപ്പ് ഡെസ്കിലെ ഫോണിൽ വീട്ടമ്മ പറഞ്ഞ വിവരങ്ങൾ വിദ്യാർഥികൾ വിജിലൻസ് റിസർച്ച് ആൻഡ് ട്രെയിനിങ് വിഭാഗത്തിലെ ധന്യയെ അറിയിച്ചു. അവർ കോർപ്പറേഷൻ ഓഫീസിൽ പോയി പരിഹാരമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അതുപോലെ കെ.എസ്.ആർ.ടി.സി. ജീവനക്കാരിയുടെ പെൻഷൻ മറ്റൊരാൾ തട്ടിയെടുത്തെന്ന് പരാതിയുണ്ടായിരുന്നു. അത് വിജിലൻസ് അന്വേഷണത്തിന് കൈമാറി. വാർധക്യ പെൻഷനു വർഷത്തിലധികം കാത്തിരുന്നിട്ടും കിട്ടാത്തവരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിച്ചു. അപ്പീൽ നൽകാനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തു. ഇതോടൊപ്പം കെട്ടിടനമ്പർ കിട്ടാൻ വൈകുന്ന പരാതികളും വൃക്കരോഗികൾക്ക് ചികിത്സാസഹായം എവിടെനിന്നു ലഭിക്കുമെന്നുള്ള അന്വേഷണങ്ങളും എത്തിയിരുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പരാതിവന്നപ്പോൾ ആരെയും കാത്തുനിൽക്കാതെ വിദ്യാർഥികൾ അത് നീക്കംചെയ്ത് മാതൃക കാണിക്കുകയും ചെയ്തു. ഗുരുവായൂരപ്പൻ കോളേജിൽ പോലീസ് സ്റ്റേഷനുകളെക്കുറിച്ചുള്ള പരാതികളായതിനാൽ വലിയ അന്വേഷണങ്ങളില്ല. പരാതി നൽകൽ, എഫ്.ഐ. ആറുകളെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവയാണ് കൂടുതൽപേരും ചോദിക്കുന്നതെന്ന് ഗുരുവായൂരപ്പൻ കോളേജിലെ എൻ.എസ്.എസ്. കോ ഓർഡിനേറ്റർ മീര സലീഷ് പറയുന്നു. ആദ്യം ആളുകൾക്ക് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ അർഹതപ്പെട്ട ഒരുപാടുപേർക്ക് സേനവങ്ങൾ നിഷേധിക്കപ്പെടുന്നു എന്നു മനസ്സിലാക്കിയതുകൊണ്ടാണ് അവ പരിഹരിക്കാനും വിദ്യാർഥികൾ മുന്നിട്ടിറങ്ങുന്നതെന്ന് ഹോളിക്രോസ് കോളേജിലെ എൻ.എസ്.എസ്. കോ ഓർഡിനേറ്റർ രഞ്ജിത്ത് പറയുന്നു. നടക്കാവ് ഹോളിക്രോസ് ോളേജിൽ അഴിമതിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിജിലൻസ് സംഘടിപ്പിച്ച ചർച്ചയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. എങ്ങനെ ഓഫീസുകളിലെ കാലതാമസം കുറയ്ക്കാൻ ഇടപെടാമെന്ന ചോദ്യത്തിനുമുന്നിൽ വിഷ്ന രാജൻ എന്ന എൻ.എസ്.എസ്. വൊളന്റിയറാണ് കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പദ്ധതി മുന്നോട്ടുവെച്ചത്. നല്ലതാണെന്ന് തോന്നിയതോടെ വിജിലൻസ് ഡയറക്ടറുമായി ചർച്ചചെയ്ത് ഹെൽപ്പ് ഡെസ്ക് തുടങ്ങുകയായിരുന്നെന്ന് ജോസി ചെറിയാൻ പറഞ്ഞു. കോഴിക്കോട്ട് മാത്രമാണ് ഇങ്ങനെയൊരു സംവിധാനമുള്ളത്. നല്ല രീതിയിൽ വിജയിച്ചാൽ സംസ്ഥാനവ്യാപകമാക്കാൻ പദ്ധതിയുണ്ട്. അങ്ങനെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, കുട്ടികളെ ലഹരിയുടെയും മറ്റും ഉപയോഗങ്ങളിൽനിന്ന് രക്ഷിക്കാനുള്ള ഔവർ റെസ്പോൺസിബിലിറ്റി പ്രോഗ്രാം എന്നിവപോലെ ഒരു പുതിയ ചുവടുവെയ്പിനും കോഴിക്കോട്ട് തുടക്കമായി. പൊതുജനങ്ങൾക്ക് അറിവില്ലായ്മമൂലം സഹായം ലഭിക്കാത്ത അവസ്ഥ ഇല്ലാതാവുമെന്നതാണ് ഇതിന്റെ പ്രധാന പ്രയോജനം. മാത്രമല്ല വിദ്യാർഥികൾക്ക് ഓരോ സർക്കാർ ഓഫീസിലെയും സേവനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും. കുട്ടികളിൽ അഴിമതിവിരുദ്ധമനോഭാവവും ഇതുവഴി വളർത്തിയെടുക്കാൻ കഴിയുമെന്ന് സൂപ്രണ്ട് ജോസി ചെറിയാൻ പറഞ്ഞു.
ആലുവഃ അനുമതി ലഭിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയിലെ 300 കോടിയുടെ വികസന പദ്ധതിക്ക് തുടക്കമായില്ല. ജില്ലയിലെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കാനാണ് പദ്ധതിയിട്ടത്. ഇതിൽ ആദ്യം അനുവദിച്ച 50 കോടി ഭൂഗർഭ പൈപ്പ് മാറ്റൽ, ക്വാർട്ടേഴ്സ് നിർമാണം എന്നിവക്കാണ്. എന്നാൽ, ആലുവ വാട്ടർ അതോറിറ്റിയിൽ നടപ്പാക്കേണ്ട ഈ 50 കോടിയുടെ പദ്ധതി നിർമാണം പൂർത്തീകരിച്ച് കമീഷൻ ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും ഒരു നടപടിയും ആരംഭിച്ചിട്ടില്ല. സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പദ്ധതിക്ക് തുടക്കം കുറിക്കാൻപോലുമായില്ല. 2019 നവംബറിലാണ് 143 എം. എൽ. ഡി ജലം ശുദ്ധീകരിക്കാനുള്ള ആധുനിക പ്ലാൻറിന് 300 കോടിയുടെ പദ്ധതിക്ക് അനുമതിയായത്. മാതാ തിയറ്ററിന് സമീപത്തെ വാട്ടർ അതോറിറ്റിയുടെ ഭൂമിയിലാണ് പ്ലാൻറ് സ്ഥാപിക്കേണ്ടിയിരുന്നത്. ഇവിടത്തെ, കാലപ്പഴക്കം ചെന്ന 40 ക്വാർട്ടേഴ്സുകൾ മാറ്റിയാണ് പ്ലാൻറ് സ്ഥാപിക്കുക. ടൌൺഹാളിന് പിന്നിൽ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലാണ് ക്വാർട്ടേഴ്സ് നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായും നിർദിഷ്ട ജലശുദ്ധീകരണ പ്ലാൻറിലേക്ക് പെരിയാറിൽനിന്നും വെള്ളം എത്തിക്കുന്നതിന് ഭൂഗർഭ പൈപ്പ് സ്ഥാപിക്കാനും ഉൾപ്പെടെ 40 കോടി ആദ്യം അനുവദിച്ചു. 2021 മാർച്ച് 31നകം കമീഷൻ ചെയ്യണമെന്ന നിർദേശത്തോടെയാണ് പണം അനുവദിച്ചത്. എന്നാൽ, ഇതുവരെ ക്വാർട്ടേഴ്സിെൻറ നിർമാണമോ പൈപ്പുകൾ സ്ഥാപിക്കാൻ ടെൻഡർ നടപടികളോ പൂർത്തീകരിച്ചിട്ടില്ല. ക്വാർട്ടേഴ്സ് നിർമിക്കേണ്ട സ്ഥലത്തുള്ള വാട്ടർ അതോറിറ്റിയുടെ കെമിക്കൽ സ്േറ്റാർ മാറ്റിസ്ഥാപിക്കാൻ പുതിയ കെട്ടിടം നിർമിക്കുന്നതിനാലാണ് ക്വാർട്ടേഴ്സ് നിർമാണം വൈകിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, മൂന്ന് നിലകളിലായി നിർമിക്കുന്ന 29 ഫ്ലാറ്റുകളുടെ രൂപരേഖക്ക് വാട്ടർ അതോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. രണ്ടര കിലോമീറ്റർ നീളത്തിൽ ഭൂഗർഭ പൈപ്പ് സ്ഥാപിക്കാൻ ടെൻഡർ വിളിച്ചെങ്കിലും ഇതും ഉറപ്പിക്കാനായിട്ടില്ല. റീടെൻഡർ ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. നിലവിലെ 40 ക്വാർട്ടേഴ്സുകളിൽ പലതും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. 19 എണ്ണം ജീവനക്കാരുടെ കൈവശമാണെങ്കിലും 11ൽ മാത്രമാണ് താമസക്കാരുള്ളത്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞാണ് കെട്ടിടങ്ങളിലെ ചോർച്ച ഒഴിവാക്കിയിട്ടുള്ളത്. ഇവിടെ ഏറെ പ്രയാസപ്പെട്ടാണ് ജീവനക്കാർ കഴിയുന്നത്. ആദ്യഘട്ടത്തിൽ അനുവദിച്ച പദ്ധതി പൂർത്തിയാക്കാത്തതിനാൽ പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകേണ്ട കുടിവെള്ള പദ്ധതിയും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
Begin typing your search above and press return to search. കൊച്ചിഃ പൊലീസ് മര്ദനത്തില് സ്കൂള് ബസ് ഡ്രൈവര് സുരേഷിന്െറ നട്ടെല്ല് തകര്ന്ന സംഭവത്തില് കുറ്റക്കാര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സുരേഷിന് തുടര്ന്ന് ജീവിതമാര്ഗം ഇല്ലാതെയായിരിക്കുകയാണ്. സുരേഷിനും കുടുംബത്തിനും ജീവിക്കാന് ആവശ്യമായ നഷ്ടപരിഹാരം സര്ക്കാര് നല്കണമെന്നും പ്രതിപക്ഷനേതാവ് കത്തില് ആവശ്യപ്പെട്ടു.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ , ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് പുതിയ കർമ്മ പദ്ധതിയുമായി ആർ. എസ്. എസ് രംഗത്ത്. ഇതിനായി വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ആർ. എസ്. എസ് ഉന്നത നേതൃത്വത്തിനുള്ളത്. പ്രചരണം തുടങ്ങും മുൻപേ അധികാരമോഹവും തുടങ്ങി, കർണ്ണാടകയിലും കോൺഗ്രസ്സിൽ പ്രതീക്ഷ അരുത് ! ദുരിതാശ്വാസ നിധി വിവാദം; ജലീലിന്റെ മറുപടിയിൽ വെട്ടിലായി പ്രതിപക്ഷം, സോഷ്യൽ മീഡിയകളിലും തരംഗം ! കെ മുരളീധരനെ ലക്ഷ്യമിട്ട് ബി. ജെ. പി നീക്കം, കേന്ദ്ര മന്ത്രി പദവിയും വാഗ്ദാനമെന്ന് ! രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നിലും 'തിരക്കഥ' കോൺഗ്രസ്സ് ചതിച്ചത് പ്രതിപക്ഷ പാർട്ടികളെ ! . വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി, രാഹുലിനു പിൻഗാമിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത !
അബുദാബി : കേരള സോഷ്യല് സെന്ററിന്റെ ആഭിമുഖ്യ ത്തില് നടക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന്റെ രണ്ടാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകം അരങ്ങില് എത്തി. വിശ്വവിഖ്യാത റഷ്യന് സാഹിത്യ കാരന് ദസ്തോവ്സ്കിയുടെ നോവലിനെ ആസ്പദ മാക്കി ഗോപി കുറ്റിക്കോല് രചനയും സംവിധാനവും നിര്വ്വഹിച്ച കുറ്റവും ശിക്ഷയും അവതരണ രീതി കൊണ്ടും നടീനടന്മാരുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി. ശരീഫ് ചേറ്റുവ, ദേവി അനില്, അപര്ണ്ണ രാജീവ്, ഈദ് കമല്, സിനി ഫൈസല്, റഫീഖ് വടകര, ബിജു മുതുമ്മല്, വിജീഷ് കാട്ടൂര്, ബിജു ഏറയില്, ഫിറോസ്, ആരിഫ് പെരുന്താനം, അബിദ് ജിന്ന, സിദ്ദീഖ് പെരിങ്ങോട്ടുകര, ഗഫൂര് കൊണ്ടോട്ടി, വിനോദ് കാഞ്ഞങ്ങാട്, ടോബിന്, അമീര് മിര്സ, ആസാദ് ഹുസൈന്, ഷിബില് ഫൈസല്, അഷിത തുടങ്ങി യവര് വേഷപ്പകര്ച്ചയേകി. രവീന്ദ്രന് പട്ടേന (വെളിച്ചം), റഹ്മത്തലി കാതിക്കോടന് (സംഗീതം), ജോഷി ഒഡേസ (രംഗ സജ്ജീകരണം) എന്നിവര് പിന്നണിയില് പ്രവര്ത്തിച്ചു. ഡിസംബര് 19 വെള്ളിയാഴ്ച രാത്രി 8. 30ന് നാടകോത്സ ത്തില് മൂന്നാം നാടകം 'പ്രേമലേഖനം' ദുബായ് യുവ കലാ സാഹിതി അവതരിപ്പിക്കും.
വസ്തുതർക്കത്തിന്റെ പേരിൽ യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. സി. സി. ടി. വി. ദൃശ്യങ്ങൾ പ്രകാരം, ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും, തർക്കത്തെ തുടർന്ന് കുത്തേൽക്കുന്നതും കാണാം. മുഹമ്മദ് ഇസാവുദീൻ എന്നയാൾക്കാണ് കുത്തേറ്റത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഇവിടുത്തെ റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. വെട്ടേറ്റയാൾക്കു പരിചയമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി നാലാം തിയതിയാണ് സംഭവം നടന്നത്. ഇയാൾ ആശുപത്രിയിൽ ചികിത്സ നേടുകയും, കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇവിടെത്തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കോൺസ്റ്റബിളിനെ തർക്കത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പ്രതിയെ അറസ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
മുംബൈഃ സീറ്റ് തര്ക്കത്തിനൊടുവില് സുഹൃത്തിനെ മുളവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മുംബൈ കദവലി റെയില്വേ സ്റ്റേഷനിലാണ് സംഭവം. സുഹൃത്തായ കനു ജാദവിനെ (72) കൊലപ്പെടുത്തിയതിന് മുന് നേവി ഉദ്യോഗസ്ഥനായ ധനഞ്ജയ് കുമാര് സിന്ഹയെ (54) കല്ല്യാണ് റൂറല് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്റ്റേഷനില് പോര്ട്ടര്മാരാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും സ്റ്റേഷനിലെ ബെഞ്ചില് വിശ്രമിക്കവെ കൂടുതല് സ്ഥലം ആരാണ് ഉപയോഗിക്കുന്നതെന്ന തര്ക്കമുണ്ടായി. തര്ക്കത്തിനിടെ സിന്ഹ സ്റ്റേഷനില് കിടന്നിരുന്ന മുളവടി എടുത്ത് കനു ജാദവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ സ്ഥാപക പിതാവായ ബിഷപ്പ് പെക്കാൻ ഹാം വാൽഷ് ക്ലേര വാൽഷ് എന്നിവരുടെ സ്മാരകമായി നിർമിച്ച ധ്യാന മന്ദിരത്തിന്റെ കൂദാശ കർമ്മം മലബാർ ഭദ്രസനാ അധിപനും, ആശ്രമം വിസിറ്റർ ബിഷപ്പുമായ അഭി.ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രപൊലീത്ത നിർവഹിച്ചു..ആശ്രമത്തിൽ 40 വർഷത്തോളം സേവനം അനുഷ്ടിച്ച അംഗത്തിന് വീട് വെക്കുന്നന് ആദ്യ ഗഡു ധനസഹായം ചടങ്ങിൽ അഭി.തിരുമേനി നിർവഹിച്ചു.
കൈക്കൂലി വാങ്ങുന്നതിനിടയില് ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര് പ്രമോദ് കുമാര് വിജിലന്സ് പിടിയില്. ഫാമിലി റിലേഷന് സര്ട്ടിഫിക്കറ്റ് നല്കുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്. കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസര് പ്രമോദ് കുമാറിനെ വിജിലന്സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫാമിലി റിലേഷന് സര്ട്ടിഫിക്കറ്റ് നല്കുന്നതിനായി പ്രമോദ് കുമാര് കാക്കാസിറ്റി സ്വദേശിയില് നിന്ന് 3000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതില് 500 രൂപ പരാതിക്കാരന് അന്ന് നല്കി. ബാക്കി 2500 കൊടുക്കുന്നതിന് മുന്പ് പരാതിക്കാരന് വിജിലന്സില് അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില് വിജിലന്സ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപ നല്കുകയും ചെയ്തു. തുടര്ന്ന് പരാതിക്കാരന് വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലന്സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില് വില്ലേജ് ഓഫീസിനുള്ളില് കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില് ഹാജരാക്കി.
ഷവോമി റെഡ്മി നോട്ട് 8 T എന്ന് പുറത്തിറങ്ങുമെന്നോ, ഇന്ത്യയിലെ ലോഞ്ച് എന്നാണെന്നോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റെഡ്മി നോട്ട് 8 നും റെഡ്മി നോട്ട് 8 പ്രോയ്ക്കും ശേഷം അടുത്ത മെഗാ ലോഞ്ചിന് തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി. റെഡ്മി നോട്ട് 8 T (Redmi Note 8T) എന്ന പേരിൽ നോട്ട് സീരിസിലാണ് റെഡ്മി പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കുക. റെഡ്മി നോട്ട് 8 T യുടെ ലോഞ്ച് തീയതി ഷവോമി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇപ്പോഴത്തെ അഭ്യൂഹങ്ങൾ അനുസരിച്ച് വളരെ പെട്ടന്ന് തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഒഫീഷ്യൽ ലോഞ്ചിന് മുൻപ് തന്നെ ഹാൻഡ്സെറ്റിനെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങൾ ലീക്കായിട്ടുണ്ട്. ഇപ്പോഴിതാ ഫോണിന്റെ ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്. അറിയപ്പെടുന്ന ടിപ്പ്സ്റ്ററായ സുധാൻഷു അംബോർ ആണ് റെഡ്മി നോട്ട് 8T യുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. റീറ്റെയ്ൽ ബോക്സിനകത്ത് ഹാൻഡ്സെറ്റ് എങ്ങനെയിരിക്കും എന്നാണ് ഈ ചിത്രങ്ങൾ കാണിക്കുന്നത്. ബോക്സിനു മുകളിലുള്ള ഇൻഫർമേഷൻ സ്റിക്കറിൽ റെഡ്മി നോട്ട് 8T എന്നാണ് എഴുതിയിരിക്കുന്നത്. ഫോണിന്റെ വിലയും കളറും വിവിധ മോഡലുകളും ടിപ്പ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻഫർമേഷൻ സ്റ്റിക്കറിൽത്തന്നെ ഹാൻഡ്സെറ്റിന്റെ പല ഫീച്ചറുകളും കാണാം. 48 -മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. ഡ്യൂ-ഡ്രോപ്പ് നോച്ചുള്ള 6.3-ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്റേത്. മുൻപിലും പിറകിലും കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുണ്ട്. 4,000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 8T യുടേതാണ് എന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. USB ടൈപ്പ്-സി പോർട്ടും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. റെഡ്മി നോട്ട് 8 ൽ ഇല്ലാതിരുന്ന NFC സപ്പോർട്ട് പുതിയ ഹാൻഡ്സെറ്റിനുണ്ടാവും. ഈ മാസം ഷവോമി പുറത്തിറക്കിയ റെഡ്മി നോട്ട് 8-ന് സമാനമായ ഡിസൈനാണ് പുതിയ ഹാൻഡ്സെറ്റിന്റേതും എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. നാല് ക്യാമറകളോടെയാണ് റെഡ്മി നോട്ട് 8T വരുന്നത്. മുൻവശത്ത് സെൽഫികൾക്കായി സെൽഫി ക്യാമറയുമുണ്ട്. പ്രീമിയം ലുക്ക് നൽകുന്നതിനായി ഗ്രേഡിയന്റ് ഫിനിഷ് ആണ് ഹാൻഡ്സെറ്റിന് നൽകിയിരിക്കുന്നത്. NFC സപ്പോർട്ടൊഴികെ ഡിസൈനും സ്പെസിഫിക്കേഷനിലുമെല്ലാം നോട്ട് 8 നെ ഓർമ്മിപ്പിക്കുന്ന മോഡലായിരിക്കും റെഡ്മി നോട്ട് 8T യുടേത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസ്സർ ആണ് ഫോണിന് ശക്തി പകരുക. ലൈവ് ചിത്രങ്ങളിൽ റെഡ്മി നോട്ട് 8T കാണിക്കുന്നത് നീല നിറത്തിലാണ്. വെള്ള, നീല, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്. ഷവോമി ഫോൺ എന്ന് പുറത്തിറങ്ങുമെന്നോ, ഇന്ത്യയിലെ ലോഞ്ച് എന്നാണെന്നോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാഡ് ക്യാമറയുള്ള റെഡ്മി നോട്ട് 8 പ്രൊ, റെഡ്മി നോട്ട് 8 എന്നീ ഫോണുകൾ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചത് ഈയടുത്താണ്. 9,999 രൂപ മുതലാണ് റെഡ്മി നോട്ട് 8 ന്റെ വില ആരംഭിക്കുന്നത്. 4 ജിബി റാം+64 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. 6 ജിബി റാം+ 128 ജിബി പതിപ്പിന് 12,999 രൂപയാണ് വില. റെഡ്മി നോട്ട് 8 പ്രൊയുടെ വില 14,999 രൂപയിലാണ് തുടങ്ങുന്നത്. ഈ വില ഫോണിന്റെ 6 ജിബി റാം+64 ജിബി സ്റ്റോറേജ് പതിപ്പിനാണ്. 6 ജിബി റാം+128 ജിബി പതിപ്പിന് 15,999 രൂപയാകും. ഏറ്റവും വില കൂടിയ 8 ജിബി റാം+128 ജിബി സ്റ്റോറേജ് മോഡലിന് 17,999 രൂപയാണ് വില.
പറശ്ശിനിക്കടവ്ഃ സ്നേക്ക് പാര്ക്കില് എത്തുന്ന സന്ദര്ശകര്ക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം.ജാക്ക് റോസ് എമുകളുടെ മൂന്ന് കുഞ്ഞുങ്ങളും മലര് എന്ന തൊപ്പി കുരങ്ങിന്റെ കുട്ടി കുരങ്ങുമാണ് പാര്ക്കിലെ പുതുമുഖങ്ങള് വ്യത്യാസ്ത ഇനങ്ങളിലുള്ള പാമ്ബുകള് മാത്രമല്ല മുതല, മയില്, കാട്ടുപൂച്ച, മുളളന്പന്നി, ഉടുമ്ബ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു തുടങ്ങി നിരവധി ജീവികളാണ് പാര്ക്കിലുള്ളത്. ഇപ്പോള് അവരുടെ കൂട്ടത്തില് പുതിയ അന്തേവാസികള് കൂടി എത്തിയിരിക്കുകയാണ്. റാന്, ഇവ, നോവ എന്നീ മൂന്ന് എമു കുഞ്ഞുങ്ങളും കേശു എന്ന തൊപ്പി കുരങ്ങുമാണ് പുതിയ അന്തേവാസികള്. ജാക്ക് റോസ് ഇന്നീ എമുകളുടെ മുട്ടവിരിഞ്ഞു ഉണ്ടായതാണ് റാന്, ഇവ, നോവ എന്നീ കുഞ്ഞുഎമുകള്. ഒട്ടകപക്ഷികളെപ്പോലെ തന്നെ എമുവിനും പറക്കാന് കഴിയില്ല. അടയിരുന്ന് മുട്ടകള് വിരിയിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ആണ് പക്ഷികളാണ്.52 ദിവസം ജാക്ക് അടയിരുന്നാണ് ഇപ്പോള് കുഞ്ഞുങ്ങള് വിരിഞ്ഞത്. കടും പച്ച നിറത്തിലുള്ള എമു മുട്ടകള്ക്ക് 500 മുതല് 800 ഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. പാര്ക്കിലെ മലര് എന്ന തൊപ്പി കുരങ്ങന്റെ കുഞ്ഞാണ് കേശു.കുഞ്ഞ് കേശുവിനെ കളിപ്പിക്കാനും താലോലിക്കുവാനുമായി മറ്റു കുരങ്ങളും ഒപ്പമുണ്ട്. കുട്ടികള്ക്കായുള്ള സൂ അംബാസഡര് ട്രെയിനിങ് ഈ മാസം അവസാനം പാര്ക്കില് ആരംഭിക്കും.
ലണ്ടന് : യുകെയി ല് കോവിഡ് ബാധിച്ച് ആശുപത്രിയിലായ ഗര്ഭിണികളില് ഭൂരിഭാഗവും കോവിഡ് വാക്സിനോ അതിന്റെ ബൂസ്റ്ററുകളോ എടുക്കാത്തവരാണെന്ന് കണക്കുകള് . യുകെ ഒബ്സ്റ്റെട്രിക് സര്വൈലന്സ് സിസ്റ്റം അനുസരിച്ച്, കഴിഞ്ഞവര്ഷം മെയ് മുതല് ഒക്ടോബര് വരെ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില് പ്രവേശിപ്പിച്ച ഗര്ഭിണികളില് 96% ത്തിലധികം പേരും വാക്സിനേഷന് എടുത്തിട്ടില്ല. ഡിസംബറില്, വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പും സംബന്ധിച്ച സംയുക്ത സമിതി ഗര്ഭിണികളായ സ്ത്രീകളെ വാക്സിന് ലഭിക്കേണ്ടവരുടെ മുന്ഗണനാ പട്ടികയില് ഉള്പ്പെടുത്തി, അവര് കോവിഡില് നിന്ന് ഉയര്ന്ന ഭീഷണി നേരിടുന്ന വിഭാഗമാണെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. അതേസമയം, വൈറസ് ബാധിച്ച് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട ഗര്ഭിണികളില് ഏകദേശം അഞ്ചില് ഒരു സ്ത്രീയ്ക്ക് വീതം സുഖം പ്രാപിക്കാന് കാലയളവിനുമുമ്പ് ഡെലിവറി ചെയ്യേണ്ടതുണ്ടെന്നും അവരില് അഞ്ചില് ഒരാള്ക്ക് നവജാതശിശു വിഭാഗത്തില് പരിചരണം ആവശ്യമാണെന്നും ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹെല്ത്ത് ആന്ഡ് സോഷ്യല് കെയര് (ഡിഎച്ച്എസ്സി) അറിയിച്ചു. യുകെ വാക്സിന് പ്രോഗ്രാമിന്റെ തുടക്കത്തില്, ഗര്ഭിണികള് ഉയര്ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലോ എക്സ്പോഷര് സാധ്യത കൂടുതലോ ഉള്ളവരാണെങ്കില് മാത്രം അവര്ക്ക് വാക്സിനുകള് നല്കണമെന്നായിരുന്നു ഉപദേശം. സാധാരണ ഗര്ഭിണികളില് വാക്സിന് പഠനങ്ങള് നടത്താന് കൂടുതല് സമയമെടുത്തു. അതുകൊണ്ടാണ് ആദ്യകാലങ്ങളില് ഗര്ഭിണികളെ ഒഴിവാക്കിയിരുന്നത്. എന്നാല് പിന്നീട് പഠനഫലം ഗര്ഭിണികള് വാക്സിന് സ്വീകരിക്കുന്നതിന് അനുകൂലമാണെന്ന് തെളിഞ്ഞതോടെ സ്വീകരിക്കാന് ആവശ്യപ്പെടുകയായിരുന്നു.
അടുത്തകാലത്ത് വാട്സപ്പില് പ്രചരിച്ച ഒരു ഗാനം വളരെപ്പേരെ ആകര്ഷിച്ചിരുന്നു. കേരളത്തില് ബംഗാളികളുടെ അതിപ്രസരം ഇതിവൃത്തമാക്കിയെഴുതിയ ആ ഗാനം പ്രശാന്ത് എന്ന എഴുത്തുകാരന്റെ തൂലികയില് നിന്നും ഉയിര്കൊണ്ടതാണ്. എന്നാല് പാട്ട് എഴുത്തുകാരനറിയാതെ വൈറലായി. ആര്യ,കൊല്ലം പാടിയപ്പോഴാണ് ഈ പാട്ട് ഹിറ്റായത്. പാട്ടിന്റെ അവകാശിയായി ആര്യയെ അവതരിപ്പിക്കാന് തുടങ്ങിയതോടെ നേരവകാശി പരാതിയുമായി എത്തി. നാല് വര്ഷം മുമ്പ് താനെഴുതിയ ഗാനം പാടിഹിറ്റാക്കിയ ബാലികയെ ചാനല് പരിപാടിയില് പാടിക്കുന്നതിനെതിരെയാണ് എഴുത്തുകാരന്റെ പരാതി. ഈ പാട്ട് തനിക്ക് ഫെയ്സ്ബുക്കില് നിന്നും കിട്ടിയതാണെന്നും എഴുത്തുകാരനെ അറിയില്ലെന്നും ആര്യതന്നെ പറഞ്ഞിരുന്നു. വൈറലായ ഈ ഗാനം ആര്യയെകൊണ്ട് പാടിക്കുന്ന ചാനല് പരിപാടി നിര്ത്തിവെക്കണമെന്നാണ് ഗായകനും എഴുത്തുകാരനുമായ പ്രശാന്തിന്റെ ആവശ്യം.
തിരുവനന്തപുരംഃ സ്ത്യുത്യര്ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് അര്ഹരായി കേരളത്തില്നിന്ന് 10 ഉദ്യോഗസ്ഥര്. ഐ ജി നാഗരാജു ചക്കിലം, എസ്പിമാരായ ബി കൃഷ്ണകുമാര്, ജയശങ്കര് ആര്, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീര് റാവുത്തര്, കെ ആര് വേണുഗോപാലന്, ഗോപാലകൃഷ്ണന് എം കെ, ഡെപ്യൂട്ടി കമാണ്ടന്റ് ടി പി ശ്യാംസുന്ദര്, സബ് ഇന്സ്പെക്ടര് സാജന് കെ ജോര്ജ്, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര്മാരായ ശശികുമാര് എല്, ഷീബ എ കെ എന്നിവരാണ് മെഡലിന് അര്ഹരായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായ ഐ ജി നാഗരാജു ചക്കിലം, സി ബി ഐയില് ഡി ഐ ജിയായിരിക്കെ ബാങ്കിങ് മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള് അന്വേഷിച്ച് തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഡി ഐ ജിയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണര് എന്നീ പദവികള് വഹിച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷന്, റെയില്വേ എസ്പിയായും സേവനമനുഷ്ഠിച്ചു. ബി കൃഷ്ണകുമാര് നിലവില് ആഭ്യന്തര സുരക്ഷാ എസ്പിയാണ്. സ്റ്റേറ്റ് സ്പെഷല് ബ്രാഞ്ച് ആസ്ഥാനത്തെ എക്സ്ട്രിമിസ്റ്റ് സെല്ലില് ഡിവൈ എസ് പിയായി പ്രവര്ത്തിച്ചിട്ടുണ്ട്. 2012 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചിരുന്നു. വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോ ദക്ഷിണമേഖലാ എസ് പിയാണ് ജയശങ്കര് ആര്. തിരുവനന്തപുരം, കൊല്ലം വിജിലന്സ് യൂണിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈ എസ് പിയായി ജോലി ചെയ്തിട്ടുണ്ട്. ഇടുക്കി അഡീഷണല് എസ് പിയായ കെ എച്ച് മുഹമ്മദ് കബീര് റാവുത്തര് പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയായിരുന്നു. വിജിലന്സ്, നാര്ക്കോട്ടിക് സെല്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഇതേ പദവി വഹിച്ച അദ്ദേഹത്തിനു 2018 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചിരുന്നു. കെ ആര് വേണുഗോപാലന് ഡെപ്യൂട്ടേഷനില് കൊച്ചിന് ഷിപ്പ് യാര്ഡില് വിജിലന്സ് ഓഫീസറായി പ്രവര്ത്തിക്കുകയാണ്. എറണാകുളം വിജിലന്സ് സ്പെഷല് സെല്ലില് ഡിവൈ എസ് പിയായിരുന്നു. തൃശൂര് സിറ്റി സ്പെഷല് ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറായ ഗോപാലകൃഷ്ണന് എം കെയ്ക്കു 2012 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചിരുന്നു. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില് ഡിവൈ എസ്പിയായി പ്രവര്ത്തിച്ചിട്ടുണ്ട്. കെ എ പി നാലാം ബറ്റാലിയന് ഡപ്യൂട്ടി കമാണ്ടന്റാണ് ടി പി ശ്യാം സുന്ദര്. സ്പെഷല് ഓപ്പറേഷന് ഗ്രൂപ്പ് ഡെപ്യൂട്ടി കമാണ്ടന്റിന്റെ അധികചുമതലയും വഹിക്കുന്നു. എസ് ബി സി ഐ ഡി സെക്യൂരിറ്റി, മറൈന് എന്ഫോഴ്സ്മെന്റ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷന് ഫോഴ്സ്, ഇന്ത്യ റിസര്വ് ബറ്റാലിയന് എന്നിവിടങ്ങളില് സേവനമനുഷ്ടിച്ചിട്ടുണ്ട്. 2005 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചു. സബ് ഇന്സ്പെക്ടറായ സാജന് കെ ജോര്ജ് നിലവില് എറണാകുളം റൂറല് ജില്ലാ സ്പെഷല് ബ്രാഞ്ചില് ജോലി ചെയ്യുകയാണ്. ഏഴ് വര്ഷം നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സിയുടെ കൊച്ചി യൂണിറ്റില് ജോലി നോക്കിയിട്ടുണ്ട്. 2021 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇന്സ്പെക്ടറായ ശശികുമാര് എല്, തിരുവനന്തപുരം വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയില് ജോലി ചെയ്യുന്നു. 2009 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചിരുന്നു. പുതുക്കാട് സ്റ്റേഷനില് അസിസ്റ്റന്റ് സബ് ഇന്സ്പെക്ടറാണ് ഷീബ. എ. കെ. 2018 ല് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് ലഭിച്ചിരുന്നു. സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര്മാരായ വിനോദ് കുമാര് ടി. , സതേ കുമാര് എ എന്നിവര്ക്കു അതിവിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര് സര്വീസ് മെഡല് ലഭിച്ചു. അശോകന് കെ വി (സ്റ്റേഷന് ഓഫീസര്), സനിലാല് എസ് (സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര്), രാമന്കുട്ടി പി കെ. (ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര്) എന്നിവര്ക്കു സ്ത്യുത്യര്ഹ സേവനത്തിനുള്ള ഫയര് സര്വീസ് മെഡലിന് അര്ഹരായി.
ദേശീയ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പന് തങ്കവേലു ,ഹോക്കി താരം എന്നിവരാണ് ഖേല്രത്ന പുരസ്കാരത്തിന് അര്ഹരായ മറ്റു താരങ്ങള്. ധ്യാന്ചന്ദ് പുരസ്കാരത്തിന് മലയാളിയായ ജിന്സി ഫിലിപ്പ് അര്ഹയായി. ഉള്പ്പടെ 1490 റണ്സാണ് കഴിഞ്ഞ കലണ്ടര് വര്ഷം ഏകദിനത്തില് ഹിറ്റ്മാന് സ്വന്തമാക്കിയത്. ഒരു കലണ്ടര് വര്ഷം ഒരു താരം നേടുന്ന ഏറ്റവും കൂടുതല് റണ്സും രോഹിത്തായിരുന്നു.
തിരുവനന്തപുരംഃ സുന്നി ഉൾപ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് ചെയര്പേഴ്സണ് എം സി ജോസഫൈന്. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈന് പറഞ്ഞു. മുസ്ലീം സ്ത്രീകളോടുള്ള മത വിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പുരോഗമന മുസ്ലീം സംഘടനകള്. ഭരണ ഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില് ഉടന് ഹര്ജി നല്കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ വ്യക്തമാക്കി. സുന്നിപള്ളികളില് സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര് മൌലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവില് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള് സ്ത്രീകള്ക്ക് പള്ളികളില് പ്രവേശനം അനുവദിക്കുന്നുണ്ട്. കാഠ്മണ്ഡുഃ നേപ്പാളിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മെക്സിക്കൻ പൌരന്മാരുൾപ്പെടെ ആറ് പേർ മരിച്ചു. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കാണാനായി സർവീസ് നടത്തുന്ന മാനാംഗ് എയറിന്റെ വിനോദസഞ്ചാര ഹെലികോപ്റ്റർ കാഠ്മണ്ഡുവിന് വടക്കുകിഴക്കുള്ള സോലുഖുംബു ജില്ലയിലെ ലിഖു മേഖലയിൽ വച്ചാണ് തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. നേപ്പാൾ സ്വദേശിയായ പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവയെന്നും അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം : സംസ്ഥാനത്തു പനി പടരുന്നതിൽ ആശങ്ക. ചൊവ്വാഴ്ച12,425 പേർ പനി ബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണു പനി ബാധിതർ കൂടുതൽ. 128 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളാണു പനിയിൽ മുന്നിൽ. എറണാകുളത്തു രണ്ടുപേർ ഡെങ്കി പിടിപെട്ടു മരിച്ചു. 10 പേർക്കു എലിപ്പനി പിടിപെട്ടു.
കാസര്ഗോഡ്ഃ കാസര്ഗോഡ് ജില്ലാ കളക്ടര് ഭണ്ഡാരി സ്വാഗത് രണ്വീര്ചന്ദ് അവധിയില് പ്രവേശിക്കും. നാളെ മുതല് ഫെബ്രുവരി ഒന്ന് വരെയാണ് കളക്ടര് അവധിയില് പ്രവേശിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില് പ്രവേശിക്കുന്നതെന്നും പകരം ചുമതല എ. ഡി. എമ്മിനായിരിക്കുമെന്ന് കലക്ടര് അറിയിച്ചു. കാസര്കോട് ജില്ലയില് ഒരാഴ്ചത്തേക്ക് 50 പേരില് കൂടുതലുള്ള പൊതുപരിപാടികള് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടര് പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്ശനമായി പാലിക്കണമെന്ന് അവര് കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു. സര്ക്കാര് നിയന്ത്രണങ്ങള് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്ഗോഡ് പൊതുപരിപാടികള്ക്ക് ജില്ലാ കളക്ടര് വിലക്കേര്പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്വലിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര് അവരധിയില് പ്രവേശിക്കുന്നത്. സി. പി. ഐ. എം സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്ശനം.
പാര്ക്കിലെ നാലു കുളങ്ങളിലുമായി രണ്ട് ലക്ഷം ലിറ്റര് വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയാണ് വെള്ളം നീക്കം ചെയ്യാനാവശ്യപ്പെട്ട് നോട്ടീസ് നല്കിയിരിക്കുന്നത്. പാര്ക്ക് അനധികൃതമായാണ് നിര്മിച്ചിരിക്കുന്നതെന്ന് നേരത്തെ മാധ്യമറിപ്പോര്ട്ടുകള് വന്നിരുന്നു. പാര്ക്കിൽ അപടകസാധ്യതയുയര്ത്തുംവിധം വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ അധികൃതര് നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്ന്നിരുന്നു. പാര്ക്കിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഉരുള്പൊട്ടലിനെത്തുടര്ന്നാണ് പാര്ക്ക് വീണ്ടും മാധ്യമശ്രദ്ധ നേടിയത്. കൂടരഞ്ഞി വില്ലേജ് ഓഫീസര് നൽകിയ റിപ്പോര്ട്ടിൻ്റെ അടിസ്ഥാനത്തിൽ പാര്ക്ക് താത്കാലികമായി അടച്ചിടാൻ ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരംഃ പതിനാറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവും 50,000 രൂപയും പിഴയും ശിക്ഷി. തിരുവനന്തപുരം വെമ്പായത്തിന് സമീപം താമസിക്കുന്ന അഖിൽ ജിത്തി (28,അപ്പു)നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്. പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ അഖിൽ പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി അമ്പലത്തിൽവച്ച് താലി ചാർത്തി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ആറ് ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. 2016 കാലയളവിലാണ് സംഭവം. ഇയാൾക്കെതിരെ ബലാത്സംഗം കുറ്റം തെളിയിക്കപ്പെട്ടതിനാൽ പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയുമുണ്ട്. 10,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ട്. പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷ ഒരേ കാലാവധിയിൽ അനുഭവിച്ചാൽ മതി. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി ബി മുകേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 19 രേഖ ഹാജരാക്കി. സ്പെ ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.
മലപ്പുറംഃ സ്നേഹവും, സഹിഷ്ണുതയും പഠിപ്പിക്കേണ്ട മതനേതാക്കളും രാഷ്ട്രീയ നേതാക്കളും സാമുദായിക ഐക്യം തകർക്കും വിധത്തിൽ പ്രസംഗിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് എസ്എസ്എഫ്. സംഘടനയുടെ മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോൽസവിൽ സന്ദേശ പ്രഭാഷണം നടത്തവേയാണ് സംസ്ഥാന പ്രസിഡണ്ട് കെവൈ നിസാമുദ്ധീൻ ഫാളിലി, നാർക്കോട്ടിക് ജിഹാദ് ഉൾപ്പടെയുള്ള സമകാലിക വിഷയങ്ങളെ മുൻനിറുത്തി പ്രതികരിച്ചത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകളും, അപക്വമായ അഭിപ്രായപ്രകടനങ്ങളും മതങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കാൻ മാത്രമേ കാരണമാകൂ. ഒറ്റപ്പെട്ട് സംഭവിക്കുന്ന അരുതായ്മകളെ മതത്തിന്റെ പേരിൽ ചാർത്തുന്നതിൽ നിന്ന് സമൂഹത്തിനെ നേർവഴിക്ക് നടത്തേണ്ട മത-രാഷ്ട്രീയ-സാമൂഹിക നേതാക്കൾ വിട്ടുനിൽക്കണം. വിപചനങ്ങൾക്ക് ആക്കം കൂട്ടുന്ന എല്ലാ പ്രവർത്തികളെയും തള്ളിപറയാനുള്ള പക്വത നേതാക്കൾ പ്രകടിപ്പിക്കണം; നിസാമുദ്ധീൻ ഫാളിലി ഓർമപ്പെടുത്തി. മതസൌഹാർദ്ദത്തിന് മാതൃകയായ നാടാണ് നമ്മുടേത്. സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി അതിന് തുരങ്കംവെക്കും വിധത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സമാധാനമാണ് ഇസ്ലാമിന്റെ സന്ദേശം. അന്യായവും അനീതിയും ഇസ്ലാം ഒരുനിലയിലും പ്രോൽസാഹിപ്പിക്കുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
കുടിക്കാനുള്ള വെള്ളത്തില് പഴങ്ങളുടെ ഗുണം ചേര്ക്കാം. രുചിക്കൊപ്പം ആരോഗ്യവും സംരക്ഷിക്കാം. ഡീടോക്സ് വാട്ടര്, ഫ്രൂട്ട് ഇന്ഫ്യൂസ്ഡ് വാട്ടര് എന്നീ പേരുകളില് അറിയപ്പെടുന്ന പാനീയത്തിന്റെ ഗുട്ടന്സ് അറിയാം. ഉണ്ടാക്കാന് എളുപ്പമുള്ള ഒരു പാനീയമാണ് ഫ്രൂട്ട് ഇന്ഫ്യൂസ്ഡ് വാട്ടര്. ഇതില് ഏറ്റവും എളുപ്പവും കൂടുതല് ഗുണവുമുള്ള പുതിന, തണ്ണിമത്തന് വാട്ടര് ആണ് ഇന്ന് പരീക്ഷിക്കുന്നത്. ദാഹം ശമിപ്പിക്കുന്നു, വണ്ണം കുറയ്ക്കാന് സഹായിക്കുന്നു, ശരീരത്തിലെ ജലം നിലനിര്ത്തുന്നു എന്നിങ്ങനെ ഒരുപാട് ഗുണങ്ങള് ഉണ്ട് ഈ ഫ്ലേവറിന്. എത്രമാത്രം രുചി വേണം എന്നത് മനസില് കണ്ടുവേണം പുതിന തെരഞ്ഞെടുക്കാന്. അധികം ടേസ്റ്റ് ഇഷ്ടമല്ലെങ്കില് പുതിനയുടെ എണ്ണം നാല് ഇലകള്വരെ കുറയ്ക്കാം. ചുവന്ന അകമുള്ള തണ്ണിമത്തന് എടുക്കാം. ചെറിയ തണ്ണിമത്തന് മുഴുവനായും വലുത് പകുതിയാക്കിയും എടുക്കാം. ഇഷ്ടമുള്ളതുപോലെ അരിയാം. ചെറിയ കഷണങ്ങളാക്കിയാല് നല്ലത്. ചില്ലു കുപ്പികള് ആണ് ഡീടോക്സ് വാട്ടര് ഉണ്ടാക്കാന് ഏറ്റവും നല്ലത്. പ്ലാസ്റ്റിക് കുപ്പികള് ഒഴിവാക്കുക. കുപ്പിയിലേക്ക് പുതിനയിലകളും തണ്ണിമത്തനും ഇടുക. വെള്ളം ഒഴിക്കുക. 2 മണിക്കൂറിന് 5 മണിക്കൂറിനും ഇടയില് ഫ്രിഡ്ജില് വച്ച് തണുപ്പിക്കുക. സിംപിള്!
സഞ്ജു സാംസണ്, മുഹമ്മദ് ഷമി എന്നിവര്ക്കു ടി20 ലോകകപ്പ് ടീമില് ഇടം ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഏഷ്യാ കപ്പില് ഇരുവരെയും തഴഞ്ഞതിനെതിരേ വലിയ വിമര്ശനങ്ങളും ഉയര്ന്നിരുന്നു. പക്ഷെ സഞ്ജുവിനെയും ഷമിയെയും ലോകകപ്പിലും ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ദീപക് ചാഹര്, ശ്രേയസ് അയ്യര്, രവി ബിഷ്നോയ് തുടങ്ങിയവര്ക്കും ലോകകപ്പ് ടീമില് ഇടമില്ല. എന്നാല് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും ഭാഗ്യം കൊണ്ടു മാത്രം ടീമില് സ്ഥാനം ലഭിച്ച ചിലരുണ്ട്. ഇവര് ആരൊക്കെയാണെന്നു നോക്കാം. ഇന്ത്യന് ടി20 ടീമില് റിഷഭ് പന്തിനു വീണ്ടും വീണ്ടും അവസരം ലഭിക്കുന്നുവെന്നത് ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണ്. കാരണം സഞ്ജു സാംസണിനെപ്പോലെ കൂടുതല് മികച്ച താരങ്ങളുണ്ടായിട്ടും അവര്ക്കൊന്നും അവസരം നല്കാതെ റിഷഭിനു ഇന്ത്യ നിരന്തരം അവസരങ്ങള് നല്കിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരിക്കല്പ്പോലും ടീം മാനേജ്മെന്റിന്റെ പ്രതീക്ഷയ്ക്കൊത്ത ഇന്നിങ്സ് കളിക്കാന് താരത്തിനു സാധിച്ചിട്ടുമില്ല. ടെസ്റ്റ് ക്രിക്കറ്റില് റിഷഭിന്റെ ബാറ്റിങ് മികവിന്റെ കാര്യത്തില് ആര്ക്കും സംശയമില്ല. ഒരുപരിധി വരെ ഏകദിനത്തിലും താരം മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. പക്ഷെ ടി20യില് റിഷഭ് തികഞ്ഞ പരാജയമാണ്. ഇന്ത്യക്കു വേണ്ടി ഇതുവരെ 58 ടി20കളില് കളിച്ച അദ്ദേഹം 23. 94 ശരാശരിയില് നേടിയിട്ടുള്ളത് 934 റണ്സാണ്. അര്ഹിച്ചതിലുമധികം അവസരങ്ങള് ലഭിച്ചിട്ടും റിഷഭിനു പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന് ഇനിയുമായിട്ടില്ല. കഴിഞ്ഞ ഏഷ്യാ കപ്പില് റണ്ണെടിക്കാന് താരം പാടുപെടുന്നതും അനാവശ്യ ഷോട്ടുകള് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നതും കാണാമായിരുന്നു. ഏഷാ കപ്പ് കഴിവ് തെളിയിക്കാന് അദ്ദേഹത്തിനു ലഭിച്ച അവസാന അവസരമായിട്ടായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ അവിടെയും ഫ്ളോപ്പായിട്ടും ടി20 ലോകകപ്പ് ടീമിലെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്നതില് സംശയമില്ല. വെറ്ററന് ഓഫ് സ്പിന്നര് ആര് അശ്വിനാണ് ഇന്ത്യന് ലോകകപ്പ് ടീമില് ഭാഗ്യം കൊണ്ട് ഇടം പിടിച്ച മറ്റൊരു താരം. തുടര്ച്ചയായി രണ്ടാമത്തെ ലോകകപ്പിലാണ് അദ്ദേഹത്തിനു ടീമില് ഇടം ലഭിച്ചത്. കഴിഞ്ഞ വര്ഷത്തെ ടി20 ലോകപ്പിലും അശ്വിന് സംഘത്തിലുണ്ടായിരുന്നു. പക്ഷെ അന്നത്തെ ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി അധികം ടി20കളിലൊന്നും അദ്ദേഹം കളിച്ചിട്ടില്ല. എന്നിട്ടും അശ്വിനു വീണ്ടും എങ്ങനെ ലോകകപ്പ് ടീമില് ഇടം ലഭിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കൂടുതല് ഇംപാക്ടുണ്ടാക്കാന് സാധിക്കുന്ന, വിക്കറ്റുകളെടുക്കാനും മിടുക്കനായ യുവ സ്പിന്നര് രവി ബിഷ്നോയിയെ തഴഞ്ഞാണ് സെലക്ടര്മാര് അശ്വിനു അവസരം നല്കിയത്. മികച്ച ഇക്കോണമി റേറ്റില് ബൌള് ചെയ്യുമെങ്കിലും വിക്കറ്റുകളെടുക്കുന്നതില് അദ്ദേഹം അത്ര അഗ്രസീവല്ല. ഏഷ്യ കപ്പില് അശ്വിന് ടീമിലുണ്ടായിരുന്നെങ്കിലും അവസാനത്തെ രണ്ടു മല്സരങ്ങളില് മാത്രമേ കളിക്കാന് അവസരം ലഭിച്ചുള്ളൂ. ഇവയില് നിന്നും 7. 37 ഇക്കോണമി റേറ്റില് വീഴ്ത്തിയത് രണ്ടു വിക്കറ്റുകളാണ്. സ്പിന് ബൌളിങിനെ തുണയ്ക്കുന്ന യുഎഇയില് പിച്ചുകളില് തിളങ്ങാന് സാധിക്കാതെ പോയ അശ്വിന് ഓസ്ട്രേലിയയിലെ വേഗമേറിയ പിച്ചില് എന്താണ് കാണിക്കാന് സാധിക്കുകയെന്നു കണ്ടു തന്നെ അറിയണം. താരം. പട്ടേല്, അശ്വിന്, ടീമിലുണ്ട്. വഴങ്ങും. സംശയം. കഴിഞ്ഞ ഏഷ്യാ കപ്പിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. മൂന്നു മല്സങ്ങളില് കളിച്ച ഹൂഡ രണ്ടിന്നിങ്സുകളിലാണ് ബാറ്റ് ചെയ്തത്. ഇവയില് നിന്നും നേടിയതാവത്തെ വെറും 19 റണ്സുമാണ്. ഉയര്ന്ന സ്കോര് 16 റണ്സ്. ഒരു മല്സരത്തില് മാത്രമേ ഹൂഡയെക്കൊണ്ട് ഇന്ത്യ ബൌള് ചെയ്യിച്ചുള്ളൂ. അതില് ഒരു വിക്കറ്റും വീഴ്ത്തി. ഇങ്ങനെയൊരു താരത്തെ ലോകകപ്പ് ടീമില് ഇന്ത്യ എന്തിനെടുത്തുയെന്ന വിമര്ശനവുമുയരുന്നുണ്ട്. എങ്കിലും ഹൂഡയെ സംബന്ധിച്ച് ലോകകപ്പ് ടീമിലേക്കുള്ള ഈ വിളി ലോട്ടറി തന്നെയാണെന്നു സംശയമില്ലാതെ പറയാം.
തിരുവനന്തപുരംഃ എടിഎം എന്നാൽ ആറ്റിങ്ങലുകാർക്ക് ഇനിമുതൽ എനി ടൈം മണി മാത്രമല്ല, എനി ടൈം മിൽക്ക് കൂടിയാണ്. അതായത് ഏത് സമയത്തും പാല് വാങ്ങാവുന്ന കൌണ്ടർ. വെറും പാലല്ല, നല്ല ശുദ്ധമായ പശുവിൽ പാൽ എടിഎം വഴി ആവശ്യത്തിന് അളവിൽ കിട്ടും. സമയം നോക്കി കടയിലെത്തുകയോ പാൽ സൊസൈറ്റിക്കാരുടെ സൌകര്യം നോക്കി ക്യു നിൽക്കുകയോ വേണ്ടെന്നതാണ് ഏറ്റവും വലിയ ആശ്വാസം. ക്ഷീര കർഷകരുടെ സംഘടനയായ മിൽകോ ആറ്റിങ്ങൽ വീരളം ജംങ്ഷനിലാണ് മിൽക്ക് എടിഎം തുടങ്ങിയത്. സംസ്ഥാനത്തെ തന്നെ ആദ്യ പരീക്ഷണമാണ് ഇത്. പണമോ മിൽകോ നൽകുന്ന കാർഡോ ഉപയോഗിച്ച് കൌണ്ടറിൽ നിന്ന് പാല് അളന്ന് കിട്ടും. മിൽകോയുടെ കാർഡാണ് കയ്യിലുള്ളതെങ്കിൽ അത് റീ ചാർജ്ജ് ചെയ്യാനുള്ള സൌകര്യവും എടിഎം കൌണ്ടറിൽ ലഭ്യമാണ്. പാല് കൊണ്ടു പോകുന്നതിന് കുപ്പിയോ പാത്രമോ ഉപഭോക്താക്കൾ കയ്യിൽ കരുതണം. 500 ലിറ്ററാണ് എടിഎം കൌണ്ടറിൻറെ സംഭരണ ശേഷി. ക്ഷീര കർഷകർക്കും ഏറെ പ്രയോജനകരമാണ് പദ്ധതിയെന്ന് മിൽകോ ക്ഷീര കർഷക സംഘം സെക്രട്ടറി അനിൽകുമാർ പറയുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽക്ക് കൌണ്ടർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ആറ്റിങ്ങലിലെ പദ്ധതിയുടെ വിജയം അനുസരിച്ച് മറ്റിടങ്ങളിൽ കൂടി മിൽക് എടിഎമ്മുകൾ തുടങ്ങാനാണ് മിൽകോയുടെ ആലോചന. എടിഎമ്മിന് തൊട്ടടുത്ത കൌണ്ടറിൽ പാലുൽപന്നങ്ങളും ലഭ്യമാണ്.
കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകന് അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതര് അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില് തുടരേണ്ടിവരും. വീട്ടില് ക്വാറന്റീനില് കഴിയുന്ന ഐശ്യര്യ റായി, മകള് ആരാധ്യ എന്നിവര്ക്കും കാര്യമായ പ്രശ്നങ്ങളില്ലെന്ന് കുടുംബം വ്യക്തമാക്കി. ബച്ചനും മകനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയ്ക്കും മകള്ക്കും രോഗം കണ്ടെത്തിയത്. വീട്ടുജോലിക്കാര്, ഡ്രൈവര്മാര് ഉള്പ്പെടെ ബച്ചന് കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. അതിനിടെ, ബച്ചന്റെ തിരിച്ചുവരവിനുവേണ്ടി രാജ്യത്തിന്റെ വിവിധയിടങ്ങളില് ആരാധകര് പ്രാര്ഥനയും പൂജകളും തുടരുകയാണ്.
അജ്മാന്ഃ അധ്യയന വര്ഷത്തിന്െറ അവസാനം സ്കൂള് അടച്ചുപൂട്ടിയതിനെതുടര്ന്ന് ആശങ്കയിലായ വിദ്യാര്ഥികളും രക്ഷിതാക്കളും വിദ്യഭ്യാസ മന്ത്രാലയത്തിന്െറ ഇടപെടലിനെ തുടര്ന്ന് പ്രതീക്ഷയില്. ഏതാനും ദിവസം മുമ്പ് അടച്ചുപൂട്ടിയ അജ്മാന് റുമൈലയിലെ അല് സഅദ് സ്കൂളിലെ 650 ഓളം വിദ്യാര്ഥികള്ക്ക് മറ്റു രണ്ടു സ്കൂളുകളില് പഠനം തുടരാന് സൌകര്യമൊരുക്കാമെന്ന് മന്ത്രാലയം അറിയിച്ചതായാണ് വിവരം. കഴിഞ്ഞദിവസം 300 ഓളം രക്ഷിതാക്കള് മന്ത്രാലയത്തിലത്തെി മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടര്ന്നാണ് റോയല് അക്കാദമി, ഈസ്്റ്റ്പോയന്റ് എന്നീ സ്കൂളുകളില് കുട്ടികള്ക്ക് തുടര്ന്ന് പഠിക്കാന് അവസരമൊരുങ്ങുന്നത്. സ്കൂള് അടച്ചുപൂട്ടിയത് കുട്ടികളുടെ പഠനത്തെ ഒരുവിധത്തിലും ബാധിക്കില്ളെന്നും റോയല് അക്കാദമി, ഈസ്റ്റ്പോയന്റ് എന്നീ സ്കൂളുകളിലായി വ്യാഴാഴ്ചയോടെ പഠനം തുടരാന് വിദ്യഭ്യാസ മന്ത്രാലയത്തിന്െറ അനുമതിയോടെ നടപടി സ്വീകരിച്ചതായും അല് സഅദ് സ്കൂള് പ്രിന്സിപ്പല് 'ഗള്ഫ് മാധ്യമ'ത്തോട് പറഞ്ഞു. കെ. ജി. വണ്, കെ. ജി. ടു, ഒന്ന്,രണ്ട് ക്ളാസുകളിലെ കുട്ടികള്ക്ക് റോയല് അക്കാദമിയിലും മൂന്ന് ,നാലു ക്ളാസുകളിലെ കുട്ടികള്ക്ക് ഈസ്റ്റ്പോയന്റ് സ്കൂളിലും ഈ അധ്യയന വര്ഷം പൂര്ത്തിയാക്കാം. സഹോദരങ്ങള്ക്ക് ഒരേ സ്കൂളില് തുടരണമെന്നുണ്ടെങ്കില് റോയല് അക്കാദമിയില് അതിന് സൌകര്യമൊരുക്കിയിട്ടുണ്ട്. അല് സഅദിലെ അധ്യാപകര് തന്നെയായിരിക്കും ഇവരെ പഠിപ്പിക്കുക. സിലബസിലും യൂനിഫോമിലും മാറ്റമുണ്ടാകില്ല. ഇതുസംബന്ധിച്ച ഫയലുകള് അതാത് സ്കൂളിലേക്ക് മന്ത്രാലയത്തിന്െറ നിര്ദേശപ്രകാരം കൈമാറിയതായി പ്രിന്സിപ്പല് പറഞ്ഞു. കാല്നൂറ്റാണ്ടോളമായി അല് റുമൈലയിലെ പഴയ വില്ലയിലാണ് അല് സഅദ് സ്കൂള് പ്രവര്ത്തിച്ചുവന്നത്. ഇവിടത്തെ സ്ഥല പരിമിതി മൂലം പുതിയ കെട്ടിടത്തിലേക്ക് മാറാന് മാസങ്ങള്ക്ക് മുന്പേ അധികൃതര് നോട്ടീസ് നല്കിയിരുന്നു. എന്നാല് ഇങ്ങനെയൊരു നോട്ടീസ് ലഭിച്ച വിവരം മാനേജ്മെന്റ് തങ്ങളെ അറിയിക്കുകയോ യോഗം വിളിച്ചുചേര്ക്കുകയോ ഒന്നും ഉണ്ടായില്ളെന്ന് രക്ഷിതാക്കള് പരാതിപ്പെട്ടു. വിദ്യാഭ്യാസ വര്ഷം അവസാനിക്കുന്നതിന് ഏതാനും മാസം മാത്രമുള്ളപ്പോള് സ്കൂള് പൂട്ടിയത് 650 ലധികം വിദ്യാര്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടര്ന്ന് ഞായറാഴ്ച അല്സഅദ് സ്കൂളിലെ പ്രിന്സിപ്പലിനെയും കൂട്ടി രക്ഷിതാക്കള് വിദ്യഭ്യാസ മന്ത്രാലയത്തിലത്തെി അധികൃതരുമായി ദീര്ഘ നേരം ചര്ച്ച നടത്തി. ഇതിന്െറ ഫലമായാണ് അനിശ്ചിതത്വം നീങ്ങുന്നത്. അതേസമയം അടുത്ത അധ്യയന വര്ഷം ഈ കുട്ടികളുടെ പഠനം ഇതേ സ്കൂളുകളില് തുടരാനാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ രക്ഷിതാക്കളുടെ ആശങ്ക പൂര്ണമായും മാറിയിട്ടില്ല.
തൃശ്ശൂര്ഃ തൃശൂരിലെ 'പോവ്സ്' പ്രവര്ത്തകരില് നിന്ന് വാങ്ങിയ നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാന്ദാമംഗലം സ്വദേശി മനോജാണ് കേസില് പെട്ടത്. ഒരു വര്ഷം മുമ്പ് വാങ്ങിയ റോട്ട് വൈലര് ഇനത്തില് പെട്ട നായയെ തല്ലിക്കൊന്ന മനോജ് കൂളായി വീണ്ടും പോവ്സ് പ്രവര്ത്തകരുടെ അടുത്തെത്തി. വേറൊരു നായയെ വേണമെന്ന് ആവശ്യപ്പെട്ട ഇയാളോട് പഴയ നായ എവിടെയെന്ന ചോദ്യമുയര്ന്നു. പിറവത്തെ ബന്ധുവിന് വളര്ത്താന് നല്കിയെന്നായിരുന്നു മനോജിന്റെ മറുപടി. സംശയം തോന്നിയപ്പോള് ബന്ധുവിന്റെ വിലാസവും ഫോണ് നമ്പറും അന്വേഷിച്ച പോവ്സ് പ്രവര്ത്തകരോട് ദാ വരുന്നുവെന്ന് പറഞ്ഞ് മുങ്ങിയതാണ് കക്ഷി. ആളെ കാണാതായപ്പോള് പഴയ വിലാസം തിരക്കി ഇവര് വീട്ടിലെത്തി. നായയെ ആരോ തല്ലിക്കൊന്നുവെന്ന വിശദീകരണമാണ് മനോജ് നല്കിയത്. ഇതോടെ പോവ്സ് പ്രവര്ത്തകര് ഒല്ലൂര് പോലീസ് സ്റ്റേഷനില് പരാതി നല്കി. പിന്നീട് നടത്തിയ തിരച്ചിലില് പുരയിടത്തില് കുഴിച്ചിട്ട നായയുടെ ജഡം യുവാവിനെ കൊണ്ടു തന്നെ പുറത്തെത്തിച്ചു. പരിശോധനയില് കഴിഞ്ഞ വര്ഷം ഇയാള് വാങ്ങിയ നായ തന്നെയെന്ന് തിരിച്ചറിഞ്ഞു. ഒരാഴ്ച്ച മുമ്പാണ് നായയെ കുഴിച്ചിട്ടത്. വളര്ത്തു നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയ മനോജിനെതിരെ പോലീസ് കേസെടുത്തു.
ന്യൂഡല്ഹിഃ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ചോരുന്നത് റെക്കോര്ഡ് വേഗതയില്. രൂപയുടെ മൂല്യശോഷണം തടയാന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) ഡോളര് വില്ക്കുന്നതാണ് കാരണം. മികച്ച ശേഖരമുള്ളതിനാല് കേന്ദ്രബാങ്കിന് യഥേഷ്ടം ഡോളര് ചെലവഴിക്കാന് സാധിക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധര് പറയുന്നു. ജൂലൈ വരെ ഈവര്ഷം 38. 8 ബില്യണ് ഡോളറാണ് ആര്ബിഐ വിറ്റഴിച്ചത്. ജൂലൈയില് മാത്രം 19 ബില്യണ് ഡോളറിന്റെ കുറവ് കണക്കാക്കപ്പെടുന്നു. രൂപയുടെ മൂല്യം 80 ലേയ്ക്ക് താഴ്ന്ന ഓഗസ്റ്റില് ഇടപാടുകള് കൂടുതല് കനത്തതായിരിക്കും. സ്പോട്ട് മാര്ക്കറ്റിലെ ഇടപെടലിനൊപ്പം സെന്ട്രല് ബാങ്കിന്റെ ഫോര്വേഡ് ഡോളര് ഹോള്ഡിംഗ്സ് 22 ബില്യണ് ഡോളറായി കുറഞ്ഞു. ഏപ്രിലിലിത് 4 ബില്യണ് ഡോളറായിരുന്നു. 2013ലെ14 ബില്യണ് ഡോളറാണ് ഇതിന് മുന്പുള്ള വലിയ വില്പന. ബോണ്ട് ബൈബാക്കുകളുടെ വേഗത കുറയ്ക്കുമെന്ന് ഫെഡറല് റിസര്വ് പറഞ്ഞതിന് ശേഷമുള്ള തടയാനായിരുന്നു അത്. എന്നാല് അക്കാലത്തെ അപേക്ഷിച്ച് വിദേശ നാണ്യ ശേഖരം ഉയര്ന്നതാണെന്ന് ഡിബിഎസ് സീനിയര് എക്കണോമിസ്റ്റ് രാധിക റാവു പറയുന്നു.
വെല്ലിംഗ്ടണ്ഃ ഫിജി പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും പാര്ലമെന്റില് ബന്ദിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുന് ഫിജി ഭരണാധികാരി സിതിവേനി റബൂക്ക പ്രസ്താവിച്ചു. ഫിജിയിലെ ജനങ്ങള്ക്കുവേണ്ടിയാണ് തങ്ങല് അട്ടിമറി നടത്തിയതെന്ന വിമതനേതാവ് ജോര്ജ് സ്പെയ്റ്റിന്റെ വാദത്തെ അംഗീകരിക്കുന്നുവെങ്കിലും അതിനുവേണ്ടി തെരഞ്ഞെടുത്തു മാര്ഗത്തെ ന്യായീകരിക്കാനാവില്ലെന്ന് റബൂക്ക വ്യക്തമാക്കി. ഫിജി ജനങ്ങളുടെ താല്പര്യം രക്ഷിക്കാനെന്ന് അവകാശപ്പെട്ട് 1987-ല് പട്ടാള അട്ടിമറിക്ക് നേതൃത്വം കൊടുത്തയാളാണ് റബൂക്ക. സ്പെയ്റ്റിന്റെയും കൂട്ടാളികളുടെയും പ്രവൃത്തി ഫിജിയിലെ ജനങ്ങളുടെ അവകാശത്തിനുവേണ്ടി നിലകൊളളുന്ന കൌണ്സിലിന്റെ മേധാവികളില് വിരുദ്ധാഭിപ്രായമുണ്ടാക്കുമെന്ന് റബൂക്ക പറഞ്ഞു. കൌണ്സില് മേധാവികളുടെ യോഗം നാളെ ചേരുന്നുണ്ട്. പ്രസിഡണ്ട് റതു കമീസേസെ മാരയുടെ നേതൃത്വത്തിലുള്ള വിശ്വാസപ്രമേയവും കൌണ്സിലില് അവതരിപ്പിച്ചേക്കും. കൌണ്സിലിന്റെ ചെയര്മാനായ റബൂക്കയെയാണ് അട്ടിമറി നേതാക്കളുമായി ചര്ച്ച നടത്താന് പ്രസിഡണ്ട് നിയോഗിച്ചിരുന്നത്.
കാബൂൾഃ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കാബൂളിലെ ബനായി മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ചെന്നൈഃ ആചാരത്തിന്റെ ഭാഗമായി സ്ത്രീകളെ ചാട്ടവാറിനടിച്ച് പുരോഹിതര്. തമിഴ്നാട്ടിലെ നാമക്കല് ജില്ലയിലെ നാരൈകിണര് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില് നടന്ന മതപരമായ ചടങ്ങിലാണ് സ്ത്രീകളെ പരസ്യമായി ചാട്ടവാര് കൊണ്ട് അടിച്ചത്. സംഭവത്തിന്റെ വീഡിയോകള് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പ്രേതബാധയുണ്ടെന്നും ദുര്മന്ത്രവാദത്തിന് ഇരയായെന്നും സംശയിക്കുന്ന സ്ത്രീകളെയാണ് പുരോഹിതന് ചാട്ടവാര് കൊണ്ട് അടിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്ട്ട് ചെയ്തു. കറുത്ത വസ്ത്രമണിഞ്ഞ് പ്രത്യേകവേഷം ധരിച്ച പുരോഹിതന് സ്ത്രീകളെ ചാട്ടവാര് കൊണ്ടും മുറം കൊണ്ടും മര്ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇന്ത്യാടുഡേ പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകള് ഓരോരുത്തരായി കൈകൂപ്പിയെത്തി പുരോഹിതനില്നിന്ന് അടിയേറ്റ് വാങ്ങുന്നതും ഓരോരുത്തരെയും മര്ദിക്കുമ്പോള് നാട്ടുകാര് ഹര്ഷാരവം മുഴക്കുന്നതും ദൃശ്യങ്ങളില് കാണാം. 20 വര്ഷത്തിന് ശേഷമാണ് വരദരാജപെരുമാള് ചെല്ലി അമ്മന് മാരിയമ്മന് ക്ഷേത്രത്തില് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് റിപ്പോര്ട്ട്. രണ്ടുവിഭാഗങ്ങള് തമ്മിലുള്ള തര്ക്കത്തെ തുടര്ന്ന് കഴിഞ്ഞ 20 വര്ഷമായി ചടങ്ങ് നടന്നിരുന്നില്ല. കഴിഞ്ഞദിവസം നടന്ന ചടങ്ങില് സമീപത്തെ 18-ഓളം ഗ്രാമങ്ങളില്നിന്നുള്ളവര് പങ്കെടുത്തിരുന്നു. ഏപ്രില് 29 മുതല് മേയ് 30 വരെ നീണ്ടുനില്ക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നത്. അതേസമയം, ഇത്തരമൊരു ചടങ്ങിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വിമര്ശനം ഉയര്ന്നിട്ടുണ്ട്. എന്നാല്, ഈ ചടങ്ങിലൂടെ തങ്ങള്ക്ക് നല്ലതുമാത്രമേ സംഭവിക്കുകയുള്ളൂവെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിനാലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും നാട്ടുകാര് പറയുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാകമ്മീഷനിൽ പരാതി.. - MalluChronicle\nഎംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാകമ്മീഷനിൽ പരാതി..\nഎംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി. എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്. മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെടുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് പരാതി. അതേസമയം, വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. പരാതി എന്താണെന്നും പരാതിക്കാർ ആരാണെന്നും അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാനില്ലന്നും പിഎംഎ സലാം വ്യക്തമാക്കി.\nഎംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി. എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്.\nസ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.\nSee also പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം, സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ\nസ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നിൽക്കണം. ഇല്ലെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാൻ വനിതാ കമ്മീഷൻ ഇടപെടണമെന്നാണ് ആവശ്യം.\nSee also കേരള രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീ സ്ത്രീ പ്രാതിനിധ്യം; ചോദ്യങ്ങളുമായി ഫാത്തിമ തഹ്ലിയ\nPrevious: മേയർ കടിച്ച മെഡൽ വേണ്ട ; ജപ്പാൻ താരത്തിന് മെഡൽ മാറ്റി നൽകി ഒളിമ്പിക്സ് അധികൃതർ..\nNext: കഞ്ചാവുമായെത്തിയ 'കാക്കയെ' പിടികൂടി പോലീസ്..
മുംബൈ : ബോളിവുഡിലെ തന്റെ കന്നിചിത്രമായ ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളില് പ്രതികരണവുമായി നടി പ്രിയാ വാര്യര് രംഗത്തെത്തി. അടുത്തിടെ ചിത്രത്തിന്റെ പേരിനെതിരെ അന്തരിച്ച മുന് ബോളിവുഡ് നടി ശ്രീദേവിയുടെ ഭര്ത്താവും നിര്മ്മാതാവുമായ ബോണി കപൂര് രംഗത്ത് വന്നിരുന്നു. ചിത്രത്തിനെതിരെ ബോണി കപൂര് നിയമ നടപടിക്ക് ഒരുങ്ങിയതായും വാര്ത്തകളുണ്ടായിരുന്നു. എന്നാല് ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും വിവാദങ്ങള് സൃഷ്ടിക്കാന് ആരും ആഗ്രഹിക്കുന്നില്ലെന്നും പ്രിയാവാര്യര് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങിയതു മുതല് പ്രേക്ഷകര് ആകാംക്ഷയിലാണ്. അത് നല്ല കാര്യമാണ്. ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന് ഞങ്ങള് പ്രേക്ഷകര്ക്ക് വിട്ടുകൊടുക്കുകയാണ്' പ്രിയ വാര്യര് പറയുന്നു.
പാകിസ്താന് അംബാസിഡറെ വിളിച്ച് വരുത്തി ഇറാന്. . . . ഭീകരാക്രമണത്തില് മുന്നറിയിപ്പ്! ! ദില്ലിഃ പുല്വാമയിലെ ഭീകരാക്രമണത്തില് പാകിസ്താന് തിരിച്ചടി വരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ സൌദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ വരവോടെ ഇല്ലാതാകുമെന്ന് കരുതിയിരിക്കെയാണ് പാകിസ്താന് പ്രതിസന്ധിയിലായിരിക്കുന്നത്. ഇറാന് പാകിസ്താന് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനിയന് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന് ശക്തമായ മുന്നറിയിപ്പും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിന് പുറമേയാണ് വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചത്. അതേസമയം അന്താരാഷ്ട്ര തലത്തില് പാകിസ്താനെതിരെ കൂടുതല് രാജ്യങ്ങളെ ഒപ്പം നിര്ത്തി ഒറ്റപ്പെടുത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഭീകരാക്രമണത്തില് ഒറ്റപ്പെട്ട് നിന്നിരുന്ന പാകിസ്താന് ആശ്വാസമായിരുന്നു മുഹമ്മദ് ബിന് സല്മാന്റെ വരവ്. പാകിസ്താനെ സാമ്പത്തിക ശക്തിപ്പെടുത്താനുള്ള വരവ് കൂടിയാണ് ഇത്. ഇന്ത്യ അതുകൊണ്ട് തന്നെ വളരെ ഭയപ്പെടുന്ന കാര്യമാണ്. പത്ത് ബില്യണിന്റെ കരാറുകളാണ് സൌദി അറേബ്യയുമായി പാകിസ്താന് ഒപ്പുവെക്കുന്നത്. നേരത്തെ ആറ് ബില്യണ് വായ്പയും സൌദി അനുവദിച്ചിരുന്നു. ഇറാന് പാകിസ്താന് അംബാസിഡറെ വിളിച്ച് വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. പാകിസ്താന് അതിര്ത്തിയില് ഇറാന്റെ 27 റെവലൂഷണറി ഗാര്ഡുകള് കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധമറിയിച്ചത്. ചാവേര് ആക്രമണത്തിലാണ് ഇവര് കൊല്ലപ്പെട്ടത്. പാകിസ്താനില് നിന്നുള്ള ഭീകരരാണ് ഇതിന് പിന്നിലെന്നാണ് സൂചന. സുന്നി ഗ്രൂപ്പായ ജെയ്ഷ് അല് ആദില് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യയുടെ സമ്മര്ദവും ഇതിന് പിന്നിലുണ്ട്. സുഷമയുടെ സന്ദര്ശനത്തിന് പിന്നാലെയാണ് ഇറാന് പ്രതിഷേധം നേരിട്ടറിയിച്ചത്. തീവ്രവാദികള് സുരക്ഷിത കേന്ദ്രം ഒരുക്കുന്നത് പാകിസ്താനാണെന്ന് ഇറാന് ആരോപിക്കുന്നുണ്ട്. സുഷമ നേരത്തെ ഇറാന് വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അറാഗച്ചിയെ കണ്ടിരുന്നു. ഒരേസമയം ഇന്ത്യയെയും ഇറാനെയും ആക്രമിക്കുകയാണ് പാകിസ്താനെന്ന് അറാഗച്ചി കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില് പാകിസ്താനെതിരെ പ്രമുഖ രാജ്യങ്ങളെ ഒപ്പം ചേര്ക്കുകയാണ് ഇന്ത്യ. സൌദി പാകിസ്താനെ ശക്തമായി തന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ ഇതിനെതിരെ സമ്മര്ദം ചെലുത്തുന്നുണ്ട്. എന്നാല് ഖഷോഗി വധത്തില് പാകിസ്താന്റെ പിന്തുണ സൌദിക്ക് ഗുണകരമായിരുന്നു. അതുകൊണ്ട് ഇമ്രാന് ഖാനെ തുടര്ന്നും പിന്തുണയ്ക്കാനാണ് സൌദിയുടെ തീരുമാനം. വമ്പന് സ്വീകരണമാണ് മുഹമ്മദ് ബിന് സല്മാനായി ഒരുക്കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ ശക്തമായ പിന്തുണയും സൌദിക്കുണ്ട്. പാക് പ്രധാനമന്ത്രിയുടെ വസതി തന്നെയാണ് മുഹമ്മദ് ബിന് സല്മാനായി ഒരുക്കിയിരിക്കുന്നത്. സൌദിയില് ഇന്ത്യയുടെ സമ്മര്ദം ഫലിക്കില്ലെന്നാണ് വ്യക്തമാകുന്നത്. വമ്പന് നിക്ഷേപത്തിനാണ് സൌദി ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ വസതി ആദ്യമായി ഉപയോഗിക്കുന്ന നേതാവെന്ന നേട്ടവും മുഹമ്മദ് ബിന് സല്മാന് ലഭിക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇതുവരെ ഈ വസതിയില് താമസിച്ചിട്ടില്ല ഇമ്രാന് ഖാന്. ചൈനീസ് സാമ്പത്തിക ഇടനാഴിയിലും സൌദിയുടെ നിക്ഷേപമുണ്ടാകും. അന്താരാഷ്ട്ര തലത്തില് ഇന്ത്യ തിരിച്ചടിക്ക് ശ്രമിക്കുമ്പോള് സൌദിയുടെയും ചൈനയുടെയും നിലപാടുകള് ഇന്ത്യക്ക് ഇത്തവണ തിരിച്ചടിയായേക്കും.
കണ്ണൂർഃ കെ റെയിലിനെതിരെ സമരം നടത്തുന്നത് വീടും സ്വത്തും നഷ്ടപ്പെടുന്ന 9394 കുടുംബങ്ങളല്ല, മറിച്ച് യു ഡി എഫ് - ബി ജെ പി - എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്. രാഷ്ട്രീയ സമരത്തിന് എരിവും പുളിയും പകരാനാണ് മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റിയെന്ന കള്ളം ഒരു കോൺഗ്രസ് നേതാവ് തട്ടിവിട്ടതെന്നും അദ്ദേഹം ആരോപിക്കുന്നു. തുടർച്ചയായി അഴിമതി ആരോപണവും കള്ളവും പറയുന്നത്. എൽഡിഎഫ് സർക്കാറിനെയും മന്ത്രിമാരെയും പക്ഷേ ജനങ്ങൾക്കറിയാമെന്നും എംവി ജയരാജന് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ. അന്ന് - "ആരും പട്ടിണികിടക്കേണ്ടിവരില്ല. " ഇന്ന് - "ആരും കിടപ്പാടമില്ലാത്തവരായി മാറില്ല. " കോവിഡ് മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ആരും പട്ടിണികിടക്കേണ്ടി വരില്ല എന്നായിരുന്നു ആ പ്രഖ്യാപനം. സൌജന്യ കിറ്റിലൂടെ അന്നംനൽകി കേരളീയരെ എൽഡിഎഫ് സർക്കാർ സംരക്ഷിച്ചു. അതുപോലൊരു പ്രഖ്യാപനമായിരുന്നു മാർച്ച് 24ന് ഡെൽഹിയിൽ നടത്തിയത്. ആരും കിടപ്പാടമില്ലാത്തവരായി മാറില്ല. കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ-റെയിൽ പദ്ധതിക്ക് ഭൂമിയും വീടും വിട്ടുകൊടുക്കുന്നവർക്ക് വീടും ജീവനോപാധിയും ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പദ്ധതി പ്രദേശത്തെ ജനങ്ങൾക്കും മറ്റുള്ളവർക്കും ബോധ്യമാണ്. ഗരീബി ഹഠാവോ (ദാരിദ്ര്യം ഇല്ലാതാക്കും), ബേകാരി ഹഠാവോ (തൊഴിലില്ലായ്മ ഇല്ലാതാക്കും) ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകും എന്നിങ്ങനെ കോൺഗ്രസ്സിന്റെയും ബിജെപിയുടെയും വഞ്ചനാ പ്രഖ്യാപനമല്ല ഇടതുപക്ഷത്തിന്റേതെന്ന് ജനങ്ങൾക്ക് നന്നായറിയാം. സമരം നടത്തുന്നത് വീടും സ്വത്തും നഷ്ടപ്പെടുന്ന 9394 കുടുംബങ്ങളല്ല. യുഡിഎഫ് - ബിജെപി - എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ്. രാഷ്ട്രീയ സമരത്തിന് എരിവും പുളിയും പകരാനാണ് മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റിയെന്ന കള്ളം ഒരു കോൺഗ്രസ് നേതാവ് തട്ടിവിട്ടത്. തന്റെ വീട് പദ്ധതിക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മന്ത്രിയും, തിരുവഞ്ചൂർ ഹാജരാക്കിയത് വ്യാജ അലൈൻമെന്റാണെന്ന് കെ-റെയിൽ എംഡിയും വ്യക്തമാക്കിയതുപോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ വിവാദം ആവിയായിപ്പോയി. കെ. പി. സി. സി. പ്രസിഡന്റിന്റെ പിണറായി വിരോധം കുപ്രസിദ്ധമാണ്. അതുകൊണ്ടാണ് തുടർച്ചയായി അഴിമതി ആരോപണവും കള്ളവും പറയുന്നത്. എൽഡിഎഫ് സർക്കാറിനെയും മന്ത്രിമാരെയും പക്ഷേ ജനങ്ങൾക്കറിയാം. ബിജെപിയുമായി ചേർന്ന് സമരം ചെയ്യില്ലെന്ന് കോൺഗ്രസ് നേതാവും, കോൺഗ്രസ്സുമായി ചേർന്ന് സമരം ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും പറയുന്നത് ജലരേഖയാക്കി മാറ്റിക്കൊണ്ടാണ് പലയിടത്തും ഇരുകൂട്ടരും സംയുക്തമായി കല്ലുകൾ പിഴുതുമാറ്റുന്നത്. ഡെൽഹിയിൽ പണിയില്ലാമന്ത്രിയായ കേരളീയൻ പദ്ധതിയെ എതിർക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിക്ക് ആ നിലപാടല്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രതികരണങ്ങൾ അതാണ് വ്യക്തമാക്കുന്നത്. ഇനിയെങ്കിലും വികസന വിരുദ്ധന്മാരുടെ സമരാഭാസം അവസാനിപ്പിക്കുമോ? അതിന് ചൂട്ടുപിടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയക്കളി ഉപേക്ഷിക്കുമോ?
കാലാവസ്ഥ വ്യതിയാനങ്ങളെ ഉൾക്കൊള്ളുന്ന ഘടകങ്ങൾ ചേർത്തുകൊണ്ടാണ് ഇന്നത്തെ വീടുകളുടെ ഡിസൈൻ. ഉയർന്നുകൊണ്ടിര ിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓപ്പൺ വെൻറിലേഷൻ കൂടാതെ അകത്തളത്ത് കൂടുതൽ തുറന്നയിടങ്ങളും നടുമുറ്റവുമെല്ല ാം ഒരുക്കാൻ ഡിസൈനർമാർ ശ്രദ്ധിക്കാറുണ്ട്. വെറുതെ തുറന്നയിടങ്ങളോ മുറ്റമോ വീട്ടിനുള്ളിൽ ഒരുക്കുകയല്ല, അത ിനെ അകത്തളത്തിലെ ആകർഷകമായ ഇടമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സമർഥരായ ചില ആർക്കിടെക്റ്റുകൾ അതിൽ പാരിസ്ഥിതി കമായ ഘടകങ്ങളെയും ചേർത്തുവെക്കാറുണ്ട്. നിർമാണ ഘട്ടത്തിൽ വീടിനോട് ചേർന്നുവരുന്ന ഉറപ്പുള്ള മരത്തെ മുറിച്ചു മാറ്റാതെ വീടിെൻറ ഭാഗമാക്കിയും ഇൻറീരിയർ ഗാർഡൻ നൽകിയുമെല്ലാം പ്രകൃതിയുമായി ലയിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഫർണിച്ചർ കുത്തി നിറച്ചതും ഇരുണ്ട ഇൻറീരിയറുകളും ഉള്ള വലിയ വീടുകളേക്കാൾ, തുറന്ന ഇടങ്ങളും സൂര്യപ്രകാശവും കാറ്റും യഥേഷ്ടമെത്തുന്നതും ശുദ്ധവായു ശ്വസിക്കാൻ സാധിക്കുന്നതുമായ ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള വീടുകളിൽ എയർ കണ്ടീഷനിംഗ് കുറക്കാം. സ്വീകരണ മുറിയോട് ചേർന്ന് പച്ചപ്പുള്ള, ആകാശം കാണാവുന്ന, കാറ്റും വെളിച്ചവും ഊർന്നിറങ്ങുന്ന ഏരിയയുണ്ടെങ്കിൽ എങ്ങിനെയുണ്ടാകും? വേനൽകാലത്ത് നനുത്ത തണുപ്പോടെ നമുക്ക് സ്വീകരണ മുറിയിലിരിക്കാം. തണുപ്പ് മാത്രമല്ല, അകത്ത് നല്ല െവളിച്ചവും ഉണ്ടാകും. ഫാമിലി ലിവിങ് ഏരിയയോട് ചേർന്നാണ് നടുമുറ്റമൊരുക്കുന്നതെങ്കിൽ അത് കുടുംബത്തിെൻറ സ്വകാര്യതയും സന്തോഷവും ഇരട്ടിയാക്കും. മിക്ക ഡിസൈനർമാരും സ്റ്റെയർകേസിനോട് ചേർന്നാണ് നടുമുറ്റം നിർമിക്കുന്നത്. ഡബിൾ ഹൈറ്റിൽ നൽകുന്ന ചെറുമുറ്റങ്ങൾ അകത്തളത്തിൽ മുഴുവനായും വെളിച്ചം നൽകുന്നു. മുറ്റങ്ങളിൽ പച്ചപ്പൊരുക്കി അവയെ മറ്റ് ഡിസൈൻ ഘടകത്തോടൊപ്പം ചേർക്കുേമ്പാൾ ഇൻറീരിയർ കൂടുതൽ മനോഹരമാകും. മിക്ക ആർക്കിടെക്റ്റുകളും ലിവിങ് -ഡൈനിങ് ഏരിയകളെയോ ഡൈനിങ് -കിച്ചൻ ഭാഗങ്ങളെയോ ബന്ധിപ്പിക്കുന്നതിനോ സ്റ്റെയർകേസിനടിയിലെ സ്ഥലം മനോഹരമാക്കുന്നതിനോ വേണ്ടിയാണ് കോർട്ട്യാർഡുകൾ നിർമിക്കാറുള്ളത്. എന്നാൽ കോർട്ട്യാർഡുകളുടെ ധർമ്മം അത് മാത്രമാണെന്ന ചിന്താഗതി വേണ്ട. കോർട്ട്യാർഡ് എന്നത് പൂർണ്ണമായും ഇൻഡോറിൽ ഉൾപ്പെടുന്നതെന്ന ധാരണമാറ്റി, അകത്തളത്തെ പൂന്തോട്ടങ്ങൾ എന്ന് വിളിക്കാം. പുറത്തുള്ളവയെ സൌന്ദര്യാത്മകമായി ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ, അതേ സൈറ്റ് വീടിനകത്തെ പരിമിതിയെ ഉൾക്കൊണ്ട് ഒരുക്കിയാൽ ഒരു വലിയ ഇടമാണ് നിങ്ങൾക്ക് ലഭിക്കുക. മനോഹരമായ പൂച്ചെടികൾ, പുൽച്ചെടികൾ, ഇരിപ്പിടങ്ങൾ, കല്ലും മണലും വിരിച്ച നടപ്പാതകൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നതോടെ അകത്തെ പൂന്തോട്ടവും തയാർ. സ്വീകരണ മുറിയോട് ചേർന്നോ ഫാമിലി ലിവിങ് ഏരിയയോട് ചേർന്നോ ഒരു ഭാഗമാണ് കോർട്ട്യാർഡായി സെറ്റ് ചെയ്യുന്നതെങ്കിൽ ചെറിയ ഗാർഡൻ കോഫീ ടേബിൾ സജീകരിക്കാം. വ്യത്യസ്തമായ ഇരിപ്പിടങ്ങളും കുളിർ പകരുന്ന ചെറിയ ജലാധാരകളും ഒരുക്കാം. പച്ചപ്പു പോെല തന്നെ അകത്തളത്തെ ചൂടിനെ ശമിപ്പിക്കാൻ ജലധാരകൾക്ക് കഴിയും. അകത്ത് വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നതും വീടിനുള്ളിലെ ചൂട് കുറക്കും. വീടിനകത്തെ പച്ചപ്പും കാറ്റും വെളിച്ചവും ജലമർമ്മരങ്ങളുമെല്ലാം അകത്തളത്തിലേക്ക് മാത്രമല്ല, നിങ്ങളുടെ നല്ല നിമിഷങ്ങളിലേക്ക് കൂടിയാണ് സന്തോഷം നിറക്കുക.
വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11. 30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. മന്ത്രി കെ കൃഷ്ണൻകുട്ടി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി, തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യാ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോയി.
കൊല്ലം - കുളത്തുപ്പുഴ വേണാട് ബസില് യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസി ടൈറ്റസിന്റെ മാലയാണ് പൊട്ടിക്കാന് ശ്രമിച്ചത്. പിന്നില് നിന്ന് ആരോ മാലയില് പിടിക്കുന്നത് ശ്രദ്ധയില്പ്പെട്ടു. ഉടന് തിരിഞ്ഞുനോക്കുമ്പോള് മാലപൊട്ടിക്കാന് ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ ജെസി ബഹളം വയ്ക്കുകയും സഹയാത്രികര് യുവതികളെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്ന്ന്, ഏരൂര് പോലീസിന് കൈമാറുകയുമായിരുന്നു. സര്ക്കിള് ഇന്സ്പെക്ടര് എം. ജിവിനോദിന്റെ നിര്ദേശപ്രകാരം എസ്ഐ എം.എസ്. അനീഷ്, ഗ്രേഡ് എസ്ഐ റഹീം, സിവില് പോലീസ് ഓഫീസര്മാരായ സന്തോഷ്കുമാര്, മുഹമ്മദ് അസ്ഹര്, അനില്കുമാര് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. യുവതികളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ബച്ചന് കുടുംബത്തില് നിന്ന് ക്യാമറയ്ക്കു മുന്നിലെത്തുന്ന അഞ്ചാമത്തെയാളാണ് ശ്വേത ബച്ചന് നന്ദ. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില് ആരംഭിച്ചു. ജൂണ് 17 ഫാദേഴ്സ് ഡേ ആയതിനാല് ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതുപോലെ തന്നെയാണെന്നാണ് റിപ്പോര്ട്ടുകള്. എല് ആന്ഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സ്കള്പ്ചേഴ്സ് ബാനറില് ജി. ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയില് പരസ്യം പുറത്തിറങ്ങും. പരസ്യത്തില് അച്ഛനും മകളുമായിത്തന്നെയാണ് ഇവര് അഭിനയിച്ചതെന്ന് കല്യാണ് ഡയറക്ടര് രമേശ് കല്യാണരാമന് പറഞ്ഞു. ബച്ചന്റെ രണ്ടാമത്തെ മകന് അഭിഷേക് ചെറുപ്പത്തില് തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത സിനിമാരംഗത്തു നിന്ന് വിട്ടുനില്ക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന് കവിയായിരുന്നു. ശ്വേത രചിച്ച ആദ്യ നോവല് ഈ ഒക്ടോബറില് പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സ് എന്നാണ് കന്നി നോവലിന്റെ പേര്. പ്രശസ്ത ബംഗാളി സംവിധായകനായ മൃണാള് സെന്നിന്റെ സിനിമയില് ശബ്ദം നല്കിയാണു അമിതാഭ് ബച്ചന് സിനിമയിലെത്തുന്നത്. 1969 ല് പൂര്ത്തിയാക്കിയ ചിത്രത്തില് അമിതാഭ് ജോലി തുടങ്ങിയതു 68 ലാണ്, 50 വര്ഷം മുന്പ്. 69ല് അദ്ദേഹം അഭിനയിച്ച സാത് ഹിന്ദുസ്ഥാനി റിലീസ് ചെയ്തു. വ്യവസായിയും എസ്കോര്ട്ട്സിന്റെ മാനേജിങ് ഡയറക്ടറുമായ നിഖിന് നന്ദയുടെ ഭാര്യയായ ശ്വേത വിദേശ പഠനത്തിനു ശേഷം ഡിസൈനറായി.
| മാസമുറയുള്ള സ്ത്രീകളെ ജോലിക്ക് വേണ്ടെന്ന കടുംപിടുത്തവുമായി കോൺട്രാക്ടർമാർ; ഉപജീവനത്തിനായി ഗർഭപാത്രമില്ലാതെ കഴിയുന്നത് 25കാരികൾ വരെ | Mangalam\nMonday, June 17, 2019 Last Updated 13 Min 19 Sec ago English Edition\nThursday 11 Apr 2019 02.44 PM\nപരമാവധി മൂന്ന് കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകിയ ശേഷം ഗർഭപാത്രം നീക്കം ചെയ്യും. മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനത്തോളം സ്ത്രീകളും ഇപ്പോൾ കഴിയുന്നത് ഗർഭപാത്രമില്ലാത്തവരായി.\nമാസമുറയുള്ള സ്ത്രീകളെ ജോലി ചെയ്യാൻ കൊള്ളില്ലെന്നും വിശ്രമിച്ചാൽ പിഴ ഈടാക്കുമെന്നും കോൺട്രാക്ടർമാർ കർശന നിലപാടെടുത്തതോടെ ഉപജീവനത്തിനായി ഗർഭപാത്രം നീക്കേണ്ടി വരുന്നത് 25 വയസ്സുള്ള യുവതികൾക്ക് ഉൾപ്പെടെ. മേൽനോട്ടക്കാരുടെ നിർബന്ധിത തൊഴിലെടുപ്പിക്കലിനെ തുടർന്ന് മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനത്തോളം സ്ത്രീകളും ഇപ്പോൾ കഴിയുന്നത് ഗർഭപാത്രമില്ലാത്തവരായി.\nപരമാവധി മൂന്ന് കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകിയ ശേഷം ഗർഭപാത്രം നീക്കം ചെയ്യും. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇത്തരത്തിൽ പണിയെടുക്കുന്ന സ്ത്രീകളെ കുറിച്ചോ അവരുടെ ആരോഗ്യത്തെ കുറിച്ചോ ആരും ബോധവാന്മാരല്ല.\nകരിമ്പുവെട്ടി ഉപജീവനം കഴിക്കുന്ന ഇവർ സീസൺ അടുക്കുന്ന സമരത്ത് കരിമ്പ് ധാരളമുള്ള സ്ഥലത്തേയ്ക്ക് കുടുംബ സമേതം ചേക്കേറും. ഗർഭപാത്രമില്ലാത്ത സ്ത്രീകൾ തന്നെ കരിമ്പുവെട്ടാൻ വേണമെന്ന് നിർബന്ധ ബുദ്ധിയുള്ളവരാണ് ഇവിടുത്തെ കോൺട്രാക്ടർമാർ. അതുകൊണ്ടു തന്നെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനായി രണ്ടോ മൂന്നോ പ്രവസത്തിന് ശേഷം ഗർഭപാത്രം നീക്കം ചെയ്യുന്നത് ഒരു ആചാരം പോലെ തുടരുകയാണ് ഇവിടുത്തെ സ്ത്രീകൾ.\nഒരു ടൺ കരിമ്പ് വെട്ടിയാൽ 250 രൂപയാണ് ഇവർക്ക് ലഭിക്കുക. കരിമ്പുവെട്ടാൻ പോകുന്ന ഈ സ്ത്രീകൾക്ക് ഉപയോഗിക്കാൻ നല്ലൊരു ശൌചാലയം പോലും ഇല്ലെന്നതും മറ്റൊരു ദുരിതമാണ്.\nഭാര്യയും ഭർത്താവുമുള്ള ഒരു കുടുംബത്തെ ഒരു യൂണിറ്റായാണ് കോൺട്രാക്ടർമാർ പരിഗണിക്കുന്നത്. ജോലിക്കിടെ ഇടവേളയെടുത്താൽ 500 രൂപ വരെ പിഴ ഈടാക്കും. മാസമുറയുള്ള സ്ത്രീകൾക്ക് വിശ്രമം എടുക്കേണ്ടി വന്നാലും ഈ പിഴ തുടരും. ഇത് ഒഴിവാക്കാനാണ് സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. എന്നാൽ, തങ്ങൾ സ്ത്രീകളെ ശസ്ത്രക്രിയയ്ക്കായി നിർബന്ധിക്കാറില്ലെന്നും അത് കുടുംബങ്ങൾ സ്വയം എടുക്കുന്ന തീരുമാനമാണെന്നുമാണ് കോൺട്രാക്ടർമാർ പറയുന്നത്.\nഅതേ സമയം ചില കോൺട്രാക്ടർമാർ ശസ്ത്രക്രിയയ്ക്കായി പണം മുൻകൂറായി നൽകാറുണ്ടെന്നും പിന്നിട് ശമ്പളത്തിൽ നിന്ന് ഇത് ഈടാക്കകയാണ് ചെയ്യുന്നതെന്നും സ്ത്രീകൾ വെളിപ്പെടുത്തുന്നു. 25 വയസ്സുള്ള സ്ത്രീകൾ വരെ ഇത്തരത്തിൽ ഗർഭപാത്രം മാറ്റിവെക്കലിന് വിധേയരായിട്ടുള്ളതായാണ് ഞെട്ടിക്കുന്ന വസ്തുത.
Last Modified വ്യാഴം, 22 ജൂലൈ 2021 (16:29 IST) ക്രൈസ്തവവിശ്വാസികള് യേശുക്രിസ്തുവിനെ രക്ഷകനായാണ് കാണുന്നത്. തങ്ങളുടെ പാപങ്ങള്ക്ക് വേണ്ടിയാണ് യേശുക്രിസ്തു കുരിശില് മരിച്ചതെന്നാണ് വിശ്വാസം. ബൈബിളില് പുതിയ നിയമത്തിലാണ് യേശുക്രിസ്തുവിനെ ജീവിതം വിവരിച്ചിരിക്കുന്നത്. പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളിലും യേശുക്രിസ്തുവിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 30 വയസ്സുവരെ ക്രിസ്തു രഹസ്യജീവിതമാണ് നടത്തിയതെന്ന് ബൈബിളില് പറയുന്നു. 30-ാം വയസ്സില് യേശുക്രിസ്തു പരസ്യജീവിതം ആരംഭിച്ചു. മൂന്ന് വര്ഷം മാത്രമായിരുന്നു പരസ്യജീവിതം. തന്റെ 33-ാം വയസ്സിലാണ് ക്രിസ്തു കുരിശുമരണത്തിനു വിധിക്കപ്പെട്ടതെന്നും ബൈബിളില് പറയുന്നു.
കണ്ടുപിടുത്തങ്ങൾക്ക് വഴിമാറി കൊടുത്ത സന്ദർഭങ്ങളിലും ഇത്തരം എതിർപ്പുകൾ ഉണ്ടാകുന്നത് നിങ്ങൾക്കറിയാമല്ലോ. പഴയ പാരമ്പര്യങ്ങളും മാമൂലുകളും പ്രമാണങ്ങളും ജീവിതരീതികളും, മനുഷ്യനന്മയ്ക്കായി ധാർമികമൂല്യങ്ങൾ നഷ്ടപ്പെടാതെ സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ വഞ്ചനയുടെയും സ്വാർത്ഥതയുടെയും പേരിൽ ഇത്തരം നടപടികൾ അന്യായമായി അടിച്ചേൽപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളും എതിർപ്പുകളും ഒക്കെ സാധാരണമാണ്. ആത്മീയ-ലൌകീക കാഴ്ചപ്പാടിൽ ഉണ്ടാകുന്ന ഭിന്നതകളെപറ്റിയാണ് ഞാൻ പറഞ്ഞത്. കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന ചി ദ്ദങ്ങളെപ്പറ്റി കൂടി വിശദമായി പറയാം. മാതാപിതാക്കളെ ബഹുമാനിക്കുന്നതും സഹോദരങ്ങളെ സ്നേഹിക്കുന്നതും മോശെമുഖാന്തരം ദൈവം നിങ്ങൾക്ക് നൽകിയ കൽപ്പനകൾ ആണ്. എന്നാൽ എന്നെക്കാൾ അധികം മറ്റാരെ സ്നേഹിച്ചാലും എന്റെ ശിഷ്യൻ ആയിരിക്കുവാൻ കഴിയില്ലെന്ന് പുതിയനിയമശിഷ്യത്വത്തിന് വ്യവസ്ഥയായി ഞാനും പറഞ്ഞിട്ടുണ്ട്. (മത്തായി 10:37). അങ്ങനെ എന്റെ പ്രമാണങ്ങൾ അനുസരിക്കണമെന്ന് മകൻ പറയുമ്പോൾ അതല്ല യഹൂദന്യായപ്രമാണം മാത്രം പാലിച്ചാൽ മതി എന്ന് അപ്പൻ വാശി പിടിച്ചാൽ അവിടെ തർക്കം ഉണ്ടാകും. "ഇനി മേലിൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും, മൂവരോട് ഇരുവരും ഇങ്ങനെ അഞ്ച് പേർ തമ്മിൽ ചിദ്രിച്ചിരിക്കും"(ലൂക്കോസ് 12: 52). ഒരു മനുഷ്യന്റെ "ആത്മാവും ശരീരവും മനസ്സും" എന്നിങ്ങനെയുള്ള 3 പേരും കൂടി, "നിയമവും കൃപയും"എന്ന "പഴയ പുതിയ നിയമ പ്രമാണങ്ങളുമായി നിരന്തര സംഘട്ടനത്തിൽ എത്തുന്ന കാര്യമാണ് വിവക്ഷിക്കുന്നത്. അതുപോലെ അപ്പൻ പഴയ നിയമത്തോടും മകൻ പുതിയ നിയമത്തോടും ബന്ധപ്പെടുത്തി ചിന്തിച്ചാൽ അപ്പനും മകനും തമ്മിലുള്ള കലഹത്തിന്റെ അർത്ഥം മനസ്സിലാകും. അമ്മയെ വികാരത്തിന്റെ അധികാരത്തോടും, മകളെ ബുദ്ധിയുടെ സാമർത്ഥ്യത്തോടും സാദൃശ്യപ്പെടുത്തി ചിന്തിച്ചാലും പരസ്പരം പോരടിക്കുന്നതായി നിങ്ങൾക്ക് കാണാം. വികാരം ബുദ്ധിയെ കീഴടക്കുവാൻ എപ്പോഴും ശ്രമിക്കുന്നത് മൂലം സംഘർഷം എന്നും നിലനിൽക്കുന്നു. പഴയനിയമ യഹൂദ സഭയാകുന്ന "അമ്മായിഅമ്മ"പുതിയനിയമ "മണവാട്ടി" സഭയായ മരുമകളുമായി കലഹിക്കുന്നത് യഥാർത്ഥമായി സംഭവിക്കുന്ന കാര്യങ്ങൾ തന്നെയല്ലേ? പിശാചിന്റെ ഉപദേശം സ്വീകരിക്കുന്നവരും പരിശുദ്ധാത്മാവിന്റെ ഉപദേശം സ്വീകരിക്കുന്നവരും പിശാചിന്റെ ഉപദേശം സ്വീകരിക്കുന്നവരും തമ്മിൽ തമ്മിൽ നിരന്തര പോരാട്ടം തികച്ചും സ്വാഭാവികമാണ്. ഈ ലോകത്തിന് അനുരൂപപ്പെടാതെ മനസ്സ് പുതുക്കി രൂപാന്തരപ്പെടുന്നവർ, അങ്ങനെ അല്ലാത്തവരുമായി തർക്കങ്ങൾ ഉണ്ടാകും എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? വീട്ടുകാരെ അകറ്റി നിർത്താൻ ഒരിക്കലും ശ്രമിക്കരുത്. കുറച്ച് സമയം എടുത്താലും സംഘർഷം ഒഴിവാക്കുവാൻ സ്നേഹമെന്ന എണ്ണയിട്ട് ബന്ധങ്ങൾ നിലനിർത്തുക. നിങ്ങളുടെ നല്ല പെരുമാറ്റം കണ്ട് അവരുടെ മനസ്സു മാറ്റിയെടുക്കുവാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുകയാണ്. പ്രതിസന്ധി ഇല്ലാത്ത അവസ്ഥയല്ല, പ്രതിസന്ധികളിലും സമാധാനം പാലിക്കാൻ കഴിയുമെന്ന പ്രത്യാശയാണ് നിങ്ങളെ എന്നിലുള്ള വിശ്വാസത്തിൽ നിലനിർത്തേണ്ടത്. കാരണം വിശ്വാസവും പ്രത്യാശയും സ്നേഹവും ആണ് എന്നേക്കും നിലനിൽക്കുന്നത്. കൊടുങ്കാറ്റ് ഉണ്ടായപ്പോഴും ശാന്തമായി പടകിൽ ഞാൻ ഉറങ്ങിയത് പോലെ നിങ്ങൾക്കും ദൈവിക സമാധാനം ഉണ്ടെങ്കിൽ പ്രതിസന്ധികൾക്കിടയിലും ശാന്തമായി ഉറങ്ങുവാനും ഉറച്ച് ഇരിക്കാനും കഴിയും. പരിശുദ്ധാത്മാവിന്റെ പ്രധാനഫലമാണ് സമാധാനം. ജഡികമനുഷ്യന് അത് ലഭിക്കുകയില്ല. നിങ്ങളുടെ സമാധാനം മറ്റുള്ളവർ കണ്ടു നിങ്ങളുടെ ഉള്ളിൽ ,"എന്തോ ഉണ്ടെന്ന് അറിയാനുള്ള ആഗ്രഹം" മറ്റുള്ളവർക്ക് ഉണ്ടാകത്തക്കവിധം അവരുടെ അവിശ്വാസത്തെ വെട്ടി അരിയുവാനുള്ള വാൾ ഞാൻ നിങ്ങൾക്കു തരുന്നു. പ്രതിസന്ധികൾ നിങ്ങളുടെ ആത്മീയ വളർച്ച അളക്കുവാനുള്ള അവസരങ്ങൾ ആണെന്ന് ഓർക്കുക. സാത്താനും സൈന്യങ്ങളും ആയിട്ടുള്ള ഒരു പോരാട്ടത്തിനായി എന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്യുകയാണ്. ആത്മീയപോരാട്ടത്തിലൂടെ കടന്ന് കുരിശുമരണം ആണ്."സമാധാനപ്രഭു" എന്നൊക്കെ പറഞ്ഞാലും ഞാൻ ഒരു പോരാളി തന്നെയായിരുന്നു. ഈ ലോക വ്യവസ്ഥിതിയുടെ തിന്മകൾക്കെതിരെ ഞാൻ പലപ്രാവശ്യവും വാൾ എടുത്തിട്ടുണ്ട്. നിങ്ങൾക്ക് പോരാട്ടം ഉള്ളത് ജഡ രക്തങ്ങളോടല്ല, ദുഷ്ടാത്മ സൈന്യത്തോട് ആണ്. പരിശുദ്ധാത്മവരങ്ങളും ഫലങ്ങളും ആണ് അതിനു നിങ്ങളെ ശക്തമാക്കുന്ന ആയുധങ്ങൾ. ദുഷ്ടനു എതിരെ യുദ്ധം ചെയ്യുന്നതിന് ആവശ്യമായ സർവ്വായുധ വർഗങ്ങളെപറ്റി നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. (എഫെസ്യ 6:11- 18). സ്വർഗ്ഗരാജ്യത്തിലെ സ്നേഹവികാരം ഒഴുകുമ്പോൾ നരകത്തിലെ കോപാഗ്നി കെട്ടു പോകും. അധർമ്മ ചങ്ങലകളെ മുറിച്ചു. കളയുവാൻ സത്യമെന്ന വാൾ ഉപയോഗിക്കുക. നിയമത്തിനു മാത്രമായി സമാധാനം ഉണ്ടാക്കാൻ സാധിക്കില്ല. കൃപയും കരുണയും മനസ്സലിവും സ്നേഹവും ആണ് ഭിന്നതകൾക്ക് പരിഹാരമായി പ്രയോഗിക്കേണ്ടത്. നന്മ ചെയ്യുന്നവരോടൊപ്പം ഞാൻ എന്നും ഉണ്ടാകും. എന്നാൽ നിയമത്തിന്റെ പേര് പറഞ്ഞ് നിഴൽയുദ്ധം ചെയ്യുന്നവർക്കെതിരെ ഞാനെന്റെ വചനം എന്ന വാൾ എപ്പോഴും എവിടെയും പ്രയോഗിച്ചു കൊണ്ടിരിക്കും. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ കയീനും ഹാബേലും, ഏശാവും യാക്കോബും രണ്ടു സമീപനങ്ങളുടെ പ്രതിനിധികളാണ്. അത്തരം ചിന്ത ധാരകൾ ഇന്നും നിങ്ങളുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. കുടുംബബന്ധങ്ങൾക്ക് പുറമേ ഏറ്റുമുട്ടലുകൾക്ക് ധാരാളം അവസരങ്ങൾ ജോലിസ്ഥലത്ത് അലസത, കൈക്കൂലി തുടങ്ങിയ തിന്മകൾക്കെതിരെ നിലകൊള്ളുമ്പോൾ എതിർപ്പുകളും പീഡനങ്ങളും നേരിടേണ്ടിവരും. ക്രിസ്തീയ മൂല്യങ്ങൾ പാലിക്കാതെ ചില ദുർ നടപടികൾക്ക് കൂട്ടുനിൽക്കാൻ മേലധികാരികൾ നിർബന്ധിക്കുമ്പോൾ അതിനെ അതിജീവിക്കുവാൻ നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വരും. ദൈവവുമായുള്ള ബന്ധം നല്ല നിലയിൽ നിർത്തുവാൻ നിങ്ങൾ ശ്രമിക്കുമ്പോൾ പല മാനുഷിക ബന്ധങ്ങളും മുറിഞ്ഞു പോകാൻ സാധ്യതയുണ്ട് എന്ന് ഓർത്തിരിക്കുക. എന്റെ ശിഷ്യത്വത്തിന്റെ വിലയായി കരുതി നിങ്ങൾ എന്റെ ഉപദേശത്തിൽ ഉറച്ച് തന്നെ നിൽക്കുക. താൽക്കാലികമായി പ്രതിസന്ധികൾ വന്നാലും നിത്യമായ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുമെന്ന് ഒന്നുകൂടി വാക്ക് വരുന്നു. ഏതുതരം ഒഴികഴിവ് പറഞ്ഞു ജീവിക്കുന്നവർക്കും സ്വർഗ്ഗരാജ്യത്തിൽ പ്രവേശനമില്ല എന്ന് അറിഞ്ഞിരിക്കുക. ഈ സ്വന്തം കുടുംബത്തെക്കാളും സ്വർഗ്ഗരാജ്യത്തിലെ ദൈവകുടുംബമാണ് നിങ്ങളുടെ എല്ലാ കാര്യങ്ങളിലും പ്രധാനം എന്ന് കരുതി ദൈവരാജ്യ പ്രമാണങ്ങൾക്ക് ഒന്നാം സ്ഥാനം നൽകുന്ന ജീവിതരീതി ഈ ലോകത്തിൽ വച്ച് തന്നെ നിങ്ങൾ പരിശീലിക്കണം. നിങ്ങളുടെ നിത്യവാസസ്ഥലം സ്വർഗ്ഗത്തിൽ ആണ് എന്ന് കരുതി ഈ ലോകത്തിൽ കൂടാരവാസികളായി ജീവിക്കുക. ക്രൂശ് എടുത്ത് എന്നെ അനുഗമിക്കണം എന്ന് നിങ്ങളോട് പറഞ്ഞത് നിങ്ങളുടെ മരണം മുന്നിൽ കണ്ടു കൊണ്ട് ആയിരിക്കണമെന്ന് സൂചിപ്പിക്കുവാനാണ്. പൌലോസ് പറഞ്ഞതുപോലെ" ഞാൻ ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തു എന്നിൽ വസിക്കുന്നു"(ഗലാത്യ 2: 20). സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ അന്തിമ പ്രതിഫലം എന്നോടൊപ്പമുള്ള എന്നോടൊപ്പമുള്ള നിത്യമായ ജീവിതമാണ്. വിശുദ്ധ പോരാട്ടം,വിശുദ്ധ സമർപ്പണം, വിശുദ്ധ മരണം, ഈ മൂന്നും ആണ് എന്നോടൊപ്പമുള്ള ഈ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ. എനിക്കുവേണ്ടി താൽക്കാലിക ജീവൻ കളയുന്നവൻ നിത്യമായ ജീവൻ കണ്ടെത്തും. എന്നോട് പൂർണ്ണ അനുസരണമുള്ളവർ ആകുക എന്നത് മാത്രമാണ് നിങ്ങളുടെ ചുമതല. നിത്യജീവൻ പ്രാപിക്കണമെങ്കിൽ എനിക്കുവേണ്ടി താൽക്കാലിക ജീവനെ കളയേണ്ടിവരും. എന്നിൽ കൂടെ ലഭിക്കുന്ന നേട്ടം ആർക്കും നിങ്ങളിൽ നിന്ന് എടുത്തു കളയാൻ കഴിയില്ല. എന്നെ അനുഗമിക്കുവാൻ ഞാൻ താൽക്കാലികമായ സകലതും ഉപേക്ഷിച്ചാലും നിത്യമായി ആവശ്യമുള്ള സകലതും നിങ്ങൾക്ക് ലഭിക്കും. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ അന്തിമഫലം എന്നോടൊപ്പമുള്ള നിത്യജീവിതം ആണ്. ഞാൻ അത് നിങ്ങൾക്ക് സമൃദ്ധിയായി തരാം, എന്റെ സമാധാനത്തിൽ വസിക്കും എങ്കിൽ.
ക്രിക്കറ്റില് ലാളിത്യത്തിന്റെ മറുവാക്കാണ് ന്യൂസിലന്ഡ് താരങ്ങള്. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങളാണെങ്കിലും മറ്റുള്ളവരോട് സൌഹാര്ദപരമായി പെരുമാറുന്നവരാണ് അവര്. ഇപ്പോള് ടോം ബ്ലാന്ഡലെന്ന താരമാണ് ക്രിക്കറ്റ് ലോകത്തെ ചര്ച്ചാവിഷയം. വെസ്റ്റ് ഇന്ഡീസിനെതിരായ ആദ്യ ടെസ്റ്റില് അരങ്ങേറ്റ സെഞ്ചുറിയും നേടി റിക്കാര്ഡിട്ട താരമാണ് ബ്ലന്ഡല്. നാലാം ദിവസം വിന്ഡീസിനെ ഇന്നിംഗ്സിന് തോല്പിച്ച ശേഷം ബ്ലന്ഡല് വീട്ടിലേക്ക് മടങ്ങിയത് ടീം ഡ്രസില് തന്നെ. അതും ടീം ബസില് നിന്ന് ഇറങ്ങിയശേഷം റോഡരികില് ബസ് കാത്തുനിന്ന്. ഒരു ന്യൂസിലന്ഡ് ആരാധകനാണ് ബ്ലന്ഡല് വെള്ള ജേഴ്സിയും അണിഞ്ഞ് സ്റ്റംപുമായി റോഡരികില് നില്ക്കുന്ന ചിത്രം സോഷ്യല്മീഡിയയില് പോസ്റ്റ് ചെയ്തത്. ഇത് വലിയ ഹിറ്റാകുകയും ചെയ്തു. വെല്ലിംഗ്ടണ് ടെസ്റ്റില് പത്താമനെ കൂട്ടുപിടിച്ച് ബ്ലന്ഡല് തന്റെ കന്നി സെഞ്ചുറി പൂര്ത്തിയാക്കിയിരുന്നു. അരങ്ങേറ്റത്തില് തന്നെ മൂന്നക്കം കടക്കുന്ന പതിനൊന്നാമത്തെ താരമാണ് ഈ 27കാരന്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനും. ബസ് സ്റ്റോപ്പില് കൈയിലൊരു സ്റ്റംപുമായി കിറ്റും പുറത്തു തൂക്കി നില്ക്കുന്ന ബ്ലന്ഡലിനെ കണ്ട് ആശ്ചര്യപ്പെട്ടു പോയെന്ന് ചിത്രം പകര്ത്തിയ വ്യക്തി പറയുന്നു. സത്യത്തില് ആദ്യ ടെസ്റ്റില് പകരക്കാരന്റെ റോളിലാണ് ബ്ലന്ഡല് ന്യൂസിലന്ഡ് ടീമില് കയറി പറ്റുന്നത്. സ്ഥിരം വിക്കറ്റ് കീപ്പര് ബി. ജെ. വാട്ലിംഗിന് പരിക്കേറ്റപ്പോഴാണ് ടീം മാനേജ്മെന്റ് ബ്ലന്ഡലിനെ ടീമില് ഉള്പ്പെടുത്തുന്നത്. കിട്ടിയ അവസരം താരം ശരിക്കും വിനിയോഗിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില് ഈ സീസണില് വലിയ പ്രകടനമൊന്നും കാഴ്ച്ചവയ്ക്കാന് ബ്ലന്ഡലിന് ആയതുമില്ല. ആദ്യ ടെസ്റ്റിലെ മിന്നും പ്രകടനം രണ്ടാം ടെസ്റ്റിലും ബ്ലന്ഡലിന് സ്ഥാനം നല്കിയിട്ടുണ്ട്.
കൊച്ചിഃ കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. അപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി എലുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (21)യുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം അപകടത്തിൽ ദുരൂഹതെ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായും ഇവർ സംശയം പ്രകടിപ്പിച്ചു. അപകടവിവരം അറിയിച്ചത് ഇയാളാണെന്നും പിന്നീട് ഇയാൾ ഒളിവിൽ പോയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഒപ്പം, മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസനേയും (28) പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകിട്ട് മൻഫിയ വീട്ടിൽ നിന്ന് പോയത്. എന്നാൽ, ഇക്കാര്യം സൽമാനോ ജിബിനോ പോലീസിനോട് പറഞ്ഞിട്ടില്ല.
വാളയാറില് സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതികള്ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന് രാഷ്ട്രീയ ഇടപെടല് ഉണ്ടായി. പെണ്കുട്ടികളെ പിച്ചിചീന്തുമ്പോള് മുഖ്യമന്ത്രി നോക്കി നില്ക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി കാര്യങ്ങള് നിസ്സാരവത്ക്കരിക്കുകയാണ്. പോലിസ് എഴുതി കൊടുത്തത് നിയമസഭയില് വായിക്കുകയാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദുബൈഃ പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടെ മകന് ഷാജി കെ. വെങ്ങര ദുബൈയില് നിര്യാതനായി. സെക്യുരിറ്റി ജോലി ജോലിക്കിടയില് നെഞ്ച് വേദനയെത്തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലൂം രക്ഷിക്കാന് കഴിഞ്ഞില്ല. നടപടികള് പൂര്ത്തിയാക്കി മൃതദേഹം നാട്ടില് എത്തിക്കുമെന്ന് സുഹൃത്തുക്കള് അറിയിച്ചു. അഖിലേന്ത്യാ നീറ്റ് എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടി. രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി യുവാക്കള് മാതൃകയായി. കാസര്കോട് ചൂരി സ്വദേശി അര്ഷാദ്, ഹാരിസ്. കൊച്ചി : വികസനകുതിപ്പിന് ആക്കം കൂട്ടാന് പുതുതായി. കോഴിക്കോട്ഃ നിപയില് ആശങ്ക അകലുന്നതിന്റെ ആശ്വാസത്തില്.
കൊച്ചിഃ "നമ്മൾ പോവുമ്പോൾ ഇതൊന്നും ഇവിടന്ന് കൊണ്ടോകാൻ പറ്റൂല്ലല്ലോ... കൊടുക്കുന്നതെല്ലാം ദൈവം തിരിച്ചുതന്നോളും" സോഷ്യൽ മീഡിയ ആകെ തരംഗം തീർത്ത ലോകത്തെ മൊത്തം ഞെട്ടിച്ച് കൊച്ചി ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരൻ നൌഷാദിക്ക പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചവരോടു തന്റെ ഗോഡൌണിലുള്ള വസ്ത്രങ്ങൾ മുഴുവൻ നൽകി കൈകൂപ്പി പറഞ്ഞ വാക്കുകളാണിത്. ഞായറാഴ്ച നടൻ രാജേഷ് ശർമയും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ്വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൌഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാൾ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൌഷാദ് ചാക്കിൽ നിറച്ചുനൽകി. മുന്നും പിന്നും ചിന്തിക്കാതെ നൌഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശർമ ഫെയ്സ്ബുക്കിലിട്ട ലൈവ് വീഡിയോയാണ് ലോകം മുഴുവൻ നെഞ്ചിലേറ്റിയത്. സംഭവമറിഞ്ഞ് നടൻമാരായ മമ്മൂട്ടി, ജയസൂര്യ, കലക്ടർ എസ്.സുഹാസ് തുടങ്ങി ഒട്ടേറെപ്പേർ ആദരവറിയിച്ചു. പലരും സ്വീകരണമൊരുക്കി വിളിച്ചു എന്നാൽ അവരോടെല്ലാം നൌഷാദ് പറഞ്ഞത് ഇത്രമാത്രം, . 'നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല, പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. എന്റെ പെരുന്നാൾ ഇങ്ങനെയാ'.അതെ നൌഷാദ് കാട്ടിത്തന്ന വഴിയാണ് പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടക്കം പണമൊഴുകാൻ പ്രേരണയായത്. മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൌഷാദും. എന്നിട്ടും മനസ്സുനിറഞ്ഞു സഹായിച്ച അദ്ദേഹത്തെ ലോകം മുഴുവൻ വാഴ്ത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നാകെ അദ്ദേഹത്തെ കുറിച്ചുള്ള മീമുകളാണ്.
മലപ്പുറംഃ വ്യാജ കൊറോണ സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയ ലാബ് ഉടമ അറസ്റ്റിൽ. വളാഞ്ചേരിയിലെ അർമാ ലാബ് ഉടമയായ സജീദ് എസ് സാദത്താണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. കഴിഞ്ഞ മാസം 14 നാണ് പെരിന്തൽമണ്ണ സ്വദേശി കൊറോണ പരിശോധനയ്ക്കായി കോഴിക്കോട്ടെ മൈക്രോ ലാബിന്റെ ശാഖയായ വളാഞ്ചേരിയിലെ അർമ ലാബിലെത്തിയത്. പരിശോധനയ്ക്ക് ശേഷം പെരിന്തൽമണ്ണ സ്വദേശിയ്ക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. എന്നാൽ ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി പിന്നീട് ആരോഗ്യ വകുപ്പിൽ നിന്നും സന്ദേശമെത്തി. തുടർന്ന് പെരിന്തൽമണ്ണ സ്വദേശി പരാതിയുമായി ലാബിലെത്തി. ഇതോടെയാണ് തട്ടിപ്പ് പുറത്തു വരുന്നത്. അർമ ലാബിലെത്തിയ 2500 പേരിൽ 496 പേരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്കായി മൈക്രോ ലാബിലേക്ക് അയച്ചത്. പരിശോധനയ്ക്ക് വിധേയരായവരിൽ ഒരാളിൽ നിന്നും 2500 രൂപ വീതം ഈടാക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് ബോധ്യമായതോടെ ലാബ് അടച്ചു പൂട്ടി. പിന്നീട് പ്രതികൾ ഒളിവിൽ പോയി. കേസിലെ ഒന്നാം പ്രതിയും സജീദ് എസ് സാദത്തിന്റെ പിതാവുമായ സുനിൽ സാദത്ത് ഒളിവിലാണ്.
പാകിസ്ഥാനില് ട്രെയിനില് സ്ഫോടനം. പാകിസ്ഥാനിലെ ക്വറ്റ മേഖലയിലെ ട്രെയിനിലാണ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. നസീറാബാദ് സ്റ്റേഷനിലേക്ക് ട്രെയിന് വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ട്രാക്കില് സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില് ഏഴ് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 17 പേര്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ വെബ്സൈറ്റില് പാകിസ്ഥാന് ഹാക്കര്മാര് നുഴഞ്ഞുകയറി! പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യന് രാഷ്ട്രീയ നേതാക്കളെ വധിക്കാന് ഇന്ത്യന് മുജാഹിദീന് പദ്ധതി തയ്യാറാക്കുന്നു! ഇതിനെക്കുറിച്ച് കൂടുതല് വായിക്കുക :
ഇടുക്കിഃ ലഹരിയുടെ വഴികളില്നിന്ന് യുവതയെ തിരിച്ചുവിടാന് അവരെ കളിക്കളങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആശയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന എക്സൈസ് വകുപ്പിന്റെ സ്റ്റാളില് യുവാക്കളുടെ തിരക്ക്. എന്റെ കേരളം പ്രദര്ശന വിപണനമേളയിലെ എക്സൈസ് വകുപ്പിന്റെ ലഹരിക്കെതിരെ ഒരു ത്രോ മത്സരമാണ് പ്രായഭേദമന്യ സന്ദര്ശകരെ ആകര്ഷിക്കുന്നത്. ബാസ്കറ്റ് ബോള് നെറ്റിലേക്ക് വീഴുന്ന ഓരോ ബോളും ലഹരിക്കെതിരെയുള്ള പ്രതിരോധസ്വരങ്ങളായി മാറുകയാണ്. മൂന്നുതവണ കൃത്യമായി ബോള് നെറ്റില് വീഴ്ത്തുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നുണ്ട്. ഒപ്പം ക്വിസ് മത്സരവും സ്റ്റാളില് ഒരുക്കിയിട്ടുണ്ട്. മേളയില് എത്തുന്ന യുവാക്കളെയും മാതാപിതാക്കളെയും നിറപുഞ്ചിരിയോടെ സ്വീകരിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര് ലഹരി ഉപയോഗത്തിന്റെ മാരക പ്രത്യാഘാതങ്ങള്ക്കെതിരെ ബോധവത്കരിക്കാനും സമയം കണ്ടെത്തുന്നുണ്ട്. സന്ദര്ശകരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന മല്സരങ്ങളിലൂടെയും കളികളിലൂടെയും മേളയില് ഏറ്റവും കൂടുതല് തിരക്ക് അനുഭവപ്പെടുന്ന സ്റ്റാളുകളില് ഒന്നായി മാറിയിരിക്കുകയാണ് എക്സൈസ് വകുപ്പിന്റെ സ്റ്റാള്. വിദ്യാര്ഥികളിലും യുവതലമുറയിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള വിവിധ കര്മപരിപാടികള് നടപ്പിലാക്കിവരുന്ന എക്സൈസ് വകുപ്പിന്റെ പ്രവര്ത്തനങ്ങളെ മേളയിലെ സ്റ്റാള്വഴി ജനങ്ങള്ക്ക് മനസിലാക്കാനും സാധിക്കുന്നു. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്ക്ക് പ്രത്യേകിച്ചും യുവജനങ്ങള്ക്ക് അവബോധം നല്കുന്നതിനായി കേരള സര്ക്കാര് ആരംഭിച്ച ലഹരിവിമുക്ത പ്രചരണ പരിപാടിയായ വിമുക്തി പദ്ധതിയുടെ ഭാഗമായി സ്റ്റാളില് എത്തുന്നുവര്ക്ക് ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
പരിധികളുണ്ടെന്ന് നമ്മൾക്കറിയാം, പലപ്പോഴും ഇത് + 3%, + 5% അല്ലെങ്കിൽ ± 10% ആയിരിക്കാം. ഈ പ്രത്യേക യൂട്ടിലിറ്റിക്കായി നിങ്ങളുടെ വോൾട്ടേജ് ഡ്രോപ്പ് പരിധി + 3% ആണെന്ന് പറയട്ടെ, ഈ പരിധി ലംഘിക്കപ്പെടാത്തവിധം ലോഡ് നിയന്ത്രിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, ഈ 2.4 കിലോമീറ്റർ ഫീഡറുടനീളം + 3% പരിധി ലംഘിക്കാതെ എനിക്ക് എത്ര ലോഡ് നല്കാൻ' കഴിയുമെന്ന് കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു; അത് ഇവിടെ എളുപ്പത്തിൽ കണക്കാക്കാം. അതിനാൽ, 3% പരിധി ലംഘിക്കാതെ ലോഡ് ചെയ്യാൻ കഴിയും, അതിനാൽ വോൾട്ടേജ് ഡ്രോപ്പ് പരിധി ഇപ്പോൾ 3% ആണ്. അതിനാൽ, വി ഡ്രോപ്പ് എനിക്ക് 3% ഇടാൻ കഴിയും, തുടർന്ന് ഈ ഫീഡറിന്റെ കെ ഡ്രോപ്പ് ഘടകം K drop factor) ഞാൻ ഇവിടെ 0.000254 ഉം ഫീഡറിന്റെ നീളം 2.4 കിലോമീറ്ററുമാണെന്ന് നമ്മൾക്കറിയാം. ഇതിൽ നിന്ന്, ഈ ഫീഡറിന് നൽകാവുന്ന പരമാവധി കെവിഎ നമ്മൾക്ക് എളുപ്പത്തിൽ കണക്കാക്കാൻ കഴിയും അത് 4921.26 കെവിഎ ആണ്, കെവിഎ ഇതിനേക്കാൾ കൂടുതലാണെങ്കിൽ നിങ്ങളുടെ വോൾട്ടേജ് പരിധി ലംഘിക്കപ്പെടും. അതിനാൽ, നിങ്ങളുടെ കെ ഡ്രോപ്പ് ഘടകത്തിന്റെ രണ്ട് ആപ്ലിക്കേഷനുകൾ നിങ്ങൾ കണ്ടു, അതിൽ ഒരു അപ്ലിക്കേഷനിൽ വ്യത്യസ്ത കെവിഎകൾക്കും വ്യത്യസ്ത കിലോമീറ്റർ ദൈർഘ്യമുള്ള ഫീഡറിനുമായി വോൾട്ടേജ് ഡ്രോപ്പ് എങ്ങനെ കണക്കാക്കാമെന്ന് നമ്മൾ കണ്ടു. നമ്മൾ കണ്ട മറ്റൊരു ആപ്ലിക്കേഷൻ, അനുവദനീയമായ പരമാവധി വോൾട്ടേജ് ഡ്രോപ്പ് പരിധി ഉണ്ടെങ്കിൽ, ഈ പ്രത്യേക ഫീഡറിൽ നമുക്ക് എത്ര കെവിഎ നൽകാമെന്ന് കണക്കാക്കാം.
ന്യൂഡൽഹിഃ വിവിധ മേഖലകളിലെ പ്രമുഖർക്ക് പദ്മ പുരസ്കാരം നൽകുന്നതിനുള്ള ശിപാർശ കേന്ദ്രം തിരസ്കരിച്ചതായി റിപ്പോർട്ട്. ക്രിക്കറ്റ് താരം എം. എസ് ധോണി, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി, തബല വിദ്വാൻ സക്കീർ ഹുസൈൻ, വിവാദ ആത്മീയ നേതാവ് ഗുർമീത് രാം റഹീം സിങ് തുടങ്ങിയവർക്കുള്ള പുരസ്കാര ശിപാർശയാണ് കേന്ദ്രം തിരസ്കരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം വെളിപ്പെടുത്തി. 18,768 നാമനിർദേശങ്ങളാണ് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ പട്ടികയിലുള്ളത്. ഇതിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ, മുതിർന്ന ബി. ജെ. പി നേതാവ് മുരളി മനോഹർ ജോഷി എന്നിവർ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ വിഭൂഷണ് അർഹത നേടിയിട്ടുണ്ടെങ്കിലും ഇവർ പ്രാഥമിക നാമനിർദേശ പട്ടികയിൽ ഉൾപെട്ടിട്ടില്ലത്രേ. 'പൊതുകാര്യം' എന്ന വിഭാഗത്തിൽ ഉൾപെടുത്തിയാണ് ഇവർക്ക് പുരസ്കാരം നൽകിയതെന്നും എന്നാൽ, ഇരുവരെയും ആരാണ് നാമനിർദേശം ചെയ്തത് എന്ന കാര്യം പരാമർശിക്കുന്നില്ലെന്നും റിേപ്പാർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരുടെ നാമനിർദേശം തിരസ്കരിച്ചതിെൻറ കാരണം എന്താണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 89 പേരാണ് ഇൌ വർഷം പദ്മ പുരസ്കാരങ്ങൾക്ക് അർഹരായത്. ഇതിൽ ഏഴു പദ്മഭൂഷണും ഏഴു പദ്മവിഭൂഷണും 75 പദ്മശ്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ചത് ഗുരു രാം റഹീം സിങ്ങിനാണെന്നും റിപ്പോർട്ട് പറയുന്നു. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് അമിതാവ് റോയ്, എൻ. െഎ. എ സ്ഥാപക മേധാവി അന്തരിച്ച രാധാ വിനോദ് രാജു, ഗാനരചയിതാവ് അനുമാലിക്, നടൻ മനോജ് ബാജ്പേയി, ബിജു ജനതാ ദൾ എം. പി ബൈജയന്ത് പാണ്ഡ എന്നിവരുടെയും പേരുകൾ അന്തിമ പട്ടികയിലില്ല.
Also Read: 'ഇസ്ലാം മതം ഉപേക്ഷിച്ച് വന്നയാള് എന്നതിനേക്കാള് മതം ഉപേക്ഷിച്ച് വന്നയാള്'ജസ്ല മാടശ്ശേരി! ജസ്ലയും രജിത്തും തമ്മിലുള്ള കൊമ്പുകോര്ക്കലായിരുന്നു ഈ ദിനത്തില് ഏറ്റവുമധികം നടന്നത്. ലുങ്കിയും ഷര്ട്ടും ധരിച്ച് സ്ത്രീകള് പുരുഷന്മാരായി കഴിഞ്ഞു എന്നുതുടങ്ങിയ ഡയലോഗുകള് രജിത്തിനെ ജസ്ലയുടെ മുന്നില് കുടുക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രജിത്തിന്റെ ധാരണകളെ ചോദ്യം ചെയ്യുകയായിരുന്നു വീട്ടിലെ പുതിയ താരം. ഞാന് കുളിക്കട്ടെ എന്ന് പറഞ്ഞ് നൈസ് ആയി രക്ഷപെടുന്ന രജിത്തിനെയാണ് കണ്ടത്. എന്നാല് നിങ്ങള് പറയുന്ന കപട സയന്സ് ഞങ്ങള് വിശ്വസിക്കണം എന്ന് പറഞ്ഞാന് അംഗീകരിക്കില്ലെന്ന് ജസ്ല നിലപാട് വ്യക്തമാക്കി. Also Read: തണുപ്പന് ബിഗ് ബോസില് പുതിയ പോര്മുഖം, ജസ്ലയും ദയ അച്ചുവും നേര്ക്കുനേര്; ഇനി കളി ഇങ്ങനെ! രജിത്തിനെതിരെയുള്ള അംഗത്തില് ജസ്ലയുടെ പ്രധാന പിന്തുണ ഒരുപക്ഷെ രഘുവായിരിക്കും. ജസ്ല എത്തുന്നതിന് മുമ്പും രജിത്തുമായി ആശയപരമായ സംവാദങ്ങളില് ഏര്പ്പെട്ട ഏക വ്യക്തി രഘു മാത്രമായിരുന്നു. ജസ്ലയുടെയും രഘുവിന്റെയും നിലപാടുകളിലെ പൊരുത്തം ഗുണം ചെയ്യുന്നതായി കളിയില് പ്രതിഫലിച്ചു തുടങ്ങി. ജസ്ലയുടെ രാവിലത്തെ പ്രസംഗത്തെ ഒരു സമയം അഭിനന്ദിച്ചും നിമിഷങ്ങള്ക്കകം വള്ഗര് എന്നും അഭിപ്രായപ്പെട്ട രജിത്തിനെ രഘു പൊളിച്ചു. രഘുവിന്റെ ഇടപെടല് രജിത്തിനെ വലിയൊരു വിവാദത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആണും പെണ്ണും കെട്ടനിലയില് സംസാരിക്കരുത് എന്നായിരുന്നു രഘുവിനോടുള്ള രജിത്തിന്റെ ഡയലോഗ്. ഇത് വലിയ തിരിച്ചടി ആകുമെന്നുറപ്പ്. ഈ ഡയലോഗ് ട്രാന്സ്ജെന്ഡേഴ്സിനെ അവഹേളിക്കുന്നതാണെന്നും ആണും പെണ്ണം അല്ലാത്ത ഒരു ജെന്ഡര് ഇല്ല എന്നാണോ രജിത് പറയുന്നതെന്നും ജസ്ല ആഞ്ഞടിച്ചു. ഇതേ വിഷയത്തില് രജിത് നടത്തിയ മുന്കാല പരാമര്ശങ്ങള് ഈ സമയം ജസ്ല പുറത്തെടുത്തു. Also Read: രജിത് സാറിന് വെല്ലുവിളിയായി പുതിയ താരം ഈസി വാക്കോവറില്ല, ഇനി ശരിക്കും കളി വേറെ ലെവല്! നോമിനേഷന് പ്രക്രിയയാണ് പിന്നീട് നടന്നത്. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റന്സി ടാസ്ക് വലിയ രീതിയില് പ്രതിഫലിക്കുന്നതായി നോമിനേഷനില് കണ്ടു. അതുകൊണ്ടുതന്നെ വീണയ്ക്കും പ്രദീപിനും നോമിനേഷനില് തിരിച്ചടി നേരിടേണ്ടി വന്നു. വീണയുടെ ഗെയിംപ്ലാനുകളോട് സഹമത്സരാര്ത്ഥികള്ക്ക് എതിര്പ്പുണ്ടായപ്പോള് പ്രദീപ് ക്യാപ്റ്റന് എന്ന നിലയില് പരാജയപ്പെട്ടതാണ് നോമിനേഷനിലേക്ക് എത്തിച്ചത്. തെസ്നി ഖാന്, രജിത് കുമാര് എന്നിവര് വീണ്ടും വോട്ടിങ്ങിലേക്ക് എത്തിയപ്പോള് ആര്യയും രഘുവും ആദ്യമായി പരസ്യവിചാരണയിലേക്ക് എത്തപ്പെട്ടു. അങ്ങനെ ആറ് പേര് ഈ ആഴ്ച നോമിനേറ്റഡ് ആയി.
ന്യൂഡൽഹിഃ ഡൽഹി മുൻ ആരോഗ്യമന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയ്നിന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം. ജയിലിനുള്ളിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ജെയ്നിനെ വ്യാഴാഴ്ച ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഐസിയുവിലാണ് അദ്ദേഹം. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജെയ്ൻ ആശുപത്രിയിലാകുന്നത്. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി തിഹാർ ജയിലിലാണ് ജെയ്ൻ. Copyright @ 2022 , Rashtra Deepika Ltd.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റിൽ നിന്ന് ഇ-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേയ്മെന്റ് മോഡായി ഭാരത് ഇന്റർഫേസ് (ഭീം) അല്ലെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് സേവനം (യുപിഐ) ഉപയോഗിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ക്യാഷ്പ്രൈസ്. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐആർസിടിസി ലക്കി ഡ്രോ സ്കീം ആരംഭിച്ചിരിക്കുന്നത്. ഐആർസിടിസി നറുക്കെടുപ്പ് പദ്ധതി 2019 സെപ്റ്റംബർ ഒന്ന് മുതലാണ് ആരംഭിച്ചത്. രണ്ട് മാസത്തേയ്ക്കാണ് ഈ പദ്ധതി നടപ്പിലാക്കുക. ഈ കാലയളവിൽ ഐആർസിടിസി ഇ-ടിക്കറ്റ് വെബ്സൈറ്റിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പേയ്മെന്റ് ഓപ്ഷനായ ഭീം / യുപിഐ ഇവ ഉപയോഗിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. എന്നാൽ ഐആർസിടിസി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലക്കി നറുക്കെടുപ്പ് പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. കമ്പ്യൂട്ടർവത്കൃത റാൻഡം ലക്കി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 1,000 ഭാഗ്യശാലികൾക്കാണ് ഐആർസിടിസി 500 രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന 500 രൂപ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ബന്ധപ്പെട്ട പേയ്മെന്റ് ഉപകരണത്തിലായിരിക്കും ക്രെഡിറ്റ് ചെയ്യപ്പെടുക. ലക്കി ഡ്രോ സ്കീമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ലക്കി ഡ്രോ സ്കീമിന്റെ കാലയളവിനുള്ളിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. അതായത്, പിഎൻആറിന്റെ ബുക്കിംഗ് തീയതി ലക്കി ഡ്രോ സ്കീം കാലയളവിനുള്ളിൽ വരണം. ഐആർസിടിസി നിർദ്ദേശം ഒരു ദിവസം ഒരാൾക്ക് ഒരു സമ്മാനം മാത്രമേ ലഭിക്കൂ. അതേ ഉപയോക്താവിന് മറ്റേതെങ്കിലും ദിവസങ്ങളിലെയും ലക്കി നറുക്കെടുപ്പിന് അർഹതയുണ്ട്. വിജയികളുടെ മൊബൈൽ നമ്പർ, ഇമെയിൽ, ഉപയോക്തൃ ഐഡി മുതലായ ഉപയോക്തൃ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഐആർസിടിസി വെബ്സൈറ്റിൽ ലക്കി ഡ്രോ വിജയികളുടെ പിഎൻആർ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. IRCTCയിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ വിവരം ലക്കി ഡ്രോ സ്കീമിലെ വിജയികളെയും അറിയിക്കും. ഐആർസിടിസി മാനദണ്ഡങ്ങൾ പ്രകാരം സമ്മാന പദ്ധതിയുടെ പൂർണ ഉത്തരവാദിത്തം ഐആർസിടിസിയ്ക്കായിരിക്കും.
ഗ്രീക്ക് പുരാണത്തിലെ ഒരസാധാരണ കഥാപാത്രമാണ് നാർസിസ്സസ്. അന്യാദൃശ്യസൌഭഗമുള്ള കുമാരൻ. ഒരു പാട് സുന്ദരികൾ അവനെ പ്രണയിച്ചു. പക്ഷെ അവൻ ആരെയും സ്നേഹിച്ചില്ലെന്നു മാത്രമല്ല, എല്ലാവരെയും അവൻ വെറുത്തു, നശിപ്പിക്കാനും ശ്രമിച്ചു. പകരം, നദിയിൽ കണ്ട അവന്റെ പ്രതിഛായയെ മാത്രം അവൻ കണ്ണെടുക്കാതെ നോക്കിനിന്നു. പ്രണയലഹരിയിൽ ആത്മരതിയിൽ, അഭിരമിച്ചു ഏകാന്തതയുടെ അഗാതയിലേക്കു താഴ്ന്നുപോയി. നിരാശരായ പ്രണയാർത്ഥികളുടെ പിരാക്കിന്റെയും കുശുമ്പിന്റെയും ഫലം- അഥവാ നിയോഗം, ദുർവ്വിധി. (നെമെസ്സിസ് എന്നു ആംഗലവും ഗ്രീക്കും). പ്രശസ്തനായ റോമൻ കവി ഓവിഡിന്റെ കഥനം അങ്ങനെ പോകുന്നു.... ഈയിടെയായി നാർസിസ്സസ്സിന്റെ കോമളരൂപം മനസ്സിൽ ഓടിക്കയറുന്നത് ചില വാർത്തകൾ കാണുമ്പോഴാണ്. വഴിയോരക്കാഴ്ചകൾ ഇപ്പോഴുള്ളതൊന്നും പോരെന്നു തോന്നിയിട്ടാവാം നമ്മുടെ ഭരണാധികാരികൾക്കു ഒരു നല്ല ബുദ്ധി തോന്നുന്നു, ഒരു സുപ്രഭാതത്തിൽ. അവർക്കു നല്ല ബുദ്ധിയല്ലേ തോന്നൂ, ഇപ്പോഴൊക്കെ. രാജ്യത്തു തലങ്ങും വിലങ്ങുമുള്ള ദേശീയപാതകളിൽ ഓരോ ഇരുപത്തഞ്ചു കിലോമീറ്റർ കടക്കുമ്പോഴും ഓരോ വലിയ ബോർഡ്. നീളം ഇരുപതടി, വീതി പത്തടി. വടിവൊത്ത മടക്കുകളുള്ള, വലതുവശം ഗോപുരം പോലെ ഉയർന്ന, നേർമ്മയുള്ള വർണ്ണത്തുകിൽ കൊണ്ട്, ദീർഘനേരത്തെ ശ്രമഫലമായി മെനഞ്ഞെടുത്ത, തലപ്പാവ്, കണ്ണട, അരിഞ്ഞൊതുക്കിയ നേർത്തവെള്ളത്താടി, എഴുപതിന്റെ മദ്ധ്യാഹ്നം കഴിഞ്ഞ, ചിരപരിചിതരൂപം. ചിരിയോ കരച്ചിലോ എന്നു പിടികൊടുക്കാത്ത ഭാവം. ഡേക്ടറാണ്, മനോമോഹനമാണു പേരുപോലും! ചിത്രത്തിനു ചുവടെ അദ്ദേഹം വഹിക്കുന്ന സ്ഥാനപ്പേരും എഴുതിയിരിക്കുന്നു. സുഭഗയായ ഒരു മദ്ധ്യവയസ്കയുടെ മുഖമാണു വലതു ഭാഗം. ഒരു നിവൃത്തിയുണ്ടെങ്കിൽ ചിരി ചുണ്ടിലെത്താതെ വറ്റിപ്പോകും പാശ്ചാത്യ ഛായയുള്ള ആ സുന്ദരമുഖത്ത്. ഇന്ത്യ മുഴുവൻ ആദരിക്കുന്ന ഒരു മഹാത്മാവിന്റെ പേരിന്റെ ഉത്തരഭാഗം അവരുടെ വിദേശപ്പേരിനൊപ്പം ചേർത്തിട്ടുണ്ട്. നല്ല വിപണനസാദ്ധ്യതയുള്ള ബ്രാണ്ട് നെയിം ആയതു കൊണ്ടു പിതാവും പുത്രനും പരിശുദ്ധാത്മാവും ഒക്കെ ആ രണ്ടക്ഷരനാമം തലമുറയായി ഉപയോഗിച്ചു പോരുന്നു. തസ്തികയുടെ പേരു ഉപകസേരക്കാരി, യു.പി.എ. ചെയർ പേഴ്സൺ, എന്നത്രെ. ഒരേയൊരു മകൻ നീളൻ കുപ്പായമൊക്കെ തയ്പ്പിച്ചു നടപ്പാണ്, അച്ഛനിരുന്ന കസേരയിലിരിക്കാൻ തയ്യാറാണ്. മനമില്ലാമനസ്സോടെയാണെങ്കിലും!. അങ്ങനെ രണ്ടുപേരുടെ ചിത്രങ്ങളാണ് വഴിയോരങ്ങളിൽ നമ്മെ നോക്കി പുഞ്ചിരിക്കാൻ കാത്തിരുന്നത്. പക്ഷെ ബോർഡ് വയ്ക്കുന്നതിൽ ഒരു ചെറിയ ഒടക്ക്!. നീർക്കോലി വിചാരിച്ചാൽ മതിയല്ലോ ഡിന്നർ അഥവാ സപ്പർ മുടങ്ങാൻ! ഇത്തവണ നീർക്കോലിവേഷത്തിൽ വന്നതു ഒരു ആർ.ടി.ഐ. ഹരജിക്കാരനാണ്. ഒരു എസ്. സീ. അഗ്രവാൾ. അദ്ദേഹം വാൾ ഉറയിൽ നിന്നെടുക്കുന്നു. ചോദ്യരൂപത്തിൽ വീശുന്നു. പ്രധാനമന്ത്രിയുടെ പടം ഇങ്ങനെ ബോർഡിൽ ചേർക്കാൻ അനുമതി പി.എം.ഓ.യുടെ കാര്യാലയത്തിൽ നിന്നു നൽകിയിട്ടുണ്ടോ എന്ന വെറും നിസ്സാര ചോദ്യം! ഇല്ലെന്നു മറുപടി. ഒരു പാക് സൈനിക ഉദ്യോഗസ്ഥന്റെ പടത്തിനൊപ്പം പ്രധാനമന്ത്രിയുടെ പടം കൂടി ഒരു പരസ്യത്തിൽ അടിച്ചുവന്നതു വലിയ കോലാഹലമായതിനു ശേഷം, ചൂടു വെള്ളത്തിൽ വീണ പൂച്ചയുടെ കണക്കായി, നമ്മുടെ പി.എം. ഓഫിസ്. ദേശത്തുടനീളം ഓരോ 25 കിലോമീറ്റർ ദൂരത്തിലുമായി 1500 ബോർഡ് സ്ഥാപിക്കാൻ 60 കോടിയുടെ കോൺട്രാക്റ്റായിരുന്നു ഒപ്പിടാൻ പേനയും തുറന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ കാത്തിരുന്നത്..... അതോടൊപ്പം കിട്ടാവുന്ന കിക്ക് ബാക്കും കമ്മീഷനും ഒക്കെ കൊളത്തിലായി എന്നു പറഞ്ഞാൽ മതിയല്ലോ. തത്കാലം കരാർ ബി.ടി. വഴുതനങ്ങ പോലെ മാറ്റി വച്ചിരിക്കയാണ്... ഇന്നല്ലെങ്കിൽ നാളെ അതു ഒപ്പിടും, ബോർഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.... നമുക്കു പാതയോരത്തു ആ മനോമോഹനരൂപങ്ങൾ കാണാനാകും, ഒറപ്പ്. ബോർഡുകളില്ലെങ്കിലും നമ്മളൊക്കെ ആ മഹത്തുക്കളുടെ പടങ്ങൾ പത്രമാസികാദികളിലെല്ലാം ദിനേന കാണുന്നുണ്ട്. പക്ഷെ ഒരു സംശയം തലപൊക്കുന്നു. യു.പി.എ. അദ്ധ്യക്ഷ എന്നൊരു തസ്തിക നമ്മുടെ ഭരണഘടനയിലൊന്നും പറയുന്നില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം, അതേ വലിപ്പത്തിൽ, സർക്കാരിന്റെ പണം മുടക്കി പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങളിലും ബോർഡുകളിലും അങ്ങനെയൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്? സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാൽ, മറ്റു കക്ഷികളുടെ മുന്നണിയുണ്ടാക്കി ഭരണത്തിലെത്തുന്നതും, ആ മുന്നണിയുടെ ഏകോപനസമിതിയുടെ അദ്ധ്യക്ഷയായി ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ പ്രതിഷ്ഠിക്കുന്നതും മനസ്സിലാക്കാം. സർക്കാരിന്റെ ഭാഗമേയല്ലാത്ത വ്യക്തി എങ്ങനെ, എന്തിന്, എന്തധികാരത്തിൽ സർക്കാർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടണം? കേരളത്തിലെ ഭരണം ഒരു മുന്നണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനൊരു സമിതിയുമുണ്ട് - ഇടതുജനാധിപത്യമുന്നണി. അതിനൊരു കൺവീനറും. ശ്രീ.വൈക്കം വിശ്വൻ. അദ്ദേഹത്തിന്റെ പടം കൂടി മുഖ്യമന്ത്രി വീയെസ്സിനോടൊപ്പം സർക്കാർ പരസ്യങ്ങളിൽ അടിച്ചു വന്നാൽ!!......., എന്തായിരിക്കും ധാർമ്മികരോഷം? എല്ലാ ദേശീയ, പ്രാദേശികപത്രങ്ങളിലും, ഏതു ഗവൺമെന്റ് പരസ്യങ്ങളിലും എന്തിനു മന്ത്രിമാരുടെ പടങ്ങൾ അച്ചടിച്ചു വിടണം? പൊതുജനങ്ങളുടെ ചെലവിൽ സ്വന്തം പ്രതിച്ഛായ മിനുക്കാൻ നടത്തുന്ന ഈ ശ്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകും.? ഏറ്റവും കൂടുതൽ എം.പി.മാരെയും പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തിട്ടുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ എല്ലാ റെക്കാർഡുകളും തല്ലിയുടച്ചത്. എല്ലാ പ്രാദേശിക പത്രങ്ങളിലും മുഴുവൻ പേജ് പരസ്യം, അതും ഹിന്ദിയിൽ. പകുതി സ്ഥലം നിറഞ്ഞു നിൽക്കുന്നു, നമ്മുടെ ബഹൻജി. ബാക്കി ഭാഗം ഹിന്ദിയിലുള്ള വീൺ വാക്കുകൾ. അതും പോരെങ്കിൽ നാടാകെ സ്വന്തം പ്രതിമകളും. നമ്മുടെ എം.പീമാരും എമ്മെല്ലെമാരും ഒന്നും മോശക്കാരല്ല കേട്ടോ, ഗവൺമെന്റ് ചെലവിൽ പ്രശസ്തി നേടാനുള്ള ശ്രമങ്ങളിൽ. എം.പീ& എമ്മെല്ലെ ഫണ്ട് ചെലവാക്കി ഒരു കക്കൂസോ വെയ്റ്റിംഗ് ഷെഡോ റോഡരുകിൽ പണിയിച്ചു, വലിയ അക്ഷരത്തിൽ സ്വന്തം പേരെഴുതി വെക്കുന്നതു കാണാം. "നാണമില്ലാക്കുട്ടന്റെ എം.പീ & എമ്മെല്ലെ ഫണ്ടുപയോഗിച്ചു നിർമ്മിച്ചത്" ഏതെങ്കിലും കാർന്നോന്മാരു വഴിയിൽ തടഞ്ഞു നിർത്തി" മഹാത്മൻ, ഇതിനൊള്ള ചെലവ് അങ്ങയുടെ തറവാട്ടീന്നാണോ?" എന്നു ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. സ്വന്തം പ്രതിഛായ പൊതുമുതൽ കൊണ്ടു മിനുക്കിയെടുക്കാനുള്ള അധാർമ്മികമായ കുറുക്കുവഴികൾ! എത്ര കോടി രൂപയാണ് വർഷം തോറും ഗവണമെന്റിൽ നിന്നും ഇത്തരം പരസ്യങ്ങൾക്കു ചെലവഴിക്കുന്നതെന്നും, അതിലൂടെ എന്തു പൊതുനന്മയാണ് നികുതിദായകർക്കു കിട്ടുന്നതെന്നും അന്വേഷിക്കുന്നതു നന്നായിരിക്കും. മറ്റു ജനാധിപത്യരാജ്യങ്ങളിൽ ഇങ്ങനെ പൊതു മുതൽ ഉപയോഗിച്ചു ഭരണാധികാരികളുടെ ചിത്രപ്രദർശനം നടത്തുന്നുണ്ടോയെന്ന്, വിദേശത്തുള്ള സുഹൃത്തുക്കൾ, വിദേശമാധ്യമങ്ങൾ ശ്രദ്ധിക്കുന്നവർ, എഴുതിയാൽ പൊതുക്ഷേമതൽപരർക്കു പ്രയോജനകരമായിരിക്കും. വേണമെങ്കിൽ ഒരു പൊതുതാൽപര്യഹർജിയുമാകാം, നാർസിസസ്സിന്റെ ഈ പുതു അവതാരങ്ങൾക്കെതിരെ. സൂര്യൻ കിഴക്കു നിന്നുയരുന്നതിനു മുമ്പ്...മഞ്ഞിന്റെ ഈറൻ മാറാത്ത നാട്ടുവഴിയിലൂടെ തപ്പിത്തടഞ്ഞ് വയറ്റാട്ടി അമ്മയുടെ മുറിയിലെത്താനൊന്നും കാത്തുനിൽക്കാതെ ഭൂമിയുടെ ഹൃദയമില്ലായ്മകളിലേക്ക് പിറന്നുവീണത് മാലോകരെ അറിയിക്കാൻ തൊളള പൊളിച്ചു കാറിയതും, പിന്നീട് അമ്മ മഞ്ഞപ്പിത്തം ബാധിച്ചു കിടന്നപ്പോൾ തനിക്കു മുലപ്പാൽ ചുരത്തിയ ലക്ഷ്മിയേട്ത്തിയുടെ മടിയിൽ നനവു പരത്തി അലറിക്കരഞ്ഞതും സുഗതന് ഓർമ്മയില്ല. പക്ഷേ...തന്റെ നാലാം വയസ്സിൽ അച്ഛൻ വസൂരി പിടിപ്പെട്ട് മരിച്ചപ്പോൾ അമ്മയുടെ നെഞ്ചത്ത് മൂക്കമർത്തി താൻ കരഞ്ഞിട്ടുണ്ടെന്ന് വാസുമ്മാവൻ പറഞ്ഞിരുന്നത് സുഗതൻ ഇടയ്ക്കോർക്കാറുണ്ട്. പിന്നീട് ബുദ്ധിയുറച്ചതിനുശേഷം ആദ്യമായി കരഞ്ഞത് വാസുമ്മാമൻ മരിച്ച ദിവസമാണെന്ന് മറക്കാത്ത സത്യം. ഒരു രക്ഷിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാകാര്യങ്ങൾക്കും വാസുമ്മാമനായിരുന്നല്ലോ..... വൃശ്ചികമാസത്തിലെ ഒരു സന്ധ്യയിൽ ആസ്തമാരോഗിയായിരുന്ന അമ്മ സിമന്റിട്ട നരച്ച തറയിലെ തണുപ്പിൽ കണ്ണും തുറന്ന് മരിച്ചു കിടക്കുമ്പോൾ സുഗതൻ രാമകൃഷ്ണന്റെ കളളുഷാപ്പിൽ 'ആനമയക്കി'യടിച്ച് ഭൂമിയിലും ആകാശത്തുമല്ലാതെ ആരെയൊക്കെയോ പുലഭ്യം പറയുകയായിരുന്നു. ബോധം തെളിഞ്ഞ നേരം അമ്മയുടെ മരണവാർത്തയറിഞ്ഞ സുഗതൻ അന്നേരം ചെത്തിക്കൊണ്ടു വന്ന അന്തിക്കളെളടുത്ത് ഇത്തിരി വായിൽ കമഴ്ത്തി. ആകാശത്തേക്ക് വിരൽ ചൂണ്ടി ആത്മവിദ്യാലയമേ... പാടി. പക്ഷേ സുഗതൻ കരഞ്ഞില്ല. അല്ലെങ്കിലും സുഗതനങ്ങനെയാണ് അയാൾക്ക് കരയാനറിയാഞ്ഞിട്ടാണോ...? ആണെന്നും അല്ലെന്നും പറയാൻ സുഗതന്റെ ഉളള് കണ്ടവരാരാണ്. ഉൽസവപ്പറമ്പിൽ ആൾത്തിരക്കിന്റെ അരികു ചേർന്ന് ആരും കാണാതെ താനണിയിച്ച കുപ്പിവളയിൽ മുത്തമിട്ട് ശൈലജ കണ്ണിറുക്കി ചിരിച്ചപ്പോൾ ഉളളിൽ സന്തോഷത്തിന്റെ കർണ്ണികാരം പൂത്തു. സുഗതന്റെ മുഖം കാണാനേറെ ഭംഗിയുണ്ടെന്ന് പറഞ്ഞതും ശൈലജയാണല്ലോ. അന്നൊക്കെ സുഗതൻ ഏറെ നേരം കണ്ണാടിക്കു മുമ്പിൽ ചെലവഴിക്കുമായിരുന്നു. നെറ്റിയിലേക്ക് അലസമായി മുടിച്ചുരുൾ വീഴ്ത്തി....ഒരു മൂളിപ്പാട്ടും പാടി...! ഒത്തിരി പ്രതീക്ഷകൾ മനസ്സിലടുക്കിവെച്ച് സുഗതൻ കോളേജിൽ പോവാൻ തുടങ്ങിയ വർഷമാണ് ശൈലജ പത്താം ക്ലാസ്സിൽ തോറ്റ് പഠിപ്പുനിർത്തി ദൂരെയുളള അമ്മാവന്റെ വീട്ടിലേക്ക് താമസം മാറ്റിയത്. ഏറെ വേദനിപ്പിച്ചു ശൈലജയുടെ വേർപാട്. ആ വേദനയിലും ഒരു തുളളി കണ്ണുനീർ പോലും സുഗതന്റെ കവിളിലേക്കിറ്റിയില്ല. ഭക്ഷണത്തിന്റെ മുമ്പിൽ പോലും അയാളിൽ താപസന്റെ മൌനഭാവം നിറഞ്ഞപ്പോൾ തൂശനിലയിൽ അമ്മയുടെ കണ്ണുനീരു വീണു. മകനിലെ മാറ്റത്തിന് കാരണമെന്തെന്നറിയാതെ ആ വൃദ്ധ ഹൃദയം വ്യസനത്തിൽ കൂമ്പി. പിന്നീട് സുഗതൻ കണ്ണാടിയിൽ നോക്കാതെയായി. അതിനുമുമ്പേ തന്നെ ചുമരിലെ ആണിയിളകി കണ്ണാടി തറയിൽ വീണ് നുറുങ്ങിയിരുന്നല്ലോ...? എല്ലാം മറവിയുടെ ഭാണ്ഡത്തിലമർത്താൻ രാമകൃഷ്ണന്റെ കളളുഷാപ്പിൽ പറ്റുകാരനായതിന്റെ ഏഴാം വാർഷികം സ്ഥലത്തെ പ്രധാന കുടിയൻമാരോടൊത്ത് ആഘോഷിക്കുന്ന നേരത്താണ് ബ്രോക്കർ അച്യുതൻ വന്ന് കളള് മണക്കുന്ന സുഗതന്റെ മുഖത്ത് മുന്തിയ പൌഡറു പൊത്തി പെണ്ണു കാണാൻ കൊണ്ടുപോയത്. സുഗതന്റെ മംഗല്യച്ചരട് ഒരു കുരുക്കായ് തന്റെ കഴുത്തിൽ വീണതിന്റെ വ്യഥ തീർക്കാൻ വേണ്ടിയാവണം മധുവിധു രാത്രികളിലൊന്നിൽ ഇന്ദിരയുടെ മുഖത്ത് അയാളുടെ ചുണ്ടുകളമർന്നപ്പോൾ കളളിന്റെ നാറ്റം സഹിക്കവയ്യാതെ അവളും പുലമ്പി, അയാളുടെ കണ്ണും മൂക്കുമെല്ലാം കാണാൻ പ്രത്യേക ചന്തമുണ്ടെന്ന്. രാവേറെയാവുന്നതുവരെ തറയിൽ ഇരുന്നും... പിന്നെ അവിടമൊരു കടൽതീരമായി സങ്കൽപ്പിച്ച് തിരയിളക്കങ്ങളിൽ നീന്തിയും.... രാത്രികളിൽ പടച്ചവനെക്കുറിച്ചുളള ചിന്തകളോടെ വീട്ടിലേക്ക് നടക്കുമ്പോൾ വഴിയും മുറ്റവുമെല്ലാം ഘടികാരത്തിന്റെ പെൻഡുലമാവും. അത് സുഗതന്റെ തോന്നലാണെന്ന് ഷാപ്പിലെ ഒഴിപ്പുകാരൻ പീതാംബരൻ വലിയ വായിൽ ചിരിച്ചു തളളും. ഏതായാലും വലിയ അത്യാഹിതങ്ങളൊന്നും സംഭവിക്കേണ്ടെന്ന മുൻവിധിയോടെ സുഗതൻ വീട്ടുമുറ്റത്തെത്തിയാൽ നാലുകാലിലെ നടക്കൂ. നിവർന്നു നടക്കുമ്പോൾ ഒന്നു പിഴച്ചാൽ പിന്നെ താൻ വെളിവില്ലാതെയാണ് വരുന്നതെന്ന് ഇന്ദിര തെറ്റിദ്ധരിക്കരുതെന്ന് സുഗതന് നിർബന്ധം. ഉമ്മറപ്പടിയിൽ മുറ്റത്തേക്ക് കയ്യും തൂക്കിയിട്ടു കിടന്ന സുഗതൻ പട്ടിയുടെ ചൂടുമൂത്രം മുഖത്ത് വീണപ്പോഴാണ് ഞാനിനിയും ഇന്ദിരയുടെ അടുത്തെത്തിയില്ലല്ലോ എന്ന് ഓക്കാനിച്ചു നൊമ്പരപ്പെട്ടത്. പിന്നേയും എത്രയോ കഴിഞ്ഞു സുഗതൻ മണ്ണിൽ തിരിച്ചെത്തുമ്പോൾ. ഉച്ചി നനഞ്ഞ് തലയ്ക്കകം തണുത്തപ്പോൾ കണ്ണിനു മുന്നിലൂടെ ഒലിച്ചിറങ്ങുന്ന തെളിനീരിനുമപ്പുറത്ത് ഇന്ദിര കത്തുന്ന കണ്ണുമായി....സുഗതനിപ്പോഴിരിക്കുന്നത് കിണറ്റിൻ കരയിൽ. കീറിത്തുടങ്ങിയ തോർത്തുകൊണ്ട് സുഗതന്റെ തല തുവർത്തി കൊടുക്കുമ്പോൾ ഇന്ദിര ചുണ്ടുകളമർത്തിപ്പിടിച്ച് തേങ്ങലൊതുക്കാൻ ശ്രമിക്കുന്നത് സുഗതനറിഞ്ഞില്ല. മീൻമണം മാറാത്ത ഗ്ലാസിലെ കട്ടൻകാപ്പി മൊത്തിക്കുടിച്ച് മുറ്റത്ത് നിൽക്കുമ്പോൾ വീട്ടിനുപിന്നിലെ രാഘവപ്പണിക്കർ ചുറ്റുമതിലിനപ്പുറത്ത് നിന്ന് ചിരിക്കുന്നു. ആഴമുളള കിണറ്റിൽ നിന്നും തവള കരയുന്നപോലെ തോന്നിച്ചു, പണിക്കരുടെ ശബ്ദം. നേരം വെളുത്തപ്പോൾ തന്നെ അടുക്കളമുറ്റത്ത് നിന്ന് ഇന്ദിര രാഘവപ്പണിക്കരോട് പറഞ്ഞതാണ്, സുഗതനെ ഒന്നുപദേശിക്കണമെന്ന്. പ്രായവും വിവരവുമുളള ആളല്ലേ പണിക്കര്. സുഗതൻ കേൾക്കാണ്ടിരിക്ക്വോ. ഇന്ദിരയുടെ ആത്മഗതം. അവളുടെ മുഖത്തേക്കും പിന്നെ മാക്സിയുടെ മുകളിലെ കൊളുത്ത് വിട്ട ഭാഗത്തെ മാറിൻ നിറവിലേക്കും ആർത്തിയോടെ നോക്കി അർത്ഥംവെച്ചൊരു ചിരി പണിക്കരിൽ നിന്നുണ്ടായി. ഇന്ദിരയാകെ ചൂളിപ്പോയി. പണിക്കരോടീ കാര്യം പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്നാലിപ്പോൾ മുറ്റത്ത് സുഗതന് മുമ്പിൽ പണിക്കർ. ഇന്ദിര അവരുടെ സംസാരത്തിന് പുറത്തേക്ക് കാതു നീട്ടി. വിറകു വിലയ്ക്കു വിൽക്കാൻ ബോർഡ് വെച്ചിരുന്ന പല്ലവി ടാക്കീസ് തുണിയുടുക്കാൻ അറപ്പു കാണിക്കുന്ന മാദക അവതാരങ്ങളുടെ പടമോടിച്ച് എയർകണ്ടീഷൻ തിയേറ്ററാക്കി....ജനറലാശുപത്രിക്കു മുമ്പിലെ ഇയാളുടെ സഹോദരി രമാദേവിയുടെ പേരിലുളള ഐസ്ക്രീം പാർലറിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് നാട്ടുകാർക്കൊക്കെ അറിയാം...അതിനൊക്കെ ഈ പന്നീടെ മോൻ ഒത്താശേം ചെയ്തോണ്ട്...ഒരുപദേശി.... ത്പ്ഫൂ... സുഗതൻ കാർക്കിച്ചു തുപ്പി. കയ്യിലെ ഗ്ലാസ് പറമ്പിലേക്കെറിഞ്ഞ് ആരോടോ വാശി തീർക്കുന്നപോലെ സുഗതൻ പൊരിവെയിലിൽ നിന്നു. ഒരുപാടു നേരം. ഇന്ദിര വന്ന് നെഞ്ചത്ത് മുഖമൊട്ടിച്ചപ്പോഴാണ് പരിസരം മറന്ന് നിന്ന സുഗതന്റെ കലിയൊന്നടങ്ങിയത്. 'ആരോടാ ഈ ദേഷ്യോക്കെ...നമ്മുടെ നൻമക്കു വേണ്ടീട്ടല്ലേ അവരൊക്കെ...ഇനിയാരും ഒന്നും പറയണില്ല്യ...വാ കഞ്ഞിയെടുത്ത് വെച്ചിട്ടുണ്ട്.' ഇന്ദിരയുടെ ശബ്ദം ചിലമ്പി. അവൾ സുഗതന്റെ കൈവിരലുകൾക്കിടയിൽ വിരൽ കോർത്തു. അയാളുടെ മുഖം ശാന്തമാണെന്ന് അവളൂഹിച്ചു. സുഗതന്റെ കത്തുന്ന ഒരു നോട്ടം. അതാണവൾ പ്രതീക്ഷിച്ചത് പക്ഷേ അയാളുടെ മിഴികൾ തറയിലേക്ക് താഴ്ന്നു കിടന്നു. 'രേശ്മക്കു മറ്റെന്നാൾ ഒമ്പതു വയസ്സു തികയും....അവൾക്കു നല്ലൊരു പാടാടേം ബ്ലൌസും...' ഇന്ദിര ചൂണ്ടുവിരലാൽ നിലത്തെന്തൊക്കെയോ വരച്ചു മായ്ച്ചു. സുഗതൻ ഓർക്കുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളേറെയായി. ഒരു കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാനുളള സൌഭാഗ്യം എന്തുകൊണ്ടോ ദൈവം തന്നില്ല. ഇപ്പോൾ മകളെപോലെ ജീവനായി രേശ്മ. ഇന്ദിരയുടെ ചേച്ചിയുടെ മകൾ. അമ്മയില്ലാത്ത രേശ്മക്ക് അച്ഛനും അമ്മയുമായി ഞങ്ങൾ. അവളുടെ അച്ഛനാരാണെന്ന് ആരോടും പറയാതെയാണത്രെ രേശ്മയെ മണ്ണിലിട്ട ഉടനെ ഇന്ദിരയുടെ ചേച്ചി നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്കുയർന്നത്. സുഗതന്റെ പ്രജ്ഞ്ഞയിൽ ഒരു കാറ്റിരമ്പി. എന്നോ അണഞ്ഞുപോയ തിരിച്ചറിവിന്റെ പൊൻവെട്ടം ഹൃദയത്തിന്റെ കോണിലെവിടെയോ മുനിഞ്ഞു കത്താൻ തുടങ്ങി. പഴയ സുഗതനിലേക്കൊരു മടക്കയാത്ര.... രേശ്മക്ക് നല്ലൊരച്ഛൻ...സുഗതന്റെ പുതിയ കണക്കു കൂട്ടലുകൾക്കിടയിൽ വാസുമ്മാമൻ പണ്ട് ചൊല്ലിപ്പഠിപ്പിച്ച പാപം ഇല്ലാതാക്കാൻ അഗ്നിക്കു മുമ്പിൽ കൈകൂപ്പി ഉരുവിടുന്ന പ്രാർത്ഥനാമന്ത്രം ഓർമ്മയിൽ ചികഞ്ഞു. രാഘവപ്പണിക്കരോട് തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പൊറുക്കാൻ പറയണം... ഇന്ദിരയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം. ആ മുഖത്ത്... പിന്നെ ചലനങ്ങളിൽ എന്തോ ഒരരുതായ്ക സുഗതൻ വായിച്ചെടുത്തു. അകത്തു നിന്ന് ഒരു ഞെരക്കം കേട്ടുവോ...? സുഗതൻ ചെവി കൂർപ്പിച്ചു. ആ പരിചിത ശബ്ദം സുഗതന്റെ ഉളളിലെവിടെയോ അഗ്നിയുണർത്തി. പിന്നെയത് കോപത്തിന്റെ പുകച്ചുരുളുകളായ് കാഴ്ചയെ മറച്ചു. പണക്കർ കൊത്തിവച്ച പ്രതിമയെ പോലെ...ശ്വാസമയക്കാതെ...! അയാളെ കയ്യിലിറുക്കിയെടുത്ത് അകത്തെ ഇരുളിലേക്ക് സുഗതൻ ഒരു കൊടുങ്കാറ്റായി. മുറിക്കുളളിലെ വിങ്ങലിൽ പണിക്കരുടെ കട്ടിലിൽ കമഴ്ന്നു കിടന്നു കരയുന്ന രൂപം. സുഗതൻ അന്ധാളിച്ചു. ചുളിഞ്ഞ കിടക്ക വിരിപ്പ് വാരിപ്പുതച്ച് വെയിലേറ്റ് വാടിയ ചെമ്പരത്തിപ്പൂപോലെ രേശ്മ...? സുഗതൻ തലതല്ലി ആകാശത്തോളം കരഞ്ഞു.
തൃശൂര്ഃ തൃശൂര് കേരളവര്മ കോളജില് ബീഫ് ഫെസ്റ്റും തുടര്ന്നുണ്ടായ വിവാദത്തിലും അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയെടുക്കേണ്ടെന്നു കൊച്ചിന് ദേവസ്വം ബോര്ഡ് തീരുമാനിച്ചു. കുട്ടികള് കോളജില് മാംസാഹാരം കൊണ്ടുവരാന് പാടില്ലെന്നു നിര്ദേശിച്ചിട്ടില്ലെന്നും എന്നാല് കാന്റീനില് മാംസാഹാരം വിളമ്പേണ്ടെന്ന തീരുമാനം തുടരുമെന്നും ദേവസ്വം ബോര്ഡ് യോഗത്തിന് ശേഷം അറിയിച്ചു. ദീപ നിശാന്തിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്നിന്നു ശക്തമായ എതിര്പ്പുയര്ന്നിരുന്നു. കോളജില് ക്ഷേത്രമില്ലെന്നും ആല്ത്തറയില് വിളക്കുകത്തിക്കുന്ന പതിവു മാത്രമാണുള്ളതെന്നുമാണ് ദേവസ്വം ബോര്ഡിന്റെ വാദം. എസ്എഫ്ഐയുമായി ചേര്ന്ന് വിദ്യാര്ഥികള് കാമ്പസില് അക്രമം നടത്തിയെന്ന എബിവിപിയുടെ പരാതിയില് കഴമ്പില്ലെന്നും ദേവസ്വം ബോര്ഡ് കണ്ടെത്തി. ബീഫ് ഫെസ്റ്റും അതിക്രമവും നടക്കുമ്പോള് ദീപ നിശാന്ത് പരീക്ഷാ ഡ്യൂട്ടിയിലായിരുന്നുവെന്നും അക്രമത്തില് അവര്ക്കു പങ്കില്ലെന്നുമാണ് ദേവസ്വം ബോര്ഡിന്റെ കണ്ടെത്തല്. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തങ്ങള് ചര്ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്ഡ് വിലയിരുത്തി. കാമ്പസില് നടത്തിയ ബീഫ് ഫെസ്റ്റിനു പിന്നാലെ എസ്എഫ്ഐ പ്രവര്ത്തകര്ക്കു നേരെ ആക്രമമുണ്ടാവുകയും യൂണിയന് ഓഫീസ് കത്തിക്കുകയും ചെയ്തിരുന്നു. കാമ്പസില് അക്രമം നടത്തിയതിനെതിരായ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഷെയര് ചെയ്തതിന്റെ പേരില് വന് വിവാദമുണ്ടായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായ ദീപയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതിനെതിരേ സോഷ്യല് മീഡിയ ശക്തമായ നിലപാടെടുക്കുകയും ചെയ്തു.
സ്ളാബ് ആനുകൂല്യം സാധാരണക്കാരന് നിഷേധിച്ചത്. ബിപിഎൽ വിഭാഗങ്ങളുടെ മൂന്നു മാസത്തെ വൈദ്യുതി ബിൽ എഴുതി തള്ളണമെന്നും സമരം ഉൽഘാടനം ചെയ്യ്ത ജില്ലാ പ്രസിഡണ്ട് ജോബി ജോൺ ആവശ്യപ്പെട്ടു. നേതാക്കളായ എം വി. രാമചന്ദ്രൻ നായർ, കെ. ശിവരാജേഷ്, തോമസ് ജേക്കബ്, ബിജു പൂഞ്ചോല, എൻ. പി ചാക്കോ, വിഎ. ബെന്നി, ചാർളി മാത്യു, എൻവി. സാബു, പികെ. മാധവവാരൃർ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രജീഷ് പ്ളാക്കൽ ,കെ എസ് സി സംസ്ഥാന ജനറൽ സെക്രട്ടറി അഭിജിത്ത് മാണി, പികെ. ജോസഫ്, റോയി മാനുവൽ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു. ഡൽഹിഃ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ആന്റണി ആൻഡ്രൂസിനെ നിയമിച്ചു. മഹാരാഷ്ട്രക്കാരനായ ഇരുപത്തേഴുകാരൻ ആന്റണി മുമ്പ് ഗോകുലം കേരളയുടെ കോച്ചായിരുന്നു. 2013 മുതൽ പരിശീലകരംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി എ ലൈസൻസുള്ള പരിശീലകരിൽ ഒരാളാണ് ആന്റണി ആൻഡ്രൂസ്. അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിനെയും നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായിരുന്നു ഈ ഇന്ത്യൻ മുൻ താരം. ഐ എം വിജയൻ തലവനായ ടെക്നിക്കൽ കമ്മിറ്റിയാണ് പരിശീലകരെ തെരഞ്ഞെടുത്തത്.
ബാങ്കോക്ക്ഃ ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ്ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ചയ്ക്ക് വിലക്കേർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും കാണിച്ച് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഹർജിയിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി പദത്തിൽ അദ്ദേഹത്തിന് തുടരാമോയെന്ന കാര്യത്തിൽ കോടതി തീരുമാനം വ്യക്തമാക്കുന്നത് വരെ വിലക്ക് തുടരും. ആരാണ് പകരം ചുമതലകൾ നിർവ്വഹിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തെ വ്യവസ്ഥ അനുസരിച്ച് ഉപ പ്രധാനമന്ത്രി പ്രവിത് വോങ്സുവാൻ ആണ് ചുമതലകൾ നിർവ്വഹിക്കേണ്ടത്. കോടതി ഉത്തരവിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതോടെ ഇക്കാര്യം സ്ഥിരീകരിച്ച് കോടതി പ്രസ്താവന ഇറക്കി. നിലവിൽ പ്രയുത് വഹിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ മന്ത്രി പദവിയിലും വ്യക്തത വന്നിട്ടില്ല. പരാതി കൈപ്പറ്റി 15 ദിവസത്തിനുളളിൽ പ്രതിരോധ മന്ത്രിപദവി ഒഴിയണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എട്ട് വർഷക്കാലയളവാണ് തായ് ലൻഡ് പ്രധാനമന്ത്രിക്ക് അനുവദനീയമായിട്ടുളളത്. 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിലായത്. 2019 ലെ പൊതു തിരഞ്ഞെടുപ്പിനെ തുടർന്നാണ് പുതിയ ഭരണഘടന പ്രകാരം പ്രയുത് വീണ്ടും അധികാരത്തിലേറിയത്. ഉപപ്രധാനമന്ത്രിയായ പ്രവിത് ഭരണകക്ഷിയായ പലാങ് പ്രചാരത് പാർട്ടിയുടെ തലവനാണ്. 2019 തിരഞ്ഞെടുപ്പിൽ സൈനിക താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി രൂപീകരിച്ച നിഴൽപാർട്ടിയാണിത്. അതിനിടെ നേരത്തെ ആഢംബര വാച്ചുകളുടെ വലിയ ശേഖരം കൈവശം വെച്ചുവെന്ന പേരിൽ അദ്ദേഹത്തിനെതിരെ ഉയർന്ന അഴിമതി ആരോപണവും പൂർണമായി നീങ്ങിയിട്ടില്ല.
തിരുവനന്തപുരംഃ മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്ഥയാള് മരിച്ചതാകട്ടെ കഴിഞ്ഞദിവസവും. തിരുവനന്തപുരം മെഡിക്കല്കോളേജ് ആശുപത്രിയില് വെച്ചാണ് മൃതദേഹം മാറിയത്. കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില് നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില് ബാബു(53)വും മലയിന്കീഴ് വെച്ചുണ്ടായ അപകടത്തില്പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്പുറം ലാവണ്യയില് ലാല്മോഹനും (34) ഗുരുതരാവസ്ഥയില് മെഡിക്കല്കോളേജ് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടത്. ഇതില് ബാബു 12 ന് മരിച്ചു. എന്നാല് ഇത് ലാല്മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള് കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാല് ലാല്മോഹന് മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. . . കഴിഞ്ഞ 11 ന് മലയിന്കീഴ് വെച്ചുണ്ടായ അപകടത്തില് പരിക്കേറ്റ ലാല്മോഹനേയും അതേ ദിവസം തന്നെ അപകടത്തില്പ്പെട്ട ബാബുവിനേയും അടുത്തടുത്ത സമയങ്ങളില് മെഡിക്കല്കോളേജ് ആശുപത്രിയിലെത്തിച്ചു. രണ്ടുപേരുടെയും കേസ് നമ്പരുകളും അടുത്തടുത്ത നമ്പരുകളിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ. സി. യു. വിലേയ്ക്കും ലാല്മോഹനെ ഐ. സി. യു. വിലേയ്ക്കും മാറ്റി. ലാല്മോഹന്റെ അപകടം അറിഞ്ഞ് ബന്ധുക്കള് ആശുപത്രിയിലെത്തി. എന്നാല് ആശുപത്രി അധികൃതര് ന്യൂറോ ഐ. സി. യു. വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. പരിചരിക്കാന് അവസരമൊരുക്കുകയും ചെയ്തു. 12 ന് ബാബു മരിച്ചു. മരിച്ചത് ലാല്മോഹന് തന്നെ എന്ന ധാരണയില് ബന്ധുക്കള് മലയിന്കീഴ് പോലീസിനെ അറിയിച്ച് മേല്നടപടികള് പൂര്ത്തിയാക്കി സംസ്കരിച്ചു. ഈ സമയം ലാല്മോഹന് അജ്ഞാതനായി ആശുപത്രിയില് ചികിത്സയിലായിരുന്നു. കുടുംബവുമായി അകന്നുകഴിയുന്ന നരുവാമൂട് സ്വദേശിയായ ബാബു അപകടത്തില്പ്പെട്ട വിവരം കുടുംബാംഗങ്ങള് അറിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രമേ ഇദ്ദേഹം വീട്ടില് പോകാറുണ്ടായിരുന്നുള്ളൂ. പിന്നീട് ബാബുവിനെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തെ തുടര്ന്ന് മെഡിക്കല്കോളേജില് ബാബു എത്തിയതായി അറിയുന്നത്. തുടര്ന്നുനടന്ന അന്വേഷണത്തിലാണ് ബാബു മരിച്ചതായി ബന്ധുക്കള്ക്ക് വിവരം ലഭിക്കുന്നത്. ബുധനാഴ്ച ആശുപത്രിയിലെത്തിയ ബാബുവിന്റെ ബന്ധുക്കളെ മൃതദേഹം കാണിച്ചപ്പോഴാണ് ആളുമാറി സംസ്കരിച്ച വിവരം പുറത്തറിയുന്നത്. ലാല്മോഹനാണെന്ന് കരുതി ബാബുവിനെ പരിചരിക്കുകയും മരണാനന്തര ക്രിയകള് നടത്തി സംസ്കരിക്കുകയും ചെയ്തിട്ടും ആളെ തിരിച്ചറിയാന് ബന്ധുക്കള്ക്ക് കഴിയാതെ പോയതാണ് പോലീസിനെ കുഴക്കിയത്. ഇനി ലാല്മോഹന്റെ യഥാര്ത്ഥ മൃതദേഹം മലയിന്കീഴ് പോലീസ് ഇന്ക്വസ്റ്റ് തയ്യാറാക്കി ബന്ധുക്കള്ക്ക് വിട്ടുനല്കും.
ന്യൂഡൽഹിഃ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി തുടർ ഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് കൈയിലുണ്ടായിരുന്ന പഞ്ചാബ് കൈവിട്ടു പോയി. പഞ്ചാബിൽ കോൺഗ്രസിനെ തൂത്തുവാരി എഎപിയാണ് ഭരണം പിടിച്ചത്. തോൽവിയിൽ നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും ഫല പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞു. 'ജനവിധി വിനയപൂർവം സ്വീകരിക്കുന്നു. വിജയം നേടിയവർക്ക് ആശംസകൾ. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും എൻറെ നന്ദി. ഇതിൽ നിന്ന് ഞങ്ങൾ പഠിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യും'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. My gratitude to all Congress workers and volunteers for their hard work and dedication. We will learn from this and keep working for the interests of the people of India. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപി ഭരണം നിലനിർത്തിയപ്പോൾ പഞ്ചാബിൽ എഎപി അട്ടിമറി വിജയത്തിലൂടെ ഭരണത്തിലേറി. ആകെയുള്ള 117 സീറ്റുകളിൽ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ഭരണം പിടിക്കാനും അവർക്കായി. ഭരണ കക്ഷിയായ കോൺഗ്രസ് വെറും 19 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇത്തവണ നഷ്ടമായത് 59 സീറ്റുകളാണ്. അവരുടെ പ്രമുഖ സ്ഥാനാർഥികളെല്ലാം തോറ്റു. രണ്ട് സീറ്റിൽ മത്സരിച്ച കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. അമൃത്സർ ഈസ്റ്റിൽ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും തോറ്റു.
വനിത ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തിൽ വമ്പൻ ജയവുമായി ആഴ്സണൽ. ഡാനിഷ് ക്ലബ് ആയ എഫ്. സി കോജിനെ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് ആഴ്സണൽ വനിതകൾ തകർത്തത്. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ ആഴ്സണൽ 80 ശതമാനത്തിൽ അധികം സമയവും പന്ത് കൈവശം വക്കുകയും 25 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. പല പ്രമുഖ താരങ്ങളെയും ബെഞ്ചിൽ ഇരുത്തി ഇറങ്ങിയ ആഴ്സണലിന് 16 മത്തെ മിനിറ്റിൽ പെനാൽട്ടി ലഭിച്ചു എങ്കിലും പെനാൽട്ടി എടുത്ത നികിത പാരീസിന് പിഴച്ചു. എന്നാൽ 27 മത്തെ മിനിറ്റിൽ അതുഗ്രൻ ഫ്രീക്കിക്കിലൂടെ ഗോൾ കണ്ടത്തിയ സ്റ്റെഫനി കാറ്റ്ലി ആഴ്സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. ഒന്നാം പകുതിയിൽ വലിയ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ ആഴ്സണലിന് ആയില്ല. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ പെനാൽട്ടി പാഴാക്കിയതിനു പകരമായി ഫ്രീദയുടെ പാസിൽ നിന്നു നികിത പാരീസിന്റെ ഗോൾ വന്നു. തുടർന്ന് 6 മിനിറ്റിനുള്ളിൽ ഗോൾ നേടിയ കാറ്റലിൻ ഫോർഡ് ആഴ്സണൽ ജയം ഉറപ്പിച്ചു. 71 മത്തെ മിനിറ്റിൽ മാഡിലിനിലൂടെ ഡാനിഷ് ടീം ഒരു ഗോൾ തിരിച്ചു അടിച്ചു എങ്കിലും 85 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ അന്ന പാറ്റൻ ആഴ്സണലിന് നാലാം ഗോൾ സമ്മാനിച്ചു. കാറ്റലിൻ ഫോർഡ് ആണ് ഈ ഗോൾ ഒരുക്കിയത്. തുടർന്ന് ബെത് മെഡിന്റെ പാസിൽ നിന്നു 89 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ജോർദൻ നോബ്സ് ആഴ്സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. വനിത സൂപ്പർ ലീഗിൽ നോർത്ത് ലണ്ടൻ ഡാർബിക്ക് ഈ ആഴ്ച ഒരുങ്ങുന്ന ആഴ്സണലിന് വലിയ ആത്മവിശ്വാസം ആവും ഈ ജയം. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ ബാഴ്സലോണ ഹോഫൻഹൈമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും വലിയ ജയം ആണ് ബാഴ്സലോണ നേടിയത്. അഞ്ചാം മിനിറ്റിൽ മാർട്ടനസിന്റെ പാസിൽ നിന്നു ജെന്നിയാണ് ബാഴ്സലോണയുടെ ഗോൾ വേട്ട തുടങ്ങിയത്. 19, 33 മിനിറ്റുകളിൽ ബാഴ്സ സൂപ്പർ താരം അലക്സിയ അവരുടെ ജയം ഉറപ്പിച്ചു. തുടർന്ന് 74 മത്തെ മിനിറ്റിൽ മാർത്തയുടെ ഗോളിന് വഴി ഒരുക്കിയ അലക്സിയ ബാഴ്സലോണ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ മൂന്നു മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പിൽ ബാഴ്സലോണ ഒന്നാമതും ആഴ്സണൽ രണ്ടാമതും ആണ്.